ചെറുപുഷ്പ മിഷൻലീഗ് പാലാ രൂപതയുടെ ജൂണിയേഴ്സ് ക്യാമ്പിന് തുടക്കമായി. ഏപ്രിൽ 9,10 തീയതികളിലായി നടക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം എപ്രിൽ 9 (ചൊവ്വാഴ്ച) ഭരണങ്ങാനം മാതൃഭവനിൽ വച്ച് നടന്നു. പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്‌റ്റ്യൻ വേത്താനത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലാ രൂപത മിഷൻലീഗ് ഡയറക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രസിഡൻ്റ് ഡോ. ജോബിൻ റ്റി. ജോണി, വൈസ് ഡയറക്ടർ സി.മോനിക്ക എസ്. എച്ച്., ജനറൽ സെക്രട്ടറി ടോം ജോസ് ഒട്ടലാങ്കൽ ജനറൽ ഓർഗനൈസർ Read More…
pala
കെ.എം മാണിയുടെ ഓർമ്മകൾക്ക് മുമ്പിൽ പൂക്കൾ അർപ്പിച്ച് അനുസ്മരണം നടത്തി പി ജെ ജോസഫ് എം എൽ എ
പാലാ: കേരള കോൺഗ്രസ് മുതിർന്ന നേതാവായിരുന്ന കെ എം മാണിയുടെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30 ന് പാലാ കത്തീഡ്രലിൽ അദ്ദേഹത്തിൻ്റെ ഓർമ്മകളുറങ്ങുന്ന മണ്ണിൽ , കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പുഷ്പചക്രം സമർപ്പിച്ചു. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ,കോട്ടയം പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ്, കേരള കോൺഗ്രസ് Read More…
പി സി തോമസ് ജോസ് കെ മാണിയുടെ ഭവനത്തിൽ സന്ദർശനം നടത്തി
പാലാ: കേരള കോണ്‍ഗ്രസ് വര്‍ക്കിംങ്ങ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ അഡ്വ. പിസി തോമസ് പാലായില്‍ ജോസ് കെ മാണിയുടെ വസതിയിലെത്തി മാണിസാറിന്‍റെ ഭാര്യ കുട്ടിയമ്മ മാണിയെ സന്ദര്‍ശിച്ചു. മാണി സാറിന്‍റെ 5 -ാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം എന്നു പറയുന്നുണ്ടെങ്കിലും പാര്‍ട്ടി വിട്ട ശേഷം പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് പിസി തോമസ് പാലായില്‍ മാണി സാറിന്‍റെ വീട്ടിലെത്തുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി ഉണ്ടാവുകയും യുഡിഎഫിന്‍റെ കോട്ടയം ജില്ലാ ചെയര്‍മാനും പാര്‍ട്ടി ജില്ലാ പ്രസിഡന്റുമായിരുന്ന സജി മഞ്ഞക്കടമ്പന്‍ Read More…
പാലായിലെ ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽനിന്ന് മാണിയുടെചിത്രം തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പില്‍
പാലാ: രാജിവെച്ച യു.ഡി.എഫ്. ജില്ലാ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റുമായിരുന്ന സജി മഞ്ഞക്കടമ്പില്‍ പാലായിലെ ജോസഫ് വിഭാഗത്തിന്റെ ഓഫീസില്‍ വെച്ചിരുന്ന കെ.എം. മാണിയുടെ ചിത്രം എടുത്തുകൊണ്ടുപോയി. താന്‍ ഇവിടെ ഒരു വസ്തുവെച്ചിട്ടുണ്ടെന്നും അത് എടുത്തുകൊണ്ടുപോകുകയാണെന്നും പറഞ്ഞാണ് സജി പാര്‍ട്ടി ഓഫീസിലെത്തി മാണിയുടെ ചിത്രം കൊണ്ടുപോയത്. മാണി സാറുമായുള്ള ബന്ധം വൈകാരികമാണ്. നാളെ മാണിസാറിന്റെ ചരമദിനമാണ്. അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണം’, സജി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായ തന്നെ മോന്‍സ് ജോസഫിന്റെ Read More…
പാലായുടെ മണ്ണിൽ ആവേശമായി യുഡിഎഫ് റോഡ് ഷോ
കോട്ടയം : കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ .ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാലാ നിയോജക മണ്ഡലത്തിൽ റോഡ് ഷോ നടത്തി. സ്ഥാനാർഥിയോടൊപ്പം മാണി സി കാപ്പൻ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ എന്നിവർ നേതൃത്വം നൽകിയ റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കൂരാലി കവലയിൽ നിന്നും ആരംഭിച്ച റോഡ് ഷോ പൈക ,കൊഴുവനാൽ, മുത്തോലി, പാലാ, ഭരണങ്ങാനം ,തലപ്പലം, മൂന്നിലവ്, തലനാട്, Read More…
വിശ്വാസ പ്രഖ്യാപന റാലിയോട് കൂടി വിശ്വാസോത്സവത്തിന് സമാപനം
