poonjar

മീനച്ചിൽ ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് പൂഞ്ഞാറിൻ്റെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം

മീനച്ചിൽ ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് പൂഞ്ഞാറിൻ്റെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം പൂഞ്ഞാർ സെന്റ്‌ ആൻ്റണീസ് എൽ. പി. സ്കൂൾ ഹാളിൽ വച്ച് നടന്നു. ബാങ്ക് ചെയർമാൻ ശ്രീ കെ. എഫ് കുര്യൻ കളപ്പുരക്കൽപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാങ്ക് വൈസ് ചെയർമാൻ അഡ്വ. ഷോൺ ജോർജ്, മറ്റു ബോർഡ് അംഗങ്ങൾ എന്നിവർ സംസാരിക്കുകയും, ബാങ്ക് സി.ഇ.ഒ ശ്രീ. എബിൻ എം. എബ്രാഹം പൊതുയോഗ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. കൂട്ടിക്കൽ ഇളംകാട് സ്വദേശിയും Read More…

poonjar

ചരിത്രപ്രസിദ്ധമായ പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാകാമറിയത്തിൻ്റെ പിറവി തിരുനാളിന് കോടിയേറി

പൂഞ്ഞാർ: ചരിത്രപ്രസിദ്ധമായ പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാകാമറിയത്തിൻ്റെ പിറവി തിരുനാളിന് വികാരി.വെരി.റവ.ഫാ.തോമസ് പനയ്ക്കക്കുഴി കൊടിയേറ്റി. സഹ.വികാരി റവ.ഫാ. മൈക്കിൾ നടുവിലേകൂറ്റ്, റവ. ഫാ. തോമസ് വരകുകാലാപ്പറമ്പിൽ എന്നിവർ പങ്കെടുത്തു. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5:30,6:30,10:00 വൈകിട്ട് 4:30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും വൈകുന്നേരം ആറുമണിക്ക് ആഘോഷമായി ജപമാല മെഴുകുതിരി പ്രദക്ഷിണം ഉണ്ടായിരിക്കും. സെപ്റ്റംബർ 7 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പരിശുദ്ധ കന്യക മാതാവിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനെ പ്രതിഷ്ഠിക്കുന്നു. Read More…

poonjar

പൂഞ്ഞാർ സെന്റ് മേരീസ്‌ ഫൊറോന പള്ളിയിൽ എട്ടുനോമ്പ് ആചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും

പൂഞ്ഞാർ: ചരിത്രപ്രസിദ്ധമായ പൂഞ്ഞാർ സെന്റ്.മേരിസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളും എട്ടുനോമ്പ് ആചരണവും 2024 ആഗസ്റ്റ് 31 ശനി മുതൽ സെപ്റ്റംബർ 9 തിങ്കൾ വരെ ആഘോഷിക്കുന്നു. ആഗസ്റ്റ് 31 ശനിയാഴ്ച വൈകിട്ട് നാലിന് പൂഞ്ഞാർ ഫെറോന വികാരി ഫാ.തോമസ് പനയ്ക്കക്കുഴി കൊടിയേറ്റും. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5:30,6:30,10:00 വൈകിട്ട് 4:30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും വൈകുന്നേരം ആറുമണിക്ക് ആഘോഷമായി ജപമാല മെഴുകുതിരി പ്രദക്ഷിണം ഉണ്ടായിരിക്കും. സെപ്റ്റംബർ 7 ശനിയാഴ്ച Read More…

poonjar

പൂഞ്ഞാർ എ ടി എം വായനശാല സാംസ്‌കാരിക സംഗമവും, പുസ്തകപ്രകാശനവും

പൂഞ്ഞാർ: പൂഞ്ഞാർ അവിട്ടം തിരുനാൾ മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കലാസൂര്യ പൂഞ്ഞാർ സാംസ്കാരിക കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനം നാളെ (25.8. 2024) 4.30 pm എടിഎം വായനശാല അങ്കണത്തിൽ വെച്ച് നടത്തുന്നു. പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗമം ഉദ്ഘാടനം ചെയ്യും. തദ്ദവസരത്തിൽ ശ്രീമതി വിഷ്ണുപ്രിയ പൂഞ്ഞാർ രചിച്ച “താഴ്ന്നു പറക്കാത്ത പക്ഷി” എന്ന കവിത സമാഹാരം കേരളസംഗീതനടക അക്കാദമി സെക്രട്ടറിയും പ്രശസ്ത കവിയുമായ കരിവെള്ളൂർ മുരളി പ്രകാശനം ചെയ്യും. തുടർന്ന് ശ്രീ പൂഞ്ഞാർ വിജയൻ Read More…

