poonjar

പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ ധർണ നടത്തി

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ബസ് സ്റ്റാൻഡിൽ, 4 ലക്ഷം രൂപ, പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ചു, നിർമാണം ആരംഭിച്ച, “ബസ് ബേ” യുടെ നിർമാണം തടസ്സപ്പെടുത്തിയ സിപിഎം ന്റെ പ്രാദേശിക നേതൃത്വത്തിനെതിരെയും, ജനോപകാരപ്രദമായ പദ്ധതി നടപ്പിലാക്കുന്നതിൽ ആർജവം കാണിക്കാത്ത ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌നെതിരെയും, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ ധർണ നടത്തി. നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി, ബസ് സ്റ്റാൻഡിൽ കുഴിച്ച് ഭാഗികമായി മൂടിയ കുഴികളിൽ, പണികൾ തുടങ്ങാത്തതിൽ പ്രതിഷേധിച്ചു കൊണ്ട്, കോൺഗ്രസ്‌ പ്രവർത്തകർ കൊടികൾ Read More…

poonjar

അരുവിക്കച്ചാൽ വെള്ളച്ചാട്ടം: അടിസ്ഥാന സൗകര്യ വികസനത്തിന് 43 ലക്ഷം അനുവദിച്ചു

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പാതാമ്പുഴയിലെ അരുവിക്കച്ചാൽ വെള്ളച്ചാട്ടത്തോടനുബന്ധിച്ച് വികസന പദ്ധതികൾ നടപ്പാക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി 43 ലക്ഷം രൂപ സംസ്ഥാന ടൂറിസം വകുപ്പിൽനിന്ന് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടമാണ് അരുവിക്കച്ചാൽ. നയനാനന്ദകരമായ ഈ ദൃശ്യഭംഗിയും, പ്രകൃതി രമണീയമായ ഈ പ്രദേശവും സന്ദർശിക്കുന്നതിന് ധാരാളം വിനോദസഞ്ചാരികൾ നിത്യേന എത്തിച്ചേരാറുണ്ട്. എന്നാൽ നാളിതുവരെയായും ഇവിടെ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ഇക്കാര്യങ്ങൾ പ്രദേശത്ത് നിന്നുള്ള ജനപ്രതിനിധികളും, പ്രദേശവാസികളും Read More…

poonjar

ജല ജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി കുഴിച്ച, പ്രധാന റോഡുകൾ പൂർവസ്ഥിതിയിൽ ആക്കാത്തതിനാൽ പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പരാതി നൽകി

പൂഞ്ഞാർ : ജല ജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി മൂന്ന് മാസങ്ങൾക്ക് മുൻപ്, പൂഞ്ഞാർ ടൗൺ ഭാഗത്തും പരിസര റോഡുകളിലും വലിയ പൈപ്പ്കൾ കുഴിച്ചിട്ടിരുന്നു. അതിനു ശേഷം മൂടിയ കുഴികൾ തന്നെ, വീണ്ടും രണ്ടാമത് അടുത്ത കാലത്തു വീണ്ടും കുഴിച്ചു. മഴ പെയ്തപ്പോൾ മണ്ണ് മുഴുവനായി ഒഴുകി പോയി, വലിയ ഓടകൾ പോലെ ഗർത്തങ്ങൾ റോഡിൽ രൂപപ്പെട്ടിരിക്കുകയാണ്. കൂടാതെ വെള്ളം കെട്ടികിടന്ന് ചെളിക്കളം ആകുന്നു. മണ്ണ് ഒഴുകി പോയ ഭാഗങ്ങളിൽ വലിയ കുഴികൾ ഉണ്ടായ കാരണം എല്ലാ Read More…

poonjar

പൂഞ്ഞാറിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പൂഞ്ഞാറിൽ യുവാവ് തൂങ്ങി മരിച്ചു. പേക്കാക്കുഴിയിൽ പ്രകാശിന്റെ മകൻ ജീവൻ ആണ് മരിച്ചത്. 19 വയസായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

poonjar

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഭിന്നശേഷികാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ നടപ്പിലാക്കിയ, ഭിന്നശേഷികാർക്കുള്ള സഹായ ഉപകരണങ്ങൾ ഇന്ന് പൂഞ്ഞാർ ടൗൺ അംഗൻവാടി ഹാളിൽ വച്ച് വിതരണം ചെയ്തു. പൂഞ്ഞാർ ടൗൺ വാർഡ് മെമ്പർ റോജി തോമസ് മുതിരേന്തിക്കൽ വിതരണോൽഘാടനം ഉൽഘാടനം നടത്തി. ചടങ്ങിൽ ICDS സൂപ്പർ വൈസർ ശ്രീമതി മെർലിൻ ബേബി, അർച്ചന ഗിരീശൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ് നടത്തി കണ്ടെത്തിയ അർഹരായ 18 പേർക്കാണ് ഇന്ന് ഉപകരണങ്ങൾ വിതരണം ചെയ്തത്.

