കുന്നോന്നി :ഭാരതത്തിൻ്റെ എഴുപത്തി ഒൻപതാം സ്വാതന്ത്യദിനം കുന്നേന്നി സെൻ്റ്. ജോസഫ് യു.പി സ്കൂളിൽ വിപുലമായി ആചരിച്ചു. രാവിലെ 9.30 ന് സ്കൂൾ മാനേജർ ഫാ. മാത്യു പീടികയിൽ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ മോൾ ജേക്കബ്. വാർഡ് മെംബർ ബീനാ മധുമോൻ പി.ടി.എ പ്രസിഡൻ്റ് അനീഷ് കീച്ചേരി അദ്ധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ കുട്ടികളുടെ സ്വാതന്ത്യദിന പതിപ്പ് സ്കൂൾ മാനേജർ ഫാ. മാത്യു പീടകയിലിന് ഹെഡ്മിസ്ട്രസ് ഷീനാമോൾ ജേക്കബ് കൈമാറി. ചടങ്ങിൽ Read More…
kunnonni
ഇൻഡ്യയുടെ 79ാം സ്വാതന്ത്യദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു
കുന്നോന്നി: ഭാരതതത്തിൻ്റെ എഴുപത്തി ഒൻപതാം സ്വതന്ത്യദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ കുന്നോന്നി കമ്പനി ജംഗ്ഷനിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി. വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ്ലാക്കൽ അനീഷ് കീച്ചേരി ഷാജി പുളിക്കക്കുന്നേൽ ജിമ്മി വാളിപ്ളാക്കൽ ബിനോയി വാഴച്ചാലി തങ്കച്ചൻ മാങ്കുഴയ്ക്കൽ സ്റ്റാൻലി പുതു വായിൽ കേശവൻ മരുത്താങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.
മൂന്നര പതിറ്റാണ്ടിനു ശേഷം ഒരു വട്ടം കൂടി കുന്നോന്നി സെൻ്റ്. ജോസഫ് സ്കൂളിൻ്റെ തിരുമുറ്റത്ത് 1991-92 ബാച്ചുകാർ ഒത്തുകൂടി
കുന്നോന്നി സെൻ്റ് ജോസഫ് യു. പി സ്കൂളിലെ 1991-92 ബാച്ചുകാർ ഓർമ്മകൾ ഓടികളിക്കുന്ന മാതൃവിദ്യാലയത്തിൻ്റെ തിരുമുറ്റത്ത് ഒത്തുകൂടി. പതിറ്റാണ്ടുകൾക്ക് ശേഷമുള്ള കണ്ടുട്ടലിൽ വിശേഷങ്ങൾ പറഞ്ഞും പഴയ കാല ഓർമ്മകൾ അയവിറക്കിയും ബാല്യകാല സഹപാഠികൾ മണിക്കുറുകൾ ചെലവഴിച്ചു. അവരോടൊപ്പം പഴയകാല അദ്ധ്യാപകരും കൂടി പങ്കെടുത്തപ്പോൾ സന്തോഷം ഇരട്ടിയായി. സഹപാഠികളും കുടുംബാംഗങ്ങളുമായി നൂറിൽപരം പേർ പങ്കെടുത്ത ഒത്തു ചേരൽ സ്കൂൾ മാനേജർ ഫാ. മാത്യു പീടികയിൽ ഉദ്ഘാടനം ചെയ്തു. അനീഷ് കീച്ചേരി അധ്യക്ഷത വഹിച്ചു. മോഹൻദാസ് തുണ്ടത്തിൽ സ്വാഗതം ആശംസിച്ചു. Read More…
കുന്നോന്നി സെൻ്റ് ജോസഫ്സ് യു.പി സ്കൂളിൽ 1991-92 ബാച്ചിൻ്റെ ഒത്തുചേരലും കുടുംബ സംഗമവും ജൂലൈ 12 ന്
കുന്നോന്നി: കുന്നോന്നി സെൻ്റ്. ജോസഫ് യു.പി സ്കൂളിൽ 1991-92 പഠിച്ചവർ ഒരു വട്ടം കൂടി മാതൃവിദ്യാലയത്തിൽ ഒത്തുകൂടുകയാണ്. ജൂലൈ 12 ശനിയാഴ്ച 10 മണിക്ക് പ്രസ്തുത സമ്മേളനം സ്കൂൾമനേജർ റവ.ഫാ. മാത്യു പീടികയിൽ ഉദ്ഘാടനം ചെയ്യും. മുൻ സ്കൂൾ മാനേജർ റവ.ഫാ. ജോർജ് പുതിയാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീനാ ജേക്കബ് ആശംസകൾ അർപ്പിക്കും. ചടങ്ങിൽ മുൻ അധ്യാപകരായ സിസ്റ്റർ മേഴ്സിറ്റാ സിസ്റ്റർ അൽഫോൻസ് സിസ്റ്റർ ആലീസ് ഓമന സഖറിയാസ് എം.എം ജോസഫ് മുൻ Read More…
വൈദ്യുതി നിലച്ചാല്‍ ഫോണും നിശ്ചലം, ബി.എസ്.എന്‍.എല്‍-നെതിരെ ഹര്‍ജി; ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി നല്‍കിയത് പ്രസാദ് കുരുവിള
കുന്നോന്നി :വൈദ്യുതി നിലച്ചാല്‍ പ്രദേശത്തെ ബി.എസ്.എന്‍.എല്‍. ഫോണുകളും വൈഫൈ നെറ്റ് വര്‍ക്ക് സംവിധാനങ്ങളുമെല്ലാം സ്‌പോട്ടില്‍ നിശ്ചലമാകും. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി കോട്ടയം ജില്ലയിലെ ബാറ്ററി ബാക്അപ്പ് ഇല്ലാത്ത ബി.എസ്.എന്‍.എല്‍. ടവറുകളുടെ അവസ്ഥ ഇതാണ്. ഫോണ്‍ പ്രവര്‍ത്തനക്ഷമമാകുന്ന സമയങ്ങളില്‍ കോള്‍ ഡ്രോപ്പാകുന്നതും പതിവാണ്. ഇതിനെതിരെ നിരവധി പരാതികള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെതിരെ പൊതുപ്രവര്‍ത്തകനും കെ.സി.ബി.സി. ടെമ്പറന്‍സ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള ബി.എസ്.എന്‍.എലിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ ഒരു ലക്ഷം രൂപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടും മേലില്‍ മൂന്നുവര്‍ഷക്കാലത്തേക്ക് Read More…
