പാലാ: പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലെ തമ്മിലടി മുതലെടുത്ത് സ്വതന്ത്രൻ്റെ പിന്തുണയോടെ കരൂർ ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്ത് ഭരണം നിലനിർത്തി. കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സ്വതന്ത്ര അംഗം പ്രിൻസ് കുര്യത്താണ് എൽ.ഡി.എഫ് പിന്തുണയിൽ വിജയിച്ചത്. 17 അംഗ സമിതിയിൽ എൽ.ഡി.എഫിന് 8 അംഗങ്ങളും സ്വതന്ത്രർ ഉൾപ്പെടെ യു.ഡി.എഫിന് 8 അംഗങ്ങളുമായിരുന്നു. ഇവിടെ ഒരു സ്വതന്ത്രൻ്റെ നിലപാടാണ് എൽ.ഡി.എഫിനെ തുണച്ചത്. ഇടനാട് വെസ്റ്റ് വാർഡിൽ നിന്നുമാണ് പ്രിൻസ് കുര്യത്ത് തെരഞ്ഞെടുക്കപ്പെട്ടത്. മുൻപ് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാലാ Read More…
pala
റൂബി ജോസ് കേരള കോൺഗ്രസ് (എം) മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
പാലാ: മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി എൽ.ഡി.എഫിലെ കേരള കോൺഗ്രസ് (എം) പ്രതിനിധി റൂബി ജോസ് ഓമലകത്ത് തെരഞ്ഞെടുക്കപ്പെട്ടു. വാർഡ് 11 മുത്തോലി സൗത്തിൽ നിന്നുമാണ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. 14 അംഗ സമിതിയിൽ 11 അംഗങ്ങളുടെ പിന്തുണയാണ് ഇവിടെ എൽ.ഡി.എഫിനുള്ളത്. 8 അംഗങ്ങളുള്ള കേ.കോൺ (എം) ന് മുത്തോലി യിൽ ഒറ്റയ്ക്ക് ഭൂരിപക്ഷവുമുണ്ട്. ബി.ജെ.പിയിൽ നിന്നുമാണ് പഞ്ചായത്ത് ഭരണം എൽ. ഡി.എഫ് പിടിച്ചെടുത്തത്. ഇവിടെ യു.ഡി.എഫിന് ഒരു അംഗം മാത്രമേ ഉള്ളൂ. ബി.ജെ.പിക്ക് രണ്ടും. റൂബി മുൻ ളാലം Read More…
പാലാ നഗരസഭയെ ഇനി 21കാരി ദിയ പുളിക്കക്കണ്ടം നയിക്കും
പാലായിൽ പുതുയുഗം പിറന്നിരിക്കുന്നു. ദിയ പുളിക്കക്കണ്ടം എന്ന 21കാരി ഇനി പാലാ നഗരസഭയെ നയിക്കും. രാജ്യത്തുതന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ദിയ പുളിക്കക്കണ്ടം. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ബിനു പുളിക്കക്കണ്ടം യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് പാലാ നഗരസഭാ ഭരണം യുഡിഎഫിന്റെ കൈകളിൽ എത്തുന്നത്. പുളിക്കക്കണ്ടം കുടുംബത്തെ ഒരുമിച്ച് നിർത്താനായി സിപിഐഎമ്മും കേരളാ കോൺഗ്രസ് എമ്മും തീവ്രശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ആ ശ്രമങ്ങളെല്ലാം പാളുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് പുളിക്കക്കണ്ടം ഫാമിലി യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന പ്രഖ്യാപനം വരുന്നത്. യുഡിഎഫുമായി Read More…
ബിജു പാലൂപടവൻ കേരള കോൺഗ്രസ് (എം) പാലാ നഗരസഭാ പാർലമെൻ്ററി പാർട്ടി നേതാവ്
