പൂഞ്ഞാർ :എസ്എൻഡിപി യോഗം 108 നമ്പർ പൂഞ്ഞാർ ശാഖാ യോഗം വക മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ഭക്തി സാന്ദ്രമായി. പതിനായിരങ്ങൾ പങ്കെടുത്ത ഭക്തരുടെ പ്രതിഷ്ഠദിന മഹോത്സവം ശിവഗിരി മുൻ മഠാധിപതി പത്മശ്രീ ശ്രീമദ് വിശുദ്ധനന്ദ സ്വാമികളെക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത്ത് തന്ത്രികൾ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചതോടെ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 12.46 നും 2.45 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ ചടങ്ങുകൾ വിശുദ്ധനന്ദ സ്വാമികളുടെ Read More…
poonjar
സമ്മർ കോച്ചിംഗ് ക്യാമ്പ്
പൂഞ്ഞാർ: മുൻവർഷങ്ങളിൽ ദേശീയ അന്തർദേശീയ കായിക താരങ്ങളെ വാർത്തെടുത്ത പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ ജി വി രാജാ സ്പോർട്സ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല കായിക പരിശീലന ക്യാമ്പ് മെയ് 13 മുതൽ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ മെയ് 13 ന് വൈകിട്ട് മൂന്ന് മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ സ്പോർട്സ് യൂണിഫോമിൽ എത്തിച്ചേരുക. പരിശീലനം ഫീസ് ആയ 1000 രൂപ നൽകേണ്ടതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ Read More…
പൂഞ്ഞാർ ജോബ്സ് ഓൺലൈൻ ജോബ് പോർട്ടൽ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ രണ്ടാംഘട്ടമായി പൂഞ്ഞാർ ജോബ്സ് എന്ന ഒരു ഓൺലൈൻ വെബ് പോർട്ടൽ പ്രവർത്തന സജ്ജമായി. ഇതിൽ തൊഴിൽ ദാതാക്കളുടെയും, ഉദ്യോഗാർത്ഥികളുടെയും രജിസ്ട്രേഷൻ ആരംഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മികച്ച നിലയിൽ പ്രവർത്തിക്കുന്ന അർദ്ധ-സർക്കാർ സ്ഥാപനങ്ങളും, കമ്പനികളും, സ്വകാര്യ സംരംഭകരുടെ പ്രസ്ഥാനങ്ങളും ഈ ഓൺലൈൻ പോർട്ടലിൽ തൊഴിൽ ദാതാക്കളായി രജിസ്റ്റർ ചെയ്ത് തങ്ങളുടെ Read More…
പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിലെ വിഗ്രഹഘോഷയാത്രയ്ക്ക് ഭക്തി നിർഭരമായ സ്വീകരണം നൽകി
പൂഞ്ഞാർ: പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ മഹോത്സവത്തോട് അനുബന്ധിച്ച് ശ്രീനാരായണവിഗ്രഹഘോഷയാത്രയ്ക്ക് ഭക്തി നിർഭരമായ സ്വീകരണം നൽകി. 