പാലാ: ബൈബിൾ കൺവെൻഷൻ നാലാം ദിനമായ ഇന്ന് (22-12-2025) ഉച്ചകഴിഞ്ഞ് 3.30 ന് ജപമാലയോടെ ആരംഭിച്ച ശുശ്രൂഷയിൽ 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വളമ്മനാൽ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.സൈമൺ പഴയമ്പള്ളിൽ സിഎംഐ, ഫാ.തോമസ് അറക്കൽ, എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വൈകിട്ട് 5.30 മണിക്ക്, വചനപ്രഘോഷണം ആരംഭിച്ചു. തുടർന്നുള്ള ദിവ്യകാരുണ്യ ആരാധനയും സൗഖ്യ ശുശ്രൂഷയും ദിവ്യകാരുണ്യ ആശീർവാദത്തോടെ സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന സ്പിരിച്വൽ ഷെയറിംഗിലും ഇന്നലെ രാവിലെ മുതൽ തുടങ്ങിയ വ്യക്തിപരമായ Read More…
pala
വിശ്വാസത്തിൻ്റെ തലത്തിലേക്കുള്ള വളർച്ചയാണ് ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാനം: മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്
പാലാ: പ്രതിസന്ധികളെ മറികടന്ന് വിശ്വാസത്തിൻ്റെ ഉന്നതമായ തലത്തിലേക്ക് വളരുന്നതിലാണ് ക്രിസ്തീയ ജീവിതത്തിൻ്റെ കാതൽ അടങ്ങിയിരിക്കുന്നതെന്ന് മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് വ്യക്തമാക്കി. പാലാ രൂപത 43-ാമത് ബൈബിൾ കൺവെൻഷൻ്റെ മൂന്നാം ദിനത്തിൽ വിശുദ്ധ കുർബ്ബാന മദ്ധ്യേ സന്ദേശം നൽകുകയായിരുന്നു വികാരി ജനറൽ. ഭയത്തിന് അടിമപ്പെടാതെ ദൈവത്തിൽ പൂർണ്ണമായി ശരണപ്പെടുന്നതാണ് വിശ്വാസത്തിൻ്റെ അടിസ്ഥാനം. വിശുദ്ധ യൗസേപ്പിൻ്റെ മാതൃക ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. നിശബ്ദതയുടെ വിശുദ്ധനായ യൗസേപ്പിനെപ്പോലെ, ദൈവത്വത്തിൻ്റെ അടിസ്ഥാനമായ കാരുണ്യം സഹജീവികളിൽ പങ്കുവെച്ച് നാമോരോരുത്തരും നീതിമാന്മാരായി ജീവിക്കാൻ ശ്രദ്ധിക്കണം. വിശുദ്ധ Read More…
കർത്താവിൻ്റെ ബലിപീഠത്തിൽ കേന്ദ്രീകൃതമായിരിക്കണം ഒരു ക്രൈസ്തവൻ്റെ ജീവിതം: ഫാ. ഡൊമിനിക് വാളമ്മനാൽ
പാലാ :ഓരോ ക്രിസ്ത്യാനിയുടെയും ആത്മീയ ജീവിതം കർത്താവിൻ്റെ ബലിപീഠത്തിൽ കേന്ദ്രീകൃതമായിരിക്കണം. സഭയുടെ പരമമായ നിധിയായ വിശുദ്ധ കുർബ്ബാന, കാൽവരിയിലെ ബലിയുടെ പുനരവതരണമാണ്. അതിനാൽ ബലിയർപ്പണത്തെ കൃത്യമായ ആത്മീയ ഒരുക്കത്തോടെയും പ്രാർത്ഥനയോടെയും സമീപിക്കണം. ദൈവത്തോടുള്ള അനുസരണവും സഹോദരങ്ങളോടുള്ള സമ്പൂർണ്ണ ക്ഷമയും ഈ ആരാധനയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഒരുക്കമില്ലാത്ത പങ്കാളിത്തം ബലിപീഠത്തോടുള്ള ഗുരുതരമായ അനാദരവാണെന്നും ഡൊമനിക്കച്ചൻ പറഞ്ഞു. 43 മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ്റെ മൂന്നാം ദിനത്തെ വചനശുശ്രൂഷ മധ്യേ ഡൊമിനിക് അച്ചൻ ഉദ്ബോധിപ്പിച്ചു. “കർത്താവാണ് ദൈവം” എന്ന് Read More…
ഈശോയിലേക്കുള്ള വളർച്ചയാണ് സ്നേഹത്തിന്റെ പൂർണ്ണത: എളിമയും ഔദാര്യവും ക്രിസ്തുരൂപീകരണത്തിന് ആധാരം: മാർ.അങ്ങാടിയത്ത്
