പാലാ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുൻപത്തെക്കാളും നേട്ടം കൊയ്യുമെന്നും കോട്ടയത്തെ മേൽ കൈ തുടരുക തന്നെ ചെയ്യുമെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി പറഞ്ഞു. എൽ.ഡി.എഫിനെതിരെ സ്ഥാനാർത്ഥികളെ നിർത്തുവാൻ പോലും യു.ഡി.എഫിന് കഴിയാത്ത സ്ഥിതിയിലായി എന്ന് അദ്ദേഹം പറഞ്ഞു. പാലായിൽ നഗരസഭാ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. വാർഡു കൺവൻഷനുകൾക്ക് യോഗം രൂപം നൽകി. സ്ഥാനാർത്ഥികളുടെ ഭവന സന്ദർശന പരിപാടികൾക്ക് തുടക്കം Read More…
pala
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
പാലാ: പാലാ രൂപത പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്‌ഘാടനം പാലാ സെൻറ് തോമസ് കത്തീഡ്രലിൻ്റെ പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. പാലാ രൂപതാ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൻ്റെ സ്വർഗ്ഗപ്രവേശനത്തിന്റെ മുപ്പത്തിഒമ്പതാം വാർഷികത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും ഒപ്പീസ് പ്രാർത്ഥനയ്ക്കും ശേഷമാണ് ഉദ്ഘാടനസമ്മേളനം നടത്തപ്പെട്ടത്. സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായി. പാസ്റ്ററൽ കൗൺസിലും പ്രസ്ബിറ്റൽ കൗൺസിലും രൂപതാദ്ധ്യക്ഷൻ്റെ Read More…
ബിഷപ് വയലിൽ കാലഘട്ടത്തിനപ്പുറം ചിന്തിച്ച വ്യക്തി: പ്രൊഫ വി ജെ ജോസഫ്
പാലാ: കാലഘട്ടത്തിനുമപ്പുറം ചിന്തിച്ച ദീർഘവീക്ഷണമുള്ള വ്യക്തിയായിരുന്നു മാർ സെബാസ്റ്റ്യൻ വയലിലെന്ന് പ്രൊഫ വി ജെ ജോസഫ് എക്സ് എം എൽ എ അനുസ്മരിച്ചു. പാലായുടെ പ്രഥമ മെത്രാനായിരുന്ന ബിഷപ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ മുപ്പത്തിയൊമ്പതാമത് ചരമവാർഷികദിനാചരണത്തോടനുബന്ധിച്ച് ബിഷപ് വയലിൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനവും അഗതികൾക്കുള്ള സ്നേഹവിരുന്നുവിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിൻ്റെയും സമുദായത്തിൻ്റെയും പുരോഗതിക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കാൻ ബിഷപ് വയലിലിന് സാധിച്ചു. അതിൻ്റെ ഗുണഭോക്താക്കൾ ഇന്നത്തെ Read More…
പാലാ രൂപത പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്‌ഘാടനം നാളെ
പാലാ : പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്‌ഘാടനം പാലാ കത്തീഡ്രൽ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. മാർത്തോമ്മാ ശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെയും രൂപതയുടെ പ്രഥമമെത്രാനായ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെയും ഓർമ്മദിനമായ നവംബർ 21 വെള്ളിയാഴ്ചയാണ് പ്രസ്തുതത കൗൺസിലുകളുടെ ഉദ്‌ഘാടനം. രാവിലെ 9:30ന് രൂപതയുടെ ഭദ്രാസനപള്ളിയിയിൽ സീറോമലബാർസഭയുടെ തലവൻ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പരിശുദ്ധ കുർബാന കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കുന്നു. 11 മണിക്ക് കത്തീഡ്രൽ പള്ളിയുടെ പാരിഷ് ഹാളിൽ വെച്ചുള്ള സമ്മേളനത്തിൽ Read More…
കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി
പാലാ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുതിപ്പു നേടുവാൻ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പ്രചാരണത്തിന് കേരള കോൺ (എം) തുടക്കം തുടക്കം കുറിച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (എം) എൽ.ഡി.എഫിൻ്റെ ഭാഗമായി കോട്ടയം ജില്ലയുടെ രാഷ്ടീയ ചിത്രം മാറ്റിയെഴുതിയത് മാറ്റമില്ലാതെ നിലനിർത്തുവാൻ സർവ്വ സജ്ജമായാണ് കേരള കോൺ (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിക്കുന്ന പത്ത് സ്ഥാനാർത്ഥികളേയും പാർട്ടി ചെയർമാൻ കൂടിയ ജോസ് കെ.മാണി Read More…
സൗജന്യ എച്ച്ബിഎ1സി മെഡിക്കൽ ക്യാമ്പ് പാലായിൽ
പാലാ: പാലാ സെന്റ് തോമസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവ്വീസ് സെന്ററിൽ (പാലാ ഹെഡ്പോസ്റ്റ് ഓഫീസിനു എതിർവശം) സൗജന്യ എച്ച്ബിഎ1സി മെഡിക്കൽ ക്യാമ്പ് 21 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ 12.30 വരെ നടത്തും. ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം ലഭിക്കുക. രജിസ്ട്രേഷനായി വിളിക്കേണ്ട ഫോൺ നമ്പർ. 7907742620.
