പൂഞ്ഞാർ: ഭവന നിർമ്മാണത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് രാജമ്മ ഗോപിനാഥ് കൊഴുവൻമാക്കൽ അവതരിപ്പിച്ചു. 16.17 കോടി രൂപ വരവും 15.81 കോടി രൂപ ചെലവും 36.22 ലക്ഷം രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഭവന പദ്ധതികൾക്കായി 64.20 ലക്ഷം രൂപയും കുടുംബാരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി 51 ലക്ഷം രൂപയും ആയുർവ്വേദ, ഹോമിയോ ആശുപത്രികൾക്കയി 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ശുചിത്വ Read More…
poonjar
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ ജി ബിൻ വിതരണം ചെയ്തു
പൂഞ്ഞാർ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലേ ജി ബിൻ വിതരണം പഞ്ചായത്ത് പ്രസിഡന്റ് . ഗീത നോബിൾ ഉദ്ഘാടനം ചെയ്തു. കരാറുകാരായ ഇ -നാട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും ഉദ്യോഗസ്ഥർ ജി ബിൻ ഉപയോഗിക്കേണ്ട രീതി ഗുണഭോക്താക്കൾക്ക് വിശദീകരിച്ചു നൽകി. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ സണ്ണി അധ്യക്ഷയായി. ക്ഷേമകാര്യകമ്മിറ്റി ചെയർമാൻ മോഹനൻ നായർ, പഞ്ചായത്തംഗം വിഷ്ണു രാജ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എന്നിവർ സംസാരിച്ചു.
വർത്തമാനകാല ഇന്ത്യയിൽ ശാസ്ത്ര പ്രചാരണത്തിന്റെ ആവശ്യകതയും പരിഷത്തിന്റെ ഇടപെടലുകളുടെ പ്രസക്തിയും കൂടുന്നു: ജിസ് ജോസഫ്
പൂഞ്ഞാർ :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സമ്മേളനം ഡി രാജപ്പൻ ഒഴാങ്കലിൻ്റെ വസതിയിൽ നടത്തപ്പെട്ടു. വർത്തമാനകാല ഇന്ത്യയിൽ ശാസ്ത്ര പ്രചാരണത്തിന്റെ ആവശ്യകതയും പരിഷത്തിന്റെ ഇടപെടലുകളുടെ പ്രസക്തിയും കൂടുന്നു എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം ജിസ് ജോസഫ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ഡി രാജപ്പൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം പരിഷത്ത് ജില്ലാ ജോയിൻ്റ് സെക്രട്ടറി വിഷ്ണു ശശിധരൻ, മേഖല കമ്മറ്റി അംഗം അമീൻ പാറയിൽ, പി.ജി Read More…
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കൃഷി നടത്തം സംഘടിപ്പിച്ചു
പൂഞ്ഞാർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് വാർഷികത്തിൻ്റെ ഭാഗമായി സി.പി.ഐ.എം പാതാമ്പുഴ ബ്രാഞ്ച് കമ്മറ്റി മുരിങ്ങപ്പുറത്ത് നടത്തുന്ന തണ്ണിമത്തൻ കൃഷിയിടത്തിൽ കൃഷി നടത്തം സംഘടിപ്പിച്ചു. കൃഷി നടത്തം പരിപാടി പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ നിഷ സാനു ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് പ്രസിഡൻ്റ് എം.ആർ പ്രസന്നകുമാർ, ജോയിൻ്റ് സെക്രട്ടറി പി.ബി സാനു, കമ്മറ്റി അംഗം എം.ബി പ്രമോദ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പാതാമ്പുഴ യൂണിറ്റ് സെക്രട്ടറി മനീഷാ പ്രമോദ് Read More…
ലഹരി വിരുദ്ധ ജനകീയ സദസ് സംഘടിപ്പിച്ചു
പൂഞ്ഞാർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, പുലരി പുരുഷ സ്വാശ്രയ സംഘം,സായുജ്യം വയോജന ക്ലബ്ബ് സംയുക്തമായി ലഹരി വിരുദ്ധ ജനകീയ സദസ് സംഘടിപ്പിച്ചു. ഉദ്ഘാടനം കൊണ്ട് ശ്രദ്ധേയമായി അച്ഛൻ്റെ അധ്യക്ഷതയിൽ മകൾ ഉദ്ഘാടയായി. പൂഞ്ഞാർ ബസ് സ്റ്റാൻ്റിൽ സംഘടിപ്പിച്ച ജനകീയ സദസ് എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. പ്രെറ്റീ രാജ് ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് പ്രസിഡൻ്റ് ഡി രാജപ്പൻ ഒഴാങ്കൽ അധ്യക്ഷത വഹിച്ചു. Read More…
