കോട്ടയം: കനത്ത മഴയിൽ സമീപത്തുള്ള തോടിൻ്റെ സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിലായ തോമസിൻ്റെയും ഏലിയാമ്മയയുടേയും കിടപ്പാടത്തിന് കരുതലും കൈത്താങ്ങുമായി കോട്ടയം താലൂക്ക് അദാലത്ത്. പുതുപ്പള്ളി എറികാട് സ്വദേശികളായ ഇവരുടെ വീടിനോടു ചേർന്നുള്ള തോടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിന് 10 ലക്ഷം രൂപ അനുവദിക്കാൻ സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനും ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്ത കോട്ടയം താലൂക്ക് അദാലത്ത് നിർദേശം നൽകി. പഴക്കം ചെന്ന ഇവരുടെ വീടുകൾക്ക് മഴക്കാലത്ത് അപകടം സംഭവിക്കാനുള്ള Read More…
kottayam
മനുഷ്യാവകാശ കമ്മീഷനെ ശക്തമാക്കാൻ സർക്കാർ മുൻകൈ എടുക്കണം : ജസ്റ്റിസ് സിറിയക് ജോസഫ്
കോട്ടയം: ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ‘ചൂഷണത്തിനെതിരെ കുട്ടികൾക്കുള്ള അവകാശം ‘ എന്ന സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റീസ് സിറിയക് ജോസഫ്. മനുഷ്യാവകാശം ഏറ്റവും കൂടുതൽ ഉയർത്തി പിടിക്കേണ്ടത് സർക്കാർ ആണെന്നും ആയത് ചെയ്യാത്തത് കൊണ്ട് മനുഷ്യ നന്മയ്ക് ഹാനി ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ഡോ. ജോർജ്. ജെ. ഇട്ടൻകുളങ്ങര കുട്ടികളുടെ ചൂഷണത്തിനെതിരെ ഉളള അവകാശങ്ങളെ സംബന്ധിച്ച് Read More…
ഇടതു സർക്കാർ വില വർദ്ധനവിന്റെ ഫാക്റി: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: കേരളം ഭരിക്കുന്ന ഇടതു സർക്കാർ വിലക്കയറ്റം സൃഷ്ടിക്കുന്ന ഫാക്ടറിമാത്രമാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. അരി ഉൾപ്പടെയുള്ള നിത്യോപയോക സാധനങ്ങളുടെ വില ദിനംപ്രതി വർദ്ധിക്കുമ്പോളും വിപണിയിൽ ഇടപെടാതെ സർക്കാർ കൊള്ളക്ക് നേതൃത്വം നൽകുകയാണെന്നും സജി ആരോപിച്ചു. റബറിന് 250 രൂപാ തറവില പ്രഖ്യാപിക്കും എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സംസ്ഥാന സർക്കാർ കർഷകരെ വഞ്ചിച്ച ശേഷം എന്തിനും ഏതിനും കേന്ദ്രസർക്കാരിനെ കുറ്റം പറഞ്ഞ് തടിതപ്പാൻ ശ്രമിക്കുകയാണെന്നും, വയനാട് ദുരന്തബാധിതർക്ക് മുന്നിൽ കേന്ദ്ര Read More…
ഭിന്നശേഷി വാരാചരണം: സമാപനം നടത്തി
കോട്ടയം : ലോക ഭിന്നശേഷി വാരാചരണ പരിപാടികളുടെ ജില്ലാതല സമാപനവും സംസ്ഥാന കായികോത്സവ, പാരാ അത്‌ലറ്റിക്സ് വിജയികളുടെ അനുമോദനവും കോട്ടയം സി.എം.എസ്. കോളജ് ഗ്രേറ്റ് ഹാളിൽ സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കോട്ടയത്തിന്റെ നേതൃത്വത്തിൽ സി.എം.എസ്. കോളേജ് ഭിന്നശേഷി വിഭാഗവും നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിന്റെ സമാപന സമ്മേളനം ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ. ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ കെ ജെ പ്രസാദ് അധ്യക്ഷത വഹിച്ചു. പരിപാടികളുടെ ഭാഗമായി നടന്ന Read More…
വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പ്രതിഷേധ സമരം
കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വിലതകർച്ചയും മൂലം പൊറുതി മുട്ടി നിൽക്കുന്ന കേരളത്തിലെ ജനങ്ങളുടെമേൽ വീണ്ടും വൈദ്യുതചാർജ് വർദ്ധനവ് അടിച്ചേൽപ്പിച്ച് സാധാരണക്കാരന്റെ നടുവൊടിക്കുന്ന വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഡിസംബർ 9 തിങ്കളാഴ്ച്ച 11 AM ന് കോട്ടയം സ്റ്റാർ ജംഷനിലെ കെ.എസ്.ഇ.ബി സെഷൻ ഓഫീസിന് മുന്നിൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തും. കേരള കോൺഗ്രസ് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ സമരം ഉദ്ഘാടനം Read More…
വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വിലത്തകർച്ചയും മൂലം പൊറുതി മുട്ടി നിൽക്കുന്ന കേരളത്തിലെ ജനങ്ങളുടെമേൽ വീണ്ടും വൈദ്യുതിചാർജ് വർദ്ധനവ് അടിച്ചേൽപ്പിച്ച സംസ്ഥാന സർക്കാർ വർദ്ധനവ് പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഒരോ മാസവും വൈദ്യുതിബില്ല് സ്വീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി ജീവനക്കാരുടെ അന്യായ ശമ്പളം വെട്ടിക്കുന്നതുൾപ്പടെ ചിലവുകുറക്കാൻ ബദൽ സംവിധാനം കണ്ടെത്തി അത്മഹത്യയുടെ വക്കിൽ നിൽക്കുന്ന വൈദ്യുതി ഉപഭോക്താക്കളെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.
