kottayam

കോട്ടയം മെഡിക്കൽ കോളേജ് സർജിക്കൽ ബ്ളോക്ക് 16ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും

കോട്ടയം :ആധുനികരീതിയിൽ നിർമാണം പൂർത്തിയാക്കിയ സർജിക്കൽ ബ്ളോക്ക് ഉൾപ്പെടെ കോട്ടയം മെഡിക്കൽ കോളജിലെ 283 കോടി രൂപയുടെ വികസന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച നാടിനു സമർപ്പിക്കുമെന്ന് സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞു മൂന്നിന് മെഡിക്കൽ കോളജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. സർജിക്കൽ ബ്ളോക്കിനൊപ്പം മറ്റു 14 വികസനപദ്ധതികൾ കൂടി ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. Read More…

kottayam

ട്രായ് ഉപഭോക്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ബംഗളുരു മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം അമലഗിരി ബി.കെ. കോളേജ് ഫോർ വുമൺസിൽ ഉപഭോക്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങൾ, ഉപഭോക്തൃക്ഷേമത്തിനായി ട്രായ് നടപ്പിലാക്കിയിട്ടുള്ള വിവിധ സംരക്ഷണ നടപടികൾ, ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും സുരക്ഷിതമായ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ട്രായ് ബംഗളുരു മേഖലാ മേധാവിയും ഉപദേഷ്ടാവുമായ ബ്രജേന്ദ്രകുമാർ, പോലീസ് സൈബർ Read More…

kottayam

ബയോ മെഡിക്കൽ സ്‌റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കോട്ടയം ജനറൽ ആശുപത്രിയിൽ ഫെഡറൽ ബാങ്ക് നിർമിച്ചുനൽകിയ ബയോ മെഡിക്കൽ സ്‌റ്റോറേജ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ വൈശാഖ് നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. സുഷമ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് സോണൽ മാനേജർ നിഷ കെ.ദാസ്, കഞ്ഞിക്കുഴി ബ്രാഞ്ച് മാനേജർ രഞ്ജു സ്‌കറിയ മാത്യു, വാർഡ് മെമ്പർ ജോൺ വർഗീസ്, ആശുപത്രി നിർവ്വഹണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

kottayam

‘ഹെൽത്തി കേരള’ ക്യാമ്പയിന് ജില്ലയിൽ തുടക്കം

കോട്ടയം: ഹെൽത്തി കേരള ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും പ്രചാരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫും കളക്‌ട്രേറ്റ് അങ്കണത്തിൽ വച്ച് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ നിർവഹിച്ചു. ‘ആരോഗ്യം എല്ലാവർക്കും സേവനങ്ങൾ എല്ലാവരിലേക്കും’ എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പയിന്റെ പ്രചാരണ വാഹനം ജില്ലയിലെ 16 ആരോഗ്യ ബ്ലോക്കുകളിലൂടെയും നാലു നഗരസഭാ പ്രദേശങ്ങളിലൂടെയും സഞ്ചരിക്കും. ഫെബ്രുവരി 28 വരെയാണ് ക്യാമ്പയിൻ. ക്യാമ്പയിൻ ഉദ്ഘാടനത്തിന്റെ ഭാഗമായി കോട്ടയം ഗവൺമെന്റ് സ്‌കൂൾ ഓഫ് നഴ്സിംഗിലെ വിദ്യാർഥികൾ കളക്ട്രേറ്റിൽ ഫ്ളാഷ്മോബ് അവതരിപ്പിച്ചു. ആരോഗ്യ Read More…

kottayam

ജില്ലാ വികസനസമിതി യോഗം; നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കാൻ നടപടിയെടുക്കും

കോട്ടയം: റോഡരികിലെ നടപ്പാത കൈയ്യേറി അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പിനും പൊതുമരാമത്തുവകുപ്പിനും പോലീസിനും നിർദേശം നൽകി. വഴിയരികിൽ താത്കാലിക ഷെഡ് കെട്ടി കച്ചവടം തുടങ്ങുകയും പിന്നീട് ചെറിയ കടമുറികളാക്കി മാറ്റുകയും ചെയ്യുന്നത് വ്യാപകമായതായി വിഷയം അവതരിപ്പിച്ച ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൃത്യമായ പരിശോധന നടത്തി ഇത്തരം കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് അദ്ദേഹം Read More…

kottayam

ഹരിതകേരളം മിഷൻ ജനകീയ വൃക്ഷവത്കരണ പദ്ധതിക്ക് തുടക്കം

കോട്ടയം :ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ‘ഗാന്ധിസ്മൃതി: ഒരു തൈ നടാം, അഹിംസയുടെ തണലൊരുക്കാം’ എന്ന സ്‌കൂൾ കുട്ടികൾക്കായുള്ള ജനകീയ വൃക്ഷവത്ക്കരണ പദ്ധതിക്ക് ജില്ലയിൽ തുടക്കം. മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാകളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. എം.ജി. സർവകലാശാലാ സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ ഗാന്ധി സ്മൃതി അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് Read More…

