kottayam

കോട്ടയം – നീണ്ടൂർ സ്കീമിലെ പക്കാ പെർമിറ്റുകൾ തിരിച്ചു നൽകണം: പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ

കോട്ടയം: കോട്ടയം – നീണ്ടൂർ സ്കീമിലെ പക്കാ പെർമിറ്റുകൾ തിരിച്ചു നൽകണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. വർഷങ്ങളായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന, കോട്ടയം – നീണ്ടൂർ സ്കീമിലെ അഞ്ചു വർഷ പക്കാ പെർമിറ്റുകൾക്ക് പകരം നാല് മാസ താൽകാലിക പെർമിറ്റുകളാണ് ഇപ്പോൾ നൽകുന്നത്. ചില സ്വകാര്യ ബസ് ഉടമകളുടെ പ്രവർത്തനം മൂലം അനാവശ്യമായി കെ എസ് ആർ റ്റി സി യിലെ ഭരണകക്ഷി യൂണിയനെ ഇടപെടുത്തി ഹൈക്കോടതിയിൽനിന്നും അനുകൂലമായ ഉത്തരവ് നേടിയാണ് പക്കാ Read More…

kottayam

മികച്ച പ്രദര്‍ശന സ്റ്റാളിനുള്ള പുരസ്‌കാരം പൊതുവിദ്യാഭ്യാസ വകുപ്പിന്

കോട്ടയം :എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാളുകള്‍ക്കും ഘോഷയാത്രയില്‍ പങ്കെടുത്ത വകുപ്പുകള്‍ക്കുമുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച പ്രദര്‍ശന സ്റ്റാളിനുളള ഒന്നാം സ്ഥാനം പൊതുവിദ്യാഭ്യാസ വകുപ്പിനാണ്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ജലസേചന വകുപ്പും കെ.എസ്.ഇ.ബിയും കരസ്ഥമാക്കി. വ്യവസായ സ്റ്റാളിനുള്ള പുരസ്‌കാരം വെളിയന്നൂര്‍ ഇ-നാട് യുവജന സഹകരണ സംഘവും രണ്ടാം സ്ഥാനം കിടങ്ങൂര്‍ അപ്പാരല്‍സും മൂന്നാം സ്ഥാനം എ 2 മേറ്റും നേടി. കാര്‍ഷിക സ്റ്റാളിനുള്ള ഒന്നാം സ്ഥാനം മൃഗസംരക്ഷണ വകുപ്പ്, രണ്ടാം Read More…

kottayam

ആനന്ദത്തിലൂടെ ആനന്ദം: മേളയിൽ വേറിട്ട കാഴ്ചയൊരുക്കി കായികവകുപ്പ്

കോട്ടയം: എന്റെ കേരളം മേളയിൽ വേറിട്ട അനുഭവമൊരുക്കി കായിക വകുപ്പ്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർക്കുവരെ കളിക്കാവുന്ന പതിനെഞ്ചോളം വ്യത്യസ്ത കായിക ഇനങ്ങളുടെ ചെറു പതിപ്പുകളാണ് കായിക വകുപ്പിന്റെ സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. അമ്പ് എയ്യാനും ഗോളടിക്കാനും ബോൾ ബാസ്‌കറ്റ് ചെയ്യാനും വളയം എറിഞ്ഞു കളിക്കാനും കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇവിടെ റെഡിയാണ്. ഇലക്ട്രിക് ബസ്സ് വയർ ഗെയിം, ത്രോയിംഗ് ടാർഗറ്റ്, ബാസ്‌കറ്റ് ബോൾ, സോഫ്റ്റ് ആർച്ചറി, സ്വിസ് ബോൾ, ബാഡ്മിന്റൺ, സ്‌കിപ്പിംഗ് റോപ്, ബാലൻസിങ്, ഫുട്ബാൾ… എന്നിങ്ങനെ നീളുന്നു Read More…

kottayam

കോട്ടയത്ത് ‘എന്റെ കേരളം’ പ്രദർശന-വിപണനമേള മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി കോട്ടയത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേള ഇന്നലെ മന്ത്രി വി.എൻ. . വാസവൻ ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. നാഗമ്പടം മൈതാനത്ത് ഏപ്രിൽ 30 വരെ നടക്കുന്ന മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45,000 ചതുരശ്രയടി ശീതീകരിച്ച പവിലിയൻ ഉൾപ്പെടെ 69,000 ചതുരശ്രയടിയിലാണ് പ്രദർശന വിപണനമേള നടക്കുന്നത്. എല്ലാദിവസവും രാവിലെ 9.30 Read More…

kottayam

ജനങ്ങളോടൊപ്പം നിന്ന മാര്‍പാപ്പ : ജോസ് കെ മാണി

കോട്ടയം:ആധുനിക ലോകത്ത് ആത്മീയതയുടെ പ്രകാശഗോപുരവും ധാര്‍മിക മൂല്യങ്ങളുടെ പ്രവാചക ശബ്ദവുമായി പ്രശോഭിച്ച അപൂര്‍വ തേജസ്സിന് ഉടമയായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം ആഗോള കത്തോലിക്കാസഭയ്ക്ക് മാത്രമല്ല ലോക ജനതയ്ക്കാകെ തീരാനഷ്ടമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. വന്ദ്യ പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. രാഷ്ട്രത്തലവന്‍ മാര്‍ക്കൊപ്പമാണ് അദ്ദേഹത്തെ കാണുവാനും അനുഗ്രഹം വാങ്ങുവാനുള്ള അവസരം ലഭിച്ചത്. ഞങ്ങളെ ഓരോരുത്തരായി നേരില്‍കണ്ട് അദ്ദേഹം അനുഗ്രഹിച്ചു. എന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുമ്പോള്‍ ഭാരതത്തിലെ സഭയെക്കുറിച്ചും പ്രത്യേകിച്ച് കേരള Read More…

