പ്രവിത്താനം: പ്രവിത്താനം സെന്റ് മൈക്കിൾസിലെ പൂർവ വിദ്യാർത്ഥികൾക്ക് ഇത് ഓർമ്മകൾ പൂക്കുന്ന ഓണക്കാലം . തങ്ങളുടെ പ്രിയപ്പെട്ട സ്കൂളിലേക്ക് ഒരിക്കൽകൂടി അവർ എത്തുന്നു. തന്റെ പ്രിയപ്പെട്ട മക്കളെ വരവേൽക്കാൻ സ്കൂളും ഒരുങ്ങിയിരിക്കുന്നു. 1923 ൽ സ്ഥാപിതമായി ശതാബ്ദി പിന്നിട്ട വിദ്യാലയ മുത്തശ്ശി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കർമ്മനിരതരായിരിക്കുന്ന വരും വിശ്രമ ജീവിതം നയിക്കുന്നവരുമായ പൂർവ്വവിദ്യാർത്ഥികൾക്ക് ഒരുമിച്ചു ചേരാൻ അവസരം ഒരുക്കുന്നു. സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയ എല്ലാവർക്കും ഒരിക്കൽകൂടി ഒത്തുചേരാനാണ് സ്കൂൾ ആതിഥ്യമരുളുന്നത്. ഓഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 10 Read More…
pravithanam
പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂളിന്റെ പ്രവർത്തനം മാതൃകാപരം: ഡോ.എൻ.ജയരാജ്
പ്രവിത്താനം: ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വേറിട്ട മുന്നേറ്റം നടത്തുന്ന പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവർത്തനം മാതൃകാപരമെന്ന് ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. സ്കൂളിലെ വിദ്യാർത്ഥികളുടെ ഭവനങ്ങളെ നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ സമ്പൂർണ്ണ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലഹരി വിരുദ്ധ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിന്റെ സാമൂഹിക പ്രതിബദ്ധതക്കുള്ള ഉത്തമ ഉദാഹരണമാണ് കുട്ടികളുടെ ഭവന സന്ദർശനം, ലഹരി വിരുദ്ധ ലഘുലേഖ വിതരണം, ലഹരിമുക്ത ഭവനം Read More…
‘ലഹരിമുക്തകുടുംബം’ പ്രോജക്റ്റുമായി പ്രവിത്താനം സെന്റ് മൈക്കിൾസ്
പ്രവിത്താനം: ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വേറിട്ട മുന്നേറ്റത്തിന് ഒരുങ്ങുകയാണ് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിലെ വിദ്യാർത്ഥികളുടെ ഭവനങ്ങളെ നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ സമ്പൂർണ്ണ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങളാണ് സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നത്. അധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തിൽ ഭവന സന്ദർശനം, ബോധവൽക്കരണ ക്ലാസുകൾ, കോർണർ മീറ്റിങ്ങുകൾ,തെരുവു നാടകങ്ങൾ, ഫ്ലാഷ് മോബ്, കൗൺസിലിംഗ്, ലഹരിമുക്ത കുടുംബങ്ങളെ ആദരിക്കൽ മുതലായ വിവിധ പ്രവർത്തനങ്ങളാണ് ഈ പ്രോജക്റ്റിന്റെ ഭാഗമായി Read More…
രാഷ്ട്രപതിക്ക് കത്തയച്ച് പ്രവിത്താനം സെന്റ് മൈക്കിൾസിലെ കുട്ടികൾ
പ്രവിത്താനം: ഭാരതത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നുകൊണ്ട് രാഷ്‌ട്രപതി ദ്രൗപതി മുർമൂവിന് പ്രവിത്താനം സെന്റ് മൈക്കിൾസിലെ കുട്ടികൾ കത്തയച്ചു. രാജ്യത്തിനുതന്നെ ഭീഷണിയാകുന്ന വിധത്തിൽ പൗരന്മാർ ലഹരിക്ക് അടിമകളാകുന്നതും യുവജനങ്ങളിലും കുട്ടികളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും ചൂണ്ടിക്കാട്ടിയാണ് കുട്ടികൾ കത്തുകൾ തയ്യാറാക്കിയത്. ഭാരതത്തിൽ ലഹരിയുടെ വ്യാപനം തടയുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം എന്നും കത്തിലൂടെ കുട്ടികൾ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ Read More…
‘ആരോഗ്യം ശുദ്ധജലത്തിലൂടെ’ പദ്ധതി ഉദ്ഘാടനം ചെയ്തു
പ്രവിത്താനം: സെൻ്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റും എൻ. എസ്. എസ്.യൂണിറ്റും സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യം ശുദ്ധജലത്തിലൂടെ പദ്ധതിക്ക് തുടക്കമായി. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പ്രോജക്ട് ഉദ്ഘാടനം ചെയ്തു. പാഠ്യേതര മേഖലകളിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽനിന്ന് അവരുപയോഗിക്കുന്ന കുടിവെള്ളത്തിൻ്റെ സാമ്പിൾ ശേഖരിച്ച് അതു ഉപയോഗയോഗ്യമാണോ എന്ന് പരിശോധിച്ചു കേരളസർക്കാർ സാക്ഷ്യപ്പെടുത്തിയ Read More…
