pala

42 മത് പാലാ രൂപത ബൈബിൾ കൺവൻഷൻ്റെ പോസ്റ്റർ പ്രകാശനകർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

2024 ഡിസംബർ 19 മുതൽ 23 വരെ പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകിട്ട് 3.30 മുതൽ രാത്രി 9 മണി വരെ സായാഹ്ന കൺവൻഷനായിട്ടാണ് 42 മത് പാലാ രൂപത കൺവൻഷൻ – കൃപാഭിഷേകം ക്രമികരിച്ചിരിക്കുന്നത്. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വാളൻമനാൽ & ടീമാണ് കണവൻഷന് നേതൃത്വം നൽകുന്നത്. കൺവൻഷൻ്റെ പ്രത്യേക ചുമതലയുള്ള വികാരി ജനറാൾ മോൺ.വെരി.സെബാസ്റ്റ്യൻ വേത്താനത്ത് പോസ്റ്റർ ഡിസൈനിങിൻ്റെ മേൽനോട്ടവും കൺവൻഷൻ്റെ വിജയത്തിനായുള്ള പ്രാർത്ഥന തയ്യാറാക്കുകയും ചെയ്തു. രൂപതയിലെ Read More…

pala

നേച്ചർഫിറ്റ് – സെന്റ് തോമസ് കോളേജ് കേരള സൈക്കിള്‍ പ്രയാണം

പാലാ: സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ഫ്‌ളാഗ്ഷിപ് പ്രോഗ്രാമുകളിലൊന്നായ നേച്ചർഫിറ്റ് കേരള സൈക്കിൾ പ്രയാണത്തിനുള്ള പരിശീലനപരിപാടികൾ കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ശാരീരിക-മാനസിക ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നതോടൊപ്പം പ്രകൃതിസൗഹൃദഗതാഗത മാർഗ്ഗമെന്ന നിലയിൽ സൈക്ലിംഗിനെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ കേരളത്തിലെ 14 ജില്ലകളിലൂടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിലുള്ള ഈ സൈക്കിൾ റാലി കടന്നുപോകുന്നുണ്ട്. സൈക്കിള്‍ റാലിയിൽ പങ്കെടുക്കുന്ന അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനത്തിനുള്ള ജേഴ്‌സി ബർസാർ Read More…

pala

ആലോചനാ യോഗം ചേർന്നു

പാലാ: 42 -മത് പാലാ രൂപത ബൈബിൾ കൺവൻഷന് ഒരുക്കമായി ബിഷപ്‌സ് ഹൗസിൽ രൂപത വികാരി ജനറാൾ വെരി.റവ.ഡോ.സെബാസ്റ്റ്യൻ വേത്താനത്തിൻ്റെ അധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ഡൊമിനിക് വാളൻമനാൽ & ടീം ആണ് കൺവൻഷന് നേതൃത്വം നൽകുന്നത്. 2024 ഡിസംബർ 19 മുതൽ 23 വരെ വൈകുന്നേരം 3.30 മുതൽ രാത്രി 9 മണി വരെ സായാഹ്ന കൺവെൻഷൻ ആയിട്ടാണ് ഇത്തവണത്തെ ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ പ്ലാറ്റിനം ജൂബിലി Read More…

pala

സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യുവാവിനെ ബസ് ജീവനക്കാർ ഉടൻ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു അടിയന്തര ചികിത്സ ഉറപ്പാക്കി

പാലാ: സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യുവാവിനെ ബസ് ജീവനക്കാർ ഉടൻ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു അടിയന്തര ചികിത്സ ഉറപ്പാക്കി. ഞായറാഴ്ച രാവിലെ 11 മണിയോടെ പാലാ – ഗാന്ധിനഗർ റൂട്ടിൽ സർവീസ് നടത്തുന്ന എം ആൻഡ് എം ബസിലായിരുന്നു സംഭവം. ഗാന്ധിനഗറിൽ നിന്ന് പാലായിലേക്ക് സഞ്ചരിച്ച ആർപ്പൂക്കര സ്വദേശിയായ യുവാവാണ് കുമ്മണ്ണൂർ ഭാഗത്ത് വച്ച് അപസ്മാര ബാധിതനായി സീറ്റിൽ നിന്നു കുഴഞ്ഞു വീണത്. യാത്രക്കാരും പരിഭ്രമിച്ചു. സംഭവം കണ്ട ഉടൻ കണ്ടക്ടർ ഉണ്ണി Read More…

pala

പാലാ കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാസ്ളീഹായുടെ നോവേന തിരുനാളിന് കോടിയേറി

പാലാ: അസാദ്ധൃ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാസ്ളീഹായുടെ നോവേന തിരുന്നാളിന് ഇന്ന് രാവിലെ 9.45 ന് കൊടി ഉയർന്നു.മോൺസിഞ്ഞോർ ഫാദർ ജോസഫ് തടത്തിലാണ് കൊടി ഉയർത്തിയത്. പള്ളി വികാരി ഫാദർ തോമസ് പുന്നത്താനം ,അസിസ്റ്റൻഡ് വികാരി ഫാദർ മാത്യു വെണ്ണായി പള്ളി, ഫാദർ സെബാസ്ത്യൻ ആലപ്പാട്ടുകുന്നേൽ തുടങ്ങിയവർ സഹ കാർമ്മികൻമാരായിരുന്നു. ഡി ജോഷി തുപ്പിലഞ്ഞിയിൽ ,കൈക്കാരൻമാരായ ടോമി കട്ടൂപ്പാറയിൽ ,കെ .സി ജോസഫ് കൂനംകുന്നേൽ ,ജോജി ജോർജ് പൊന്നാടം വാക്കൽ ,പി.ജെ തോമസ് പനയ്ക്കൽ ,രാജേഷ് വാളിപ്ളാക്കൽ Read More…

