കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ ഒന്നാമത് ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻറിൽ വച്ച് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ശ്രീ.ജോണിസ് പി സ്റ്റീഫൻ പാണ്ടിയാംകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും വികാരി ജനറൽ ഫാ.മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണവും, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ബിനു കുന്നത്ത് മുഖ്യപ്രഭാഷണവും നടത്തി. വൈസ് പ്രസിഡന്റ് ശ്രീ.നിതിൻ ജോസ് Read More…
kottayam
കെ.സി.വൈ.എൽ. കോട്ടയം അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് ആരംഭിച്ചു
കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ ഒന്നാമത് ലീഡർഷിപ്പ് ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ചൈതന്യ പാസ്റ്ററൽ സെൻറിൽ വച്ച് നിർവഹിച്ചു. അതിരൂപത പ്രസിഡന്റ് ശ്രീ ജോണിസ് പി സ്റ്റീഫൻ പാണ്ടിയാംകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും ശ്രീ. ഫ്രാൻസിസ് ജോർജ്,എംപി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ചൈതന്യ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപതാ സമിതി Read More…
വയനാട് കേന്ദ്ര സഹായം അനുവദിക്കാത്തത് പ്രതിക്ഷേധാർഹം: ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം :നൂറ് കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും അനേകം വീടുകളും കൃഷിയിടങ്ങളും ഒലിച്ച് പോകുകയും ചെയ്ത വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൻ്റെ നഷ്ടങ്ങൾ പ്രധാനമന്ത്രി അടക്കുള്ളവർ നേരിട്ട് കണ്ട് മനസിലാക്കിയിട്ടും കേരളത്തിന് ഒരു സഹായവും അനുവദിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നിലപാട്ട് പ്രതിക്ഷേധാർഹമാണന്ന് കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി പ്രസ്താവിച്ചു. പ്രധാനമന്ത്രി വയനാട് സന്ദർശിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകുകയും മുഖ്യമന്തി നേരിട്ട് കണ്ട് സഹായം അഭ്യർത്ഥിച്ചിട്ടും ഇതുവരെ ഒരു Read More…
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കംകുറിക്കും
കോട്ടയം :അക്ഷരനഗരിയായ കോട്ടയം അടുത്തവർഷം മാർച്ചോടെ മാലിന്യമുക്തപ്രവർത്തനങ്ങളിൽ സംസ്ഥാനത്തു തന്നെ ഒന്നാം സ്ഥാനത്ത് എത്തുന്ന തരത്തിലുള്ള ആരോഗ്യകരമായ മത്സരമുണ്ടാകണമെന്നു സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ കോട്ടയം ജില്ലാതല നിർവഹണ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാന്ത്രികമായി നീങ്ങിയാൽ ആഗ്രഹിച്ച ഫലമുണ്ടാകില്ല. എല്ലാ മേഖലയിലും ഇതിന്റെ സന്ദേശമെത്തിക്കണം. രാഷ്ട്രീയപാർട്ടികൾ, സന്നദ്ധസംഘടനകൾ, മത സാമുദായിക സംഘടനകൾ, സ്‌കൂളുകൾ, ക്ലബുകൾ എന്നിവയെല്ലാം കൂടിച്ചേർന്നുകൊണ്ട് പരിപാടി വിജയിപ്പിക്കണം. Read More…
സംസ്ഥാന സർക്കാർ നെൽകർഷകരെ കബളിപ്പിക്കുന്നു: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: സംസ്ഥാന സർക്കാർ 6 മാസം മുൻപ് കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില, ഓണം പടിവാതിൽക്കൽ എത്തിയിട്ടും നൽകാതെ പി.ആർ.എസ് രസീത് നൽകി കബളിപ്പിക്കുകയാണെന്നും, നെൽ കർഷകരെ ഓണം ഉണ്ണാൻ അനുവദിക്കാതെ സംസ്ഥാന സർക്കാർ കിരാതമായി വേട്ടയാടുകയാണെന്നും, കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതി മുട്ടി നിൽക്കുമ്പോൾ സപ്ലൈകോയിൽ പോലും അമിതവില ഈടാക്കി സാധാരക്കാരെ വഞ്ചിക്കുകയാണെന്നും സജി പറഞ്ഞു. കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഉടൻ Read More…