പാലാ ചാവറ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിനിയായ ഇവാ സൂസൻ സോണി സിബിഎസ്ഇ കലോത്സവത്തിൽ കാറ്റഗറി മൂന്ന് പെയിന്റിംഗ് വാട്ടർ കളറിലും ഡിജിറ്റൽ പെയിന്റിംഗിലും എ ഗ്രേഡ് നേടി
പാലായിലെ ചാവറ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഇവാ സൂസൻ സോണി, കോട്ടയം, മരങ്ങാട്ടുപള്ളിയിൽ നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ കാറ്റഗറി മൂന്ന് പെയിന്റിംഗ് വാട്ടർ കളറിലും ഡിജിറ്റൽ പെയിന്റിംഗിലും എ ഗ്രേഡ് നേടി. നേരത്തെ, പ്ലാസിഡ് വിദ്യാലയ സ്കൂളിൽ നടന്ന സഹോദയ സർഗസംഗമം 2025 , വാട്ടർ കളറിലും ഡിജിറ്റൽ പെയിന്റിംഗിലും രണ്ടാം സമ്മാനം നേടി സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടി. സോണി ജേക്കബിന്റെയും ജിഷ ലീലാമ്മ മാത്യുവിന്റെയും മകളാണ്. സ്കൂളിലെ കലാ അധ്യാപികമാരായ Read More…
പഠനത്തിലെ “ഡിസ്റ്റിങ്ങ്ഷൻ ” തെരഞ്ഞെടുപ്പിലും നേടാൻവിദ്യാർത്ഥിനി നേതാവ് കിഴപറയാറിൽ അങ്കത്തിനിറങ്ങുന്നു
പാലാ: മത്സര രംഗത്തേയ്ക്ക് ചുവടുവയ്ക്കുവാൻ യുവത്വം മടിച്ചു നിൽക്കുമ്പോൾ പ്രത്യേകിച്ച് പെൺകുട്ടികൾ ഒഴിവാകുമ്പോൾ മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാർ വാർഡിൽ മാറ്റുരയ്ക്കുവാനാണ് വിദ്യാർത്ഥി നേതാവ് കൂടിയായ വെട്ടത്ത് ജി. ബേബിയുടെ മകളായ അഞ്ചന തെരേസ് മാത്യു കളത്തിലിറങ്ങിയിരിക്കുന്നത്. പ്രായം 21മാത്രം’ പ്രായം കുറഞ്ഞ വനിതാ സ്ഥാനാർത്ഥികളിൽ ഇടം പിടിച്ച വിദ്യാർത്ഥിനി. കേരള കോൺഗ്രസ് (എം) ൻ്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.സി യുടെ മണ്ഡലം സെക്രട്ടറിയും പാലാ സെ.തോമസ് കോളജിലെ മലയാളം ബിരുദ വിദ്യാർത്ഥിനിയുമാണ് അഞ്ചന. ഹിന്ദിയിലും ബിരുദമുണ്ട്. മററു Read More…
കോൺഗ്രസ് (ഐ) നേതാവും മഹിളാ കോൺഗ്രസ് പാലാ ബ്ലോക്ക് മുൻ പ്രസിഡന്റും മുൻ ളാലം ബ്ലോക്ക് മെമ്പറുമായിരുന്ന ഷാർലറ്റ് ജോസഫും സഹപ്രവർത്തകരും കേരള കോൺ (എം) – ൽ ചേർന്നു
പാലാ: പാലായിൽ കോൺഗ്രസിൽ നിന്നും വീണ്ടും കൊഴിഞ്ഞു പോക്ക്.കോൺഗ്രസ് (ഐ) വനിതാ വിഭാഗം മുൻ ബ്ലോക്ക് പ്രസിഡണ്ടും ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന ഷാർലറ്റ് ജോസഫ് എഴുത്തുപള്ളിക്കലിൻ്റെ നേതൃത്വത്തിൽ കോൺഗ്രസു പ്രവർത്തകർ കേരള കോൺ.(എം)ൽ ചേർന്നു. പാർട്ടി ചെയർമാൻ ജോസ്.കെ. മാണിയിൽ നിന്നും അഗം ത്വം നൽകി സ്വീകരിച്ചു.കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് മേവിടഈസ്റ്റ് വാർഡിൽ കേരള കോൺ (എം) സ്ഥാനാർത്ഥിയായി മത്സരിക്കും. കേ.കോൺ ‘ (എം) മണ്ഡലം പ്രസിഡന്റ് സണ്ണി നായി പുരയിടം, നിയോജക മണ്ഡലം സെക്രട്ടറി Read More…
അദ്ധ്യാപനത്തിലെ എ .ഐ (Al) യുമായി ജില്ലാ പഞ്ചായത്തിലേയ്ക്ക് നിമ്മിയും ഗ്രാമപഞ്ചായത്തിലേയ്ക്ക് ഭർത്താവ് ടിങ്കിൾ രാജും
പാലാ: മുൻ കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും നിലവിൽ അംഗവും ഏറ്റുമാനൂർ മംഗളം എൻജിനീയറിംഗ് കോളജിലെ എ.ഐ.(A।) വകുപ്പ് മേധാവിയുമായ നിമ്മി ടിങ്കിൾ രാജ് ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷനിലേയ്ക്കും ഭർത്താവ് ടിങ്കിൾ രാജ് കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് തോടനാൽ വെസ്റ്റ് വാർഡിലും കേരള കോൺ.(എം) ടിക്കറ്റിൽ ജനവിധി തേടും. കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുധ ധാരിയായ നിമ്മി ഇതേ വിഷയത്തിൽ ഗവേഷണ വിദ്യാർത്ഥിയും ജലനിധി പദ്ധതിയുടെ സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പറും വനിതാ Read More…