poonjar

പൂഞ്ഞാർ തെക്കേക്കരയിൽ രാപ്പകൽ സമരം നടത്തി

പൂഞ്ഞാർ: ത്രിതല പഞ്ചായത്ത്‌കളുടെ ഫണ്ടുകൾ വെട്ടികുറച്ച്, കേരളത്തിലെ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന LDF സർക്കാരിന്റെ പ്രവർത്തങ്ങൾക്കെതിരെയും, ആശ വർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കാത്തതിനെതിരെയും, നികുതികൾ കുത്തനെ കൂട്ടുന്ന, പിണറായി വിജയൻ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായും, യുഡിഫ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ടൗണിൽ രാപ്പകൽ സമരം നടത്തി. യുഡിഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ : ഫിൽസൺ മാത്യൂസ് ഉൽഘാടനവും ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര സമാപന പ്രസംഗവും Read More…

poonjar

പിണറായി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നാളെ

പൂഞ്ഞാർ :എൽ.ഡി.എഫ് സർക്കാരിൻ്റെ ജനദ്രാഹ നടപടികൾക്കെതിരെയും ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകൾ വെട്ടി കുറച്ച് കേരളത്തിലെ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന എൽ.ഡിഎഫ് സർക്കാരിൻ്റെ നടപടിയെക്കെതിരെയും മാസപ്പടി ക്കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും യു.ഡി എഫ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ശനിയാഴ്ച) വൈകുന്നേരം 4 മണി മുതൽ പൂഞ്ഞാർ ടൗണിൽ രാപ്പകൽ സമരം നടത്തുകയാണ്. പ്രസ്തുത സമരത്തിൻ്റെ ഉദ്ഘാടനം യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ അഡ്വ. ഫിൽസൺ മാത്യൂസ് നിർവ്വഹിക്കുന്നു. കോൺഗ്രസ് പൂത്താർ തെക്കേക്കര Read More…

poonjar

വഖഫ് നിയമ ഭേദഗതി ബിൽ പാസ്സാക്കിയ നരേന്ദ്ര സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ബി.ജെ.പി ആഹ്ളാദപ്രകടനം നടത്തി

പൂഞ്ഞാർ : വഖഫ് നിയമ ഭേദഗതി ബിൽ പാസ്സാക്കിയ നരേന്ദ്ര സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ബി.ജെ.പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാറിൽ ആഹ്ളാദപ്രകടനവും മധുര പലഹാര വിതരണവും നടത്തി. തുടർന്ന് വഖഫ് ഭേദഗതി ബില്ലിന് എതിരെ വോട്ട് രേഖപ്പെടുത്തിയ പത്തനംതിട്ട പാർലമെന്റ് മണ്ഡലം എം.പി ആൻറ്റോ ആന്റണിയുടെ കോലംകത്തിച്ചു. ബി ജെ ജി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് മിനർവ്വാ മോഹൻ Read More…

poonjar

ആശ വർക്കർമാരും കോൺഗ്രസ്‌ പ്രവർത്തകരും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പടിക്കൽ ധർണ നടത്തി

പൂഞ്ഞാർ : കഴിഞ്ഞ ഒന്നര മാസക്കാലമായി തിരുവനന്തപുരം, സെക്രട്ടറിയറ്റ് പടിക്കൽ, മഴയും, മഞ്ഞും വെയിലും സഹിച്ചു, ന്യായമായ ആവശ്യങ്ങളുമായി സമരം ചെയ്യുന്ന ആശ വർക്കർമാർക്കും, കഴിഞ്ഞ 10 ദിവസമായി സമരം ചെയ്യുന്ന അംഗൻ വാടി ജീവനക്കാർക്കും, ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെപിസിസി യുടെ ആഹ്വാന പ്രകാരം, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ഓഫീസ് പടിക്കൽ, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ സമരം നടത്തി. ധർണയിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ലെ ഭൂരിഭാഗം ആശ Read More…

poonjar

ടി.ബി മുക്ത പഞ്ചായത്തായി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു

പൂഞ്ഞാർ: കോട്ടയം ജില്ലയിൽ പ്രധാനമന്ത്രി ടി.ബി മുക്ത ഭാരത് പദ്ധതി പ്രകാരം ആദ്യഘട്ട ക്ഷയരോഗമുക്ത പുരസ്‌കാരം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കരസ്ഥമാക്കി. ഗ്രാമപഞ്ചായത്തിൽ ക്ഷയരോഗ പരിശോധനയുടെ പുരോഗതി, ക്ഷയരോഗികളുടെ സാന്ദ്രത കുറവ് തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിൻ്റെ സഹകരണത്തോടുകൂടി കുടുംബാംഗരോഗ്യ കേന്ദ്രത്തിലെ ഡോ. പ്രറ്റീ രാജിൻ്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്. ജില്ലാ പഞ്ചായത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ Read More…