kottayam

കെ. എം. മാണി സാറിന്റെ 93 -)o ജന്മദിനം സമുചിതമായി ആചരിച്ചു

കോട്ടയം: കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും, മുൻസിപ്പാലിറ്റികളിലും, വൃദ്ധമന്ദിരങ്ങളിലും, അനാഥാലയങ്ങളിലും, ഭിന്നശേഷിക്കാരായ കുട്ടികളുടെയും മുതിർന്നവരുടെയും മന്ദിരങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷണവും, അവർക്ക് ആവശ്യമുള്ള മറ്റു വസ്തുക്കളും നൽകി സമുചിതമായി ആചരിക്കുകയും അനുസ്മരണ സമ്മേളനങ്ങൾ നടത്തുകയും ചെയ്തു. പാലാ മരിയ സദനത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി പങ്കെടുത്ത് ഉച്ചഭക്ഷണവും, അനുസ്മരണ സമ്മേളനവും നടത്തി. ജോർജ് കുളങ്ങര, രവി പാലാ, ഭദ്രൻ മാട്ടേൽ, ജോൺ കൊട്ടുകാപള്ളി, നിഷ ജോസ് കെ. മാണി, മുനിസിപ്പൽ Read More…

kottayam

സംസ്ഥാന ബജറ്റിൽ റബർ കർഷകരെ അവഗണിച്ചു: സന്തോഷ് കുഴിവേലിൽ

കോട്ടയം: ഇന്ന് ധനകാര്യ വകുപ്പ് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിൽ കേരളത്തിലെ റബർ കർഷകർക്ക് വേണ്ടി ഒരു പ്രഖ്യാപനവും മുണ്ടായില്ല. റബറിന്റെ തറവില വർദ്ധിപ്പിക്കുമെന്ന് കർഷകർ പ്രതീക്ഷിച്ചിരുന്നതായി ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ പ്രസ്താവിച്ചു. റബർ കർഷകർക്ക് സംസ്ഥാന ഗവൺമെന്റ് അവഗണിച്ചതായി സന്തോഷ് കുഴിവേലിൽ ചൂണ്ടിക്കാണിച്ചു.സന്തോഷ് കുഴിവേലിൽ, ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്: ഫോൺ:8281821778

kottayam

ഭരണഘടനയ്ക്കെതിരായ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: ഭരണഘടനയെയും മതനിരപേക്ഷതയേയും വെല്ലുവിളിക്കുന്ന നീക്കങ്ങൾക്കെതിരേ ശക്തമായ പ്രതിരോധമുയർത്തണമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ 77-ാം റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ ദേശീയ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. വികസനത്തിന്റെ കാര്യത്തിൽ കേരളം രാജ്യത്തിനു തന്നെ മാതൃകയാണ്. അതിദാരിദ്രം നിർമാർജനം ചെയ്യാൻ കഴിഞ്ഞത് കേരളത്തിൽ മാത്രമാണ്. പിന്നാക്കം നിൽക്കുന്നവരെ മുന്നോട്ടുകൊണ്ടുവരാൻ കേരളം ആവിഷ്‌കരിക്കുന്ന പ്രവർത്തനങ്ങളുടെ സവിശേഷത നീതി ആയോഗ് ചൂണ്ടിക്കാണിച്ചതാണ്. രാജ്യത്തു Read More…

kottayam

മാക്കീൽ തീർത്ഥാടനം നടത്തപ്പെട്ടു

കോട്ടയം അതിരൂപത കെ.സി.വൈ.എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ ധന്യൻ മാക്കീൽ പിതാവിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് മാക്കീൽ തീർത്ഥാടനം ജനുവരി മാസം 25 തീയതി ഞായറാഴ്ച ഉച്ചക്ക് 12:30ന് കൈപ്പുഴ ദൈവദാസൻ പൂതത്തിൽ തൊമ്മി അച്ചന്റെ കബറിടത്തിങ്കൽനിന്ന് ഇടയ്ക്കാട്ട് ധന്യൻ മാർ മാത്യു മാക്കീൽ പിതാവിൻ്റെ കബറിടത്തിങ്കലേക്ക് നടത്തപ്പെട്ടു. കൈപ്പുഴ സെൻ്റ് ജോസഫ്സ് കോൺവെൻ്റ് മദർ സി.റൂബി SJC ഏവരെയും സ്വാഗതം ചെയ്തു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ്‌ ജോണീസ് പി സ്റ്റീഫൻ മാക്കീൽ തീർഥാടനത്തെ പരിചയപ്പെടുത്തുകയും തീർത്ഥാടനത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. Read More…