കോട്ടയം : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗറിന്റെ അധ്യക്ഷതയിൽ ജില്ലാ പ്ലാനിംഗ് ഓഫീസിൽ ചേർന്ന മാലിന്യമുക്ത നവകേരളം സമ്പൂർണ ശുചിത്വ പ്രഖ്യാപന പ്രവർത്തന യോഗത്തിലാണ് തീരുമാനം. മാർച്ച് 30ന് മുൻപായി വാർഡുതല പ്രഖ്യാപനങ്ങൾ നടത്തും. ഇതിന്റെ ഭാഗമായി മാർച്ച് 22, 23 തീയതികളിൽ പൊതുജനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ Read More…
kottayam
പാചകവാതക അദാലത്ത്: വിതരണരംഗത്തെ മാറ്റങ്ങൾ മുൻകൂട്ടി അറിയിക്കണം
കോട്ടയം : പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് അദാലത്ത് നടത്തി. കളക്ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഓയിൽ കമ്പനി പ്രതിനിധികൾ, പാതകവാതക വിതരണ ഏജൻസി പ്രതിനിധികൾ, പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥർ, ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. അറിയിപ്പില്ലാതെ എൽ.പി.ജി. കണക്ഷൻ നിലവിലുള്ള ഏജൻസിയിൽനിന്ന് മറ്റ് ഏജൻസികളിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ അദാലത്തിൽ അവതരിപ്പിച്ചു. ഒ.ടി.പി. Read More…
വനനിയമ ഭേദഗതിയ്ക്കായി കേരള കോൺഗ്രസ് (എം) മലയോര ജാഥ നാളെ മുതൽ
കോട്ടയം:1972 – ലെ കേന്ദ്ര വനം – വന്യ ജീവി നിയമം ഭേദഗതി ചെയ്യുക, ഒരുകാലത്ത് ഹൈറേഞ്ചിലേയും, മലബാറിലെയും കുടിയേറ്റ കർഷകന് കുടിയിറക്ക് ഭീഷണിയാണ് നേരിട്ടിരുന്നതെങ്കിൽ, ഇന്ന് വന്യമൃഗങ്ങളുടെ ശല്യം മൂലം സ്വയമായി കുടിയിറങ്ങേണ്ടിവരുന്ന ദുരവസ്ഥയാണ്. മലയോര മേഖലയിലെ കർഷകനുണ്ടായിരിക്കുന്നത്. വന്യമൃഗങ്ങൾ മാത്രമല്ല കുരങ്ങും, മയിലും, ഉരഗ വർഗ്ഗവും എല്ലാം കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങി, മനുഷ്യന്റെ വാസവും യാത്രയുമെല്ലാം മുടക്കുക മാത്രമല്ല മാരകമായ പരിക്കും ജീവഹാനി വരെ നേരിടുന്ന ദുരവസ്ഥ സംജാതമായിരിക്കുകയാണ്. ഇന്നിത് കേരളത്തിലെ മനുഷ്യർ Read More…
ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു
കോട്ടയം: ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് 10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ ബാധിതനായി ഏറെക്കാലമായി ചികിത്സ നടത്തിവരികയായിരുന്നു. 76 വയസായിരുന്നു. 1949ല്‍ കോട്ടയത്തെ കല്ലറയിലാണ് ജനനം. ദളിത്പക്ഷത്തുനിന്നുള്ള ശക്തമായ സാമൂഹിക വിമര്‍ശനങ്ങളിലൂടെ ശ്രദ്ധ നേടിയ ചിന്തകനാണ് കെ കെ കൊച്ച്. 2021ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. കൊച്ചിന്റെ ദലിതന്‍ എന്ന ആത്മകഥ ഏറെ നിരൂപകപ്രശംസ നേടി. ബുദ്ധനിലേക്കുള്ള ദൂരം, Read More…
ഏറ്റുമാനൂർ അമ്മയുടെയും മക്കളുടെയും ആത്മഹത്യ; പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കോട്ടയം: ഏറ്റുമാനൂർ അമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ഷൈനി വായ്പ എടുത്തത് ഭർത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കായെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങൾ വ്യക്തമാക്കി. തിരിച്ചടവ് മുടങ്ങിയതോടെ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല. ഷൈനിയുടെ ആവശ്യത്തിന് എന്നു പറഞ്ഞ് ഇവർ കൈയൊഴിഞ്ഞു. Read More…
സംശയകരമായ സാഹചര്യത്തിൽ കണ്ടത് ചോദ്യം ചെയ്തു; ലഹരിക്ക് അടിമയായ യുവാവ് 44കാരനെ കിണറ്റിൽ തള്ളിയിട്ടു