kottayam

കോട്ടയത്ത് ഗ്രേഡ് എസ്ഐയെ കാണാനില്ലെന്ന് പരാതി

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐയെ കാണാനില്ലെന്ന് പരാതി.അനീഷ് വിജയനെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന അനീഷ് ഇന്നലെ ഡ്യൂട്ടിക്ക് എത്തിയിരുന്നു. അതിന് ശേഷമാണ് കാണാതായതെന്നാണ് പരാതി. പത്തനംതിട്ട കീഴ് വായ്പൂര് സ്വദേശിയാണ് അനീഷ് വിജയൻ. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് ഫസ്റ്റ് പൊലീസ് സ്റ്റേഷൻ SHO അറിയിച്ചു.

kottayam

കോട്ടയത്ത് ആത്മഹത്യ ചെയ്ത ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന്

കോട്ടയം നീറിക്കാട് മരിച്ച അഭിഭാഷക ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് നടക്കും. പാലായിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ തന്നെ പൊതുദർശനത്തിനു വേണ്ടി പുറത്തെടുത്തു. തുടർന്ന് ഭർത്താവ് ജിമ്മിയുടെ ഇടവക പള്ളിയായ നീർക്കാട് പള്ളിയുടെ പാരിഷ് ഹാളിലേക്ക് പൊതുദർശത്തിനായി കൊണ്ട് പോയി. 9 മണി മുതൽ 10.30 വരെ ഇവിടെ പൊതുദർശനം നടന്നു. നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തി. ഭർത്താവ് ജിമ്മിയും അമ്മയും അടക്കമുള്ളവർ ഇവിടെ എത്തിയാണ് മൃതദേഹങ്ങൾ കണ്ടത്. ഭർതൃവീട്ടിലേക്ക് കൊണ്ട് കൊണ്ടുപോകുന്നതിന് Read More…

kottayam

കോട്ടയം -കുമരകം- ചേർത്തല ഗ്രീൻഫീൽഡ് ഹൈവേ യാഥാർത്ഥ്യമാക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണം

കോട്ടയം: ആലപ്പുഴ -കോട്ടയം ജില്ലകളെയും ദേശീയപാതകളെയും ബന്ധിപ്പിച്ചുകൊണ്ട് ആവിഷ്കരിച്ചിട്ടുള്ള നിർദിഷ്ട കോട്ടയം -കുമരകം- ചേർത്തല ഗ്രീൻഫീൽഡ് ഹൈവേ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സത്വര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ല നേതൃത്വ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2000 ആണ്ടിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന പിജെ ജോസഫ് എംഎൽഎ മുൻകൈയെടുത്ത് വിദേശ സഹായത്തോടെ നടപ്പാക്കാൻ ആവിഷ്കരിച്ച റോഡ് വികസന പദ്ധതിക്ക് വേണ്ടി സർവ്വേ നടത്തുകയും അതിർത്തി കല്ലുകൾ സ്ഥാപിക്കുകയും ചെയ്തതാണ്. എന്നാൽ ഭൂമി ഏറ്റെടുക്കൽ നടപടി Read More…

kottayam

കോട്ടയത്ത് അഭിഭാഷകയും മക്കളും ജീവനൊടുക്കിയ സംഭവം ; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ യുവതിയുടെ വീട്ടുകാർ

കോട്ടയം : നീറിക്കാട് അഭിഭാഷകയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ട് എന്ന് ആരോപണവുമായി ജിസ്‌മോളുടെ കുടുംബം. ഭര്‍തൃവീട്ടില്‍ നിന്നും ക്രൂരമായ ഗാര്‍ഹിക പീഡനം ഉണ്ടായെന്ന് ജിസ്‌മോളുടെ പിതാവ് തോമസും സഹോദരന്‍ ജിറ്റോയും പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വിവാഹം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടപ്പോള്‍ തന്നെ ഭര്‍തൃവീട്ടില്‍ നിന്നും മാനസിക പീഡനം ഉണ്ടായി എന്നാണ് അച്ഛന്‍ തോമസും സഹോദരന്‍ ജിറ്റോയും പറയുന്നത്. പലതവണ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ചു. കുടുംബബന്ധം തകരാതിരിക്കാന്‍ വേണ്ടി അതെല്ലാം Read More…

kottayam

മുഖ്യമന്ത്രിയുടെ മകൾ പ്രതികരിക്കാത്തത് തട്ടിപ്പിനു തെളിവ്: അഡ്വ.കെ ഫ്രാൻസിസ് ജോർജ്

കോട്ടയം : മാസപ്പടിക്കേസിൽ പ്രതിചേർക്കപ്പെട്ട, മുഖ്യമന്ത്രിയുടെ മകൾ ഇതുവരെ പ്രതികരിക്കാൻ തയാറാകാത്തത് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നെന്ന് കെ.ഫ്രാൻസിസ് ജോർജ് എംപി. കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന കൊള്ളയുടെ ഏറ്റവും വലിയ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏതെങ്കിലും യുഡിഎഫ് നേതാവോ പ്രവർത്തകരോ ഉയർത്തിയ ആരോപണമല്ലെന്നും ഒരു കേന്ദ്ര ഏജൻസി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വീണാ വിജയനെ മാസപ്പടിക്കേസിൽ പ്രതിചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി Read More…