കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കുമായി സംയുക്ത സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നേഴ്‌സിംഗുമായും കുട്ടിക്കാനം മരിയന്‍ കോളേജ് സ്‌കുള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് വിഭാഗവുമായി സഹകരിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംയുക്ത പഠന ശിബിരത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ Read More…
kottayam
കുര്യൻ ചേട്ടന്റെ ഓർമ്മപ്പെടുത്തലുകൾ ഒരിക്കലും മരിക്കില്ല: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: കുര്യൻ ചേട്ടൻ എന്നോട് പറഞ്ഞ ചില യാഥാർത്ഥ്യങ്ങൾ അദ്ധേഹത്തിന്റെ ചരമ വാർഷിക ദിനത്തിൽ ഞാൻ പറഞ്ഞില്ലെങ്കിൽ അദ്ധേഹത്തോട് ഞാൻ ചെയ്യുന്ന അനീതിയാണ് എന്നതിനാലാണ് ഞാൻ എഴുതുന്നത്. ജോസഫ് വിഭാഗത്തെ കോട്ടയത്ത് ശക്തിപ്പെടുത്താൽ പാലായിൽ നിന്ന് പോരാടി കോട്ടയം ജില്ലയിൽ പാർട്ടിയെ വാർത്തെടുത്ത അഡ്വ.റ്റി.വി.എബ്രാഹമിന് കോട്ടയം ജില്ലയിൽ ലഭിക്കേണ്ട സീറ്റ് അന്ന് അടിച്ചെടുത്തവനാണ് മോൻസ് ജോസഫ് എന്ന് ഞാൻ പാർട്ടി ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശേഷം റ്റി.വി എബ്രാഹമിന്റെ സന്തത സഹചാരി ആയിരുന്ന കുര്യൻ ചേട്ടൻ എന്നെ Read More…
ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജിൽ ഹെൽപ്പ് ഡെസ്‌ക് തുറന്നു
കോട്ടയം: ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ് കുമാർ, ആർ.എം.ഒ: ഡോ. സാം ക്രിസ്റ്റി മാമൻ, ആശുപത്രി വികസനസമിതിയംഗം കെ.എൻ. വേണുഗോപാൽ, സന്നദ്ധസംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; തെളിമ പദ്ധതി നവംബർ 15 മുതൽ ഡിസംബർ 15 വരെ
കോട്ടയം : റേഷൻ കാർഡുടമകൾക്ക് റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശംവയ്ക്കുന്നവരുടെ വിവരങ്ങൾ അറിയിക്കാനുമായി നവംബർ 15 മുതൽ ഡിസംബർ 15 വരെ ‘തെളിമ’ പദ്ധതിയുമായി പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ്. റേഷൻ ഡിപ്പോകളിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, ലൈസൻസി/സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച ആക്ഷേപങ്ങളും റേഷൻ ഡിപ്പോ നടത്തിപ്പിനെക്കുറിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് പരാതിയിൽ ഉൾപ്പെടുത്താം. ഇ-കെ.വൈ.സി. നിരസിക്കപ്പെട്ടവരുടെ പേരുകൾ തിരുത്താനുള്ള അപേക്ഷകളും സ്വീകരിക്കും. റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്സുകൾ വഴി അപേക്ഷകളും Read More…
മുനമ്പം വിഷയം ഉൾപ്പെടെ ക്രൈസ്തവർക്കും രാജ്യ നന്മയ്ക്കും എതിരെയുള്ള നീക്കങ്ങളെ യോജിച്ചു ചെറുക്കും: നിലയ്ക്കൽ എക്യുമെനിക്കൽ യോഗം
കോട്ടയം : സ്വന്തം മണ്ണിൽ അന്യരെപ്പോലെ ജീവിക്കാൻ വിധിക്കപ്പെട്ട മുനമ്പത്തെ അറുനൂറിൽ പ്പരം കുടുംബങ്ങൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് യോഗം. നീതി നിഷേധിക്കപ്പെട്ട മുന മ്പത്തെയും മറ്റു പ്രദേശങ്ങളിലെയും ജനതയ്ക്ക് നീതി നടപ്പി ലാക്കി കൊടുക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ക്രൈസ്തവ സഭകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. അനേകം വർഷങ്ങളായി സ്വന്തമായി അനുഭവിച്ചുവരുന്ന ഭൂസ്വത്തുക്കൾ ക്രയവിക്രയം നടത്താനോ വായ്പ എടുക്കാനോ മക്കളുടെ വിവാഹം, വിദ്യാഭ്യാസം എന്നിവ നടത്താനോ സാധിക്കാതെ പ്രയാസപ്പെടുന്ന ജനതയ്ക്ക് എത്രയും Read More…
ജില്ലാതല തൊഴിൽ ദാതാക്കളുടെ സംഗമം നടത്തി
കോട്ടയം: കോട്ടയം ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും, നൂതന തൊഴിൽ സാധ്യതകളും നൈപുണ്യ സാധ്യതകളും മനസിലാക്കുന്നതിനായി കോട്ടയം ഇന്ദ്രപ്രസ്ഥ ഹോട്ടലിലെ കോൺഫറൻസ് ഹാളിൽ ജില്ലാതല തൊഴിൽ ദാതാക്കളുടെ സംഗമം – ‘സി.എക്സ്.ഒ. മേള 2024’ സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാമിഷൻ മുഖേന നടപ്പാക്കുന്ന തൊഴിൽദായക പദ്ധതി ഡിഡിയുജികെവൈയും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ജോൺ വി സാമുവൽ മുഖ്യപ്രഭാഷണം Read More…
കേരള കോൺഗ്രസ് എം ‘മുനമ്പം നീതി ജ്വാല’
കോട്ടയം: മുനമ്പം നിവാസികളുടെ ഭൂസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് എം കോട്ടയം, എറണാകുളം ജില്ലകളിലെ നിയോജകമണ്ഡലം ആസ്ഥാനങ്ങളിൽ ‘ മുനമ്പം നീതി ജ്വാല ‘ വിവിധ കേന്ദ്രങ്ങളിൽ തെളിക്കും. തിങ്കൾ വൈകുന്നേരം 5:45 ന് മുനമ്പം നീതി ജ്വാല കോട്ടയത്ത് ജോബ് മൈക്കിൾ എംഎൽഎ ഉത്ഘാടനം നിർവ്വഹിക്കും.
