മേലുകാവ്: വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിന് തുടക്കം കുറിച്ചു. എ ഐ യുഗത്തിൽ ഐസിടി മേഖലയിൽ ഓരോരുത്തർക്കും വേണ്ട ആഴമായ ബോധ്യങ്ങളെകുറിച്ചും അതിൽ ലിറ്റിൽ കൈറ്റ്സ് വഹിക്കുന്ന പങ്കിനെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ പ്രഥമാധ്യാപിക സി. റ്റെസ്സ് സംസാരിച്ചു. കൈറ്റ് കോട്ടയം ജില്ലാ മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ കുട്ടികൾക്കുള്ള ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടൽ, തനത് പ്രവർത്തനങ്ങൾ, മറ്റു വിദ്യാർത്ഥികൾക്കുള്ള പരിശീലനങ്ങൾ, Read More…
melukavu
വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ജേതാക്കൾ
മേലുകാവ്: രാമപുരം ഉപജില്ല വോളിബോൾ ടൂർണമെന്റിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ജേതാക്കളായി. കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഫൈനലിൽ കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ടീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് വാകക്കാട് വിജയം കൈവരിച്ചത്. രാഹുൽ, റോഷൻ, മാർട്ടിൻ, റിജിത്ത്, അഭിമന്യു, ഗ്ലാഡിൻ, ചന്ദ്രു, അലക്സ്, നെവിൻ, അഡോൺ, അജിത്ത് എന്നിവരാണ് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയത്. സ്കൂളിലെ Read More…
ഇന്ന് പാല് കാച്ചൽ ചടങ്ങ് നടക്കുന്ന പുതു വീടിന് വീട്ടു സാധനങ്ങൾ എത്തിച്ച് അരുവിത്തുറ ലയൺസ് ക്ലബ്ബ്
മേലുകാവ്: ഗ്രാമ പഞ്ചായത്തിൽ പ്രസിഡൻറ് ജോസുകുട്ടി ജോസഫ് നേതൃത്യത്തിൽ, ആശ്രയ പദ്ധതിയിൽ പെട്ട താളിമലയിൽ തങ്കമ്മ ചേച്ചിയ്ക്ക് താങ്ങും തണലുമായ് വീട് ഒരുക്കിയിരുന്നു. ഒപ്പം അരുവിത്തുറ ലയൺസ് ക്ലബ്ബ് കസേര, ബെഡ്, ഗ്യാസ് സ്റ്റൗ പ്രഷർകുക്കർ, പാത്രങ്ങൾ കൂടാതെ നിരവധി വീട്ടുപകരണങ്ങളും സമ്മാനിച്ചു. വീടിന്റെ പാല് കാച്ച് ഇന്ന് 3 മണിയ്ക്ക് നടക്കും.
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ ആഭിമുഖ്യത്തിൽ ആദ്യ കാല അധ്യാപകരെ ആദരിച്ചു
മേലുകാവ്: അധ്യാപക ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേലുകാവിലെ ആദ്യകാല അധ്യാപകരെ ആദരിച്ചു. മേലുകാവുമറ്റം സെൻ്റ് തോമസ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന കെ ജെ ജോസഫ് കള്ളികാട്ട്, ഇരുമാപ്രമറ്റം എംഡി സിഎംഎസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കെ .ജെ ഐസക്ക് അമ്പഴശ്ശേരിൽ, ഭാര്യ അധ്യാപികയായിരുന്ന കെ വി . ഏലിയാമ്മ എന്നിവരെയാണ് ആദരിച്ചത്. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, ക്ലബ്ബ് സെക്രട്ടറി റ്റിറ്റോ റ്റി. മാത്യു തെക്കേൽ, ട്രഷറർ Read More…
ക്ഷീരപ്രഭയിൽ മേലുകാവ് ക്ഷീരസംഘം
കോട്ടയം ജില്ലാ ക്ഷീരകർഷക സംഗമം 2025-26 നോടനുബന്ധിച്ച് മേലുകാവ് ക്ഷീരോത്പാദക സഹകരണ സംഘം ജില്ലയിലെ മികച്ച ആപ്കോസ് സംഘമായി തെരഞ്ഞെടുക്കപ്പെട്ടു. 1977 ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച മേലുകാവ് ക്ഷരോത്പാദക സഹകരണ സംഘം വളർച്ചയുടെ പടവുകൾ താണ്ടി മുന്നേറി കൊണ്ടിരിക്കുന്നു. ഈരാറ്റുപേട്ട ബ്ലോക്കിൽ ബി.എം.സി ഉള്ള ഏക ക്ഷീരസംഘം, പ്രതിദിനം ആയിരം ലിറ്ററിനുമേൽ പാൽ സംഭരണം, ഓഡിറ്റിൽ “എ“ ക്ലാസ് പദവി, ക്ഷീരകർക്ക് ആവശ്യമായ കാലിത്തീറ്റ,ധാതുലവണ മിശ്രിതം ലഭ്യമാക്കൽ, മിൽമ അനുബന്ധ പ്രവർത്തനങ്ങളിൽ മിൽമ ഷോപ്പീ Read More…
എയ്ഡഡ് സ്കൂളുകളിലെ സ്ഥിരനിയമനങ്ങൾ സർക്കാർ നിരസിക്കുന്നതിൽ പ്രതിഷേധിച്ച് പാലാ രൂപത ടീച്ചേഴ്സ് ഗിൽഡ് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ യൂണിറ്റിൻ്റെ പ്രതിഷേധം
