pala

റഷ്യൻ ബിയർ ക്യാനിൽ ഗാന്ധിജിയുടെ ചിത്രം: നടപടി സ്വീകരിക്കാത്തതിനെതിരെ ഇന്ത്യയിലെ റഷ്യൻ എംബസിയിലേയ്ക്ക് പോസ്റ്റ് കാർഡ് അയച്ച് പ്രതിഷേധം

പാലാ: രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിത്രവും ഒപ്പും പരാതികൾ ഉന്നയിച്ചിട്ടും ഇന്ത്യയുടെ സൗഹൃദ രാഷ്ട്രമായ റഷ്യയിലെ ബിയർ ക്യാനിൽ നിന്നും നീക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ റഷ്യൻ എംബസിയിലേയ്ക്ക് 1001 പോസ്റ്റ് കാർഡുകളയച്ച് പ്രതിഷേധിച്ചു. ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവിനാണ് പോസ്റ്റ് കാർഡുകളയച്ചത്. ബിയർ ക്യാനുകളിലെ ഗാന്ധിജിയുടെ ചിത്രവും ഒപ്പും ഒഴിവാക്കുക, മദ്യത്തിനെതിരെ ജീവിതത്തിലുടനീളം നിലപാട് സ്വീകരിച്ച ഗാന്ധിജിയുടെ ചിത്രം ബിയർ ക്യാനിൽ അച്ചടിച്ചത് അനുചിതമാണ് തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്റ് കാർഡിൽ Read More…

pala

കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ നാളെ പാലാ ട്രിപ്പിൾ ഐ.ടിയിൽ എത്തുന്നു; അഭിമാന നിമിഷമെന്നും സ്വാഗതം ചെയ്തും ജോസ് കെ.മാണി എം.പി

പാലാ: രാജ്യത്ത് ഇൻഫർമേഷൻ ടെക്നോളജി പഠനത്തിനായി കൂടുതൽ വിദ്യാർത്ഥികൾ ഇഷ്ടപ്പെടുന്ന പാലാ വലവൂർ ഹിൽസിലെ ട്രിപ്പിൾ ഐ.ടി ക്യാമ്പസിലേക്ക് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാറാം നാളെ എത്തും. ദേശീയ പ്രാധാന്യമുള്ള ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നടത്തുന്ന ആറാമത് ബിരുദധാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായാണ് നിർമ്മല സീതാരാമൻ എത്തുന്നത്. കേന്ദ്ര ധനകാര്യ മന്ത്രിയുടെ പാലാ സന്ദർശനത്തെ സ്വാഗതം ചെയ്ത ജോസ്.കെ.മാണി എം.പി. ഇത് അഭിമാന നിമിഷമെന്ന് പറഞ്ഞു. പാലായെ രാജ്യത്തിന് പരിചയപ്പെടുത്തിയ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള Read More…

pala

ആനുകാലിക വിഷയങ്ങളിൽ സമയോചിതമായി ഇടപെടാൻ ദീപികയ്ക്കു കഴിയുന്നു: മാർ കല്ലറങ്ങാട്ട്

പാലാ: ആനുകാലിക വിഷയങ്ങളിൽ സമയോചിതമായി ഇടപെടാൻ ദീപികയ്ക്കു സാധിക്കുന്നണ്ടെന്നും മൂല്യങ്ങൾ പുലരുന്ന ദീപികയ്ക്കു വലിയൊരു വിശ്വാസ്യതയുണ്ടെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ദീപിക ഫ്രണ്ട് ക്ലബ്ബ് പാലാ രൂപതാ കൺവെൻഷൻ അരുണാപുരം പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഫീൽഡ് ഫ്രെയിം വർക്കായി നിലകൊള്ളുന്ന ദീപിക ഔഷധ ചെടി പോലെയാണെന്നും ദീപിക ഫ്രണ്ട് ക്ലബ്ബ് അംഗങ്ങൾ ദീപികയെ സ്വന്തമായി കരുതി സാമുദായിക ശാക്തീകരണത്തിൻറ ചാലക ശക്തിയായി മാറണമെന്നും ബിഷപ്പ് പറഞ്ഞു. ഡി എഫ് സി Read More…

pala

പാലാ അൽഫോൻസാ അത്ലേറ്റിക് അക്കാഡമിക്ക് അസൈകിന്റെ കളിക്കളത്തിനൊരു കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ വില വരുന്ന കായിക ഉപകരണങ്ങൾ സമ്മാനിച്ചു

പാലാ :അൽഫോൻസാ കോളേജിൽ വച്ചു നടന്ന സമ്മേളനത്തിൽ ഫെഡറൽ ബാങ്ക് മാനേജർ ജൂലിയ ജോർജ് കായിക ഉപകരണങ്ങൾ അൽഫോൻസാ അതിലേറ്റിക് അക്കാഡമിക് കൈമാറി. കോളേജ് പ്രിൻസിപ്പൽ റെവ്. ഡോ ഷാജി ജോണിന്റെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽമുൻ സായി പരിശീലകനായ ശ്രീ ജോർജ് പി ജോസഫ് ചടങ്ങ് ഉത്ഘാടനം ചെയ്തു. അന്താരാഷ്ട്ര വോളിബാൾ താരവും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. അന്തരാഷ്ട്ര വോളിബാൾ താരം വിപിൻ ജോർജ്, അൽഫോൻസാ കോളേജ് വൈസ് പ്രിൻസിപ്പൽ Read More…

