മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹൈസ്കൂളിലെ വായനാവാരം, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വാരാചരണത്തോടനുബന്ധിച്ച് സാഹിത്യ ക്വിസ്, പോസ്റ്റർ രചന, വായനാ മത്സരം, കയ്യക്ഷരമത്സരം, പുസ്തകപ്രദർശനം, കയ്യെഴുത്തുമാസിക നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കും. പരിപാടികൾക്ക് ശ്രീ. വിപിൻ തോമസ്, ശ്രീ. ലിബീഷ് മാത്യു, സി. ജീന FCC, ശ്രീമതി. ജിഷ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകും.
moonilavu
വലിയകുമാരമംഗലം സെന്റ്.പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയദിനാഘോഷം നടത്തി
മൂന്നിലവ് : വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിജയദിനാഘോഷം 2024 ജൂൺ 18 ചൊവ്വാഴ്ച രാവിലെ 10:30-ന് ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. സ്കൂൾ മാനേജർ റവ. ഫാ. മാത്യു കാവനാടിമലയിൽ അധ്യക്ഷത വഹിച്ച യോഗം, പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.എൽ. ജോസഫ്, വൈസ് പ്രസിഡന്റ് ശ്രീമതി. മായ അലക്സ്, പിടിഎ പ്രസിഡന്റ് ശ്രീ. ജിമ്മി തോമസ്, Read More…
വലിയകുമാരമംഗലം ഹൈസ്കൂളിൽ പേവിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തി
മൂന്നിലവ്: മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വലിയകുമാരമംഗലം സെന്റ്. പോൾസ് ഹൈസ്കൂളിൽ പേവിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തി. പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് MLSP ചിഞ്ചു എസ് നായർ ക്ലാസ് നയിച്ചു. ആശാവർക്കർ രതില ആർ, MLSP നീതു വാസു തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് സിസ്റ്റർ എൽസിറ്റ് SH നന്ദിയും പറഞ്ഞു.
SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ആദരവുമായി യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം കമ്മിറ്റി
മൂന്നിലവ് :2023-24 അധ്യയന വർഷത്തെ SSLC,+2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ മൂന്നിലവ് പഞ്ചായത്തിന് കീഴിൽ വരുന്ന വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡന്റ് സ്റ്റാൻലി മാണി അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ എം.എൽ.എ മാണി സി കാപ്പൻ വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യുകയും ചടങ്ങ് ഉത്ഘാടനം ചെയ്യുകയും ചെയ്തു. ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ 16 വിദ്യാർത്ഥികളെയും,+2 പരീക്ഷയിൽ Read More…
പരിസ്ഥിതി ദിനം : വിവിധ പരിപാടികളുമായി വാകക്കാട് അൽഫോൻസ ഹൈസ്കൂൾ വിദ്യാർത്ഥികൾ
മൂന്നിലവ്: വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വിദ്യാർത്ഥികൾ മൂന്നിലവിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണം ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതിക പ്രവർത്തകനും ജൈവവൈവിധ്യ ഗവേഷകനുമായ പ്രൊഫ. ജോമി അഗസ്റ്റിൻ നിർവഹിച്ചു. റാലിയോട് അനുബന്ധിച്ച് നടത്തിയ ഫ്ലാഷ് മോബ് നാട്ടുകാരുടെ ശ്രദ്ധപിടിച്ചുപറ്റി. മൂന്നിലവ് വെയിറ്റ് ഷെഡിൽ സംഘടിപ്പിച്ച പരിസ്ഥിതി സൗഹൃദ പുസ്തക വായനയിൽ നിരവധി പേർ പങ്കെടുത്തു. മൂന്നിലവ് ടൗണിനെ സൗന്ദര്യവൽക്കരിക്കുന്ന പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന സ്വാശ്രയസംഘത്തിന് നേതൃത്വം നൽകുന്ന ജോർജുകുട്ടി കുരുവിള അമ്മയാനിക്കലിനെ Read More…
മൂന്നിലു ഗ്രാമപഞ്ചായത്തിനു ട്രഷറിയുടെയും അവഗണന
കടവുപുഴ പാലം പുനർ നിർമ്മാണം, ലൈഫ് പദ്ധതി നടപടി തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിൽ നിന്നും നേരിടുന്ന അവഗണ നയുടെ പിന്നാലെ ഇപ്പോഴിതാ സബ് ട്രഷറിയിൽ നിന്നും വലിയ ഒരു ഇരുട്ടടിയും. 2023 – 24 വാർഷിക പദ്ധതിയുടെ ബില്ലുകൾ സബ് ട്രഷറിയിൽ നിന്നും യഥാസമയം മാറി ലഭിക്കാത്തതു മൂലം പഞ്ചായത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. തനതു വരുമാനം ദൈനം ദിന ചെലവുകൾക്കു പര്യാപ്തമല്ല. ഈ ഒരു സാഹചര്യത്തിലാണ് തെരുവു വിളക്കുകളുടെ വൈദ്യുതി ചാർജ് ഉൾപ്പടെയുള്ള അത്യാവശ്യം മാറേണ്ട Read More…
ഗ്രാമീണ റോഡുകൾക്കു മുൻഗണന: മാണി സി കാപ്പൻ
മൂന്നിലവ്: ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് മുൻഗണന നൽക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. നവീകരിച്ച മങ്കൊമ്പ് – അഞ്ചുകുട്ടിയാർ റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എൽ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സെബാസ്റ്റ്യൻ, ജോഷി ജോഷ്വാ, റീന റെനോൾഡ്, ലിൻസി ജെയിംസ്, റവ ജെയിംസ് പി മാമ്മൻ, റവ ജിമ്മി ജോൺസൺ, ജസ്റ്റിൻ ജോസഫ്, ഷൈൻ പാറയിൽ, ടോമിച്ചൻ കുരിശിങ്കൽപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
മൂന്നിലവ് സഹകരണ ബാങ്ക് എൽഡിഎഫ് പിടിച്ചെടുത്തു
മൂന്നിലവ് :25 വർഷമായി കോൺഗ്രസ് ഭരിച്ചിരുന്ന മൂന്നിലവ് സഹകരണ ബാങ്ക് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിക്ക് 11 ൽ 8 സീറ്റ് ലഭിച്ചു. എൽഡിഎഫ് ജസ്റ്റിൻ ജോസഫ് (റോണി ), ടൈറ്റസ് ജേക്കബ്, ഡാരിസ് സെബാസ്റ്റ്യൻ, എം ആർ സതീഷ്, എ വി ശാമുവേൽ, ടി എൻ ശോഭന, ഷീല സതീഷ്കുമാർ, ജോയി ജോസഫ് എന്നിവരാണ് വിജയിച്ചത്. തുടർന്ന് നടന്ന വിജയ ആഹ്ലാദ പ്രകടനം മൂന്നിലവ് ടൗണിൽ അവസാനിച്ചു. എൽഡിഎഫ് നേതാക്കളായ Read More…