obituary poonjar

തകിടി കണപ്പള്ളിയിൽ അഗസ്റ്റ്യൻ തോമസ് (ഷാജി 48) നിര്യാതനായി

കുന്നോന്നി: തകിടി കണപ്പള്ളിയിൽ അഗസ്റ്റ്യൻ തോമസ് (ഷാജി 48) നിര്യാതനായി. സംസ്കാരം നാളെ (ശനി 30-3-24) 3 ന് തകിടി സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: ഷൈനി കൈപ്പള്ളി പുളിക്കാട്ട് കുടുംബാംഗം മക്കൾ: ബിനു അഗസ്റ്റ്യൻ, ഡിനു അഗസ്റ്റ്യൻ

poonjar

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠനോത്സവം

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠനോത്സവം നടന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. സിബി മഞ്ഞക്കുന്നേല്‍ സി.എം.ഐ. ഉദ്ഘാടനം ചെയ്തു. പഠനോത്സവത്തിന്റെ ഭാഗമായി സ്‌കൂളിലെ യു.പി. ഹാളില്‍ കുട്ടികള്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്റ്റാളുകള്‍ ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികള്‍ അവരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ സജ്ജീകരിച്ചിരുന്നു. പി.റ്റി.എ. പ്രസിഡന്റ് പ്രസാദ് കുരുവിള, പഞ്ചായത്ത് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, പ്രിന്‍സിപ്പല്‍ വില്‍സണ്‍ ജോസഫ്, ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപക-രക്ഷാകര്‍ത്തൃ പ്രതിനിധികള്‍ പഠനോത്സവത്തിന് നേതൃത്വം Read More…

poonjar

ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ്

പൂഞ്ഞാർ : പൂഞ്ഞാറിൽ ഫെയർ ആൻഡ് ഹെൽത്ത് ഇൻഡോർ കോർട്ടിൽ ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 10 മുതൽ 30 ദിവസത്തേക്ക് ആണ് ക്യാമ്പ്. 5 വയസുമുതൽ 20 വയസുവരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക :Mob: 8281784199, 9447071755

poonjar

എസ് എൻ ഡി പി യോഗം പാതാമ്പുഴ ശാഖാ രൂപീകരണത്തിന് വേണ്ടി പരിശ്രമിച്ച മുൻകാല ഭാരവാഹികളെ എസ് എൻ ഡി പി യൂത്ത്മൂവ്മെൻ്റെ അനുമോദിച്ചു

പൂഞ്ഞാർ 108ാം നമ്പർ എസ് എൻ ഡി പി ശാഖയുടെ കീഴിലുണ്ടായിരുന്ന ഗുരുകുലം കുടുംബയൂണിറ്റ് ആണ് പിന്നീട് പാതാമ്പുഴ എസ് എൻ ഡി പി ശാഖാ യോഗം ആയി മാറിയത്. അതിൻ്റെ മുൻകാല പ്രവർത്തകരായ വേലായുധൻ പാറയടിയിൽ, പ്രഭാകരൻ മരുതും തറ, ബിനു കിഴക്കേമാറാംകുന്നേൽ എന്നിവരെ മിനച്ചിൽ എസ് എൻ ഡി പി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ എം ആർ ഉല്ലാസ് മതിയത്ത് ഷാൾ അണിയിച്ച് അനുമോദിച്ചു. മിനച്ചിൽ എസ് എൻ ഡി പി യൂണിയൻ Read More…

poonjar

പാറമട കുടിവെള്ള പദ്ധതി സമർപ്പിച്ചു

പൂഞ്ഞാർ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ഘട്ടങ്ങളിലായി അനുവദിച്ച 21 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി അനുവദിച്ച 9 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്ത് വിഹിതമായി അനുവദിച്ച 4 ലക്ഷം രൂപയും ഉൾപ്പെടെ 33 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ 2,3 വാർഡുകളിൽ നടപ്പിലാക്കിയ പാറമട കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ഷോൺ Read More…

poonjar

പൂഞ്ഞാര്‍ പോലീസ് ഔട്ട്‌പോസ്റ്റിനെ പോലീസ് സ്റ്റേഷനാക്കി ഉയര്‍ത്തണം. ‘മുഖാമുഖം’ പരിപാടിയില്‍ മുഖ്യമന്ത്രിക്ക് നിവേദനം