കുന്നോന്നി സെന്റ് ജോസഫ് യു പി സ്കൂളിൽ വായനദിനാചരണം ആഘോഷിച്ചു
കുന്നോന്നി സെന്റ് ജോസഫ് യു പി സ്കൂളിൽ വായനദിനാചരണം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ഷീനാമോൾ ജേക്കബ് പരിപാടികൾക്ക് നേതൃത്വം നൽകി. മഴയത്തും കുന്നോന്നി ടൗണിലേക്ക് കുട്ടികൾ നടത്തിയ വായനാദിന റാലി ഏറെ ശ്രദ്ധയാകർഷിച്ചു. വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരത്തിൽ വിജയികളായ കുട്ടികളെ അധ്യാപകരും രക്ഷിതാക്കളും അഭിനന്ദിച്ചു.
LSS, USS വിജയത്തിളക്കത്തിൽ കുന്നോന്നി സെൻ്റ് ജോസഫ് യു.പി സ്കൂൾ
കുന്നോന്നി: LSS, USS സ്കോളർഷിപ്പ് പരീക്ഷയിൽ കുന്നോന്നി സെൻ്റ്. ജോസഫ് യു.പി സ്കൂളിന് അഭിമാനനേട്ടം. LSS സ്കോളർഷിപ്പിൽ ആദിലക്ഷ്മി കെ. ആർ കൊച്ചു വീട്ടിലും USS സ്കോളർഷിപ്പിൽ അന്ന അനീഷ് കീച്ചേരിയും വിജയികളായി. സ്കോളർഷിപ്പ് വിജയികളെ സ്കൂൾ മാനേജർ മാത്യു പീടികയിൽ ഹെഡ്മിസ്ട്രസ് ഷീനാ പി.ടി.എ പ്രസിഡൻ്റ് മഞ്ചു പ്രകാശ് സ്റ്റാഫംഗങ്ങൾ തുടങ്ങിയവർ അഭിനന്ദിച്ചു.
എസ്.എൻ.ഡി.പി യോഗം 5950 നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മേട -ചതയ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര നാടിൻ്റെ ഉത്സവമാക്കി
കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950 നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര പ്രതികൂല കാലാവസ്ഥയിലും ഒരു നാടിൻ്റെ ഉത്സവമാക്കി മാറ്റി. ക്ഷേത്രചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സനത്ത് തന്ത്രികളും മേൽശാന്തി അജേഷ് ശാന്തിയും നേതൃത്വം നൽകി. ശക്തമായി പെയ്ത മഴ കാരണം താലപ്പൊലി ഘോഷയാത്രയിൽ താമസം നേരിട്ടുവെങ്കിലും പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. ഇന്നലെ വൈകിട്ട് 6.30 ന് അമ്പഴത്തിനാൽ കുന്നേൽ തങ്കച്ചൻ്റെ വസതിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര Read More…
എസ്.എൻ.ഡി.പി യോഗം 5950 നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മേട -ചതയ മഹോത്സവം ഏപ്രിൽ 23, 24 തീയതികളിൽ
കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950 നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മേട ചതയ മഹോത്സവം 23, 24 ദിവസങ്ങളിൽ നടക്കും. ക്ഷേത്രചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സനത്ത് തന്ത്രികളും മേൽശാന്തി അജേഷ് ശാന്തിയും നേതൃത്വം നൽകും. 23 (ബുധൻ) വൈകിട്ട് 4 ന് സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡൻ്റ് കെ.ആർ രാജീഷ് അധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തും. ഭദ്രദീപ Read More…
എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തിൻ്റെ നോട്ടീസ് പ്രകാശനം ചെയ്തു
കുന്നോന്നി : എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തിൻ്റെ നോട്ടീസ് മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് ക്ഷേത്രം മേൽശാന്തി അജേഷ് ശാന്തിക്ക് നൽകി പ്രകാശനം ചെയ്തു. എപ്രിൽ 23, 24 രണ്ട് ദിവസങ്ങളായി നടക്കുന്ന മഹോത്സവത്തിൽ വിശേഷാൽ ക്ഷേത്ര ചടങ്ങുകൾ, താലപ്പൊലി ഘോഷയാത്ര, മയൂര രാധ മാധവ നൃത്തം, കലാസന്ധ്യ, കരോക്ക ഗാനമേള, സമ്മേളനവും നടക്കും. ശാഖാ ഓഫീസിൽ നടന്ന നോട്ടീസ് പ്രകാശന ചടങ്ങ് മീനച്ചിൽ യൂണിയൻ കൺവീനർ Read More…