ramapuram

രാമപുരം കോളേജിൽ സ്വാതന്ത്ര്യദിന മെഗാ ക്വിസ് മത്സരം 16 ന്

രാമപുരം : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജ് സംഘടിപ്പിക്കുന്ന മെഗാ ക്വിസ് മത്സരം ആഗസ്റ്റ് 16-ാം തീയതി ശനി രാവിലെ 10 മണിക്ക് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. “ജേർണി ഓഫ് ഇന്ത്യ: സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും” എന്ന വിഷയത്തിൽ നടത്തുന്ന മത്സരം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കുമായി രണ്ടു വിഭാഗങ്ങളിലായാണ് നടത്തുന്നത്. ഒരു ടീമിൽ രണ്ട് പേർക്ക് പങ്കെടുക്കാം. ഒരു സ്ഥാപനത്തിൽ നിന്നും ഒന്നിലധികം ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരാർഥികൾ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം Read More…

ramapuram

മനോജ്മെൻറ് അസോസിയേഷന്റെ ‘ഫ്ലാഷ് 2K 25’ ഉദ്ഘാടനം ചെയ്തു

രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെൻറ് അസോസിയേഷൻ ‘ഫ്ലാഷ് 2K25 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം ആധ്യക്ഷത വഹിച്ചു. കിൻഫ്ര ഫിലിം & വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൽ ഉദ്ഘാടനം നിർവഹിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ  എം എ എച്ച് ആർ എം  ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കിയ അനൗഷ്ക ഷൈൻ , അഞ്ജലി എസ്  മോഹൻ  എന്നിവരെ തദവസരത്തിൽ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് Read More…

ramapuram

പുസ്തകം പ്രകാശനം ചെയ്തു

പാലാ :രാമപുരം മാർ ആഗസ്തീനോസ് കോളെജ് മാനേജമെൻ്റ് ഡിപ്പാർട്ട്മെൻ്റ് അസിസ്റ്റന്റ് പ്രൊഫസർ ഫാ. ഡോ ബോബി ജോൺ തറയാനിയിൽ എഴുതിയ മൂന്നാമത്തെ പുസ്തകം “POWER OF EMOTIONAL INTELLIGENCE ” പ്രകാശനം ചെയ്തു. കോളെജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം കിൻഫ്രാ ചെയർമാൻ ബേബി ജോസഫ് ഉഴുത്തുവാലിന് നൽകി പ്രകാശനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചരിൽ, സിജി ജേക്കബ്, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ Read More…

ramapuram

ലയൺസ് ക്ലബ്‌ രാമപുരം ടെമ്പിൾ ടൗൺ, സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ കുട്ടികൾക്കായി പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

രാമപുരം: യൂത്ത് എംപവർമെൻറ് പ്രോഗ്രാമിന്റെ ഭാഗമായി രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മാർസ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ കുട്ടികൾക്കായി പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ കേണൽ കെ എൻ വി ആചാരിയുടെ അധ്യക്ഷതയിൽ ഫാദർ Joanny Kuruvachira നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സാബു തോമസ് തുടങ്ങിയവർ ആശംസകൾ Read More…

ramapuram

ഡോക്ടറേറ്റ് നേടിയതിൽ അഭിനന്ദിച്ചു

രാമപുരം: ഡോക്ടറേറ്റ് നേടിയ രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജെയിന്‍ ജെയിംസിനെ അഭിനന്ദിച്ചു. “കണ്‍സ്യൂമേഴ്‌സ് പേഴ്‌സപ്ഷന്‍ ഓണ്‍ ഓണ്‍ലൈന്‍ ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി ഇന്‍ എറണാകുളം ഡിസ്ട്രിക്ട്” എന്ന വിഷയത്തിലാണ് ഗവേഷണം നടത്തിയത്. കഴിഞ്ഞ 12 വര്‍ഷമായി മാര്‍ ആഗസ്തീനോസ് കോളജ്‌ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അധ്യാപികയായ ഡോ ജെയിൻ ജെയിംസ് കോയമ്പത്തൂർ കര്‍പ്പഗം ഡീംഡ് യുണിവേഴ്സിറ്റിയിൽനിന്നുമാണ് ഡോക്ടറേറ്റ് നേടിയത് . രാമപുരം കണിയാരകത്ത് ജയിംസിന്റെയും ഡാര്‍ളി ജെയിംസിന്റെയും മകളാണ്. Read More…

