kottayam

കോട്ടയം മെഡിക്കൽ കോളേജിൽ ആധുനിക വാതകശ്മശാന നിർമാണത്തിന് തുടക്കം; നിർമാണം വേഗത്തിൽ പൂർത്തിയാക്കും: മന്ത്രി വി.എൻ. വാസവൻ

കോട്ടയം മെഡിക്കൽ കോളേജ് വളപ്പിൽ ആധുനിക രീതിയിലുള്ള വാതക ശ്മശാനത്തിന്റെ നിർമാണോദ്ഘാടനം സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കഴിയുന്നത്ര വേഗത്തിൽ ശ്മശാനത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എം.പി. ഫണ്ട്, എം.എൽ.എ. ഫണ്ട്, കിഫ്ബി ഫണ്ട് തുടങ്ങി വിവിധ തരത്തിലുള്ള ഫണ്ടുകൾ മെഡിക്കൽ കോളജിന്റെ വികസനത്തിനായി ഫലപ്രദമായി പ്രയോജനപ്പെടുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.മെഡിക്കൽ കോളജ് കാമ്പസിലെ 50 സെന്റ് സ്ഥലത്ത്് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി.എൻ. വാസവന്റെ ആസ്തി വികസന Read More…

kottayam

അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി കോട്ടയം കുറുമുള്ളൂർ സ്വദേശി റോബിൻ ഇലക്കാട്ട്; സിറ്റി മേയറായി ഹാട്രിക് വിജയം

കോട്ടയം :അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരിച്ച നിരവധി ഇന്ത്യൻ വംശജർക്കും മിന്നും വിജയം. മലയാളിയായ റോബിൻ ഇലക്കാട്ട് മൂന്നാം തവണയും ടെക്സസിലെ മിസ്സോറി സിറ്റിയുടെ സാരഥിയാകും. വൻ ജനപിന്തുണയോടെയാണ് റോബിൻ ജയിച്ചു കയറിയത്. വിർജീനിയയിലെ പുതിയ ലെഫ്റ്റനന്റ് ഗവർണറും ജനിച്ചത് ഇന്ത്യയിലാണ്. അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് മിസോറി സിറ്റി മേയറായി മൂന്നാം തവണയും വിജയിച്ച റോബിൻ ഇലക്കാട്ട്. കോട്ടയം കുറുമുള്ളൂർ സ്വദേശിയാണ് റോബിൽ ഇലക്കാട്ട്. 55 ശതമാനം വോട്ട് ആണ് റോബിൻ ഇലക്കാട്ടിന് ലഭിച്ചത്. എതിർ Read More…

kottayam

കോട്ടയം കൾച്ചറൽ ഫെസ്റ്റ് സമാപിച്ചു; സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: ആറു ദിവസമായി ദർശന സാംസ്കാരിക കേന്ദ്രത്തിൽ നടന്നു വന്നിരുന്ന കോട്ടയം കൾച്ചറൽ ഫെസ്റ്റിന് സമാപനമായി. വൈകിട്ട് 5 മണിക്ക് ആരംഭിച്ച സമാപന സമ്മേളനം ബഹുമാനപ്പെട്ട മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം എം കേ കേ പുരസ്കാരത്തിന് അർഹനായ കളിയരങ്ങ് സെക്രട്ടറി എംഡി സുരേഷ് ബാബുവിനെയും ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി നേടിയ അപർണ ബൈജുവിനെയും ചടങ്ങിൽ ആദരിച്ചു. ദർശന സാംസ്കാരികേന്ദ്രം ഡയറക്ടർ ഫാദർ Read More…

kottayam

കോട്ടയം മെഡിക്കൽ കോളേജിന് ശുചീകരണ ഉപകരണങ്ങൾ കൈമാറി

കേന്ദ്രസർക്കാരിൻ്റെ ‘സ്വച്ഛത ആക്ഷൻ പദ്ധതി’ പ്രകാരം കോട്ടയം റബ്ബർ ബോർഡ് മെഡിക്കൽ കോളജിന് ശുചീകരണ ഉപകരണങ്ങൾ നൽകി. 10 ലക്ഷം രൂപ വിലവരുന്ന സ്ക്രബ്ബർ ഡ്രയർ ഫ്‌ളോർ ക്ലീനിങ് മെഷീനും വാക്വം ക്ലീനറുമാണ് വിതരണം ചെയ്തത്. സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശൻ ശുചീകരണ ഉപകരണങ്ങൾ കൈമാറി. യോഗത്തിൽ മെഡിക്കൽ കോളജിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും ചെയ്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ Read More…

kottayam

കൂട്ടായ്മകൾ സംശുദ്ധ മാധ്യമപ്രവർത്തനത്തിന് ശക്തിപകരും: മോൻസ് ജോസഫ് എം.എൽ.എ.

