പാലാ: നഗരസഭയിലെ ഒന്നും രണ്ടും വാർഡുകളിൽ മത്സരിച്ച കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളും മുൻ ചെയർമാൻമാരുമായ തുരുത്തൻ ദമ്പതികൾക്ക് വീണ്ടും വിജയം. ഭർത്താവ് ഷാജു തുരുത്തൻ രണ്ടാം വാർഡ് മുണ്ടുപാലത്തു നിന്നും ഭാര്യ ബെറ്റി ഒന്നാം വാർഡ് പരമലകുന്നിൽ നിന്നുമാണ് വിജയിച്ചത്. ഇരു വാർഡിലും 3 സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. ബെറ്റി രണ്ടു തവണയും ഷാജു ഒരു തവണയും ചെയർപേഴ്സൺ പദവി അലങ്കരിച്ചിരുന്നു.
pala
ജനറൽ ആശുപത്രിയിൽ ഡിജിറ്റൽ എക്സറേ സൗകര്യം ഏർപ്പെടുത്തി; നഗരസഭയുടെ 1.79 കോടി രൂപയുടെ പദ്ധതി
പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ആധുനിക ഡിജിറ്റൽ എക്സറേ സൗകര്യം ലഭ്യമായി. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.79 കോടി രൂപ വിനിയോഗിച്ചാണ് വിപണിയിൽ ലഭ്യമായ ഏറ്റവും ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ എക്സറേ മെഷീൻ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. രണ്ട് സെക്കൻ്റുകൊണ്ട് മികവാർന്ന എക്സറേ ചിത്രങ്ങൾ ലഭ്യമാകുമെന്നതാണ് ഈ ഉപകരണത്തിൻ്റെ ഏറ്റവും വലിയ മേന്മ. റോബോട്ടിക് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സാംസംഗ് കമ്പനി നിർമ്മിച്ച ഉപകരണമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഒരു ദിവസം നിരവധി പേർക്ക് ചുരുങ്ങിയ Read More…
പാലാ രൂപത ബൈബിൾ കൺവൻഷൻ വോളൻ്റിയേഴ്സ് ഒരുക്ക ധ്യാനം സമാപിച്ചു
പാലാ: 2025 ഡിസംബർ 19 മുതൽ 23 വരെ നടക്കുന്ന 43മത് പാലാ രൂപത ബൈബിൾ കൺവൻഷൻ്റെ വോളണ്ടിയേഴ്‌സിനുള്ള ഒരുക്ക ധ്യാനം അരുണാപുരം സെൻ്റ്.തോമസ് ദൈവാലയത്തിൽ നടന്നു. ശുശ്രൂഷയിൽ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ നിന്നും ഫാ.അനൂപ്, ബ്ര.ജോസ് വാഴക്കുളം എന്നിവർ വചനം പങ്കുവെച്ചു. വരാനിരിക്കുന്ന അഞ്ച് കൺവൻഷൻ ദിനങ്ങൾ ഓരോരുത്തരിലും ഈശോ മനുഷ്യാവതാരം ചെയ്യുന്ന പുണ്യദിനങ്ങളായി മാറണമെന്ന് മുഖ്യസന്ദേശം നൽകിയ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ബോധിപ്പിച്ചു. വിശുദ്ധഗ്രന്ഥ വചനങ്ങളെ സാക്ഷിയാക്കി ബ്രദർ ജോസ് വാഴക്കുളം Read More…
പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍, ഉന്നത ഉദ്യേഗസ്ഥതല അവലോകനയോഗം ചേര്‍ന്നു
പാലാ: 43 മത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താനായി പാലാ ആര്‍ഡിഒ ജോസുകുട്ടി കെ എം ന്റെ അധ്യക്ഷതയില്‍ ഉന്നതഉദ്യോഗസ്ഥതല അവലോകന യോഗം ചേര്‍ന്നു. ആർഡിഒ ചേംബറിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട എം.എൽ.എ മാണി.സി.കാപ്പൻ, പോലീസ്, ഫയര്‍ഫോഴ്‌സ്, ട്രാഫിക്, കെ.എസ്.ഇ.ബി, ഹെൽത്ത് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത്, ഡിവൈഎസ്പി കെ.സദൻ, പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജോസഫ് അരിമറ്റത്ത്, പി.എസ്.ഡബ്ല്യു എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, Read More…
ഒറ്റ സ്‌കാനിങ്ങിലൂടെ രോഗനിര്‍ണയം; മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ അത്യാധുനിക സ്‌പെക്റ്റ് സ്‌കാന്‍
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ സ്ഥാപിച്ച അത്യാധുനിക സിമന്‍സ് സിംബിയ ഇവോ എക്സല്‍ ഗാമ ക്യാമറ സ്‌പെക്റ്റിന്റെ സേവനങ്ങള്‍ ആരംഭിച്ചു. ഓങ്കോ സയന്‍സസ് വിഭാഗത്തില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ഗാമ ക്യാമറ സ്‌പെക്റ്റിന്റെ വെഞ്ചരിപ്പും ഉദ്‌ഘാടനവും നിര്‍വഹിച്ചു. സ്‌പെക്റ്റ് നൽകുന്ന ത്രീഡി ഇമേജുകൾ വഴി അവയവങ്ങളുടെ പ്രവർത്തനങ്ങളെ വിലയിരുത്തി രോഗനിർണയത്തിന്റെ കൃത്യത മെച്ചപ്പെടുത്തുന്നതാണ് ഗാമ ക്യാമറ Read More…
തദ്ദേശ തെരഞ്ഞെടുപ്പിൽ പരസ്യപ്രചാരണവുമായി എസ്എംവൈഎം
