mundakkayam

ഫ്യൂച്ചർ സ്റ്റാർസ് ലഹരി വിരുദ്ധ റീൽസ് കോമ്പറ്റീഷൻ : വിജയികളെ പ്രഖ്യാപിച്ചു

മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റ് പൂഞ്ഞാർ അഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് വേണ്ടി പഴേരി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സഹകരണത്തോടെ നടത്തിയ റീൽസ് കോമ്പറ്റീഷന്റെ ഫലപ്രഖ്യാപനം എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. ഒന്നാം സമ്മാനം രഞ്ജിത്ത് ടി ആർ(No.110), രണ്ടാം സമ്മാനം അരവിന്ദ് ആർ. നായർ(No.111),മൂന്നാം സമ്മാനം അനന്തു സന്തോഷ്(No.101) എന്നിവർക്കാണ് ലഭിച്ചത്. ഏറ്റവും പോപ്പുലർ റീലായി തെരഞ്ഞെടുക്കപ്പെട്ടത് അനന്തു സന്തോഷിന്റെതാണ്. Read More…

mundakkayam

മുണ്ടക്കയത്ത് പ്ലാസ്റ്റിക് ശേഖരിക്കുന്ന കെട്ടിടത്തിലെ തീപിടുത്തം ;ഒരാൾ കസ്റ്റഡിയിൽ

മുണ്ടക്കയം ഹരിത കർമ സേനയുടെ പ്ലാസ്റ്റിക് ശേഖരിച്ചുവയ്ക്കുന്ന സ്ഥലത്ത് ഞായറാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ ഒരാൾ കസ്റ്റഡിയിൽ. കെട്ടിടത്തിനുള്ളിൽ തീയിട്ടു എന്നു കരുതുന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സമീപത്തെ കടയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയാസ്പദമായി കണ്ട ആളെ പുലർച്ചെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മുണ്ടക്കയം സ്വദേശി അല്ലാത്തതും കുറച്ചു ദിവസങ്ങളായി ടൗണിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതുമായ ആളാണ് കസ്റ്റഡിയിലായിരിക്കുന്നത്. കോസ് വേയുടെ സമീപമുള്ള പഞ്ചായത്ത് വക കെട്ടിടത്തിൽ രണ്ടാം നിലയിൽ ആണ് ഹരിത കർമ സേനയുടെ പ്ലാസ്റ്റിക് കെട്ടുകൾ Read More…

mundakkayam

മുണ്ടക്കയത്ത് ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു

മുണ്ടക്കയത്ത് ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു. പഞ്ചായത്തിന്റെ കീഴിലുള്ള കോംപ്ലക്സിലാണ് തീപിടിത്തം ഉണ്ടായത്. ഹരിത കർമസേന മാലിന്യങ്ങൾ അടക്കം സൂക്ഷിച്ച സ്ഥലത്താണ് തീ പടർന്നത്. സ്ഫോടന ശബ്ദത്തോടെ തീ പടരുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. സ്ഥലത്തെ തീ അണയ്ക്കാൻ ഫയർഫോഴ്‌സ് ശ്രമം തുടങ്ങി.

mundakkayam

ഇളംപ്രാമലയ്ക്ക് സമീപം പൊതുസ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി

മുണ്ടക്കയം : ഇളംപ്രാമലയ്ക്ക് സമീപം പൊതുസ്ഥലത്ത് നട്ടുവളർത്തിയ നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടി പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ബി ബിനുവിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്തു. 78 സെന്റീമീറ്റർ ഉയരത്തിലുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. പ്രതിയെ കണ്ടെത്തുന്നതിനായി ഈ സ്ഥലത്ത് വൈകുന്നേരങ്ങളിൽ വന്ന് പോകുന്നവരെയും, സ്ഥിരമായി കൂട്ടംകൂടുന്നവരെയും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എ.നജീബ്, സിവിൽ എക്സൈസ് ഓഫീസർ മധു.കെ.ആർ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

mundakkayam

സിവിൽ സർവീസ് പരീക്ഷ : ദേശീയ തലത്തിൽ ഉന്നത വിജയിക്ക് കോൺഗ്രസ് ആദരവ് നൽകി

മുണ്ടക്കയം: സിവിൽ സർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ മുപ്പത്തി മൂന്നാം റാങ്കുo, കേരള സംസ്ഥാനത്തു ഒന്നാം റാങ്കും കരസ്ഥമാക്കിയ പാലാ കാരിക്കകുന്നേൽ ആൽഫ്രഡ് തോമസിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഇഞ്ചിയാനിയിലുള്ള തന്റെ മാതാവിന്റെ വസതിയിൽ എത്തിയപ്പോളാണ് ആണ് ഈ ആദരവ് നൽകിയത്. ഇതിനോടാനുബന്ധിച്ചു നടന്ന യോഗത്തിൽ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. എസ്. രാജൂ അധ്യക്ഷതവഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ബിനു മറ്റക്കര, റോയ് കപ്പലുമാക്കൽ, ബോബി. കെ. മാത്യു, Read More…

