പൂഞ്ഞാർ: വില കയറ്റം നിയന്ത്രിക്കാൻ സർക്കാർ, പൊതു വിപണിയിൽ ഇടപെടുക, തൃശൂർ പുരം കലക്കിയ ഗുഡാ ലോചനക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരിക, പോലീസിലെ മാഫിയകളെ പിടികൂടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു കെപിസിസി നിർദേശ പ്രകാരം പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ്, ഡിസിസി ജനറൽ സെക്രട്ടറിഅഡ്വ. ജോമോൻ ഐക്കര, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. സതീഷ് കുമാർ, Read More…
poonjar
കരിക്കനാട്ട് ഓമന നിര്യാതയായി
പൂഞ്ഞാർ: കടലാടിമറ്റം കരിക്കനാട്ട് പരേതനായ ശ്രീധരൻ്റെ (ഓമന ചേട്ടൻ) ഭാര്യ ഓമന ശ്രീധരൻ (65) നിര്യാതയായി. സംസ്കാരം നാളെ 11.30 ന് വീട്ടുവളപ്പിൽ. പരേത മൂന്നാംതോട് കൊടുംപ്ലാവില്‍ കുടുംബാംഗം. മക്കൾ: ജൂലി, പിങ്കി (പിങ്കി ടെയ്ലേഴ്സ് ആൻ്റ് ബ്യൂട്ടി പാർലർ, ഈരാറ്റുപേട്ട) മരുമക്കൾ: റെജി (കാലാപ്പള്ളിൽ മങ്കൊമ്പ്, രാജൻ (പതിയിൽ ഭരണങ്ങാനം).
പൂഞ്ഞാർ ഐഎച്ച്ആർഡി കോളേജ് ഇനി ബയോഡൈവേഴ്സിറ്റി ക്യാമ്പസിന്റെ പാതയിലേക്ക്
പൂഞ്ഞാർ: ആഗോളതാപനത്തിന്റെ ഭാഗമായി ലോകത്തിൽ എവിടെയും കാർബണിന്റെ അതിപ്രസരം അതിവേഗം ഉണ്ടാവുന്ന കാലഘട്ടത്തിലും പെട്ടെന്നുണ്ടാവുന്ന കാലാവസ്ഥ മാറ്റവും മുൻകൂട്ടി കണ്ടുകൊണ്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പൂഞ്ഞാർ എൻജിനീയറിങ് കോളേജ് ജൈവവൈവിധ്യ ക്യാമ്പസ് ആക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ കോളേജിന്റെ 10 ഏക്കർ ഭൂമിയിൽ ആയിരം 15 ഇനത്തിലുള്ള വിവിധ തരത്തിലുള്ള ബിഗ് ബാസ്ക്കറ്റ് തൈകൾ നടുവാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിത്തന്നെ ആയിരം കുഴികൾ യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് കോട്ടയം ഹരിത കേരളം മിഷൻ നേതൃത്വം നൽകിക്കൊണ്ട് Read More…
ഭൂമികയുടെയും മീനച്ചിൽ നദീസംരക്ഷണ സമിതിയുടെയും കർമ്മപദ്ധതിയ്ക്ക് തുടക്കമായി
കാലവസ്ഥാവ്യതിയാനത്തിന്റെ ഫലമായുള്ള അതിതീവ്രമഴയും പ്രളയവും സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ പ്രാദേശികമായി മറികടക്കാൻ ജനകീയജാഗ്രതയും മുന്നൊരുക്കങ്ങളും അനിവാര്യമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഔദ്യോഗിക സംവിധാനങ്ങളും ജനകീയ പ്രവർത്തനങ്ങളും കൈകോർക്കുമ്പോൾ പൂഞ്ഞാറിൽ ഒരു മാതൃക സൃഷ്ടിക്കാൻ കഴിയുമെന്നും എം.എൽ. എ പറഞ്ഞു. മൂലമറ്റം സെന്റ് ജോസഫ്സ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ റൂറൽ ക്യാമ്പ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് അത്യാലിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ റവ തോമസ് വേങ്ങാലുവെക്കൽ മുഖ്യപ്രഭാഷണം Read More…
‘ ഹായ് ടു ലൈഫ് ‘ ക്യാംപെയ്നുമായി പൂഞ്ഞാർ സെൻ്റ് ആൻ്റണീസിലെ കുട്ടിപ്പോലീസ്
പൂഞ്ഞാർ: പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ‘ സേ നോ ടു ഡ്രഗ്സ്, സേ ഹായ് ടു ലൈഫ് ‘ ക്യാംപെയ്ന് തുടക്കമായി. ബോധവത്ക്കരണ സെമിനാറുകൾ, റാലികൾ, വിവിധ മത്സരങ്ങൾ, പോസ്റ്റർ പ്രദർശനം, വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾ, വീഡിയോ പ്രദർശനം, ഹ്രസ്വചിത്ര നിർമ്മാണം തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഒരു വർഷം നീളുന്ന പ്രവർത്തനങ്ങൾ. സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ, ലഹരിയോട് ‘നോ’ പറയുന്നതിൻ്റെയും അങ്ങനെ ലഭിക്കുന്ന Read More…
മീനച്ചിൽ ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് പൂഞ്ഞാറിൻ്റെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം
മീനച്ചിൽ ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് പൂഞ്ഞാറിൻ്റെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം പൂഞ്ഞാർ സെന്റ് ആൻ്റണീസ് എൽ. പി. സ്കൂൾ ഹാളിൽ വച്ച് നടന്നു. ബാങ്ക് ചെയർമാൻ ശ്രീ കെ. എഫ് കുര്യൻ കളപ്പുരക്കൽപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാങ്ക് വൈസ് ചെയർമാൻ അഡ്വ. ഷോൺ ജോർജ്, മറ്റു ബോർഡ് അംഗങ്ങൾ എന്നിവർ സംസാരിക്കുകയും, ബാങ്ക് സി.ഇ.ഒ ശ്രീ. എബിൻ എം. എബ്രാഹം പൊതുയോഗ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. കൂട്ടിക്കൽ ഇളംകാട് സ്വദേശിയും Read More…
ചരിത്രപ്രസിദ്ധമായ പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാകാമറിയത്തിൻ്റെ പിറവി തിരുനാളിന് കോടിയേറി
പൂഞ്ഞാർ: ചരിത്രപ്രസിദ്ധമായ പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാകാമറിയത്തിൻ്റെ പിറവി തിരുനാളിന് വികാരി.വെരി.റവ.ഫാ.തോമസ് പനയ്ക്കക്കുഴി കൊടിയേറ്റി. സഹ.വികാരി റവ.ഫാ. മൈക്കിൾ നടുവിലേകൂറ്റ്, റവ. ഫാ. തോമസ് വരകുകാലാപ്പറമ്പിൽ എന്നിവർ പങ്കെടുത്തു. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5:30,6:30,10:00 വൈകിട്ട് 4:30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും വൈകുന്നേരം ആറുമണിക്ക് ആഘോഷമായി ജപമാല മെഴുകുതിരി പ്രദക്ഷിണം ഉണ്ടായിരിക്കും. സെപ്റ്റംബർ 7 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പരിശുദ്ധ കന്യക മാതാവിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനെ പ്രതിഷ്ഠിക്കുന്നു. Read More…
പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ എട്ടുനോമ്പ് ആചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും
പൂഞ്ഞാർ: ചരിത്രപ്രസിദ്ധമായ പൂഞ്ഞാർ സെന്റ്.മേരിസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളും എട്ടുനോമ്പ് ആചരണവും 2024 ആഗസ്റ്റ് 31 ശനി മുതൽ സെപ്റ്റംബർ 9 തിങ്കൾ വരെ ആഘോഷിക്കുന്നു. ആഗസ്റ്റ് 31 ശനിയാഴ്ച വൈകിട്ട് നാലിന് പൂഞ്ഞാർ ഫെറോന വികാരി ഫാ.തോമസ് പനയ്ക്കക്കുഴി കൊടിയേറ്റും. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5:30,6:30,10:00 വൈകിട്ട് 4:30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും വൈകുന്നേരം ആറുമണിക്ക് ആഘോഷമായി ജപമാല മെഴുകുതിരി പ്രദക്ഷിണം ഉണ്ടായിരിക്കും. സെപ്റ്റംബർ 7 ശനിയാഴ്ച Read More…
പൂഞ്ഞാർ എ ടി എം വായനശാല സാംസ്‌കാരിക സംഗമവും, പുസ്തകപ്രകാശനവും
പൂഞ്ഞാർ: പൂഞ്ഞാർ അവിട്ടം തിരുനാൾ മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കലാസൂര്യ പൂഞ്ഞാർ സാംസ്കാരിക കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനം നാളെ (25.8. 2024) 4.30 pm എടിഎം വായനശാല അങ്കണത്തിൽ വെച്ച് നടത്തുന്നു. പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗമം ഉദ്ഘാടനം ചെയ്യും. തദ്ദവസരത്തിൽ ശ്രീമതി വിഷ്ണുപ്രിയ പൂഞ്ഞാർ രചിച്ച “താഴ്ന്നു പറക്കാത്ത പക്ഷി” എന്ന കവിത സമാഹാരം കേരളസംഗീതനടക അക്കാദമി സെക്രട്ടറിയും പ്രശസ്ത കവിയുമായ കരിവെള്ളൂർ മുരളി പ്രകാശനം ചെയ്യും. തുടർന്ന് ശ്രീ പൂഞ്ഞാർ വിജയൻ Read More…
പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഭക്ഷ്യമേള നടത്തി
പൂഞ്ഞാർ:സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൽ യു.പി വിഭാഗത്തിലെ സോഷ്യൽ സയൻസ് ,സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. വിൽസൺ ജോസഫ് നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ .സിബി മഞ്ഞക്കുന്നേൽ സി.എം.ഐ ,ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ ,അധ്യാപകർ എന്നിവർ ഭക്ഷ്യമേളയ്ക്ക് നേതൃത്വം നൽകി .കുട്ടികൾ ആവേശപൂർവ്വം ഭക്ഷ്യമേളയിൽ പങ്കെടുത്തു.











