pala

വയനാട് ദുരന്തം: പ്രത്യേക ദുരിതാശ്വാസഫണ്ട് രൂപീകരിക്കണം

പാലാ: കേരളം നിലവിൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമായ വയനാട് ദുരന്തത്തിൽ ഇരയായവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ പ്രത്യേക ദുരിതാശ്വാസഫണ്ട് രൂപീകരിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നിർദ്ദേശിച്ചു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നിലവിൽ ലഭ്യമായ തുകയും ഇങ്ങനെ രൂപീകരിക്കുന്ന അക്കൗണ്ടിലേയ്ക്ക് മാറ്റാനും നടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ മുൻകൈയെടുത്ത് വയനാട്ടിലെ രാഷ്ട്രീയ – സാമൂഹ്യ- സാംസ്ക്കാരിക – സന്നദ്ധ സംഘടനകളെയും സർക്കാർ സംവീധാനങ്ങളെയും ജനപ്രതിനിധികളെയും ഏകോപിച്ചു വയനാട് ജില്ലാ ഭരണകൂടത്തിൻ്റെ മേൽനോട്ടത്തിൽ ദുരിതബാധിതർക്കായി Read More…

pala

വയനാട് ഉരുള്‍പൊട്ടൽ; ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഒരു കോടി അനുവദിക്കുമെന്ന് ജോസ് കെ മാണി എംപി

സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷിയായ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനായാണ് ഈ തുക ചെലവഴിക്കുക. സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിച്ച് നല്‍കുന്ന വിവിധ പദ്ധതികള്‍ക്കായാണ് തുക ചെലവഴിക്കുന്നത്. അതീവ ദുരന്ത ബാധിത മേഖലയാക്കിയുള്ള കേന്ദ്ര സര്‍ക്കാര്‍ Read More…

pala

ദുരിതഭൂമിയായ വയനാടിന് കൈത്താങ്ങായി പാലായിലെ ആംബുലൻസ് ഡ്രൈവർമാരും

പാലാ: വയനാട് ദുരിതഭൂമിയിൽ ആശ്വാസമാവുകയാണ് പാലായിലെ ആംബുലൻസ് ഡ്രൈവർമാർ. പാലാ സേവാഭാരതി, എയ്ഞ്ചൽ വിങ്ങ്സ് പാലാ. ആംബുലൻസ് സർവ്വീസ്; സേവാഭാരതി അജിത്ത്; എയ്ഞ്ചൽ വിങ്ങ്സ് ആൽബിൻ, അനൂപ് പാലാ ,ബിബിൻ , അനൂപ് എന്നിവരാണ് മുന്നിട്ടിറങ്ങി അവശ്യ സാധനങ്ങൾ ശേഖരിച്ചത്. മാർ സ്ലീവാ മെഡിസിറ്റി അധികൃതരും മരുന്നും, ജീവൻ രക്ഷ ഉപകരണങ്ങളും നൽകി സഹകരിച്ചു. എല്ലാവർക്കും വയനാട്ടിൽ പോയി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്നുണ്ടെങ്കിലും പോലീസ് മേധാവികളുടെ നിർദ്ദേശാനുസരണം അവർ നിർദ്ദേശിച്ച സ്ഥലത്ത് സാധനങ്ങൾ കൈമാറുകയായിരുന്നു. ദുരിത ബാധിതരെ Read More…

pala

പാലാ സെന്റ് തോമസ് കോളേജിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമും, സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ വിതരണവും നടത്തപ്പെട്ടു

പാലാ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318Bയുടെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമും, സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ വിതരണവും നടത്തി. പരിപാടിയുടെ ഉത്ഘാടനം പാലാ സെന്റ് തോമസ് കോളേജിൽ പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ ശ്രീമതി നിഷാ ജോസ് കെ മാണി നിർവഹിക്കുകയും, മോട്ടിവേഷൻ ക്ലാസ് നടത്തുകയും ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് 318Bയുടെ മുൻ ഗവർണ്ണർ MJF ലയൺ ഡോക്ടർ Read More…

pala

പാലാ സെന്റ് തോമസ് കോളേജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി ചികിത്സാസഹായം തേടുന്നു

