pala

കുട്ടികളിൽ ജിജ്ഞാസ ഉണർത്തുന്നവരായി അധ്യാപകർ മാറണമെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: കുട്ടികളിൽ ജിജ്ഞാസ ഉണർത്തുന്നവരായി അധ്യാപകർ മാറണമെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സംഘടിപ്പിച്ച അധ്യാപക അനധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. പ്രപഞ്ചത്തോടും ഈശ്വരനോടുമുള്ള ജിജ്ഞാസയാണ് വിദ്യാർത്ഥികളെ ലോകത്തോളം വലുതാക്കുന്നത്. പ്രകൃതിയുടെ കാർഷിക പാഠങ്ങൾ അധ്യാപകർ വിദ്യാർഥികൾക്ക് പകർന്ന് നൽകണമെന്നും കൃഷി നമ്മുടെ സംസ്കാരമാണ് എന്ന തിരിച്ചറിവ് അധ്യാപകർ വിദ്യാർഥികൾക്ക് നൽകണമെന്നും ബിഷപ് കൂട്ടിച്ചേർത്തു. വികാരി ജനറൽ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ഇൻകം Read More…

pala

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കരൂർ സ്വദേശിനി സരിതയെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ താമരക്കാട് ഭാഗത്ത് വച്ചായിരുന്നു അപകടം.

pala

മീനച്ചിൽ താലൂക്കിൻ്റെ ദാഹം അകറ്റും: മന്ത്രി റോഷി അഗസ്ററ്യൻ

പാലാ: വാട്ടർ അതോറിട്ടറി നടപ്പാക്കുന്ന ഏറ്റവും വലിയ ജല ശുദ്ധീകരണ ശാലയ്ക്ക് പാലാ നീലൂരിൽ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ററ്യൻ തറക്കല്ലിട്ടു. വേനലിൽ കടുത്ത ശുദ്ധജല ക്ഷാമം നേരിടുന്ന മീനച്ചിൽ താലൂക്കിൻ്റെ ദാഹം അകറ്റുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി ഭരണാനുമതി നൽകി ഭൂമി ഏറ്റെടുപ്പും പൂർത്തിയാക്കിയതിനാലാണ് പദ്ധതിയ്ക്ക് ഇപ്പോൾ തുണയായതെന്ന് മന്ത്രി പറഞ്ഞു. 45 ദശലക്ഷം ലിറ്റർ വെള്ളമാണ് ഇവിടെ നിർമ്മിക്കുന്ന ആധുനിക പ്ലാൻ്റിൽ ശുദ്ധീകരിക്കുക. വൈദ്യുതി ഉല്പാദനത്തിനു ശേഷം Read More…

pala

ഐ.എന്‍.റ്റി.യു.സി. മഹാറാലിയും പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിന് തീരുമാനിച്ചു

പാലാ: ഐ.എന്‍.റ്റി.യു.സി. പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച 3 ന് കൊട്ടാരമറ്റത്തുനിന്നും ആരംഭിക്കുന്ന മഹാറാലിയും തുടര്‍ന്ന് കുരിശുപള്ളി കവലയില്‍ നടക്കുന്ന പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിന് ടോംസ് ചേമ്പര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗതസംഘം ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ രാജന്‍ കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. യോഗം ഐ.എന്‍.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തുന്ന കോണ്‍ഗ്രസ് ദേശീയ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വമ്പിച്ച വരവേല്പ് നല്‍കുന്നതിനും തീരുമാനിച്ചു. Read More…

pala

മയക്കു മരുന്ന് ഉപയോഗിക്കുന്നതിൽ കൂടുതൽ പുരുഷന്മാരാണെങ്കിലും മയക്കുമരുന്നിൻ്റെ ഇരകൾ കൂടുംബിനികളും കുട്ടികളുമാണ്: റവ: ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ

പാലാ: പുരുഷന്മാരാണ് മദ്യം, മയക്കുമരുന്ന് ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ മുൻപിലെങ്കിലും ഇവയുടെ ദുരിതം പേറുന്ന ഇരകൾ സ്ത്രീകളും കുഞ്ഞുങ്ങളുമാണന്ന് രൂപതാ വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടർ റവ. ഡോ. ജോർജ്‌ വർഗീസ് ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു. കാരിത്താസ് ഇൻഡ്യയും കേരള സോഷ്യൽ സർവ്വീസ് ഫോറവും സംയുക്തമായി നടപ്പിലാക്കുന്ന സജീവം- മയക്കുമരുന്നു യജ്ഞത്തിൻ്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മാതാപിതാക്കൾക്കായി സംഘടിപ്പിച്ച പ്രസംഗ മൽസരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എ.കെ.സി.സി രൂപതാ ഡയറക്ടർ കൂടിയാവ റവ. ഡോ ഞാറക്കുന്നേൽ.പി.എസ്.ഡബ്ലിയു.എസ് പപ്ലിക് റിലേഷൻസ് Read More…

pala

ജനറൽ ആശുപത്രിയിൽ ഒഴിവുള്ള തസ്തികളിൽ നിയമനം വേണം, പുതിയ രോഗ നിർണ്ണയ ഉപകരണങ്ങളും ലഭ്യമാക്കണം, സർക്കാർ കൈതാങ്ങാവണം: ഷാജു തുരുത്തൻ