30 ന് ശിവഗിരിയിലെ ഗുരുദേവ സന്നിധിയിൽ നിന്നുമാണ് ദേവവിഗ്ര ഹങ്ങളും സ്വർണ്ണ വേലും ഒപ്പം ദിവ്യജ്യോതിയും ഘോഷയാത്രയായി പൂഞ്ഞാറിലേയ്ക്ക് പുറപ്പെത്. നാഗമ്പടം മഹാദേവക്ഷേത്രത്തിൽ എത്തുന്ന വിഗ്രഹഘോഷ യാത്ര അവിടെ വിശ്രമിച്ചതിനുശേഷം രാവിലെ പൂഞ്ഞാറിലേക്ക് പുറപ്പെട്ട ഘോഷയാമയ്ക്ക് വിവിധ സ്ഥലങ്ങളിൽ ലഭിക്കുന്ന സ്വീകരണങ്ങളേറ്റുവാങ്ങി ഉച്ചയോടുകൂടി ഇടപ്പാടി ആനന്ദഷൺമുഖ സ്വാമി ക്ഷേത്രസന്നിധിയിലെത്തിച്ചേർന്നു. ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിനുശേഷം ഘോഷയാത്ര പൂഞ്ഞാറിൽ വൈകിട്ട് 6.00 Read More…
ഭിക്ഷായാത്രയും ബഹുജന സമ്പർക്ക പരിപാടിയും നടത്തി
പൂഞ്ഞാർ :പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ പൂഞ്ഞാർ പഞ്ചായത്തിലെ തിരഞ്ഞെടുപ്പു പ്രചരണ പരിപാടിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പ്വർത്തനഫണ്ട് മരവിപ്പിച്ച നരേന്ദ്രമോദി സർക്കാരിൻ്റെ നടപടിക്കെതിരെ ഭിക്ഷായാത്രയും പിണറായി സർക്കാരിൻ്റെ കെടുകാര്യസ്ഥതയും ദുർഭരണവും തുറന്നു കാണിക്കുന്നതിന് ജനസമ്പർക്കപരിപാടിയും നടത്തി. കർഷകകോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു്‌തു .കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. സതീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്‌ഡലംപ്രസിഡൻ്റ് ചാർലി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.ഓൾവിൻ തോമസ്,ഷാൻ്റി എ.ഡി Read More…
സ്ഥാനാർത്ഥി സ്വീകരണം കൊച്ചു കലാകാരിയുടെ നൃത്തം കൊണ്ട് ശ്രദ്ധേയമായി
പൂഞ്ഞാർ: പത്തനംതിട്ട എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ടി.എം തോമസ് ഐസക്കിന് കുന്നോന്നിയിൽ വ്യത്യസ്തമായ സ്വീകരണം നൽകി ശ്രദ്ധേയമായി. കൊച്ചു കലാകാരി അനാമിക മോഹൻദാസ് നൃത്തം ചെയ്ത് സ്ഥാർത്ഥിയെ വരവേറ്റത്. പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന മുഖാമുഖം പരിപാടിയിലും, കുടുംബയോഗത്തിലും പങ്കെടുത്ത നൃത്തത്തെ അതിയായി സ്നേഹിക്കുന്ന അനാമികയുടെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമായത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ നടന്ന പൊതു പര്യടനം രാവിലെ 9 ന് പൂഞ്ഞാർ ടൗണിൽ നിന്നും വിവിധ സ്വീകരണത്തിന് ശേഷം Read More…
മലയോരത്തിന്റെ സ്നേഹവായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്ക്