pala

മാക്സ്പെക്ട്ര നടത്തി

പാലാ : രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സര പരിപാടിയായ ‘മാക്സ്പെക്ട്ര’ യുടെ പ്രൊഫ. മാത്യു ടി മാതേക്കൽ ഓവറോൾ എവർ റോളിംഗ് ട്രോഫി സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് രാമപുരം കരസ്ഥമാക്കി. വിവിധ സ്കൂളുകളിൽനിന്നുമായി 300 ഓളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. കോളേജ് മാനേജർ റവ. ഫാ. ബെർക്ക്മാൻസ് കുന്നുംപുറം സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ ടെക്നോവ : മിന്നു മരിയ വിനോദ്, അനറ്റ് ജിന്റോ- Read More…

pala

പാലാ സെൻ്റ്. തോമസ് കോളേജിൽ കെ.എസ്.യു പാനലിന് തകർപ്പൻ വിജയം

പാലാ സെൻ്റ് തോമസ് കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു പാനലിന് വൻ വിജയം. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് പാലാ സെൻ്റ്. തോമസ് കോളേജിൽ എസ്. എഫ്.ഐ യുടെ ആധിപത്യം തകർത്തെറിഞ്ഞ് കെ.എസ്.യു പാനൽ വിജയ ക്കൊടി പാറിക്കുന്നത്. ചെയർമാൻ വൈസ് ചെയർ പേഴ്സൺ ജനറൽ സെക്രട്ടറി ആർട്സ് ക്ലബ്ബ് സെക്രട്ടറി രണ്ട് യൂണിവേഴ്സി റ്റി യൂണിയൻ കൺസിലർ കോളേജ് മാഗസിൻ എഡിറ്റർ എന്നീ പ്രധാന സീറ്റുകളെല്ലാം കെ.എസ് യു നേടി. തെരഞ്ഞെടുപ്പു നടന്ന 14 സീറ്റുകളിൽ 12 Read More…

pala

പാലാ, രാമപുരം, ഉപജില്ല കായികോത്സവം -2024 പാലായിൽ ആരംഭിച്ചു

പാലാ: പാലാ, രാമപുരം ഉപജില്ലാ കായികോത്സവം പാലാ മുനിസിപ്പൽ സ്റേറഡിയത്തിൽ ആരംഭിച്ചു. നൂറ് കണക്കിന് കുരുന്ന് കായിക താരങ്ങൾ പങ്കെടുക്കുന്നു.ഷാജു തുരുത്തൻ. (മുൻസിപ്പൽ ചെയർമാൻ, പാലാ) കായിക ഉത്സവം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ശ്രീ. ബൈജു കൊല്ലം പറമ്പിൽ. (വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‌മാൻ) അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി.ഷൈല ബി (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പാലാAEO) സ്വാഗതം ആശംസിച്ചു. സജി കെ.ബി. (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാമപുരം AEO), ഷിബുമോൻ ജോർജ്. (സെക്രട്ടറി, എച്ച് എം Read More…

pala

മാക്സ്പെക്ട്ര ഒക്ടോബർ 18ന്

പാലാ : രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 വെള്ളിയാഴ്ച ‘മാക്സ്പെക്ട്ര, മത്സരങ്ങൾ നടത്തുന്നു. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സ്‌കിൽ & മാനേജ്മെന്റ് നൈപുണ്യം കണ്ടെത്തുന്നതിനും പങ്കുവെക്കുന്നതിനുമുള്ള അവസരമാണ് മാക്സ്പെക്ട്ര. ടെക്നോവ, ബയോക്വെസ്റ്, സ്പെല്ലാതോൺ, കോർപ്പറേറ്റ് കോൺക്വെസ്റ്, കണ്ടന്റ് എഴുത്ത്, ട്രഷർ ഹണ്ട്, ഫൈവ്സ് ഫുട്ബോൾ എന്നീ മത്സരങ്ങളാണ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്നത്. ട്രഷർഹണ്ടിൽ ഒന്നാം സ്ഥാനവും മറ്റ്‌ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനവും നേടുന്നവർക്ക് ആകർഷകമായ ക്യാഷ് അവാർഡുകൾ ഉണ്ടായിരിക്കുന്നതാണ്. ഏറ്റവും കൂടുതൽ Read More…

pala

60-ാം ആഘോഷ തിമിർപ്പിൽ കേരളാ കോൺഗ്രസ്സ് (എം), ആരംഭകാല നേതാക്കളെ ആദരിച്ചു; നാടെങ്ങും പതാകകൾ ഉയർന്നു

പാലാ: കേരളാ കോൺഗ്രസ്സ് രൂപീകൃതമായതിൻ്റെ അറുപതാമത് ജന്മദിന വാർഷികം നാടെങ്ങും ആഘോഷിച്ചു. പ്രധാന ജംഗ്ഷനുകളിൽ ചുമപ്പുo വെള്ളയും നിറമുള്ള ദ്വിവർണ്ണ പതാകകൾ ഉയർത്തിയും യോഗം ചേർന്നും മധുരം വിളമ്പിയുമാണ് വജ്ര ജൂബിലി ആഘോഷമാക്കിയത്‌. പ്രാരംഭ ഘട്ട നേതാക്കളെയും പങ്കെടുപ്പിച്ചായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. പാലാ ടൗണിൽ പ്രവർത്തകർ പ്രകടനമായി കുരിശുപള്ളി കവലയിൽ എത്തി പതാക ഉയർത്തി. ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ . കെ.അലക്സ് പതാക ഉയർത്തി. ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് Read More…