ramapuram

രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനആരോഹണം നടത്തി

രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് അതിൻറെ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും വാർഷിക ആഘോഷവും നടത്തി. പ്രസിഡൻറ് മനോജ് കുമാർ കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ മാണി സി കാപ്പൻ സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318B യുടെ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണറായ എം ജെ എഫ് ലയൺ മാർട്ടിൻ ഫ്രാൻസിസ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. പ്രിൻസിപ്പൽ Read More…

ramapuram

രണ്ടാമത് അൽഫോൻസിയൻ പദയാത്രയുമായി SMYM രാമപുരം

രാമപുരം : SMYM-KCYM രാമപുരം യൂണിറ്റിലെ യുവജനങ്ങളുടെ ആഭിമുഖ്യത്തിൽ രണ്ടാമത് അൽഫോൻസിയൻ പദയാത്ര നടത്തപെട്ടു. പ്രതികൂല കാലാവസ്ഥയെയും കനത്ത മഴയെയും തരണം ചെയ്തു കൊണ്ട്, വി. സഹനയാതനകളുടെ വഴിയേ സഞ്ചരിച്ച് 25 ഓളം യുവാക്കൾ രാമപുരത്തു നിന്നും കാൽനടയായി ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേർന്നു. മപുരം ഫോറോനാ പള്ളി വികാരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറത്തിന്റെ ആശിർവാദത്തോടെ ആരംഭിച്ച പദയാത്രക്ക് യൂണിറ്റ് ഡയറക്ടർ ഫാ. അബ്രഹാം കുഴിമുള്ളിൽ നേതൃത്വം നൽകി.

ramapuram

എം.ജി. സര്‍വ്വകലാശാല എം.എ.എച്ച്.ആര്‍.എം ഫലം പ്രസസിദ്ധീകരിച്ചു: മാര്‍ ആഗസ്തീനോസ് കോളേജിന് ഒന്നും രണ്ടും റാങ്ക്

രാമപുരം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ എം.എ. എച്ച്.ആര്‍.എം. പരീക്ഷാ ഫലത്തില്‍ മാര്‍ ആഗസ്തീനോസ് കോളേജിന് അഭിമാന നേട്ടം. കോളേജിലെ അനുഷ്‌ക ഷൈന്‍ ആദ്യ റാങ്ക് കരസ്ഥമാക്കിയപ്പോള്‍ അഞ്ജലി എസ്. മോഹന്‍ രണ്ടാം റാങ്കും നേടി. പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയില്‍ നിന്നിരുന്ന അനുഷ്‌ക മാര്‍ ആഗസ്തീനോസ് കോളേജില്‍ നിന്നു തന്നെയാണ് ബി.ബി.എ. ഡ്രിഗ്രിയും പൂര്‍ത്തിയാക്കിയത്. പൊന്‍കുന്നം ചെറുവള്ളി, അക്ഷയയില്‍ ഷൈന്‍ വി.യുടെയും സന്ധ്യ യുടെയും മകളായ അനുഷ്‌ക പാലാരിവട്ടം മണ്‍സൂണ്‍ എംപ്രസില്‍ എച്ച്.ആര്‍.ട്രയിനിയായി ജോലി ചെയ്യുന്നു. വലവൂര്‍ Read More…

ramapuram

മാര്‍ ആഗസ്തീനോസ് കോളേജില്‍ സ്‌പോട് അഡ്മിഷന്‍

രാമപുരം: സേ പരീക്ഷയില്‍ വിജയം നേടിയവര്‍ക്കും ഇതു വരെയും അലോട്‌മെന്റ് ലഭിക്കാത്തവര്‍ക്കും മാര്‍ ആഗസ്തീനോസ് കോളജില്‍ BSW, B.Com.,B.Sc. Electronics, B.Sc. BioTechnology തുടങ്ങിയ ഡ്രിഗ്രി കോഴ്‌സുകളില്‍ സ്‌പോട് അഡ്മിഷന്‍ ലഭ്യമാണ്. യോഗ്യത ലഭിച്ച വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം കോളേജ് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281257911.

ramapuram

രാമപുരം കോളേജിൽ വിജയദിനാഘോഷം നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ വിജയദിനാഘോഷം നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ ബിരുദ പരീക്ഷയിൽ റാങ്ക് നേടിയവരെയും, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പുരസ്കാരം നല്കി ആരരിച്ചു. അതോടൊപ്പം ഡോക്ടറേറ്റ് നേടിയ കോമേഴ്സ് വിഭാഗം അധ്യാപിക ഡോ. ജെയിൻ ജെയിംസിസിനെ ചടങ്ങിൽ ആദരിച്ചു. മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ Read More…