പൂഞ്ഞാർ : ജില്ലയുടെ കിഴക്കൻ മലയോരത്തിന്റെ സ്നേഹ വായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്കിന്റെ മണ്ഡല പര്യടനം. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതു പര്യടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പുസ്തകം നൽകി ഉദ്‌ഘാടനം ചെയ്തു. ചുട്ട് പൊള്ളുന്ന ചൂടിനുംമേലെയായിരുന്നു ഓരോ സ്വീകരണ കേന്ദ്രത്തിലെയും ആവേശം. കൊന്നപൂക്കൾ വിതറിയും താളമേളമൊരുക്കിയും ഉത്സവംപോലെ ജനം സ്ഥാനാർഥിക്കൊപ്പം അണി ചേർന്നു. സ്ഥാനാർഥിയെ നേരിട്ട് കാണാനും പരിചയം പുതുക്കാനും ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തുന്നത് രാഷ്‌ടിയഭേദമില്ലാതെ വൻ ജനാവലി. ബാൻഡ് മേളവും മുത്തുക്കുടയും പൂക്കുടയും Read More…
ഡോ തോമസ് ഐസക്കിന്റെ വിജയത്തിനായി എൽ ഡി എഫ് പൊതുയോഗം
പൂഞ്ഞാർ : പത്തനംതിട്ട മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ തോമസ് ഐസക്കിന്റെ വിജയത്തിനായി പൊതുയോഗം സംഘടിപ്പിച്ചു. പൂഞ്ഞാർ പനച്ചിക്കപ്പാറ ശ്രീലക്ഷ്മി ഓഡിട്ടോറിയത്തിൽ നടന്ന യോഗം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും, തൊഴിലാളികളുമുൾപ്പടെ നിരവധി പ്രവർത്തകർ പങ്കെടുത്തു. സിപിഐഎം മുതിർന്ന നേതാവ് കെ ജെ തോമസ്, ജില്ലാ സെക്രട്ടറി എ വി റസ്സൽ, എൽ ഡി എഫ് നേതാക്കളായ ജോയി ജോർജ്, രമ മോഹൻ, കെ Read More…
സെന്റ് ജോര്‍ജ് (ഫീസ്റ്റ്) കറിപൗഡര്‍ ഉടമ പാതാമ്പുഴ കളപ്പുരയ്ക്കല്‍ കെ.എം ഇമ്മാനുവേല്‍ (കുഞ്ഞേട്ടന്‍ 80) നിര്യാതനായി
പാതാമ്പുഴ: സെന്റ് ജോര്‍ജ് (ഫീസ്റ്റ്) കറിപൗഡര്‍ ഉടമ പാതാമ്പുഴ കളപ്പുരയ്ക്കല്‍കെ.എം ഇമ്മാനുവേല്‍ (കുഞ്ഞേട്ടന്‍ 80) നിര്യാതനായി. സംസ്‌കാരശുശ്രുഷകള്‍ ഇന്ന് (30-3-2024, ശനി) 4 പി.എം ന് വീട്ടില്‍ ആരംഭിച്ച് മലയിഞ്ചിപ്പാറ മാര്‍ സ്ലീവാ പള്ളിയില്‍. ഭാര്യ: ഏലമ്മ ആനക്കല്ല് പാലക്കുടിയില്‍ കുടുംബാംഗം. മക്കള്‍: ജാന്‍സി (പരേത), ജിന്‍സി, ജോയ്‌സ്, ഇമ്മാനുവേല്‍ (ജിമ്മി), വിന്‍സെന്റ് (കേരള കോണ്‍ഗ്രസ്(എം) യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം സെക്രട്ടറി) മരുമക്കള്‍: ബെന്നി ഫിലിപ്പ് കലേക്കാട്ടില്‍ ഭരണങ്ങാനം, ജീനാ ഇമ്മാനുവേല്‍ കടുപ്പാറയില്‍ പൂഞ്ഞാര്‍, സനില Read More…
പയ്യാനിത്തോട്ടം പള്ളിയിൽ ദുഖവെള്ളിയാചരണം നടത്തി
പയ്യാനിത്തോട്ടം : വി. അൽഫോൻസാ പള്ളിയിൽ നടന്ന ദു:ഖവെള്ളിയുടെ തിരുക്കർമ്മങ്ങൾക്ക് റവ. ഫാ ജോർജ് വരകുകാലാപറമ്പിൽ വികാരി റവ. ഫാ തോമസ് കുറ്റിക്കാട്ട് എന്നിവർ നേതൃത്വം നൽകി. പയ്യാനിത്തോട്ടം ടൗൺ ചുറ്റി നടന്ന കുരിശിൻ്റെ വഴിക്ക് ശേഷം നേർച്ചക്കഞ്ഞി വിതരണം നടന്നു. എ.കെ.സി.സി യുടെ ആഭിമുഖ്യത്തിൽ പാനവായനയും നടന്നു. പ്രസിഡൻ്റ് ലിബിൻ കല്ലാറ്റ്, സിനോബി വട്ടോത്ത്, എന്നിവർ നേതൃത്വം നൽകി.











