pala

കെ.എം മാണിയുടെ അനുഗ്രഹം തേടി കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി ; പ്രാർത്ഥനകളോടെ പ്രചാരണത്തുടക്കം

പാലാ : കെ.എം മാണിയുടെ അനുഗ്രഹം തേടി കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. പ്രാർത്ഥനകളോടെയാണ് പ്രചാരണത്തുടക്കമായത്. പാലായിലെ കെ.എം മാണിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ച് , അനുഗ്രഹം തേടിയാണ് തോമസ് ചാഴികാടൻ പ്രചാരണം ആരംഭിച്ചത്. കല്ലറയിൽ പ്രാർത്ഥിച്ച് പ്രിയ നേതാവിൻ്റെ ഓർമ്മ പുതുക്കി തുടർന്ന് പുഷ്പ ചക്രം അർപ്പിച്ചാണ് മടങ്ങിയത്. സ്ഥാനാർത്ഥിയ്ക്കൊപ്പം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി , കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് ലോപ്പസ് Read More…

pala

കെ എസ്‌ യു സെന്റ് തോമസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജ് കവാടത്തിന് മുമ്പിൽ വിദ്യാർത്ഥി ക്യാമ്പയിൻ നടത്തി

പാലാ : കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി. ഡി.സതീശനും സംയുക്തമായി നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 22 (വ്യാഴം) 3.00.PMന് പാലായിൽ എത്തിച്ചേരുന്നതിനോട് അനുബന്ധിച്ച് കെഎസ്‌യു സെന്റ് തോമസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജ് കവാടത്തിന് മുമ്പിൽ വിദ്യാർത്ഥി ക്യാമ്പയിൻ നടത്തി. കെ. എസ്. യു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോമിറ്റ് ജോൺ അധ്യക്ഷത വഹിച്ച യോഗം കെ.എസ്‌.യു. ജില്ലാ വൈസ്.പ്രസിഡന്റ് അർജുൻ സാബു പാലാ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക്‌ ജന. Read More…

pala

കരിയർ എക്സ്പോ-ദിശ 2024 തൊഴിൽ മേള

പാലാ : കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്‌ളോയബിലിറ്റി സെന്ററിന്റെയും സംസ്ഥാന യുവജന കമ്മീഷന്റെയും ആഭിമുഖ്യത്തിൽ പാലാ സെന്റ് തോമസ് കോളജിന്റെ സഹകരണത്തോടെ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24ന് പാലാ സെന്റ് തോമസ് കോളജിൽ വെച്ചാണ് ‘കരിയർ എക്‌സ്‌പോ- ദിശ 2024’ സംഘടിപ്പിക്കുന്നത്. 18 വയസിനും 40 വയസിനും മദ്ധ്യേ പ്രായമുള്ള,പത്താം ക്ലാസ് മുതൽ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള യുവജനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. അവസാനതീയതി ഫെബ്രുവരി 19. ബാങ്കിങ്, നോൺബാങ്കിങ്, ടെക്നിക്കൽ, ഹോസ്പിറ്റൽ, ഐ.ടി, ഓട്ടോമൊബൈൽ, അഡ്മിനിസ്ട്രേഷൻ, റീറ്റെയിൽസ് Read More…

pala

പാലാ ദര്‍ശന അക്കാദമിയില്‍ IELTS, OET, German ബാച്ചുകളിലേക്ക് ഇനി മുതല്‍ എല്ലാ തിങ്കളാഴ്ചയും പുതിയ അഡ്മിഷന്‍

പാലാ: സിഎംഐ വൈദികരുടെ നേതൃത്വത്തില്‍ കോട്ടയത്തു കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദര്‍ശന അക്കാദമിയുടെ പാലാ ബ്രാഞ്ചില്‍ ഇനി മുതല്‍ എല്ലാ തിങ്കളാഴ്ചയും IELTS, OET, German എന്നിവയ്ക്ക് പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നു. പരിചയ സമ്പന്നരായ അധ്യാപകരും സി എം ഐ വൈദികരുടെ മേല്‍നോട്ടവും ആണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. ജര്‍മന്‍ കോഴ്‌സിന്റെ എക്‌സാം സെന്റര്‍ കൂടിയായ കോട്ടയം ദര്‍ശനയില്‍ കുട്ടികള്‍ക്ക് ജര്‍മന്‍ എക്‌സാം പ്രിപറേഷന്‍ സ്‌പെഷ്യല്‍ ക്ലാസ്സുകളും നടക്കുന്നുണ്ട്. ജര്‍മന്‍ എക്‌സാമിന് ഡേറ്റ് കിട്ടാതെ വലയുന്ന Read More…

pala

സമരാഗ്നി ജാഥ ഫെബ്രുവരി 22 ന് പാലായിൽ എത്തിച്ചേരുന്നതിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയ സബ് കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു

പാലാ: കെപിസിസി പ്രസിഡന്റ് സുധാകരൻ എംപിയും, പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജാഥ ഫെബ്രുവരി 22 (വ്യാഴം) 3:00pm ന് പാലായിൽ എത്തിച്ചേരുന്നതിനോട് അനുബന്ധിച്ച് സംഘാടകസമിതി സോഷ്യൽ മീഡിയ സബ് കമ്മിറ്റി ഇന്ന് സ്വാഗതസംഘം കമ്മിറ്റി ഓഫീസിൽ കൂടി. കമ്മറ്റി വൈസ് ചെയർമാൻ ബിബിൻ രാജ്, സ്വാഗതസംഘം ഓഫീസ് സെക്രട്ടറി തോമസുകുട്ടി നെച്ചിക്കാട്ട്, കൺവീനർമാരായ അർജുൻ സാബു പാലാ, ടോണി തൈപ്പറമ്പിൽ, ബിനോ ചൂരനോലി, കമ്മറ്റി അംഗങ്ങളായ നിബിൻ ടി ജോസ്, Read More…

pala

പാലാ സെന്റ് തോമസ് ബി.എഡ് കോളേജിൽ രണ്ടു ദിവസത്തെ ദേശീയ സെമിനാർ

പാലാ : പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഫെബ്രുവരി 14,15 ദിവസങ്ങളിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. സമകാലിക ഗവേഷണത്തിന്റെ ഭാവി പ്രതീക്ഷകളും NEP 2020 വിദ്യാഭ്യാസ നയം എന്ന വിഷയത്തിലാണ് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകരും വിദ്യാഭ്യാസവി ചക്ഷണന്മാരും വിവിധ കോളേജ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി 200 അംഗങ്ങൾ ഈ ദേശീയ സെമിനാറിൽ പങ്കെടുക്കുന്നു. സെമിനാറിന്റെ ഉദ്ഘാടനം കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് തടത്തിൽ നടത്തും. കേരള യൂണിവേഴ്സിറ്റി Read More…

pala

ടൂറിസ്റ്റ് അമിനിറ്റി തുറക്കുവാൻ ഇടപെടും: ഷാജു തുരുത്തൻ

പാലാ: നഗരമദ്ധ്യത്തിൽ വർഷങ്ങൾക്ക് മുൻപ് മീനച്ചിലാറിൻ്റെ തീരത്ത് ഗ്രീൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അമിനിററി സെൻ്റർ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിനായി ഇടപെടൽ നടത്തുമെന്ന് നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ പറഞ്ഞു. അഞ്ച് കോടിയിലധികം മുടക്കി വർഷങ്ങൾക്ക് മുൻപ് നിർമ്മാണം പുർത്തിയാക്കി ഉദ്ഘാടനം ചെയ്ത പദ്ധതി ഇതുവരെ വിവിധ തർക്കങ്ങളെ തുടർന്ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാവാതെ കടുപിടിച്ച് കിടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. നഗരസഭയുടെ അധീനതയിലും പൂർണ്ണ നിയന്ത്രണത്തിലും ഉള്ള ഭൂമിയിലാണ് അമിനിറ്റി സെൻ്റർ പണിതിരിക്കുന്നതെന്ന് കൗൺസിലർ ബൈജു കൊല്ലം പറമ്പിൽ Read More…

pala

നവീകരിച്ച ആർ വി റോഡിൻ്റെ ഉദ്ഘാടനം നടത്തി

പാലാ: നവീകരിച്ച ആർ വി റോഡിൻ്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ജോസ് വേരനാനി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ നീന ജോർജ് ചെറു വള്ളി, സതി ശശികുമാർ സെക്രട്ടറി അഡ്വ എ എസ് തോമസ്, രക്ഷാധികാരി മാത്യു സെബാസ്റ്റ്യൻ മേടയ്ക്കൽ, പ്രിൻസ് ജെ പരുവനാനി, കോൺട്രാക്ടർ ജോഷി പുതുമന, അഡ്വ സന്തോഷ് മണർകാട്, എം പി കൃഷ്ണൻനായർ, കെ എൻ ഗോപാലകൃഷ്ണൻ, ജിബിൻ മൂഴിപ്ലാക്കൽ റെനി പുല്ലാട്ട്, Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ഡ്രഗ് ഇൻഫർമേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു

പാലാ: മരുന്നുകളുടെ കൃത്യമായ ഉപയോഗത്തെകുറിച്ചു രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും സമൂഹത്തിനും വ്യക്തവും, കൃത്യവുമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി മാർ സ്ലീവാ മെഡിസിറ്റിയിൽ ഡ്രഗ് ഇൻഫർമേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യരംഗത്ത് പൊതുജനങ്ങൾക്കു അനുഗ്രഹമായി മാറും മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിച്ച ഡ്രഗ് ഇൻഫർമേഷൻ സെന്ററെന്നു പാലാ രൂപത അധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മരുന്നുകളുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗത്തിലൂടെ രോഗശമനം ഉറപ്പാക്കാൻ സെന്ററിന്റെ പ്രവർത്തനത്തിലൂടെ സാധിക്കുമെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടർ Read More…

pala

ട്വന്റി20 പാർട്ടി പ്രതിനിധി സമ്മേളനം പാലായിൽ

പാലാ: ട്വന്റി20 പാർട്ടി പാലാ നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം ഫെബ്രുവരി 11 (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 3:30 ന് പാലാ കോഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. കോട്ടയം ജില്ലാ കോർഡിനേറ്റർ സജി തോമസ്, എറണാകുളം ജില്ലാ കോർഡിനേറ്റർ സന്തോഷ്‌ വർഗീസ്, സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ്‌ മെമ്പർ ജോർജ് ജോസഫ് പകലോമറ്റം തുടങ്ങിയവർ പങ്കെടുക്കും.