കോട്ടയം: ലഹരിക്ക് അടിമയായ യുവാവ് 44 വയസ്സുകാരനെ കിണറ്റിൽ തള്ളിയിട്ടതായി പരാതി. ജോലി കഴിഞ്ഞ് കടയിൽനിന്ന് വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ ഇലയ്ക്കാട് കല്ലോലിൽ കെ.ജെ. ജോൺസൺ (44) ആണ് കിണറ്റിൽ വീണത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ ഇലയ്ക്കാട് ബാങ്ക് ജംക്‌ഷനു സമീപത്താണ് സംഭവം. ഡ്രൈവറായ ജോൺസൺ ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനായി കടയിലേക്ക് പോകുന്ന വഴി ഇലയ്ക്കാട് സ്വദേശി നിതിനെ (38) സംശയകരമായ സാഹചര്യത്തിൽ കണ്ടത് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ നിതിൻ ജോൺസനെ കിണറ്റിലേക്ക് Read More…
വനിതാ ദിനാഘോഷം സംഘടിപ്പിച്ചു
കോട്ടയം :അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന ഓഫീസ് കോട്ടയത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. കോട്ടയം സെന്റ് ജോസഫ് കോൺവെന്റ് ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് നിർവഹിച്ചു. പരിപാടിയിൽ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച വനിതകളെ ആദരിച്ചു, തുടര്‍ന്ന് ബോധവൽക്കരണ ക്ലാസുകളും, കോട്ടയം, ജില്ലാ പോലീസ് സെല്‍ഫ് ഡിഫന്‍സ് ടീമിന്‍റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സ്വയരക്ഷാ പരിശീലനവും നല്‍കി. ചടങ്ങില്‍. ശ്രീമതി നിര്‍മ്മല ജിമ്മി Read More…
ശാസ്ത്രീ റോഡും നാട്ടകം ബൈപാസ് റോഡും സുന്ദരമാകും
കോട്ടയം: കോട്ടയം നഗരത്തിന്റെ ഹൃദയഭാഗമായ ശാസ്ത്രീ റോഡും നാട്ടകം ബൈപാസ് റോഡും ചെടികൾ പിടിപ്പിച്ച് മനോഹരമാക്കുന്നു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും കോട്ടയം നഗരസഭയും ഹരിതകേരളം മിഷനും സംയുക്തമായാണ് സൗന്ദര്യവത്കരണം നടത്തുന്നത്. ഹരിതകേരളം മിഷനാണ് പദ്ധതിയുടെ ഏകോപനം. ശാസ്ത്രീറോഡിന്റെ ആരംഭം മുതൽ ലോഗോസ് ജംഗ്ഷൻ വരെ റോഡിന്റെ ഡിവൈഡറുകളിൽ ചെടിച്ചട്ടികൾ സ്ഥാപിക്കും. ഇരു വശങ്ങളിലുമുള്ള നടപ്പാതയുടെ കൈവരികളിൽ വള്ളി ചെടികൾ പിടിപ്പിച്ച് മനോഹരമാക്കും. വ്യാപാരി വ്യവസായികൾ, ഓട്ടോറിക്ഷ തൊളിലാളികൾ, ചുമട്ടു തൊഴിലാളികൾ, റെസിഡൻസ് Read More…
കോട്ടയം രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 14 മുതൽ ; സ്വാഗത സംഘം രൂപീകരിച്ചു
കോട്ടയം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരളചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 14 ന് ആരംഭിക്കും. മാർച്ച് 18 വരെ കോട്ടയം അനശ്വര തിയേറ്ററിലാണ് മേള. ചലച്ചിത്ര മേളയുടെ സംഘാടനത്തിനായി സഹകരണ – ദേവസ്വം -തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവനും ഫിഷറീസ് സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാനും മുഖ്യ രക്ഷാധികാരികളായി സ്വാഗത സംഘവും രൂപീകരിച്ചു. മാർച്ച് അഞ്ചിന് ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം കോട്ടയം പ്രസ് ക്ലബ് ഹാളിൽ വെച്ച് നടക്കും. Read More…
കോട്ടയത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; CMS കോളേജും KCAയും കരാർ ഒപ്പിട്ടു
കോട്ടയം : കോട്ടയത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും കോട്ടയം സിഎംഎസ് കോളേജുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഎംഎസ് കോളേജിലെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 30 വര്‍ഷത്തെ കരാറിലാണ് ഒപ്പ് വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി കോളേജ് ഗ്രൗണ്ട് 30 വർഷത്തേക്ക് കെസിഎയ്ക്ക് കൈമാറും. ഇന്നു രാവിലെ 9.30 ന് കോട്ടയം സിഎസ്ഐ മധ്യകേരള മഹായിടവക ഓഫിസില്‍വച്ച് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചു. നിർമാണത്തിന്റെ ആദ്യഘട്ടം അടുത്ത മാസം ആരംഭിക്കും. Read More…