പൂവരണി: ഏപ്രിൽ ഒന്നാം തീയതി മുതൽ തുടങ്ങിയ വിശ്വാസോത്സവത്തിന് ശനിയാഴ്ച വിശ്വാസ പ്രഖ്യാപന റാലിയോട് കൂടി സമാപനമായി. പൂവരണി എസ് എച്ച് സൺഡേ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വിളക്കുംമരുത് ജംഗ്ഷനിലേക്ക് നടത്തിയ വിശ്വാസ പ്രഖ്യാപന റാലി പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ ഫാ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ ഫ്ലാഗ് ഓഫ് ചെയ്തു. വിശുദ്ധ തോമാശ്ലീഹാ വഴിയായി പകർന്നു കിട്ടിയ വിശ്വാസ പാരമ്പര്യങ്ങൾ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുവരുന്നവ ഇനിയും നിലനിൽക്കണമെന്നും അതിന് കോട്ടം വരാതെ തലമുറകളിലേക്ക് Read More…
കന്യാസ്ത്രീയുടെ കൊലപാതകം; ആദ്യം പരാതി ഉന്നയിച്ചത് ആക്ഷൻ കൗൺസിൽ
പാലാ: ചേറ്റുതോട് മഠത്തിലെ സിസ്റ്റർ ജോസ് മരിയയുടെ മരണം കൊലപാതകമാണെന്ന പരാതി ആദ്യം ഉന്നയിച്ചത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ ജോസ് കൺവീനറായ സിസ്റ്റർ അമല കേസ് ആക്ഷൻ കൗൺസിലായിരുന്നു. പാലായിലെ മഠത്തിൽ സിസ്റ്റർ അമല കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് അന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ഈ കേസുമായി സംസാരിക്കുന്നതിനിടെ ഒരു അഭിഭാഷകനാണ് ചേറ്റുതോട് മഠത്തിലും സമാനരീതിയിൽ ഒരു കന്യാസ്ത്രീ മരണമടഞ്ഞുവെന്ന സൂചന എബി ജെ ജോസിനും സഹപ്രവർത്തകർക്കും Read More…
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്നേഹവീട് പദ്ധതിക്കു തുടക്കമായി
പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയിലേയ്ക്ക് കാനഡയിലെ മലയാളികൾ തുക സമാഹരിച്ചു. ഈസ്റ്ററിനോടനുബന്ധിച്ചാണ് കനേഡിയൻ മലയാളികൾ സ്നേഹവീട് പദ്ധതിയിലേക്ക് തുക സമാഹരിച്ചത്. പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന് തുക കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. അഡ്വ സന്തോഷ് മണർകാട്, സാംജി പഴേപറമ്പിൽ, വിനയ്കുമാർ പാലാ എന്നിവർ പങ്കെടുത്തു. തുടർന്നു ലഭ്യമായ തുക ഗുണഭോക്താവിന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് കൈമാറി.
പാലാ: സെൻറ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷണിൽ യുവജന ശാക്തീകരണ പരിപാടി നടത്തി
പാലാ: ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരും പാലാ സെൻറ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ കോളജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം നടത്തി. പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പാൾ സണ്ണി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ.ഓഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാത്തോട്ടം നിർവ്വഹിച്ചു. മാഞ്ഞൂർ ലയൺസ് ക്ലബ് പ്രസിഡന്റ് നിഖിൽ ഷാജുവും ക്യാമ്പ് ഓഫീസർ ബിന്ദു ജോസഫും ആശംസകൾ അർപ്പിച്ചു. നാഷണൽ ട്രെയിനർ എസ്.രാധാകൃഷ്ണൻ ക്ലാസ് Read More…
പാലാ നഗരസഭ ഒന്നാമത്
പാലാ: 2023-24 വർഷത്തെ വാർഷിക പദ്ധതി നിർവ്വഹണത്തിൽ മുനിസിപ്പൽ തലത്തിൽ കോട്ടയം ജില്ലയിൽ പാലാ നഗരസഭ ഒന്നാമതെത്തി. നഗരസഭാ കൗൺസിലേഴ്സിൻ്റെയും ജീവനക്കാരുടെയും ആത്മാർത്ഥതയുടെയും കൂട്ടായ പ്രവർത്തനത്തിൻ്റെയും ഫലമാണ് ഇതിൻ്റെ പിന്നിലെന്ന് ചെയർമാൻ ഷാജു തുരുത്തൻ, വികസന സ്റ്റാൻഡിംഗ് കമിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് എന്നിവർ പറഞ്ഞു. ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും ചെയർമാൻ അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ കാണക്കാരിയും ഗ്രാമ പഞ്ചായത്ത് തലത്തിൽ കടുത്തുരുത്തിയും ഒന്നാമതെത്തി.