പാലാ: നഗരസഭയിലെ കേരള കോൺഗ്രസ് (എം) കക്ഷി നേതാവായി ബിജു പാലൂപടവനെ തെരഞ്ഞെടുത്തു. നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായകേരള കോൺഗ്രസ് (എം) ന് 10 അംഗങ്ങളാണുള്ളത്.കഴിഞ്ഞ നഗരസഭാ കൗൺസിലിലും 10 അംഗങ്ങൾ ഉണ്ടായിരുന്നു. കേരള കോൺഗ്രസ് (എം) മുനിസിപ്പൽ മണ്ഡലം പ്രസിഡണ്ടും എൽ.ഡി.എഫ് ടൗൺ മണ്ഡലം കൺവീനറും കൂടിയാണ് ബിജു. 25-ാം വാർഡായ നെല്ലിയാനിയിൽ നിന്നുമാണ് വിജയിച്ചത്. മുൻപ് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പുയോഗത്തിൽ കേ.കോൺ (എം) ജന.സെക്രട്ടറി മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ്, ജില്ലാ പ്രസിഡണ്ട് Read More…
പാലായിൽ യു ഡി എഫ് ഭരണത്തിലേക്ക് ; പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ UDFന്
പാലാ : പാലായിൽ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ UDFന്. ആദ്യ ടേമിൽ ബിനുവിന്റെ മകൾ ദിയ പുളിക്കകണ്ടം ചെയർസൺ ആവും. കോൺഗ്രസ്സ് വിമത മായ രാഹുൽ വൈസ് ചെയർപേഴ്സൺ ആവും. നഗരസഭയുടെ ചരിത്രത്തിപേഴ്‌ൽ ആദ്യമായി കേരള കോൺഗ്രസ് എം പ്രതിപക്ഷ സ്ഥാനത്ത് എത്തുന്നത്. പാലായെ നയിക്കാൻ 21 വയസുകാരി ദിയ. ദിയ പുളിക്കക്കണ്ടം ചെയർപേഴ്‌സൺ സ്ഥാനാർത്ഥി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ ചെയര്പേഴ്സണാണ് ദിയ. അവസാന മണിക്കൂറിലും ആർക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ പുളിക്കക്കണ്ടം നിലപാട് Read More…
ആർക്ക് പിന്തുണ നൽകും; പാലാ നഗരസഭയിൽ സസ്പെൻസ് തുടർന്ന് ബിനു പുളിക്കക്കണ്ടം
പാലാ നഗരസഭയിൽ സസ്പെൻസ് തുടർന്ന് ബിനു പുളിക്കക്കണ്ടം. അവസാന മണിക്കൂറിലും ആർക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ പുളിക്കക്കണ്ടം നിലപാട് വ്യക്തമാക്കിയിട്ടില്ല. 26 അംഗ നഗരസഭയിൽ 2 പേരുടെ പിന്തുണ ലഭിച്ചാൽ എൽഡിഎഫിന് ഭരിക്കാനാകും. ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കക്കണ്ടം, മകൾ ദിയ ബിനു എന്നിവർ വലിയ ആവശ്യം ഉന്നയിക്കാൻ ഇടയുണ്ട് എന്നാണ് എൽഡിഎഫ് വിലയിരുത്തൽ. യുഡിഎഫ് വിമതയായി മത്സരിച്ച ആശാ രാഹുലിനെ എൽഡിഎഫ് പാളയത്തിൽ എത്തിച്ച് 13 സീറ്റ് ആയി നിലനിർത്താനും ശ്രമമുണ്ട്. ബിനു പുളിക്ക Read More…
മാർ സ്ലീവാ കെയർ പ്ലസ് മെഗാ സർജറി മെഡിക്കൽ ക്യാമ്പ് ജനുവരി 15 വരെ നീട്ടി വച്ചു
പാലാ : മാർ സ്ലീവാ മെഡിസിറ്റി ആറാം വാർഷികത്തോട് അനുബന്ധിച്ചു നടന്നു വരുന്ന മാർ സ്ലീവാ കെയർ പ്ലസ് മെഗാ സർജറി മെഡിക്കൽ ക്യാമ്പ് ജനുവരി 15 വരെ നീട്ടി വച്ചു. ക്രിസ്മസ് – പുതുവൽസര അവധിയോട് അനുബന്ധിച്ച് ജനങ്ങളുടെ സൗകര്യപ്രദമാണ് ക്യാമ്പിൻ്റെ തീയതി നീട്ടി വച്ചത്. ക്യാമ്പിൽ രജിസ്ട്രേഷൻ സൗജന്യമാണ്. ഡോക്ടർ കൺസൾട്ടേഷന് 50 % വും ഒ.പി. റേഡിയോളജി സേവനങ്ങൾക്ക് 20 % വും ശതമാനവും ഒ.പി. ലാബ് സേവനങ്ങൾക്ക് 15% വും ഇളവു Read More…