mundakkayam

അതുൽ മോനു വേണം കരുണയുള്ളവരുടെ കരുതൽ

മുണ്ടക്കയം: ഇന്ന് മെയ് 26 അതുൽ മോൻ്റ പതിമൂന്നാം പിറന്നാൾ ദിനമാണ് ഇന്ന് എല്ലാ കുട്ടികളും തങ്ങളുടെ പിറന്നാൾ ദിനം കേക്ക് മുറിച്ചും ,പുതിയ വസ്ത്രങ്ങൾ ധരിച്ചും, കൂട്ടുകാർക്കും മറ്റും മധുരപലഹാരങ്ങൾ വിതരണം ചെയ്തു മാതാപിതാക്കൾക്കൊപ്പം പുറത്തുനിന്ന് ഭക്ഷണം കഴിച്ചും ,യാത്ര ചെയ്തും മറ്റു ആഘോഷിക്കുമ്പോൾ ഇന്ന് തൻ്റ പിറന്നാളാണ് എന്ന് ഒന്നുമറിയാതെ ഒരു ലോകത്ത് അതുൽ മോൻ ജീവിക്കുകയാണ് ഒരു നേരത്തെ മരുന്നിനും മറ്റുമായി അതുൽ മോൻ കരുണയുള്ളവരുടെ കരുതലിനായി കാത്തിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്തിൽ Read More…

mundakkayam

മെഗാ മെഡിക്കൽ ക്യാമ്പിനു സൗജന്യ വാഹന സൗകര്യം

മുണ്ടക്കയം: പറത്താനം വ്യാകുലമാതാ ദൈവാലയത്തിലെ നവദീപം സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ 2025 മെയ് 18 ഞായറഴ്ച്ച രാവിലെ 08 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ വിഭാഗങ്ങൾ പങ്കെടുക്കുന്ന സൗജന്യ മെഗാ ക്യാമ്പിൽ പങ്കെടുക്കുവാൻ എത്തുന്നവർക്കായി മുണ്ടക്കയം, കൂട്ടിക്കൽ എന്നീ സ്ഥലങ്ങളിൽ നിന്നും രാവിലെ 8 മണി മുതൽ മുപ്പത് മിനിറ്റ് ഇടവേളയിൽ സൗജന്യ വാഹന സൗകര്യം ലഭ്യമാണ് എന്ന് ക്യാമ്പ് Read More…

mundakkayam

പോലീസ് ഉദ്യോഗസ്ഥർക്ക് യാത്ര അയപ്പ് നൽകി

മുണ്ടക്കയം: മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ നിന്നും വിവിധ പോലീസ് സ്റ്റേഷനുകളിലേയ്ക്ക് സ്ഥലം മാറി പോകുന്ന പോലീസ് ഉദ്യോസ്ഥരായ ബിജി, ജയശ്രീ , രഞ്ജിത്ത്, സന്തോഷ് തോമസ്, നൂറുദ്ദീൻ, രഞ്ജിത്ത് എസ് നായർ, രതീഷ്, ബിജുമോൻ, അജിത്ത് എന്നിവർക്ക് മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രാകേഷ് കുമാർ, സബ് ഇൻസ്പെക്ടർ വിപിൻ മറ്റ് പോലീസ് ഉദ്യോവസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.

mundakkayam

മുണ്ടക്കയം കോയിയ്ക്കൽ ഇല്ലത്ത് സർപ്പപൂജ നടത്തി

മുണ്ടക്കയം: അഖില ഭാരത അയ്യപ്പ സേവാ സംഘം 205-ാം നമ്പർ പാറത്തോട് ശാഖ ശ്രീ ഭുവനേശ്വരി – ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മുണ്ടക്കയം കോയിയ്ക്കൽ ഇല്ലത്ത് ബ്രഹ്മശ്രീ തുളസീധരൻ പോറ്റിയുടെ കാർമ്മികത്വത്തിൽ സർപ്പപൂജ നടത്തി.

mundakkayam

ട്രഷറികളിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ

മുണ്ടക്കയം: ആധുനികമായ എല്ലാ സൗകര്യങ്ങളോടെയുമാണ് സംസ്ഥാനത്ത് പുതിയ ട്രഷറികൾ നിർമിക്കുന്നതെന്ന് ധനകാര്യ വകുപ്പുമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മുണ്ടക്കയം ബസ് സ്റ്റാൻഡിനു സമീപം നിർമിക്കുന്ന സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘകാലം സേവനമനുഷ്ഠിച്ചു വിരമിച്ചവർക്ക് ഒത്തുകൂടാനുള്ള സ്ഥലം എന്ന പ്രാധാന്യംകൂടി കണക്കിലെടുത്താണ് ട്രഷറികളിൽ സൗകര്യങ്ങളൊരുക്കുന്നത്. മിനി ഹാൾ, കുടിവെള്ളം തുടങ്ങിയവ എല്ലായിടത്തും ഒരുക്കുന്നത് അതിനാണ്. ഇരുപത്തിയഞ്ചോളം പുതിയ ട്രഷറി ഓഫീസുകൾ അടുത്ത ഘട്ടത്തിൽ നിർമിക്കും. ഏതു ബാങ്കിനേക്കാളും സുരക്ഷിതത്വമുള്ളതാണ് ട്രഷറിയിലെ നിക്ഷേപം. എ.ടി.എം. Read More…