കാഞ്ഞിരപ്പള്ളി: നാടിന് പ്രകാശമേകാൻ ഏത് അടിയന്തര സാഹചര്യങ്ങളിലും അഹോരാത്രം സേവനം ചെയ്യുന്ന കെ.എസ്.ഇ.ബി ജീവനക്കാർക്ക് അത്യാഹിത ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ആവശ്യമായ മരുന്നുകൾ ഉൾപ്പെടുന്ന മെഡിക്കൽ കിറ്റ് നൽകി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി. കെ.എസ്.ഇ.ബി പൊൻകുന്നം ഇലക്ട്രിക്കൽ ഡിവിഷനു കീഴിലുള്ള സബ് ഡിവിഷനുകളിലെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, പാമ്പാടി മുതൽ കൂട്ടിക്കൽ വരെയുള്ള വിവിധ ഇലക്ട്രിക്കൽ സെക്ഷനുകളിലെ അസി. എഞ്ചിനീയർമാർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ മേരീക്വീൻസിലെ എമെർജൻസി ഫിസിഷ്യൻ ഡോ. നവീൻ വടക്കൻ ജീവനക്കാരുടെ സംശയങ്ങൾക്ക് ഉത്തരം Read More…
kanjirappalli
വിദ്യാഭ്യാസ പുരോഗതി സാമൂഹ്യ പുരോഗതിയുടെ അടിത്തറ : മന്ത്രി എം.ബി രാജേഷ്
കാഞ്ഞിരപ്പള്ളി : വിദ്യാഭ്യാസ പുരോഗതിയാണ് സാമൂഹ്യ പുരോഗതിയുടെ അടിത്തറ എന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.എം.ബി രാജേഷ് പറഞ്ഞു. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ കുട്ടികൾക്കും,കൂടാതെ സിവിൽ സർവീസ് റാങ്ക് ജേതാക്കളായ സോണറ്റ് ജോസ്, നസ്രിൻ പി. ഫസീം, യൂണിവേഴ്സിറ്റി പരീക്ഷകളിൽ വിവിധ വിഷയങ്ങൾക്ക് റാങ്ക് നേടിയവർ , പി എച്ച് ഡി ലഭിച്ചവർ, തുടങ്ങിയവർക്ക് Read More…
ബസിൽനിന്ന് ഇറങ്ങുന്നതിനിടെ വീണ് വിദ്യാർഥിനിക്ക് പരിക്ക്; ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരേ കേസ്
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ബസില്‍നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കാഞ്ഞിരപ്പള്ളി പോലീസാണ് കേസെടുത്തത്. പരിക്കേറ്റ വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കാഞ്ഞിരപ്പള്ളി പോലീസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാർഥിനിയില്‍നിന്ന് ശനിയാഴ്ച രാവിലെയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. അപകടത്തിനിടയാക്ക ബസ് സംഭവ ദിവസം രാത്രിയില്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ബസ് ഇപ്പോള്‍ പോലീസ് സ്റ്റേഷന് സമീപം പിടിച്ചിട്ടിരിക്കുകയാണ്. ബസ് ജീവനക്കാര്‍ക്കെതിരെ ലൈസന്‍സ് Read More…
സൗജന്യ നേത്ര പരിശോധനയും കുട്ടികൾക്കുള്ള സൗജന്യ കണ്ണട വിതരണവും
കാഞ്ഞിരപ്പള്ളി ജില്ലാ അസോസിയേഷന്റെയും കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ അമിത ഐ കെയർ തിരുവല്ല യുടെ സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പ് ബഹുമാന്യനായ എംപി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു. ബഹുമാന്യയായDEO ശ്രീമതി റോഷ്ന അലിക്കുഞ്ഞ് അവർകളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഷാജിമോൻ ജോസ് സ്വാഗതം ആശംസിച്ചു. ജില്ലയുടെ ചീഫ് കോഡിനേറ്റർ ആയ സിബി മാത്യു പി കെ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ Read More…
ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തു, റോഡിൽവീണ വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു
കാഞ്ഞിരപ്പള്ളി : ഇറങ്ങുന്നതിന് മുൻപ് മുന്നോട്ടെടുത്ത ബസിൽനിന്ന് റോഡിൽ വീണ വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ ആനിത്തോട്ടത്ത് ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് നാലോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിനിയാണ് ബസില്‍നിന്ന് വീണത്. വിദ്യാർഥികൾ ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് വഴിവെച്ചത്. വിദ്യാർഥിനി വീണിട്ടും ബസ് നിർത്താതെ പോവുകയും ചെയ്തു. അപകടത്തില്‍ വിദ്യാര്‍ഥിനി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സമ്പൂർണ്ണ അസ്ഥി, ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ്
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഓർത്തോപീഡിക്, ജോയിന്റ് റീപ്ലേസ്മെന്റ് സർജറി & സ്പോർട്സ് ഇഞ്ചുറിസ് വിഭാഗം, ഡെർമ്മറ്റോളജി വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ സമ്പൂർണ്ണ അസ്ഥി രോഗ, സർജറി നിർണ്ണയ ക്യാമ്പ്, ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ് എന്നിവ 2025 ജൂൺ 30 ജൂലൈ 1, 2 തീയ്യതികളിൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞു 4 വരെ നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ ഡിജിറ്റൽ എക്സ് റേ, എം.ആർ.ഐ, സി.ടി സ്കാൻ അടക്കമുള്ള റേഡിയോളജി Read More…
വ്യത്യസ്ത കർമ്മ പദ്ധതികളുമായി കാഞ്ഞിരപ്പളളി മേരീക്വീൻസിൽ ഡയറക്ടറേഴ്സ് ഡേ 2025
കാഞ്ഞിരപ്പളളി: ഹരിതപ്രവർത്തനങ്ങളും, ഡയാലിസിസ് രോഗികൾക്ക് ആശ്വാസമൊരുക്കുന്ന പ്രവർത്തനങ്ങളുമായും കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ഡയറക്ടറേഴ്സ് ഡേ 2025 ആഘോഷിച്ചു. ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐയുടെ പിറന്നാൾ ദിനമായ ജൂൺ 16 നു ഡയറക്ടറേഴ്സ് ഡേ ആഘോഷിച്ചപ്പോൾ, ആശുപത്രിയുടെ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐയുടെ പിറന്നാൾ തലേദിവസമായ ജൂൺ 15, ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ സി.എം.ഐയുടെ പിറന്നാൾ ജൂൺ 17 നുമായത് ആഘോഷങ്ങൾക്ക് ട്രിപ്പിൾ മധുരമായി. സാധാരണ പിറന്നാൾ ആഘോഷങ്ങൾക്കും Read More…
ഇന്‍ഫാം കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ്
കാഞ്ഞിരപ്പള്ളി: ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ആതിഥേയത്വം വഹിക്കുന്ന ‘ഇന്‍ഫാം കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് 2025’ നാളെ (തിങ്കളാഴ്ച) രാവിലെ 10 ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ നടക്കും. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണം നടത്തും. ഇന്‍ഫാം കര്‍ഷകരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം Read More…
പ്രൊഫ. കെ.നാരായണ കുറുപ്പ് സ്റ്റഡി സെൻ്റർ അവാർഡ് ഫാ. മാർട്ടിൻ മണ്ണനാൽ സി എം ഐയ്ക്ക്
കാഞ്ഞിരപ്പള്ളി: പ്രൊഫ. കെ നാരായണക്കുറുപ്പ് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ രംഗത്തെ സംഭാവനകൾക്കുള്ള അവാർഡ് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും ഏറ്റുവാങ്ങി. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തു.
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി: ലോക രക്ത ദാതാ ദിനത്തോട് അനുബന്ധിച്ച് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ എസ് എം വൈ എം കാഞ്ഞിരപ്പളളി ഫൊറോന വുമൺസ് സെൽ യൂണിറ്റിന്റെയും, കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വനിതാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.