നാല്പതിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂഞ്ഞാറില്‍ സ്ഥാപിച്ച പോലീസ് ഔട്ട്‌പോസ്റ്റിനെ ഉടന്‍ പോലീസ് സ്റ്റേഷനാക്കി ഉയര്‍ത്തണമെന്ന് പൂഞ്ഞാര്‍ തെക്കേക്കര കുന്നോന്നി ജനമൈത്രി റെസിഡന്‍സ് വെല്‍ഫെയര്‍ കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയനോടാവശ്യപ്പെട്ടു. എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ‘മുഖാമുഖം’ പരിപാടിയിലേക്ക് മുഖ്യമന്ത്രിയുടെ പ്രത്യേകം ക്ഷണിതാവായി പങ്കെടുത്ത റെസിഡന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിളയാണ് മലയോര മേഖലയുടെ ക്രമസമാധാന സാഹചര്യങ്ങളും പ്രത്യേക ഭൂപ്രദേശ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി നേരിട്ട് നിവേദനം നല്കി ഈ ആവശ്യമുന്നയിച്ചത്. ഏറ്റവും ജനസാന്ദ്രതയുള്ളതും ആളുകള്‍ Read More…

poonjar

വന്യജീവി ആക്രമണം; പ്രതിഷേധ കാഹളം മുഴക്കി പയ്യാനിത്തോട്ടം ഇടവക

പൂഞ്ഞാർ : വന്യജീവികളുടെ ആക്രമണം മൂലം മനുഷ്യജീവിതം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ ഭയാനകം ആണെന്നും മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് ഒരു ഭരണകൂടത്തിൻ്റെ പ്രഥമമായ കർത്തവ്യമായി മാറണമെന്നും വന്യജീവി സംരക്ഷണം മനുഷ്യന് ശേഷമുള്ള പരിഗണനയിൽ ആവണമെന്നും എല്ലാ കർഷകനും സുരക്ഷ ഒരുക്കണമെന്നും എകെസിസി, പിതൃവേദി, മാതൃവേദി പയ്യാനിത്തോട്ടം യൂണിറ്റുകളുടെ സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു. വികാരി ഫാ. തോമസ് കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ എ.കെ.സി.സി യൂണിറ്റ് പ്രസിഡൻറ് ലിബിൻ കല്ലാറ്റ് പ്രമേയം അവതരിപ്പിച്ചു. ഗവൺമെൻ്റ് Read More…

poonjar

KPMS പൂഞ്ഞാർ യൂണിയൻ സമ്മേളവും തിരഞ്ഞെടുപ്പും നടന്നു

പൂഞ്ഞാർ: KPMS പൂഞ്ഞാർ യൂണിയൻ വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന കമ്മറ്റി അംഗം അജിത് കല്ലറ സമ്മേളനം ഉദ്ഘാടനം ചെയ്തു. സജി കടനാട് അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസ്സിഡന്റായി സുനു രാജു വും,സെക്രട്ടറിയായി വിമൽ വഴിക്കടവ്, ട്രഷറർ രാജേഷ് കാവാലം തുടങ്ങി പതിനൊന്നഗയൂണിയൻ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പഞ്ചമി കോഡിനേറ്റർ ബിന്ദു രാജേഷ്, മോഹനൻ കടനാട്, സുരേഷ് ചൂണ്ടച്ചേരി,അജീഷ മനോജ്‌, കെ.ടി ശാരധ സതീഷ് കെ. സി.ലത മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

poonjar

ബി ജെ പി പൂഞ്ഞാർ പഞ്ചായത്ത്‌ കൺവെൻഷൻ അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു

ബി ജെ പി പൂഞ്ഞാർ പഞ്ചായത്ത്‌ കൺവെൻഷൻ ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ സി അജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ മിനർവ്വ മോഹൻ, ജില്ലാ സമിതിയംഗം ആർ. സുനിൽകുമാർ, ജോർജ് വടക്കേൽ, ജോയ് സ്കറിയ, പി എസ് രമേശൻ, ബിൻസ് മാളിയേക്കൽ, തുടങ്ങിയവർ സംസാരിച്ചു.

poonjar

സഹകരണ സംഘം ഉദ്‌ഘാടനം ചെയ്തു

പൂഞ്ഞാർ : പുതിയതായി രൂപീകരിച്ച ഈരാറ്റുപേട്ട ബ്ലോക്ക് പട്ടിക ജാതി സഹകരണം സംഘം പ്രവർത്തനം ആരംഭിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന യോഗത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സഹകരണം സംഘം ഉദ്‌ഘാടനം ചെയ്തു. മാക്സ് ജോർജിൽ നിന്നും സഹകരണ വകുപ്പ് സീനിയർ ഇൻസ്‌പെക്ടർ വി ജെ ജോസുക്കുട്ടി ആദ്യ നിക്ഷേപം സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം പി ആർ അനുപമ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ് മാത്യു, വൈസ് പ്രസിഡന്റ്‌ റെജി ഷാജി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അഡ്വ Read More…