ലഹരി വിരുദ്ധ ജനകീയ സദസ് നാളെ 5.30 ന് പൂഞ്ഞാറിൽ
പൂഞ്ഞാർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, പുലരി പുരുഷ സ്വാശ്രയ സംഘം, സായൂജ്യം വയോജന ക്ലബ്ബ് സംയുക്തമായി ലഹരി വിരുദ്ധ ജനകീയ സദസ് നാളെ 5.30 ന് പൂഞ്ഞാർ പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നടക്കും. പൂഞ്ഞാർ എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. പ്രെറ്റീ രാജ് സദസ് ഉദ്ഘാടനം ചെയ്യും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് പ്രസിഡൻ്റ് ഡി രാജപ്പൻ ഒഴാങ്കൽ അധ്യക്ഷത വഹിക്കും. കേരള ശാസ്ത്ര സാഹിത്യ Read More…
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സമ്മേളനത്തിൻ്റെ ഭാഗമായി ലൂക്കാ കലണ്ടർ വിതരണവും ശാസ്ത്രാവബോധ കാമ്പയിനും സംഘടിപ്പിച്ചു
പൂഞ്ഞാർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് വാർഷികത്തിൻ്റെ ഭാഗമായി ലൂക്കാ കലണ്ടർ വിതരണവും ശാസ്ത്രാവബോധ കാമ്പയിനും സംഘടിപ്പിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ കൈപ്പള്ളി, ഇടമല, കടലാടിമറ്റം, കുന്നോന്നി എന്നി സ്കൂളുകളിൽ നടന്ന ലൂക്കാ കലണ്ടർ വിതരണത്തിൻ്റെ ഉദ്ഘാടനം സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ഡി രാജപ്പൻ ഒഴാങ്കൽ വിഷയാവതരണം നടത്തി. വിവിധ സ്കൂളുകളിലായി നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം ബീനാ മധുമോൻ, കൈപ്പള്ളി ഗവ Read More…
പൂഞ്ഞാറിന്റെ നിറപുഞ്ചിരി ഇനി ഓർമ്മകൾ
പൂഞ്ഞാർ: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കല്ലെക്കുളം ഡിവിഷൻ അംഗവും, പൂഞ്ഞാർ സഹകരണബാങ്ക് മുൻ ജീവനക്കാരനുമായ KK കുഞ്ഞുമോൻ (66) വിടവാങ്ങി. പൂഞ്ഞാറിന്റെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിത്യമായിരുന്ന പൂഞ്ഞാറുകരുടെ സ്വന്തം “കെ. കെ ” എന്ന് വിളിക്കുന്ന കുഞ്ഞുമോൻ KK ഓർമ്മയായി. ആരെയും ഒരിക്കൽ കണ്ടാൽ പിന്നെ പേര് വിളിക്കുന്ന സ്വഭാവത്തിന് ഉടമയും, നാലൊരു ഗായകനും, ഒരു കാലത്ത് പൂഞ്ഞാറിലെ ആദ്യകാല സിനിമ തിയേറ്ററിലെ (ചിത്രശാല) ജീവനക്കാരൻ, നവധാര ബാൻഡ് സെറ്റിലും, പൂഞ്ഞാർ സഹകരണ ബാങ്ക് Read More…
സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പിന്തുണയുമായി പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി
ന്യായമായ ശമ്പള വർധനവിനും വിരമിക്കൽ ആനുകൂല്യത്തിനും വേണ്ടി കഴിഞ്ഞ 23 ദിവസമായി രാപ്പകൽ, തിരുവനതപുരത്ത്, സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പിന്തുണയുമായി, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കോൺഗ്രസ് മെമ്പർമാർ, തിരുവനന്തപുരത്തു സമരപന്തൽ സന്ദേർശിച്ചു. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കൽ, പൂഞ്ഞാർ തെക്കേകര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രാജമ്മ ഗോപിനാഥ്, പഞ്ചായത്ത് മെമ്പർമാരായ C K കുട്ടപ്പൻ, മേരി Read More…
സി പി ഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സമ്മേളനം
പൂഞ്ഞാർ: ഇരുപത്തിഅഞ്ചാമത് പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര ലോക്കൽ സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ: വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.എസ് സജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗങ്ങളായ സഖാവ് എം ജി ശേഖരൻ, സഖാവ് പി എസ് സുനിൽ , സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി സഖാവ് ഇ കെ മുജീബ്, എ ഐ യു വൈ എഫ് കോട്ടയം Read More…