പ്രവിത്താനം : സെൻ്റ് അഗസ്റ്റ്യൻസ് എൽ. പി. സ്കൂളിന്റെ ആഭിമുഖ്യത്തിൽ അഖില കേരള പ്രൈമറി സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് നടന്നു. കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നായി 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറാേന അസിസ്റ്റൻ്റ് വികാരി ഫാ.ഡാൻ കടുപ്പിൽ ഉദ്ഘാടനം ചെയ്തു. പ്രവിത്താനം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് സജി തെക്കേൽ മുഖ്യ പ്രഭാഷണം നടത്തി. മത്സരത്തിൽ LP വിഭാഗത്തിൽ ഒന്നാം സ്ഥാനം GLPS തലപ്പുലം നേടിയപ്പോൾ വേലത്തുശ്ശേരി സെൻ്റ് തോമസ് Read More…
pravithanam
നുണപ്രചാരണവും വ്യക്തിഹത്യയും വികസന മുരടിപ്പിന് പരിഹാരമാകില്ല: ജോസ് കെ മാണി
പ്രവിത്താനം: കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല. പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്രയായി വിലയിരുത്തപ്പെടുന്നത്. ഒരു നിയമസഭാ നിയോജകമണ്ഡലത്തിലെ ജനകീയാവശ്യങ്ങളും നടപ്പിൽ വരുത്തേണ്ട വികസന പ്രവർത്തനങ്ങളും സംബന്ധിച്ച രൂപരേഖ സർക്കാരിന് മുന്നിൽ സമർപ്പിക്കേണ്ടത് നിയോജകമണ്ഡലങ്ങളിലെ എംഎൽഎമാരുടെ ജോലിയാണ്. ഇത്തരത്തിൽ എത്ര രൂപരേഖകൾ നിയമസഭയിലും സർക്കാരിൻ്റെ മുന്നിലും Read More…
മഹാകവി പ്രവിത്താനം പി. എം. ദേവസ്യ സ്മാരക കവിതാ രചനാ മത്സരം വിജയികളെ പ്രഖ്യാപിച്ചു
പ്രവിത്താനം: അഞ്ചാമത് മഹാകവി പ്രവിത്താനം പി. എം. ദേവസ്യ സ്മാരക അഖില കേരള കവിതാ രചന മത്സരം വിജയികളെ പ്രഖ്യാപിച്ചു. രാമപുരം S. H. G. H. S ലെ കുമാരി ഐനി അന്ന സിബി ഒന്നാം സമ്മാനമായ ശ്രീ. കെ. എം. ചുമ്മാർ കാര്യാങ്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും മുവായിരം രൂപ ക്യാഷ് അവാർഡിനും അർഹയായി. പ്രവിത്താനം സെന്റ് മൈക്കിസിലെ കുമാരി ശ്രീലക്ഷമി ഗിരീഷ് രണ്ടാം സമ്മാനമായ ശ്രീ. പി. വി. ജോസഫ് പുള്ളക്കാട്ടിൽ മെമ്മോറിയൽ Read More…
മഹാകവി പ്രവിത്താനം പി. എം.ദേവസ്യ സ്മാരക അഖിലകേരള കവിതാ രചന മത്സരം
പ്രവിത്താനം: മഹാകവി പ്രവിത്താനം പി. എം. ദേവസ്യ സ്മാരക അഖില കേരള കവിതാരചന മത്സരം നാളെ രണ്ടു മണിയ്ക്ക് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടക്കും. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ അധ്യക്ഷം വഹിക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി പെണ്ണമ്മ ജോസഫ് ഉദ്ഘാടനം ചെയ്യും. യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് വേണ്ടിയാണ് മത്സരം സംഘടി പ്പിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം നേടുന്ന കുട്ടിക്ക് കെ.എം ചുമ്മാർ കാര്യാങ്കൽ മെമ്മോറിയൽ Read More…
ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിലെ ജില്ലാ/ബ്ലോക്ക്/പഞ്ചായത്ത് ജനപ്രധിനിധികൾക്ക് പ്രവിത്താനം ടൗണിൽ വ്യാപാരി വ്യവസായി സ്വീകരണം നൽകി
പ്രവിത്താനം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് – പുതുവൽസര സന്ദേശ യാത്ര നടത്തി. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പൊതു ജനങ്ങൾക്കും കേക്ക് വിതരണം ചെയ്യുകയും ക്രിസ്തുമസ് സന്ദേശം നൽകുകയും ചെയ്തു. പൊതു സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ശ്രീ എം കെ തോമസുകുട്ടി ഉത്ഘാടനം ചെയ്തു. പ്രവിത്താനം ഫൊറോന പള്ളി വികാരി വെരി. റവ. ഫാദർ. ജോർജ് വേളുപ്പറമ്പിൽ ക്രിസ്തുമസ് സന്ദേശം നൽകി. പ്രവിത്താനം Read More…
അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി
പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും സ്കൂൾ ക്വിസ് ക്ലബ്ബിന്റെയും സംയുതാഭിമുഖ്യത്തിൽ അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 ൽ പരം കുട്ടികൾ പങ്കെടുത്ത മത്സരം പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. വേറിട്ടതും നവീനവുമായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ ഒരു മോഡൽ സ്കൂളിലേക്കുള്ള വളർച്ചയുടെ Read More…
അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നവംബർ 28 ന്
പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അഖിലകേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം ‘ടെക് ക്വസ്റ്റ് -2025 സീസൺ 2’ സംഘടിപ്പിക്കുന്നു. നവംബർ 28 വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് മത്സരം ആരംഭിക്കുക. സ്കൂൾ മാനേജർ വെരി.റവ. ഫാ. ജോർജ് വേളുപ്പറമ്പിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വച്ച് പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ മത്സരം ഉദ്ഘാടനം ചെയ്യും. ഹൈസ്കൂൾ,യു.പി. വിഭാഗങ്ങൾക്കായി പ്രത്യേകം സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തിൽ Read More…
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫോറോന ദേവാലയത്തിൽ വിശുദ്ധ മിഖായേൽ റെശ് മാലാഖയുടെയും വിശുദ്ധ ആഗസ്തിനോസിന്റെയും ദർശന തിരുനാൾ
പ്രവിത്താനം: പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫോറോന ദേവാലയത്തിൽ വിശുദ്ധ മിഖായേൽ റെശ് മാലാഖയുടെയും വിശുദ്ധ ആഗസ്തിനോസിന്റെയും ദർശനതിരുനാൾ ക്രൈസ്‌തവ വിശ്വാസികൾ ധാരാളം അതിവസിക്കുന്ന പ്രവിത്താനത്തു ഒരു പള്ളി വേണമെന്നുള്ള പൂർവികരുടെ ദീർഘകാല ആഗ്രഹം AD 1660-ൽ പിറവിതിരുന്നാൾ ദിനത്തിൽ സഫലമായി. പ്രവി ത്താനത്തു വിശുദ്ധ ആഗസ്തിനോസിന്റെ നാമത്തിൽ ഒരു കുരിശു പള്ളിയുണ്ടായി. 1729-ൽ ഈ കുരിശുപള്ളി ഒരു ഇടവകപള്ളിയായി ഉയർത്തി. 1873 ൽ മുഖ്യ ദൂതനായ വിശുദ്ധ മിഖായേൽ റേശ് മാലാഖ യുടെ രൂപം ഇറ്റലിയിൽ നിന്നും Read More…
സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം
പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ലഹരി വിമുക്ത കുടുംബം പ്രഖ്യാപനം, ജീവിത നൈപുണി വികസന പദ്ധതിയായ ‘ലൈഫ് ‘ രണ്ടാം ഘട്ടം, എം.പി. ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണം എന്നിവയുടെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നിർവഹിച്ചു. സ്കൂളിന്റെ അഭിമാന പദ്ധതിയായി ഈ അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ ക്ലബ്ബും കാത്തലിക് ടീച്ചേഴ്സ് ഗിൽഡും നേതൃത്വം ഏറ്റെടുത്ത് നടപ്പിലാക്കിയ ‘ലഹരി Read More…
ലാപ്ടോപ്പ് വിതരണോദ്ഘാടനം
പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എം.പി. ഫണ്ടിൽ നിന്നും ജോസ് കെ മാണി എം.പി. അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം നവംബർ 1 ന് രാവിലെ 11 മണിക്ക് നടക്കും.2023-24 സാമ്പത്തിക വർഷത്തിലെ എം പി ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകൾ ആണ് വിതരണം ചെയ്യുന്നത്. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് വേളുപ്പറമ്പിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, പൂർവ വിദ്യാർത്ഥികളായ റോയ് കെ. മുളകുന്നം, സിബിച്ചൻ ജോസഫ് Read More…