കേന്ദ്ര റെയിൽവേ പദ്ധതികൾ സ്വന്തം പോക്കറ്റിലാക്കാനുള്ള കോട്ടയം എം. പിയുടെ നീക്കം അപലപനീയം: ജി. ലിജിൻ ലാൽ
കോട്ടയം : കേന്ദ്ര റെയിൽവേ പദ്ധതികൾ സ്വന്തം പോക്കറ്റിലാക്കി കൈ നനയാതെ മീൻ പിടിക്കുന്ന കോട്ടയം എം പി അത് ജനപ്രതിനിധിക്കു ചേർന്നതാണോ എന്ന് സ്വയംവിലയിരുത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് ജി ലിജിൻ ലാൽ ആരോപിച്ചു. എന്തെങ്കിലും ചെയ്തു എന്ന് വരുത്താൻ എം പി നടത്തുന്ന നാടകങ്ങൾ പദവിക്കു ചേർന്നതല്ല. 2019 ൽ മോദി സർക്കാർ നിർമ്മാണം ആരംഭിച്ച രണ്ടാം കവാടം ഉൾപ്പെടെയുള്ള റെയിൽവേ വികസന പദ്ധതികളിൽ ആറുമാസം മുമ്പ് പാർലമെൻ്റിൻ എത്തിയ കോട്ടയം എംപി അവകാശവാദം Read More…
വക്കഫ് മന്ത്രി വർഗ്ഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു: സജി മഞ്ഞക്കടമ്പിൽ
കോട്ടയം:കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്തെ ജനങ്ങൾക്ക് വേണ്ടി സമരത്തിന് നേതൃത്വം നൽകുന്ന കത്തോലിക്ക സഭയും, വൈദീകരും വർഗീയ വാദികളാണെന്ന് പറഞ്ഞ വക്കഫ് മന്ത്രി വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുക ആണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. പണം കൊടുത്ത് വാങ്ങി കരം അടച്ച് താമസിക്കുന്ന ഭൂമിയിൽ നിന്നും പ്രധേശവാസികളെ ഇറക്കിവിടാൻ ശ്രമിക്കുന്ന മന്ത്രിയാണ് വർഗ്ഗീയതകളിക്കുന്നതെന്നും സജി അഭിപ്രായപ്പെട്ടു. മുനമ്പം നിവാസികളെ സംരക്ഷിക്കാൻ കേരളത്തിലെ ജനാധിപത്യവിശ്വസികൾ ജീവൻ കൊടുത്തും പോരാട്ടം നടത്തുമെന്നും സജി പറഞ്ഞു.
കോട്ടയം റയിൽവേ സ്റ്റേഷൻ രണ്ടാം കവാടം ഉദ്ഘാടനം; നവംബർ 12 ന്
കോട്ടയം : റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടം 12ന് തുറക്കും. രാവിലെ 11നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. രണ്ടാം കവാടത്തിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്നു ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. കഴിഞ്ഞയാഴ്ച ഫ്രാൻസിസ് ജോർജ് വിളിച്ച റെയിൽവേ ഉന്നതതല യോഗത്തിൽ ശബരിമല സീസണു മുൻപായി കവാടം തുറക്കാൻ തീരുമാനിച്ചിരുന്നു. സ്റ്റേഷൻ ആരംഭിച്ച് 68 വർഷത്തിനു ശേഷമാണ് പുതിയ പ്രവേശന കവാടം കോട്ടയം സ്റ്റേഷനിൽ സജ്ജമാകുന്നത്. 2018ലാണ് നാഗമ്പടത്ത് ഗുഡ്സ് ഷെഡ് ഭാഗത്ത് പ്രവേശനകവാടം Read More…