ചെണ്ടുമല്ലി കൃഷി ആരംഭിച്ചു
പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണത്തെ വരവേൽക്കാനായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. കൃഷിവകുപ്പിന്റെ മാർഗനിർദ്ദേശത്തോടെ വാണിജ്യ അടിസ്ഥാനത്തിൽ ഒരുക്കുന്ന പൂക്കൃഷിയുടെ ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും, പൂർവ്വ വിദ്യാർത്ഥിയുമായ ആനന്ദ് ചെറുവള്ളി നിർവഹിച്ചു. ഓണാഘോഷത്തോടാനുബന്ധിച്ച് സ്കൂളിൽ ഉപയോഗിക്കാനും ആവശ്യക്കാർക്ക് വിൽപ്പനക്കായുമാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്,പി.ടി.എ. എക്സിക്യൂട്ടീവ് മെമ്പർ തോമസുക്കുട്ടി വട്ടപ്പലം, അധ്യാപകർ, അനധ്യാപകർ, കാർഷിക ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ലഹരി വിരുദ്ധ സന്ദേശം പകർന്ന് ഫ്ലാഷ് മോബും, സുംബാ ഡാൻസും
പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബിന്റെയും കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഫ്ലാഷ് മോബും സുംബാ ഡാൻസും അവതരിപ്പിച്ചു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാലാ കെ. എസ്. ആർ. ടി. സി. ബസ് സ്റ്റേഷനിൽ വച്ച് ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് മാണി സി കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൗമാരത്തിൽ തന്നെ കുട്ടികൾ ലഹരിക്കടിപ്പെടുന്ന ഇന്നത്തെ കാലത്ത് ലഹരിവിരുദ്ധ സന്ദേശം പകർന്നുകൊണ്ട് പ്രവിത്താനം സ്കൂളിലെ Read More…
ലഹരി വിരുദ്ധ സന്ദേശവുമായി ഫ്ലാഷ് മോബും, മെഗാ സുംബാ ഡാൻസും
പ്രവിത്താനം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 26 വ്യാഴം രാവിലെ 11:30 ന് പാലാ കെ. എസ്. ആർ. ടി. സി. ബസ് സ്റ്റേഷനിൽ വച്ച് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ്’ അവതരിപ്പിക്കുന്നു. എക്സൈസ് ഡിപ്പാർട്ട്മെന്റ് പാലാ, ADARRT പാലാ,KSRTC പാലാ,BRC പാലാ എന്നിവരുടെ പിന്തുണയോടെ നടത്തുന്ന പരിപാടി മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് 12.15 Read More…
ബാല്യത്തിൽ മൊട്ടിട്ട ആഗ്രഹമാണ് തന്നെ ചലച്ചിത്രകാരൻ ആക്കിയത്: സംവിധായകൻ ബ്ലെസ്സി
പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ. വാർഷിക പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും മലയാളത്തിൻ്റെ പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ ബ്ലെസ്സി നിർവഹിച്ചു. കേവലം ഒരു അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ മനസ്സിൽ മൊട്ടിട്ട സിനിമാസംവിധായകനാകണമെന്ന ആഗ്രഹത്തെ പിൻചെന്ന് നടത്തിയ പരിശ്രമങ്ങളാണ് ഒരു ചലച്ചിത്രകാരനിലേക്ക് തന്നെ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.ചെറുപ്പത്തിൽത്തന്നെ വലിയ ലക്ഷ്യങ്ങൾ സ്വപ്നം കാണാനും ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പരിശ്രമിക്കാനും അദ്ദേഹം കുട്ടികളെ ആഹ്വാനം ചെയ്തു. കുടുംബത്തിന്റെയും മാതാപിതാക്കളുടെയും സ്നേഹം രുചിയായി അനുഭവിക്കുമ്പോഴാണ് കുഞ്ഞുങ്ങൾ മറ്റ് Read More…
മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായ ബ്ലസ്സി പ്രവിത്താനം സെന്റ് മൈക്കിൾസിൽ
പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പി. ടി. എ. വാർഷിക പൊതുയോഗവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ജൂൺ 20 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സെന്റ് അഗസ്റ്റിൻ പാസ്റ്ററൽ സെന്ററിൽ വച്ച് നടക്കും. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ബ്ലസി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്,പി.ടി.എ. പ്രസിഡണ്ട് ജിസ്മോൻ Read More…