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ ആരോഗ്യ വകുപ്പിൻ്റെ സമഗ്ര ഇടപെടൽ അഭ്യർത്ഥിച്ച് നഗരസഭാ ചെയർമാൻ മീനച്ചിൽ താലൂക്ക് പരാതി പരിഹാര അദാലത്തിൽ മന്ത്രിമാരായ റോഷി അഗസ്ററ്യൻ്റെയും, വി.എൻ.വാസവകൻ്റെയും ശ്രദ്ധ ക്ഷണിച്ചു. വിവിധ ചികിത്സാ വിഭാഗങ്ങളിലെ മാറ്റപ്പെട്ട ഡോക്ടർമാരുടെ ഒഴുവുകളിൽ നിയമന നടപടികൾ ഉണ്ടാവണമെന്ന് നഗരസഭാ ചെയർമാനും മാനേജിoഗ് കമ്മിറ്റി ചെയർമാനുമായ ഷാജു തുരുത്തൻ ആവശ്യപ്പെട്ടു. പകരം ക്രമീകരണം ഏർപ്പെടുത്താതെയാണ് ഡോക്ടർമാരെ സ്ഥലം മാറ്റുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ എത്തുന്ന രോഗികളെ Read More…

pala

മിനി സിവിൽ സ്റ്റേഷൻ നെല്ലിയാനി അനക്സിന് ശാപമോഷം ലഭിക്കും

പാലാ: മീനച്ചിൽ താലൂക്ക് മിനി സിവിൽ സ്റ്റേഷൻ അനക്സിനായി കുറവിലങ്ങാട് റോഡിൽ നെല്ലിയാനിയിൽ നിർമ്മിച്ച കെട്ടിടത്തിലേക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വിവിധ സർക്കാർ ഓഫീസുകൾ എത്രയും വേഗം മാറ്റി സ്ഥാപിക്കുവാൻ ഉടൻ നടപടി സ്വീകരിക്കുന്നതിന് മന്ത്രി റോഷി അഗസററ്യൻ ജില്ലാ കളക്ടർക് നിർദ്ദേശം നൽകി. വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റേണ്ടതായ സർക്കാർ ഓഫീസുകൾ നാളിതുവരെയായിട്ടും ഇവിടെ പ്രവർത്തിപ്പിക്കുവാൻ തയ്യാറാവാത്ത വകുപ്പുകളുടെ നടപടിക്കെതിരെ പൊതുപ്രവർത്തകനായ ജയ്സൺമാന്തോട്ടമാണ് പാലായിൽ നടന്ന പരാതി പരിഹാര അദാലത്തിൽ വിഷയം ചൂണ്ടിക്കാട്ടിയത്. അനക്സ് കെട്ടിടവും പ്രദേശവുംകാടുപിടിച്ച് Read More…

pala

എല്ലാവരുടേയും പരാതികളിൽ തീരുമാനമുണ്ടാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം: മന്ത്രി വി.എൻ. വാസവൻ

പാലാ: എല്ലാവരുടേയും പരാതികളിൽ അനുകൂലമായ തീരുമാനമുണ്ടാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീർപ്പാക്കാനായി മന്ത്രിമാർ പങ്കെടുത്ത് നടത്തുന്ന ‘കരുതലും കൈത്താങ്ങും’ മീനച്ചിൽ താലൂക്ക് പരാതിപരിഹാര അദാലത്ത് പാലാ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അദാലത്തുകളിൽ പരാതികൾ കുറഞ്ഞുവരുന്നത് പരാതികളിൽ പരിഹാരം കണ്ടെത്താൻ കഴിയുന്നതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു. ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കോട്ടയം, വൈക്കം താലൂക്ക് അദാലത്തുകളിൽ നിരവധി പേരുടെ Read More…

pala

ജലജീവൻ പദ്ധതി: നീലൂരിൽ മീനച്ചില്‍ – മലങ്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള 45 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജല ശുദ്ധീകരണശാല; നിർമാണോദ്ഘാടനം ഡിസം.14 ന്

പാലാ: ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന മീനച്ചിൽ – മലങ്കര ശുദ്ധജല വിതരണ പദ്ധതിക്കായി കടനാട് പഞ്ചായത്തിലെ നീലൂരിൽ നിർമ്മിക്കുന്ന ജല ശുദ്ധീകരണശാലയുടെ നിർമ്മാണത്തിന് ഡിസംബർ 14 ന് തുടക്കമാകും. ശനിയാഴ്ച വൈകുന്നേരം 5.30ന് നീലൂരിലുള്ള സൈറ്റിൽ വച്ച് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ തറക്കല്ലിടും. 1243 കോടിയുടെ മീനച്ചില്‍ – മലങ്കര കുടിവെള്ള പദ്ധതിയിലൂടെ മീനച്ചില്‍ താലൂക്കിന്റെ 13 പഞ്ചായത്തുകളിലായി 42230 വീടുകള്‍ക്ക് പുതിയതായും നിലവിൽ കണക്ഷൻ ഉള്ളവർ ഉൾപ്പെടെ മുഴുവൻ Read More…

pala

വി.ജെ. ബേബി പാലായുടെ അഭിമാനം: സജി മഞ്ഞക്കടമ്പിൽ

പാലാ:രാജ്യത്തെ മികച്ച ഏലം കർഷകനുള്ള ദേശിയപുരസ്കാരം കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയിൽ നിന്നും ഏറ്റുവാങ്ങിയ വി.ജെ. ബേബി വെള്ളിയേപ്പള്ളി പാലായുടെ അഭിമാനമാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. കാർഷിക മേഘലയിലെ ഒട്ടേറെ പ്രതിസന്ധികൾ മറികടന്ന് മികച്ച കർഷക അവാർഡ് നേടിയ ഈ മാത്യക കർഷകനെ പ്രോൽസാഹിപ്പിക്കാനും അനുമോദിക്കാനും മുൻസിപ്പാലിറ്റി ഉൾപ്പടെ ഉള്ള തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും മുൻ കൈയ്യേടുക്കണമെന്നും സജി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേത്യത്വത്തിൽ അദ്ധേഹത്തിന്റെ വ്യാപാര സ്ഥാപത്തിൽ Read More…