poonjar

പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഭക്ഷ്യമേള നടത്തി

പൂഞ്ഞാർ:സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൽ യു.പി വിഭാഗത്തിലെ സോഷ്യൽ സയൻസ് ,സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. വിൽസൺ ജോസഫ് നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ .സിബി മഞ്ഞക്കുന്നേൽ സി.എം.ഐ ,ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ ,അധ്യാപകർ എന്നിവർ ഭക്ഷ്യമേളയ്ക്ക് നേതൃത്വം നൽകി .കുട്ടികൾ ആവേശപൂർവ്വം ഭക്ഷ്യമേളയിൽ പങ്കെടുത്തു.

poonjar

ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ഘോഷയാത്ര നടത്തി

പൂഞ്ഞാർ: ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് പൂഞ്ഞാർ 108-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഘോഷയാത്ര നടത്തി.

poonjar

എസ് എം വി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു

പൂഞ്ഞാർ: എസ് എം വി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ജയശ്രീ ആർ അധ്യക്ഷത യോഗം സ്കൂൾ മാനേജർ അശോകവർമ്മ രാജ ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ, പി ററി എ പ്രസിഡന്റ്‌ രാജേഷ് പാറക്കൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീജ പി . വി തുടങ്ങിയവർ സംസാരിച്ചു.

poonjar

മുതുകോരമലയിലെ ടൂറിസം സാധ്യതകൾ ഗവൺമെന്റിന്റെ മുന്നിൽ കൊണ്ടുവരുമെന്ന് അഡ്വ. .സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

പൂഞ്ഞാർ : മുതുകോര മലയിലെ ടൂറിസം വികസനത്തെക്കുറിച്ച് മുതുകോരമല സന്ദർശിച്ച് സാധ്യതകൾ പരിശോധിക്കുമെന്ന് പൂഞ്ഞാർ എം.എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. മഴ കുറഞ്ഞാൽ ഉടൻ മുതുകോരമല സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരള കോൺഗ്രസ് (എം) പൂഞ്ഞാർ തെക്കേക്കര മണ്ഡലം നേതൃസംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര അദ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ.സാജൻകുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗം Read More…

poonjar

മരണത്തിന്റെ വ്യാപാരികളായി ലഹരി മാഫിയ വിലസുന്നു; ജാഗ്രത വേണം : പ്രസാദ് കുരുവിള

പൂഞ്ഞാർ : മരണത്തിന്റെ വ്യാപാരികളായി ലഹരി മാഫിയ നാട്ടിൽ വിലസുകയാണെന്നും ശക്തമായ ജാഗ്രതയും, നിരീക്ഷണവും ഇളം തലമുറയും പൊതുസമൂഹവും പുലർത്തണമെന്നും അല്ലാത്തപക്ഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്നും കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. പൂഞ്ഞാർ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. ലെ നാഷണൽ സർവ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗണിലേക്ക് സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയെ തുടർന്നുള്ള സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു പ്രസാദ് കുരുവിള. സ്‌കൂൾ പരിസരങ്ങൾ പോലും അത്ര സുരക്ഷിതമല്ലാത്ത സ്ഥിതി വിശേഷത്തിലൂടെയാണ് Read More…

poonjar

പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ പുതുമയാർന്ന സ്ക്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്

പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ ഇത്തവണ സ്കൂൾ ലീഡർമാരുടെ തെരഞ്ഞെടുപ്പ് തികച്ചും വ്യത്യസ്ത പരമായി നടന്നു. ജനകീയ തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടക്കുന്നതെന്ന ബോധ്യം കുട്ടികളിൽ ഉളവാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ കുട്ടികൾ അത്യുൽസാഹത്തോടെ പങ്കെടുക്കുകയുണ്ടായി. നാമനിർദ്ദേപത്രികാ സമർപ്പണം , പരിശോധന , പിൻവലിക്കൽ പ്രചരണം , വോട്ടെടുപ്പ് , വോട്ടെണ്ണൽ , റിസൾട്ട് പ്രഖ്യാപനം സത്യപ്രതിജ്ഞ തുടങ്ങി തെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ സ്കൂൾ ലീഡേഴ്സ് തെരഞ്ഞെടുപ്പിൽ കുട്ടികൾ ആവേശത്തോടെയും കൗതുകത്തോടെയും പങ്കെടുത്തു. Read More…