രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി നടത്തുന്ന 20 ആ മത് കെ സി ഷണ്മുഖൻ മെമ്മോറിയൽ ജൂനിയർ ക്വിസ് മത്സരം നവംബർ 14 രാവിലെ 10 :00 ന് കോളേജിലെ സെമിനാർ ഹാളിൽ നടക്കും. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവഹിച്ച് വിജയികൾക്ക് കെ സി ഷണ്മുഖൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും നൽകും. പ്രിൻസിപ്പാൾ ഡോ. റെജി വർഗീസ് മേക്കാടൻ Read More…
ramapuram
ടീച്ചിംങ് എയ്ഡിലെ മികവിന് കലോത്സവ വേദിയിൽ ആദരവ്; അധ്യാപകർക്ക് ആദരവ് അർപ്പിച്ച് രാമപുരം ഉപജില്ല
രാമപുരം : പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്രം ടീച്ചിങ് എയ്ഡ് യുപി വിഭാഗം മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജോസഫ് കെ വി, ഹൈസ്കൂൾ വിഭാഗം ടീച്ചിങ് എയ്ഡ് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ മനു കെ ജോസ് എന്നീ അധ്യാപകർക്ക് രാമപുരം ഉപജില്ലാ കലോത്സവ ഉദ്ഘാടന വേദിയിൽവച്ച് ആദരവ് അർപ്പിച്ചു. രാമപുരം ഉപജില്ലയിൽപെട്ട വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകരാണ് ഇരുവരും. കഴിഞ്ഞ മൂന്നു വർഷങ്ങളിലും തുടർച്ചയായി സംസ്ഥാനതലത്തിൽ Read More…
രാമപുരം കോളേജിൽ ‘കാലിസ് ‘ കോമേഴ്‌സ് ഫെസ്റ്റ്
രാമപുരം : മാർ ആഗസ്റ്റിനോസ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കോമേഴ്‌സ് ഫെസ്റ്റ് ‘കാലിസ്’ നവംബർ 13 വ്യാഴം 10 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ഫെസ്റ്റിനോട് അനുബന്ധിച് “ബിസിനസ് ക്വിസ്, പ്രോഡക്റ്റ് ലോഞ്ച്, ഫൈവ്സ് ഫുട്ബോൾ, ഗ്രൂപ്പ് ഡാൻസ്, മൈം, ട്രഷർ ഹണ്ട്, പോസ്റ്റർ ഡിസൈനിങ്, സോളോ സോങ് ” എന്നീ മത്സരങ്ങൾ നടത്തുന്നു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവ്വ ഹിക്കും. പ്രിൻസിപ്പൽ ഡോ. Read More…
ലയൺസ് ക്ലബ് രാമപുരം ടെമ്പിൾ ടൗൺ, S.H. Girls ഹൈസ്കൂളിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് ട്രെയിനിങ് നടത്തി
രാമപുരം: ലയൺസ് ക്ലബ് രാമപുരം ടെമ്പിൾ ടൗൺ, S.H. Girls ഹൈസ്കൂളിലെ കുട്ടികൾക്കായി കേരള പോലീസ് നർക്കോട്ടിക് സെൽ കോട്ടയത്തിന്റെ സഹകരണത്തോടെസെൽഫ് ഡിഫൻസ് ട്രെയിനിങ് നൽകി. ലയൺസ് ക്ലബ് പ്രസിഡണ്ട് കേണൽ കെ എൻ വി ആചാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ എച്ച് എം ശ്രീമതി ജാനറ്റ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു, ലയൺസ് ക്ലബ് 318B ചീഫ് പ്രോജക്ട് കോഡിനേറ്റർ Ln സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നിർവഹിച്ചു. കേരള പോലീസ് നർക്കോട്ടിക് സെൽ കോട്ടയം Read More…
രാമപുരം കോളേജിൽ കർഷകരെ ആദരിച്ചു
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ കേരളപ്പിറവി ദിനാചാരണത്തിന്റെ ഭാഗമായി മികച്ച കർഷകരെ ആദരിച്ചു. കാർഷിക മേഖലയിൽ മികവ് തെളിയിച്ച ജോസ് ജോർജ് കരിപ്പാക്കുടി, ജോബിൻ ജോസ് മാടവന, ടോം തോമസ് പുളിക്കീൽചാലിൽ എന്നിവരെ കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം മനോജ് സി ജോർജ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മാരായ രാജീവ് ജോസഫ്, Read More…
രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം: ടീച്ചേഴ്സ് വിഭാഗം കൈയടക്കിയ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ അധ്യാപകർക്ക് പൂച്ചെണ്ടുകളോടെ അഭിനന്ദനങ്ങളുമായി കുട്ടികൾ
