എരുമേലി: മുക്കൂട്ടുതറ പാണപിലാവ് നിരപ്പേൽ തോമസ് ജോസഫ് (62) അന്തരിച്ചു. സംസ്കാരം നാളെ (10- 12 – 25 ) 2 ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം പാണപിലാവ് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ, മക്കൾ – ടോണി തോമസ്, അനുജ തോമസ് മരുമക്കൾ – റിൻസി മാത്യു.
obituary
വാളിപ്ലാക്കൽ മറിയാമ്മ കുര്യൻ നിര്യാതയായി
ഭരണങ്ങാനം: മേരിഗിരി, വാളിപ്ലാക്കൽ മറിയാമ്മ കുര്യൻ (88)USA, നിര്യാതയായി.സംസ്കാരം ഇന്ന് (03/12/25)10:00 am ന്, അമേരിക്കയിലുള്ള സെ.തോമസ് സീറോമലബാർ, കത്തോലിക്ക പള്ളിയിൽ. സഹോദരങ്ങൾ: അച്ചാമ്മ, ഏലിയാമ്മ എറണാകുളം, കുര്യൻ ഇടപ്പാടി, മാത്യു ഭരണങ്ങാനം, ജോസഫ് ഇടമറുക്, സെബാസ്റ്റ്യൻ തുടങ്ങനാട്, സ്കറിയ ഭരണങ്ങാനം, പരേതരായ റോസമ്മ, ത്രേസ്യമ്മ, തൊമ്മച്ചൻ. ഫാദർ ആന്റണി(ബിബിൻ) വാളിപ്ലാക്കൽ, OFM, CAP സഹോദര പുത്രനാണ്.
വരയാത്ത് കരോട്ട് മാത്യു സെബാസ്റ്റ്യൻ അന്തരിച്ചു
പാതാമ്പുഴ: വരയാത്ത് കരോട്ട് മാത്യു സെബാസ്റ്റ്യൻ (71) അന്തരിച്ചു. സംസ്കാരം നാളെ (ബുധൻ) 2 ന് കുഴുമ്പള്ളിക്കവലയിലുള്ള വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം മലയിഞ്ചിപ്പാറ മാർ സ്ലീവാ പള്ളിയിലെ കുടുംബ കല്ലറയിൽ. ഭാര്യ: ഇടുക്കി ബാലഗ്രാം പുറപ്പന്താനത്ത് മോളി. മക്കൾ: സെബിൻ മാത്യു, എബിൻ ജോസ് മാത്യു.
പുതുവയൽ കൊല്ലകുഴിയിൽ പി.കെ സുകുമാരൻ നിര്യാതനായി
മുണ്ടക്കം: പറത്താനം പുതുവയൽ കൊല്ലകുഴിയിൽ പി.കെ സുകുമാരൻ (കുഞ്ഞറുക്കൻ – 72) നിര്യാതനായി. മൃതസംസ്കാരം നാളെ 2 / 12 /2025 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :ഓമന സുകുമാരൻ മക്കൾ: രാജേഷ് ജയേഷ്,സീമ മരുമക്കൾ,പ്രമോദ്, രഞ്ചു.
കല്ലിടയിൽ തോമസ് നിര്യാതനായി
അരുവിത്തുറ : വെയിൽകാണാംപാറ കല്ലിടയിൽ തോമസ് (92) നിര്യാതനായി. ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക് 12 ന് (25/11/2025) പാതാഴയുള്ള മകൻ ടോമി തോമസിന്റെ ഭവനത്തിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ 4മണിക്ക് ആരംഭിച്ച് തിടനാട് സെന്റ് ജോസഫ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
പടിക്കപ്പറമ്പിൽ പി.കെ ഉണ്ണി നിര്യാതനായി
മേലമ്പാറ: പടിക്കപ്പറമ്പിൽ പി.കെ ഉണ്ണി (82) നിര്യാതനായി. ഭാര്യ പരേതയായ നളിനാക്ഷി.(മൂന്നാനി കുളത്തുങ്കൽ കുടുംബാംഗം). മക്കൾ:പി.യു റെജി (സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റ് മീനച്ചിൽ), റെനി. മരുമക്കൾ: കല (കടവിൽ, അടിമാലി), സാബു (കറുകപ്പള്ളിൽ, പൂഞ്ഞാർ). പരേതൻ സി. പി.ഐ .(എം) മുൻ തലപ്പലം ലോക്കൽ കമ്മറ്റിയംഗവും കാഞ്ഞിരപ്പാറ ബ്രാഞ്ച് സെക്രട്ടറിയും ആയിരുന്നു. നിലവിൽ കാഞ്ഞിരപ്പാറ ബ്രാഞ്ചംഗമാണ്. സംസ്കാരം നാളെ (ഞായർ) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
തടിക്കപറമ്പിൽ എബി ബേബി നിര്യാതനായി
അരുവിത്തുറ: കൊണ്ടൂർ തടിക്കപറമ്പിൽ എബി ബേബി (35) നിര്യാതനായി. മൃതസംസ്കാരം ഇന്ന് (22/11/2025) 5.15ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.
കൊച്ചുപുരക്കൽ മേഴ്‌സി ജേക്കബ് നിര്യാതയായി
അരുവിത്തുറ : കൊച്ചുപുരക്കൽ മേഴ്‌സി ജേക്കബ് (59) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന്, (21/11/2025) ഉച്ചകഴിഞ്ഞ് 2:30ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ആരംഭിക്കുന്നതാണ്.
പഴേട്ട് ജോമി ജോർജ് നിര്യാതനായി
അമ്പാറനിരപ്പേൽ: പഴേട്ട് ജോമി ജോർജ് (47): അന്തരിച്ചു. ഭാര്യ സ്മിത ജോമി വയല നിരവത്ത് കുടുംബാംഗം. മക്കൾ: ആൽബി ജോമി (ആസ്ട്രേലിയ), ഏബൽ ജോമി (വിദ്യാർത്ഥി, സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ അരുവിത്തറ). മൃതദേഹം നാളെ (20/11/2025) വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാരം വെളളിയാഴ്ച (21/11/2025) 2.30 ന് വീട്ടിൽ അരംഭിച്ച് അമ്പാറ സെന്റ് ജോസഫ് പള്ളിയിൽ. പരേതൻ തിടനാട് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും യു ടെക്ക് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ പാർട്ണറും ആണ്.
നെല്ലിയേക്കുന്നേൽ എൻ.എം.തോമസ് നിര്യാതനായി
അരുവിത്തുറ: കൊണ്ടൂർ നെല്ലിയേക്കുന്നേൽ എൻ.എം.തോമസ് (തൊമ്മച്ചൻ–81) അന്തരിച്ചു. സംസ്കാരം ഇന്ന് 2.15ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: കയ്യൂർ വറവുങ്കൽ മേരി തോമസ്. മക്കൾ: ഷാന്റി, ഷിന്റോ, ഷിജോ, ഷാരി. മരുമക്കൾ: ശംഭു (പട്ന), സുമി കൊച്ചുപുരയ്ക്കൽ, ടോണു കരുണയ്ക്കൽ (കണ്ണൂർ).