പാലാ :നമ്മുടെ വളർച്ച ഈശോയിലേക്കാണ് ആകേണ്ടത്, അത് യഥാർത്ഥത്തിൽ സ്നേഹത്തിലൂടെയുള്ള മറ്റുള്ളവരിലേക്കുള്ള വളർച്ച തന്നെയാണെന്നു മാർ ജേക്കബ് അങ്ങാടിയത്ത്. 43മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ്റെ രണ്ടാം ദിനം വിശുദ്ധ കുർബ്ബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു പിതാവ്. നാം എളിമയുള്ളവരായി തീരുമ്പോളാണ് ഈശോ നമ്മിൽ വളരുന്നത്, കാരണം വളരുന്തോറും വർദ്ധിക്കുന്ന ദാനങ്ങളാണ് ദൈവം നമുക്ക് നൽകിയിട്ടുള്ളത്. നമ്മെത്തന്നെ ശൂന്യമാക്കാൻ ശ്രമിക്കുമ്പോഴും ഔദാര്യത്തോടെ നമ്മെത്തന്നെ മറ്റുള്ളവർക്കായി ചിലവഴിക്കാൻ തയ്യാറാകുമ്പോഴും ഈശോ നമ്മിൽ കൂടുതലായി വളരും. അപ്പോൾ കർത്താവ് നമ്മുടെ Read More…
ഗാന്ധിജിയെ അധിക്ഷേപിക്കുന്ന എ ഐ വീഡിയോകൾക്കെതിരെ അന്വേഷണം നടത്താൻ ഡി ജി പി യുടെ നിർദ്ദേശം
പാലാ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അധിക്ഷേപിക്കുന്ന എ ഐ വീഡിയോകൾക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്നാണ് ഡി ജി പി നിർദ്ദേശം നൽകിയത്. അഹിംസയുടെ പ്രവാചകനായ ഗാന്ധിജി തോക്കുകളുമായി അക്രമത്തിനു പുറപ്പെടുന്ന വിധത്തിൽ വിവിധതരം വീഡിയോകളാണ് എഐ മുഖേന നിർമ്മിച്ച് വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇതോടൊപ്പം ഗാന്ധിജി പുകവലിച്ചു നടക്കുന്ന രീതിയിലും ഗുസ്തിക്കാരനെന്ന രീതിയിലുമുള്ള നിരവധി വീഡിയോകളാണ് വ്യാപകമായി നിർമ്മിച്ചിട്ടുള്ളതെന്ന് Read More…
ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പുനർജന്മം
പാലാ: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 27-കാരനായ തമിഴ്നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കൊടുവിൽ പുനർജന്മം. 2025 ഓഗസ്റ്റ് 28-ന് നടന്ന ബൈക്ക് അപകടത്തിനു ശേഷം ഗുരുതരാവസ്ഥയിലാണ് യുവാവിനെ മാർ സ്ലീവായിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ ചികിത്സക്കും സ്കാനിങ്ങിനുമൊടുവിൽ, ആദ്യ പരിശോധനയിൽ തന്നെ, പാൻക്രിയാസിന്റെ മദ്ധ്യഭാഗം ചതവുപറ്റിയതായും, ഇടതു വൃക്കക്ക് ഗുരുതര പരുക്കും, നിരവധി ആന്തരിക പരിക്കുകളും അമിത രക്തസ്രാവം ഉള്ളതായും സർജിക്കൽ ഗ്യാസ്‌ട്രോസർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. Read More…
നമ്മുടെ രൂപാന്തരീകരണത്തിന് ഒരു മലകയറ്റം അനിവാര്യം: മാർ. ജോസഫ് കല്ലറങ്ങാട്ട്
പാലാ: ജീവിതത്തിൽ രൂപാന്തരീകരണം സാധ്യമാകണമെങ്കിൽ ഈശോയോടൊത്ത് മലകയറാൻ തയ്യാറാകണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ.ജോസഫ് കല്ലറങ്ങാട്ട് ദൈവജനത്തെ ഓർമ്മിപ്പിച്ചു. മലയുടെ താഴ് വരയിൽ നിന്നവർക്കല്ല, അവനോട് കൂടെ മല കയറിയവർക്കാണ് രൂപാന്തരീകരണം സാധ്യമായതെന്ന് വിശുദ്ധ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി പിതാവ് പറഞ്ഞു. 43-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷൻ ഉദ്ഘാടനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കവെയാണ് പിതാവ് ഈ ചിന്തകൾ പങ്കുവെച്ചത്. ദൈവവചനം കേൾക്കുമ്പോൾ ഹൃദയത്തിൽ സന്തോഷമുണ്ടാകണം.നിരന്തരം വചനം വായിച്ചും, വചനം കേട്ടും വചനത്തിൽ ജീവിച്ചും നമ്മുടെ ജീവിതത്തിൽ അനുതാപത്തിൻ്റെ വിളക്ക് Read More…