പാലാ സെന്റ് തോമസ് കോളേജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിയായ ദീപക്ക് സ്‌കറിയ ജോസ് , രക്താർബുദം ബാധിച്ചു ഗുരുതരാവസ്ഥയിൽ അമൃത ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഈ കുട്ടിയുടെ ചികിത്സയ്ക്കായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഏകദേശം അൻപതു ലക്ഷം രൂപയിൽ അധികം വരുന്ന ചികിത്സാ ചെലവിനായി പണം സ്വരൂപിക്കാൻ കോളേജ് പ്രിൻസിപ്പലിന്റെയും, കുട്ടിയുടെ രക്ഷിതാവിന്റെയും പേരിൽ,ഫെഡറൽ ബാങ്ക്,കൊട്ടാരമറ്റം ശാഖയിൽ ഒരു ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നു. QR കോഡും,അക്കൗണ്ട് നമ്പറും, ചുവടെ ചേർക്കുന്നു. നിങ്ങളാൽ Read More…

pala

പാലാ മഹാത്മാഗാന്ധി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജൂനിയർ റെഡ്ക്രോസ്സ് യൂണിറ്റ് ഉത്ഘാടനവും, സൈക്കിൾ, യൂണിഫോം എന്നിവയുടെ വിതരണവും നടന്നു

പാലാ: മഹാത്മാഗാന്ധി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ലയൺസ് ക്ലബ്‌ അരുവിത്തുറയുടെ സഹകരണത്തോടെ റെഡ്ക്രോസ്സ് യൂണിറ്റ് ഉത്ഘാടനവും, യൂണിഫോം സൈക്കിൾ എന്നിവയുടെ വിതരണവും മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തേൽ ഉത്ഘാടനം ചെയ്തു. എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബൈജു കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. ലയൺസ് 318ബി ഡിസ്ട്രിക്ട് ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ PMJF ലയൺ ചാൾസ് ജോൺ മുഖ്യ പ്രഭാക്ഷണവും, സൈക്കിൾ വിതരണവും നടത്തി. ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ ലയൺ സിബി മാത്യു Read More…

pala

പാലാ രൂപതയുടെ ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

പാലാ രൂപതയുടെ ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വൈകുന്നേരം മൂന്നിന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍, വിന്‍സന്റ് മാര്‍ പൗലോസ് എന്നിവരും രൂപതയിലെ വൈദികരും സഹകാര്‍മികരാകും. മാര്‍ റാഫേല്‍ തട്ടില്‍ ജൂബിലി ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, വികാരി Read More…

pala

പരിസ്ഥിതി സംരക്ഷണ രംഗത്ത് ലയൺസ് ക്ലബ്ബുകളുടെ സേവനം മാതൃകാപരം: മന്ത്രി വി. എൻ. വാസവൻ

പാലാ: പരിസ്ഥിതി സംരക്ഷണ രംഗത്ത് ലയൺസ് ക്ലബ്ബുകളുടെ സേവനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് സഹകരണ – ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ പ്രസ്താവിച്ചു. പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായി പാലാ ടൗൺ റോയൽ ലയൺസ് ക്ലബ്ബ് സംഘടിപ്പിച്ച 1001 വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുന്ന ‘ഹരിതവനം’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി വാസവൻ. ക്ലബ്ബ് പ്രസിഡന്റ്‌ ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു. വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ പരിസ്ഥിതിയുടെ പ്രാധാന്യത്തെ ക്കുറിച്ച് സന്ദേശം നൽകി. Read More…

pala

പാലാ സെന്റ് തോമസ് കോളേജിൽ മെഗാ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം നടത്തപ്പെട്ടു

പാലാ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318Bയുടെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മെഗാ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം പാലാ സെന്റ് തോമസ് കോളേജിൽ പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക് ഗവർണർ MJF ലയൺ ആർ വെങ്കിടാചലം നിർവഹിച്ചു. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തേൽ മുഖ്യ പ്രഭക്ഷണം നടത്തുകയും, ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ Read More…

pala

പാലായിൽ നടപ്പാതകൾ കൈയ്യേറി സ്ഥിരം പാർക്കിംഗുകൾ നടത്തുന്നതിനെതിരെ നടപടി വേണം

പാലാ: പാലാ നഗരത്തിലെ നടപ്പാതകൾ കൈയ്യേറിക്കുള്ള പാർക്കിംഗുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ചിലയാളുകൾ രാവിലെ മുതൽ രാത്രി വൈകിവരെ നഗരത്തിലെ പലയിടങ്ങളിൽ നടപ്പാതകൾ കൈയ്യേറി സ്ഥിരം പാർക്കിംഗുകൾ നടത്തുകയാണ്. ഇത് കാൽനടക്കാർക്ക് ദുരിതം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം നടപടികൾമൂലം മിക്കയിടങ്ങളിലും റോഡിലൂടെ നടക്കേണ്ട ഗതികേടിലാണ് നഗരത്തിലെത്തുന്നവർ. ഇത് മൂലംഅത്യാവശ്യ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവർക്ക് വാഹനങ്ങൾ പാർക്കു ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ട്. സ്കൂൾ സമയത്ത് വിദ്യാർത്ഥികളും ഇതുമൂലം വലയുന്നുണ്ട്. വിവിധ സ്ഥാപനങ്ങൾ നടപ്പാത കൈയ്യേറി തങ്ങളുടെ Read More…