​കോട്ടയം: മാധ്യമപ്രവർത്തന മേഖലയിലെ കൂട്ടായ്മകൾ സംശുദ്ധ മാധ്യമപ്രവർത്തനത്തിന് ശക്തി പകരുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അഭിപ്രായപ്പെട്ടു. കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ (JMA) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ​സോഷ്യൽ മീഡിയ കടന്നുകയറ്റം അതിശക്തമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, മാധ്യമപ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് മോൻസ് ജോസഫ് എം.എൽ.എ. ചൂണ്ടിക്കാട്ടി. ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പോലുള്ള അംഗീകൃത സംഘടനകൾ ഈ വിഷയത്തിൽ നിർണ്ണായകമായ പങ്ക് വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Read More…

Blog kottayam

പെൺകുട്ടികൾക്കായുള്ള ജില്ലാതല കബഡി മത്സരം: ഒക്‌ടോബർ 30ന്

കോട്ടയം: ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി ജില്ലാതല കബഡി മത്സരം വ്യാഴാഴ്ച (ഒക്‌ടോബർ 30) കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ 10.30ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും. നാലുമണിവരെയാണ് മത്സരങ്ങൾ. വൈകിട്ടു 4.00 മണിക്കു നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ സമ്മാനദാനം നിർവഹിക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ് അധ്യക്ഷത Read More…

kottayam

കോട്ടയം കൾച്ചറൽ ഫെസ്റ്റിന് നാളെ തുടക്കം

കോട്ടയം: ഡിടിപിസിയും കോട്ടയത്തെ സാംസ്കാരിക സംഘടനകൾ ആയ ദർശന സാംസ്കാരിക കേന്ദ്രം, നാദോപാസന, കളിയരങ്ങ്, ആത്മ, ഫിൽക്കോസ് എന്നിവരും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം കൾച്ചറൽ ഫെസ്റ്റിന് നാളെ ദർശന ഓഡിറ്റോറിയത്തിൽ തിരി തെളിയും. വൈകിട്ട് 5.30ന് ആരംഭിക്കുന്ന ചടങ്ങ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐഎഎസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോന്റെ സംഗീത കച്ചേരി അരങ്ങേറും. രണ്ടാം ദിവസം ആയ ഒക്ടോബർ 31ന് വൈകിട്ട് ആറുമണിക്ക് ചവിട്ടുനാടകം. നവംബർ Read More…

kottayam

അധ്യാപന നിയമന വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.സി.വൈ.എൽ കോട്ടയം അതിരൂപത

അധ്യാപന നിയമന വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.സി.വൈ.എൽ കോട്ടയം അതിരൂപത. ഭിന്നശേഷി സംവരണ വിഷയത്തോടനുബന്ധിച്ച് ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ കീഴിലുള്ള സ്കൂളുകളിലെ അധ്യാപന നിയമന സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ചേർന്ന സെനറ്റ് മീറ്റിംഗ് ഒന്നടങ്കം ആഹ്വാനം ചെയ്തിരുന്നു. കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളിലും ഭിന്നശേഷി സംവരണത്തിനായി കോടതി വിധി പ്രകാരം എല്ലാ ഒഴിവുകളും മാറ്റി വച്ചുകൊണ്ടുള്ള സത്യവാങ്‌മൂലം നല്കിയിട്ടുള്ളതാണ്. Read More…

kottayam

പി.എം. ശ്രീ പദ്ധതിയിൽ എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ടത് സ്വാഗതാർഹം: സന്തോഷ് കുഴിവേലി

കോട്ടയം: വിദ്യാഭ്യാസ നയത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുന്ന ശ്രീ.നരേന്ദ്ര മോഡിയുടെ നേത്യത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട പിണറായി വിജയന്റെ നേത്വത്വത്തിലുള്ള കേരളാ സർക്കാർ തീരുമാനം ഉചിതവും, സ്വാഗതാർഹവും മാണന്ന് ബി.ജെ.പി കോട്ടയം ജില്ലാ കമ്മറ്റി അംഗം സന്തോഷ് കുഴിവേലി അറിയിച്ചു. ഉചിതമായ തീരുമാനമെടുത്ത് , ദേശിയതയുടെ ഒപ്പം നിന്ന പിണറായി വിജയൻ സർക്കാരിനെ സന്തോഷ് കുഴിവേലി അഭിനന്ദിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനപ്രിയ പദ്ധതികളിൽ, അന്ധമായ രാഷ്ട്രീയ എതിർപ്പ് മാറ്റി വച്ച് Read More…

kottayam

കെ.സി.വൈ.എൽ. അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു

കോട്ടയം: അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ രണ്ടാമത് ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാൻ അഭി.ഗിവർഗീസ് മാർ അപ്രേം തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ വച്ച് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത വൈസ് പ്രസിഡന്റ് ശ്രീ.നിതിൻ ജോസ് സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണവും നടത്തി. സിസ്റ്റർ അഡ്വൈസർ സി. ലേഖ SJC ആമുഖ സന്ദേശം നൽകിയ യോഗത്തിന് KCC Read More…