ദൈവത്തിലുള്ള സമ്പൂർണ്ണ സമർപ്പണമായിരിക്കണം നമ്മുടെ ജീവിത ലക്ഷ്യം: മാർ തിയഡോഷ്യസ് മെത്രപൊലീത്ത
പാലാ : ഈ ലോകത്തിന് അനുരൂപരാകാതെ ക്രിസ്തുവിലുള്ള നവജീവിതം ലക്ഷ്യമാക്കി, നമ്മുടെ ശരീരത്തെയും മനസ്സിനെയും ദൈവത്തിന് യാഗമായി സമർപ്പിച്ചുകൊണ്ട് ജീവിതം വിശുദ്ധിയുള്ള സമർപ്പണം ആയി മാറ്റണമെന്ന് മലങ്കര സുറിയാനി മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു. പാലാ രൂപത 43 മത് ബൈബിൾ കൺവെൻഷൻ സമാപന ദിന സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു തിരുമേനി. ദൈവകൃപയും ദൈവേഷ്ടവുമായിരിക്കണം നമ്മുടെ ജീവിത ലക്ഷ്യമായി നാം മുറുകെ പിടിക്കേണ്ടത്. വി. യൗസേപ്പിനെപ്പോലെ അനുസരണവും ദൈവാശ്രയബോധവും നമുക്ക് ആവശ്യമാണ്. Read More…
അഭിഷേകത്തിൻ്റെ തിരുശേഷിപ്പുകൾ സമ്മാനിച്ചുകൊണ്ട് പാലാ ബൈബിൾ കൺവെൻഷന് ഭക്തി നിർഭരമായ സമാപനം
പാലാ: അഭിഷേകത്തിൻ്റെ അനന്തമായ തിരുശേഷിപ്പുകളുമായി പുതിയൊരു ആത്മീയ യാത്രയിലേക്ക് വിശ്വാസികളെ ആനയിച്ച 43 മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ – കൃപാഭിഷേകത്തിന് – പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഭക്തിനിർഭരമായ സമാപനം. ഡിസംബർ 19 മുതൽ 23 വരെ സായാഹ്ന കൺവെൻഷനായി ക്രമീകരിച്ച കൺവെൻഷൻ എല്ലാ ദിവസവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഭക്തിസാന്ദ്രമായ വിശുദ്ധ കുർബ്ബാനയും ദൈവവചനത്തിൻ്റെ വെളിച്ചത്തിൽ നടന്ന പ്രഘോഷണങ്ങളും സൗഖ്യ, വിടുതൽ ശുശ്രൂഷകളും അനേകരെ ദൈവകൃപയുടെ പുതിയ തലങ്ങളിലേക്ക് ഉയർത്തി. ദിവ്യകാരുണ്യ Read More…
കോപവും അമിതവാക്കുകളും ഒഴിവാക്കി ക്രിസ്തുവിൽ ഒന്നായി ജീവിക്കുക : ബിഷപ്പ് കല്ലറങ്ങാട്ട്
പാലാ : ക്രിസ്തുവിൻ്റെ പ്രബോധനങ്ങളിൽ നാം അടിയുറച്ചു നിൽക്കേണ്ടതിൻ്റെ പ്രാധാന്യവും വാക്കുകൾ ഉപയോഗിക്കുമ്പോൾ വിശ്വാസികൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 43 മത് പാല രൂപത ബൈബിൾ കൺവെൻഷൻ്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുക യായിരുന്നു പിതാവ്. എന്തുകൊണ്ടെന്നാൽ, “സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും” (മത്തായി 5:22). അതിനാൽ, വാക്കുകളിൽ മിതത്വം പാലിക്കുകയും സഹോദരങ്ങളെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു ജീവിതമാണ് Read More…