പാലാ : തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സംഘടന പ്രവർത്തകർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് പരസ്യപ്രചാരണവുമായി എസ്എംവൈഎം പാലാ രൂപത. കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, തീക്കോയി, കളത്തൂക്കടവ്, മീനച്ചിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തകർ രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം നടത്തപ്പെട്ട യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സെനറ്റ് സമ്മേളനത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുവജന പ്രസ്ഥാനത്തിലെ യുവജനങ്ങൾക്ക് പരിപൂർണമായ പിന്തുണ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിൻറെ ഭാഗമായാണ് യുവജനങ്ങൾ രംഗത്തിറങ്ങിയത്. പ്രചാരണത്തിൽ സ്ഥാനാർത്ഥികളോടൊപ്പം എസ്എംവൈഎം പാലാ രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ, എസ്എംവൈഎം Read More…
സൗജന്യ പി.എഫ്.റ്റി പരിശോധന ക്യാമ്പ് 11 ന്
പാലാ : പാലാ ഹെഡ് പോസ്റ്റ് ഓഫീസിനു എതിർവശം സെന്റ് തോമസ് കോൾപ്ലെക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവീസ് സെന്ററിൽ സൗജന്യ പി.എഫ്.റ്റി പരിശോധന ക്യാമ്പ് 2025 ഡിസംബർ 11 ന് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ നടത്തപ്പെടുന്നു. ക്യാമ്പിന്റെ സേവനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക്. കൂടുതൽ വിവരങ്ങൾക്ക് 7907742620.
ജൂബിലി തിരുനാളിനോടനുബന്ധിച്ച് പാലായിൽ 8-ാം തീയതി ഗതാഗത നിയന്ത്രണം
പാലാ :അമലോത്ഭവ ജൂബിലി തിരുനാളിനോടനുബന്ധിച്ച് 08.12.25 തീയതി പാലാ ടൌണിൽ ഏർപ്പെടുത്തുന്ന ഗതാഗത ക്രമീകരണം:സമയം 6 PM to 11 PM; കോട്ടയം ഭാഗത്തുനിന്നും തൊടുപുഴ, രാമപുരം, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പുലിയന്നൂർ ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡ് വഴി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ വഴി പോകേണ്ടതാണ്. കോട്ടയം ഭാഗത്തുനിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പന്ത്രണ്ടാം മൈൽ വഴി പോകേണ്ടതാണ്. വൈക്കം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ആർ വി Read More…
മാർ സ്ലീവാ മെഡിസിറ്റി പാലായിൽ മാർ സ്ലീവാ കെയർ പ്ലസ് പദ്ധതി ആരംഭിച്ചു
പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാർഷികത്തോടനുബന്ധിച്ച്, മാർ സ്ലീവാ കെയർ പ്ലസ് പദ്ധതി ആരംഭിച്ചു. അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുവാനും, ആരോഗ്യപ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പുവരുത്താനും ലക്ഷ്യമിടുന്ന പദ്ധതിയുടെ സേവനം 2025 ഡിസംബർ 24 വരെ ലഭ്യമാണ്. പദ്ധതിയുടെ ഭാഗമാകുന്ന രോഗികൾക്ക് ഹോസ്പിറ്റൽ രജിസ്‌ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്. ഡോക്ടർ കൺസൾട്ടേഷനിന് അൻപത് ശതമാനവും, ഒ.പി. റേഡിയോളജി സേവനങ്ങൾക്ക് ഇരുപത് ശതമാനവും, ഒ.പി. ലാബ് സേവനങ്ങൾക്ക് പതിനഞ്ച് ശതമാനവും ഇളവ് ലഭ്യമാണ്. Read More…
എസ്എംവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപതയുടെ യൂത്ത് ആനിമേറ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാം – വൈഎറ്റിപി നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു. ഒരു വർഷം നീണ്ടുനിന്ന നേതൃത്വ പരിശീലന ക്യാമ്പ് എട്ട് സെക്ഷനുകളിലായാണ് നടത്തപ്പെട്ടത്. നിരവധി യുവജന , സമുദായ, സാമൂഹിക വിഷയങ്ങളിലായി ഇരുപതോളം ക്ലാസുകളും, ഇതര പ്രവർത്തനങ്ങളും ഉൾച്ചേർന്ന ക്യാമ്പിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതോളം യുവജനങ്ങൾ പരിശീലനം നേടി. കൊഴുവനാൽ ഫൊറോനയിലെ അൽഫോൻസാഗിരി യൂണിറ്റിൽ നടന്ന സമാപന സെക്ഷൻ അൽഫോൻസാഗിരി Read More…