pala

സൗജന്യ മെ​ഗാ മെഡിക്കൽ ക്യാമ്പ് 23ന് മേലുകാവ് സി.എസ്.ഐ. ക്രൈസ്റ്റ് കത്തീഡ്രലിൽ

മേലുകാവ്: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ മേലുകാവ് സി.എസ്.ഐ. ക്രൈസ്റ്റ് കത്തീഡ്രലുമായി സഹകരിച്ച് സൗജന്യ മെ​ഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 23 ഞായറാഴ്ച്ച 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ സി.എസ്.ഐ. ക്രൈസ്റ്റ് കത്തീഡ്രൽ പ്രയർ ഹാളിൽ നടത്തും. പാലാ രൂപതയുടെ 75ാം വാർഷികം, മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാ​ഗമായി നടപ്പാക്കുന്ന മേലുകാവുമറ്റം റൂറൽ മിഷൻ പദ്ധതിയുടെ ഭാ​ഗമായാണ് പൊതുജനങ്ങൾക്കായി സൗജന്യ മെ​ഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. ജനറൽ Read More…

pala

ലഹരിക്കെതിരെ സമൂഹം ജാഗ്രതപാലിക്കണം: ബിജി ജോജോ

പാലാ: ലഹരിക്കെതിരെ സമൂഹം ജാഗ്രതപാലിക്കണമെന്ന് പാലാ നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ ബിജി ജോജോ പറഞ്ഞു. സംസ്ഥാന എക്സൈസ് വകുപ്പ്, പാലാ മുനിസിപ്പൽ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂൾ-കോളജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ആശ മരിയ പോൾ, എബി ജെ ജോസ്, സിസിലി പി, എക്സൈസ് ഇൻസ്പെക്ടർമാരായ ഫിലിപ്പ് Read More…

pala

വിദ്യാഭ്യാസത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി മാതൃകയായി പാലാ സെന്റ് ജോസഫ് ഹോട്ടൽ മാനേജ്‌മന്റ് കോളേജ്

പാലാ: രാജ്യത്തിന്റെ ശക്തിസ്രോതസ് യുവജനങ്ങളാണെന്നും യുവജനങ്ങൾ വിദ്യാഭ്യാസത്തോടൊപ്പം രക്തദാനം പോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി ലോകത്തിന് തന്നെ മാതൃകയാവുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലാ സെന്റ് ജോസഫ് ഹോട്ടൽ മാനേജ്‌മന്റ് കോളേജ് ഇക്കാര്യത്തിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു മാർഗ്ഗദർശിയാണെന്നും എം എൽ എ പറഞ്ഞു. പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാലാ ബ്ലഡ്‌ ഫോറത്തിന്റെയും Read More…

pala

പാലാ പൂവരണിയില്‍ 3 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 6 പരുക്ക്

പാലാ: പാലാ പൊന്‍കുന്നം ദേശീയ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം ആറു പേര്‍ക്ക് പരിക്ക്. വൈകിട്ട് അഞ്ചരയോടെ കടയത്തിന് സമീപം നിയന്ത്രണം വിറ്റ ഫോര്‍ച്യൂണര്‍ മറ്റ് രണ്ട് കാറുകളിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു. പൂവരണി, തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ പാലായിലുള്ള സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലായില്‍ നിന്നും പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് റോഡില്‍ പരന്ന ഓയില്‍ അഗ്നിശമന സേനാംഗങ്ങള്‍ കഴുകി വൃത്തിയാക്കി.

pala

മഞ്ഞപിത്തo പിടിപെട്ട് വിദ്യാർത്ഥി മരിച്ചു

പാലാ: പാലാ സെ.തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ പുത്രൻ സെബിൻ ടോമി കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരണമടഞ്ഞു. തുടർച്ചയയുള്ള ഡയാലിസിസിന് വിധേയനാക്കിയിരുന്നു. ജോസ്, കെ.മാണി എം.പിയുടെ നിർദ്ദേശാനുസരണം കോട്ടയത്തെ യൂത്ത്ഫ്രണ്ട് (എം) സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന യുവജനങ്ങൾ ആശുപത്രിയിലെത്തി അവശ്യമായ രക്തം നൽകി കൊണ്ടിരുന്നുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. ചക്കാമ്പുഴയിലും സമീപമേഖലയിലും നിരവധി പേർക്ക് മഞ്ഞപിത്തം പിടിപെട്ടിരുന്നു.പലരും ആഴ്ച്ചകളിലായി ചികിത്സയിലുമാണ്. മാതാവ്: മാറിക ഇരട്ടയാനിക്കൽ സിനി. സഹോദരങ്ങൾ: ബിന്റോ, ബിബിൻ. Read More…

pala

വീട്ടുപടിക്കൽ സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത്

പാലാ : സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ ഉടനീളം ആവശ്യഘട്ടത്തിൽ വീട്ടുപടിക്കൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജീത്ത്ജീമീനാഭവൻ അറിയിച്ചു. സാധാരണക്കാർക്ക് കാരുണ്യത്തിന്റെ കരുതൽ സ്പർശം പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആംബുലൻസ് സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ശനിയാഴ്ച) നടക്കും. വൈകുന്നേരം 6 ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പഞ്ചായത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്ലാഗ് ഓഫ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ്രൺജീത്ത്ജീ മീനാഭവൻഅധ്യക്ഷനായിരിക്കും. പവർ ഫിനാൻസ് കോർപ്പറേഷൻ്റെ സഹകരണത്തോടെയാണ് Read More…