വാകക്കാട്: രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ അധ്യാപക വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന സ്കൂളിന് ഏർപ്പെടുത്തിയിരിക്കുന്ന സെൻ്റ് അൽഫോൻസ എവറോളിംഗ് ട്രോഫി കരസ്ഥമാക്കിയ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ അധ്യാപകർക്ക് പൂച്ചെണ്ടുകളോടെ അഭിനന്ദനങ്ങളുമായി കുട്ടികളെത്തി. ശാസ്ത്രമേളയിലെ വിവിധയിനങ്ങളിൽ തങ്ങൾക്ക് പരിശീലനം നൽകുകയും അതോടൊപ്പം ശാസ്ത്രമേളയിലെ അധ്യാപക വിഭാഗങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്ത അധ്യാപകർ തങ്ങൾക്ക് വലിയ പ്രചോദനവും മാതൃകയുമാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. വി. അൽഫോൻസാമ്മയുടെ വാകക്കാട് സ്കൂളിലെ അധ്യാപനത്തിന്റെ ഓർമ്മയ്ക്കായാണ് രാമപുരം ഉപജില്ലയിൽ സെൻറ് Read More…
തരിശു നിലത്ത് നെൽ കൃഷിക്ക് തുടക്കം കുറിച്ച് രാമപുരം കോളേജ് വിദ്യാർഥികൾ
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ തരിശൂനിലത്ത് നെൽകൃഷിക്ക് തുടക്കം കുറിച്ചു. നാട്ടിലുള്ള പാടങ്ങളിൽ പലതും തരിശായി കിടക്കുകയും മറ്റ് കൃഷികൾക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു പ്രദേശത്തിൻ്റെ തന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിർണായക പങ്കുവഹിക്കുന്ന നെൽവയലുകൾ പുനരുജ്ജീവിപ്പിക്കാനായിട്ടാണ് വിദ്യാർഥികൾ നെൽ കൃഷിക്കായി മുന്നിട്ടിറങ്ങിയത്. രാമപുരം ഗ്രാമപഞ്ചായത്തിലെ കൊണ്ടാട് വാർഡിലുള്ള ചൂരവേലിൽ പാടത്താണ് ഞാറ് നട്ടുകൊണ്ട് നെൽകൃഷി ആരംഭിച്ചത് . രാസവളങ്ങളോ രാസകീടനാശിനികളോ Read More…
രാമപുരം കോളേജിൽ ലഹരിരുദ്ധ ബോധവൽക്കരണ ക്‌ളാസ് നടത്തി
രാമപുരം മാർ ആഗസ്തീനോസ് കോളേജ് ആന്റി നാർക്കോട്ടിക് ക്ളബും പാലാ എക്‌സൈസ് സർക്കിൾ ഓഫീസും ചേർന്ന് ലഹരിരുദ്ധ ബോധവൽക്കരണ ക്‌ളാസ് നടത്തി. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും അത് വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ബോധവൽക്കരണം നടത്തി. പാലാ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജെക്‌സി ജോസഫ് ക്‌ളാസ് നയിച്ചു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ Read More…
രാമപുരം കോളേജിൽ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റിൽ ആഡോൺ കോഴ്സ്
രാമപുരം മാർ ആഗസ്തീനോസ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്മെന്റും തിരുവനന്തപുരം കെൽട്രോണുമായി ചേർന്ന് ധാരണാപത്രം ഒപ്പുവച്ചു. 2026 അധ്യയന വർഷം മുതൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായി 100% തൊഴിൽ ഉറപ്പ് നൽകുന്ന ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റിൽ ആഡോൺ കോഴ്സ് ആരംഭിക്കുന്നതിനായാണ് ധാരണാപത്രം ഒപ്പുവച്ചത്. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ കെൽട്രോൺ പ്രൊജക്റ്റ് കോർഡിനേറ്റർ ആദിത്യ രാജിൽ നിന്നും ധാരണാപത്രം ഏറ്റുവാങ്ങി. വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഓഫിസർ Read More…
കൃഷിയുടെ കിരീടം ചൂടി പൊന്നു വിളയിച്ച് എസ് എച്ച് എൽ പി സ്കൂൾ
രാമപുരം: കൃഷിയുടെ കിരീടം ചൂടി പൊന്നു വിളയിച്ച് എസ് എച്ച് എൽ പി സ്കൂൾ രാമപുരം. ഒന്നും രണ്ടുമല്ല 58 ഇനം കൃഷികളാണ് രാമപുരത്തെ എൽ പി സ്കൂളിൻ്റെ അങ്കണത്തിൽ കൃഷി ചെയ്യുന്നത്. വിളവെടുപ്പിന് പാഗമായ പയറും പാവലും തക്കാളിയും വെണ്ടക്കായും കോവയ്ക്കയും എന്തിന് നെല്ല് കപ്പ ചോളം ഇഞ്ചി മഞ്ഞള് തുടങ്ങി അറുപതിനോടടുത്ത് കൃഷികളാണ് എസ് എച്ച് എൽ പി സ്കൂൾ കൃഷി ചെയ്യുന്നത്. കുട്ടികൾക്ക് വിഷരഹിതമായ പച്ചക്കറി നൽകുക എന്ന ഉദ്ദേശത്തിൽ ആരംഭിച്ച കൃഷി Read More…