‘കരുതലും കൈത്താങ്ങും’ താലൂക്ക് അദാലത്ത് അപേക്ഷകൾ ഇന്നു കൂടി (ഡിസംബർ 6 )ഓൺലൈനായി നൽകാം
കോട്ടയം :താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ഡിസംബർ 9 മുതൽ 16 വരെ കോട്ടയം ജില്ലയിൽ നടക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിലേക്കു ഡിസംബർ ആറുവരെ പോർട്ടൽ വഴി പരാതികൾ നൽകാം. സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെയും ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തിലാണ് കോട്ടയം ജില്ലയിലെ അദാലത്തുകൾ. ഡിസംബർ മൂന്നു വരെ 86 പരാതികൾ അദാലത്തിലേക്ക് പരിഗണിക്കാനായി ലഭ്യമായിട്ടുണ്ട്. പൊതുജനങ്ങൾക്ക് കരുതൽ (karuthal.kerala.gov.in ) Read More…
സന്തോഷ് കുഴിവേലിൽ ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്
കോട്ടയം: ചെറുകിട കർഷകഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി സന്തോഷ് കുഴിവേലിയെ കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മറ്റി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മാരായി പ്രവീൺ ധനപാൽ (എറണാകുളം), ആഗസ്തി കുര്യൻ (ത്യശൂർ ), ജനറൽ സെക്രട്ടറിയായിതാഹ പുതുശേരി (എറണാകുളം) സെക്രട്ടറി മാരായിഷാഹുൽ ഹമീദ് (എറണാകുളം) വി.ജെ മാത്യു (കോഴിക്കോട്)ആർ.സതീഷ്, (പത്തനംതിട്ട) കെ പ്രവീൺ കുമാർ (തൃശൂർ) ബാബു ജോസ് (കണ്ണൂർ) ബിനോയി മാത്യു (തിരുവനന്തപുരം) ട്രഷററായി ഇമ്മാനുവൽ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു. 26 അംഗ സംസ്ഥാന സെക്രട്ടറിയേറ്റി നേയും സംസ്ഥാന Read More…
നെൽ കർഷകർക്ക് അടിയന്തിര നഷ്ടപരിഹാരം നൽകണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: അപ്രതീക്ഷിതമായ മഴയും, മടവീഴ്ച്ചയും മൂലം കുട്ടനാട് – അപ്പർകുട്ടനാട് മേഘലകളിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ച നെൽ കർഷകർക്ക് അടിയന്തിര നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. നെൽ കൃഷിക്കാരിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന്റെ വില സംസ്ഥാന സർക്കാർ നാളിതുവരെ പൂർണ്ണമായും കൊടുത്ത് തീർക്കാത്ത സാഹചര്യത്തിൽ പോലും വീണ്ടും കടമെടുത്ത് കൃഷി ഇറക്കിയ കൃഷിക്കാർക്ക് കനത്ത നാശനഷ്ടം സംഭവിച്ചിട്ടും വക്കഫ് പോലുള്ള വിഷയങ്ങളിൽ ഒന്നിച്ച് കൈകോർത്ത Read More…
വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കം പിൻവലിക്കണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വിലതകർച്ചയും മൂലം പൊറുതി മുട്ടി നിൽക്കുന്ന കേരളത്തിലെ ജനങ്ങളുടെമേൽ വീണ്ടും വൈദ്യുതചാർജ് വർദ്ധനവ് അടിച്ചേൽപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഒരോ മാസവും വൈദ്യുതിബില്ല് സ്വീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി ജീവനക്കാരുടെ അന്യായ ശമ്പളം വെട്ടിക്കുന്നതുൾപ്പടെ ചിലവുകുറക്കാൻ ബദൽ സംവിധാനം കണ്ടെത്തി അത്മഹത്യയുടെ വക്കിൽ നിൽക്കുന്ന വൈദ്യുതി ഉപഭോക്താക്കളെ സംര രക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.