വഖഫ് നിയമ ഭേദഗതി; പിന്നിൽ മുസ്‌ലിം ഉന്മൂലനം ലക്ഷ്യം: സമസ്ത
കോട്ടയം : രാജ്യത്ത് നിലവിലുള്ള വഖഫ് സംരക്ഷണ നിയമം ഭേദഗതിവരുത്തി അട്ടിമറിയിലൂടെ വഖഫ് സ്വത്തുക്കൾ അന്യാദീനപ്പെടുത്തി മുസ്‌ലിം സമുദായത്തെ നിഷ്‌ക്രിയരാക്കാനുള്ള ശ്രമത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമാക്കുന്നത് മുസ്‌ലിം ഉന്മൂലനമാണെന്ന് സമസ്ത ജില്ലാ പണ്ഡിത സംഗമം അഭിപ്രായപ്പെട്ടു. 1936 ലാണ് ആദ്യമായി വഖ്‌ഫ് നിലവിൽ വന്നത്.വഖ്‌ഫ് സ്വത്തുക്കളുടെ സംരക്ഷണാർത്ഥം 1997 ൽ ഭരണഘടനാനുസൃതം നിയമം പരിഷ്കരിച്ചു. എന്നാൽ പുതിയ പരിഷ്കാരങ്ങൾ വരുത്തി പാർലമെന്റിൽ അവതരിപ്പിച്ച നിയമം മത വിരുദ്ധ നിയമങ്ങൾ ഉൾകൊള്ളിച്ചുള്ളതാണ്. ഭരണഘടന വ്യക്തികൾക്ക് നൽകുന്ന മത സ്വാതന്ത്ര്യത്തിന്റെ Read More…
കോട്ടയത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
കോട്ടയം എസ്.എം.ഇ. കോളേജിൽ നിന്നും കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കുടമാളൂർ പാലത്തിന് സമീപമുള്ള പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എസ്എംഇ കോളേജിലെ ഒന്നാം വർഷ എംഎൽടി വിദ്യാർത്ഥിയായ അജാസ് ഖാനാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. പനമ്പാലം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കുടമാളൂർ പുഴയിൽ ഫയർ ഫോഴ്സ് തെരച്ചിൽ നടത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. Read More…
കോട്ടയത്ത് വിഷാംശം ഉള്ളിൽചെന്ന് ഗൃഹനാഥൻ മരിച്ചു
കോട്ടയം: മൂലവട്ടത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. വിദ്യാധരൻ അരളി ഇലയുടെ ജ്യൂസ് കുടിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടവും മറ്റ് ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ മരണകാരണം സ്ഥിരികരിക്കാൻ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
27 ആമത് അഖില കേരള ശങ്കേഴ്സ് ചിത്രരചന / കാർട്ടൂൺ മത്സരങ്ങൾ
ദർശന സാംസ്കാരിക കേന്ദ്രവും ന്യൂഡൽഹി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 27 ആമത് അഖില കേരള ശങ്കേഴ്സ് ചിത്രരചന/ കാർട്ടൂൺ മത്സരങ്ങൾ കോട്ടയം ദർശന സാംസ്കാരിക കേന്ദ്രത്തിൽ വച്ച് ഓഗസ്റ്റ് 28 ആം തീയതി (ബുധൻ) നടത്തും. കാർട്ടൂണിസ്റ്റ് ശങ്കറിൻറെ സ്മരണയ്ക്കായി ചിൽഡ്രൻസ് ബുക്ട്രസ്റ് നടത്തുന്ന രാജ്യന്തര ചിത്രരചന മത്സരങ്ങളുടെ ഭാഗമായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഏഴു വിഭാഗങ്ങളിലായിട്ടാണ് മത്സരം. രാവിലെ 10 മണിയ്ക്ക് നേഴ്സറി ക്ലാസ് മുതൽ 4 ആം ക്ലാസ് വരെയുള്ള കുട്ടികളുടെ പെയിന്റിംഗ് Read More…
ഹൃദയ ശസ്ത്രക്രിയയില്‍ അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളേജ്
കോട്ടയം: രക്തക്കുഴലുകളുടെ വീക്കത്തിന് അതിനൂതന ഹൃദയ ശസ്ത്രക്രിയകള്‍ വിജയം. രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം. അതിസങ്കീര്‍ണങ്ങളായ ഓഫ് പമ്പ് സബ് മൈട്രല്‍ അന്യൂറിസം, സബ്‌ക്ലേവിയന്‍ അര്‍ട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. നിലവിലെ ചികിത്സാ രീതിയില്‍ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. ഈ പുതിയ Read More…