മേലുകാവ്: ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്കൂളുകളിലെ സ്ഥിരനിയമനങ്ങൾ സർക്കാർ നിരസിക്കുന്നതിൽ പ്രതിഷേധിച്ച് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി പാലാ രൂപത ടീച്ചേഴ്സ് ഗിൽഡ് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനമാചരിച്ചു. അധ്യാപകർ കറുത്ത വസ്ത്രം ധരിക്കുകയും വാമൂടിക്കെട്ടി പ്രതിഷേധിക്കുകയും ചെയ്തു. നിയമനങ്ങൾ അംഗീകരിക്കാതെ എയ്ഡഡ് മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങളെ തുറന്നു കാട്ടുന്നതിന് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി പാലാ രൂപത ടീച്ചേഴ്സ് ഗിൽഡ് നടത്തുന്ന വിവിധ സമരപരിപാടികൾക്ക് വാകക്കാട് സെൻ്റ് അൽഫോൻസാ Read More…
മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ ബോധവൽക്കര ക്ലാസ്സും ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ സഹായവും വിതരണം ചെയ്തു
മേലുകാവ് :മേലുകാവ്ഹെൻറി ബേക്കർ കോളേജ്എൻ.എസ്.എസ് യൂണിറ്റും ആന്റി റാഗ്ഗിംഗ് സെല്ലും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനും സംയുക്തമായി സഹകരിച്ച് റാഗിംഗിനെതിരായ ബോധവൽക്കരണ ക്ലാസ്സും ഡയാലിസിസ് കിറ്റ് വിതരണവും നടത്തി. 2025 ആഗസ്റ്റ് 14-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ന് കോളേജ് എ. സി സെമിനാർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ജി. എസ് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മറിയമ്മ ഫെർണാണ്ടസ് Read More…
സ്വാതന്ത്ര്യ ദിനാഘോഷവുമായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ
മേലുകാവ്: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യക്കാരായ ഓരോരുത്തരും തങ്ങളുടെ മനസ്സിൽ ഏറെ അഭിമാനത്തോടെ ഓർത്തുവെക്കുന്ന സുദിനത്തിൽ ജീവനും ജീവിതവും ഉപേക്ഷിച്ച് പൊരുതിയ ധീരസേനാനികളെ സ്മരിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള പരിപാടികളിൽ കുട്ടികൾ അവതരിപ്പിച്ച നിശ്ചല ദൃശ്യങ്ങൾ ശ്രദ്ധേയമായി. കൂടാതെ പ്രസംഗമത്സരം, സ്വാതന്ത്ര്യ ദിന ക്വിസ്, പ്രച്ഛന്ന വേഷമത്സരം എന്നിവയും നടത്തപ്പെട്ടു.
മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്റർ വാർഷികം ആഘോഷിച്ചു
മേലുകാവുമറ്റം: മാർ സ്ലീവാ മെഡിസിറ്റി അംസംപ്ഷൻ മെഡിക്കൽ സെന്റർ വാർഷിക ആഘോഷം നടത്തി. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. മേലുകാവുമറ്റത്തെ ജനങ്ങളുടെ ആരോഗ്യപുരോഗതിക്കായി ഒത്തു ചേർന്നു പ്രവർത്തിക്കാൻ സാധിക്കുന്നത് അഭിമാനകരമാണെന്നു അദ്ദേഹം പറഞ്ഞു. ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു മേലുകാവുമറ്റത്ത് ആരംഭിക്കുന്ന ഹോം കെയർ സർവീസിന്റെ ഫ്ലാഗ് ഓഫും മോൺ.ഡോ.ജോസഫ് കണിയോടിക്കൽ നിർവ്വഹിച്ചു. സെന്റ് തോമസ് ചർച്ച് വികാരി റവ.ഡോ.ജോർജ് കാരാംവേലിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്കുട്ടി ജോസഫ് മുഖ്യപ്രഭാഷണം Read More…
സൗജന്യ നേത്രപരിശോധന ക്യാമ്പ് മേലുകാവുമറ്റത്ത്
മേലുകാവുമറ്റം : മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെൻ്റർ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 ബുധനാഴ്ച്ച രാവിലെ 10 മുതൽ 2 മണി വരെ പൊതുജനങ്ങൾക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നതാണ്. വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകും. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുക. ഫോൺ നമ്പർ – 91889 25700.