കാലഘട്ടത്തിന്റെ അടയാളങ്ങൾ മനസ്സിലാക്കണം; വചനം എല്ലാവർക്കും വേണ്ടിയുള്ളത്: മാർ ആലഞ്ചേരി
പാലാ : കാലഘട്ടത്തിന്റെ അടയാളങ്ങൾ ഓരോ വിശ്വാസിയും മനസ്സിലാക്കണമെന്നും ഈ ഉൾക്കാഴ്ചയായിരിക്കണം കൺവെൻഷൻ വഴി വിശ്വാസികൾ നേടേണ്ടതെന്നും സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. 43 മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ ഉദ്ഘാടന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു പിതാവ്. ദൈവത്തിന്റെ വചനം പണ്ഡിതന്മാർക്ക് മാത്രമല്ല, എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് ഓർമ്മിപ്പിച്ച മാർ ആലഞ്ചേരി, “കർത്താവ് അവിടുത്തെ ആത്മാവിലൂടെ നമ്മുടെ ഈ പന്തലിൽ കൂടാരം അടിച്ചിരിക്കുന്നുവെന്നും വചനം നമ്മുടെ ഇടയിലും Read More…
43 മത് ബൈബിൾ കൺവൻഷന് പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിഞ്ഞു
പാലാ :സീറോ മലബാർ സഭ സമുദായിക ശാക്തീകരണ വർഷമായി ആചരിക്കുന്ന വേളയിൽ സമാഗതമായ 43 മത് ബൈബിൾ കൺവൻഷന് പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിഞ്ഞു. വൈകുന്നേരം 3.30ന് ജപമലയോടെ ആരംഭിച്ചു. തുടർന്ന് നടന്ന കണ്‍വെന്‍ഷനിലെ ബൈബിള്‍ പ്രതിഷ്ഠയ്ക്ക് ഫാ.എബ്രഹാം കുപ്പപുഴക്കൽ നേതൃത്വം നല്‍കി. വൈകീട്ട് 4 മണിക്ക് പാലാ രൂപത പ്രോട്ടോസിഞ്ചല്ലൂസ് മോൺ.ജോസഫ് തടത്തിലിൻ്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോസ് കാക്കല്ലില്‍, ളാലം പഴയപള്ളി വികാരി ഫാ. Read More…
പാലാ ജനറൽ ആശുപത്രിയെ മികച്ച നിലവാരത്തിലും സൗകര്യത്തിലും എത്തിച്ചു; രണ്ട് സെക്കൻ്റിൽ എക്സറേ ലഭിക്കും: 1.79 കോടി മുടക്കി ഡിജിറ്റൽ എക്സറേ കമ്മീഷൻ ചെയ്തു: തോമസ് പീറ്റർ
പാലാ: ആരോഗ്യ സുരക്ഷയ്ക്കായുള്ള സാധാരണക്കാരൻ്റെ ആശ്രയ കേന്ദ്രമായ പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയെ ഏറ്റവും മികച്ചതും രോഗീ സൗഹൃദവുമായ ആരാഗ്യ പരിരക്ഷാകേന്ദ്രമാക്കി മാറ്റുവാൻ നഗരസഭയുടെ ഇടപെടലുകളിലൂടെ കഴിഞ്ഞുവെന്ന് നഗരസഭാ ചെയർമാൻ തോമസ് പീറ്റർ പറഞ്ഞു. മികച്ച ആരോഗ്യ സേവനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് നേടുവാനും കൂട്ടായ പ്രവർത്തനത്തിലൂടെ കഴിഞ്ഞു. ക്യാൻസർ, ഡയാലിസിസ് ചികിത്സകളിൽ മെച്ചപ്പെട്ട സേവനമാണ് ലഭ്യമാക്കുന്നത്. കൃത്രിമ അവയവ നിർമ്മാണ യൂണിറ്റ് നിരവധി പേർക്ക് സഹായകരമായി. ജോസ്- കെ.മാണി എം.പിയുടെ ഇടപെടലിൽ ലഭ്യമാകുന്ന സി.ടി.സ്കാൻ Read More…











