ചെമ്മലമറ്റം: പന കുറുക്ക് മുതൽ ചേന പായസം വരെ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ സോഷ്യൽ സയൻസ് വിഭാഗം ഒരുക്കിയ ഫുഡ് ഫെസ്റ്റ് ശ്രദ്ധയമായി. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ യു പി വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടത്തി. പുതുതലമുറ കണ്ടിട്ടാല്ലാത്ത പഴയ തലമുറകളുടെ ഇഷ്ടവിഭവങ്ങളായ പന കുറുക്ക് മുതൽ ചേന പായസംവരെ നാവിൽ തേനൂറും രുചിയായി അവ മാറി. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും മുത്തശ്ശൻമാരും മുത്തശ്ശിമാരും ചേർന്ന് വിഭവങ്ങൾ ഒരുക്കിയപ്പോൾ നാടൻ Read More…
general
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ പൈക ലയൺസ് ഐ ഹോസ്പിറ്റൽ സന്ദർശനം നടത്തി
പൈക: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ പൈക ലയൺസ് ഐ ഹോസ്പിറ്റൽ സന്ദർശിയ്ക്കുകയും നേത്ര പരിശോധനാ ക്യാമ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം ക്ലബ് പ്രസിഡന്റ് ലയൺ മനോജ് മാത്യു പരപരാകത്ത്, സെക്രട്ടറി ലയൺ മനോജ്, കല്ലറയ്ക്കൽ,മുൻ പ്രസിഡന്റ് ലയൺ അരുൺ കുളമ്പള്ളിൽ, മുൻ സെക്രട്ടറി ലയൺ ജോജോ പ്ലാത്തോട്ടം തുടങ്ങിയവർ ഹോസ്പിറ്റൽ സന്ദർശനത്തിന് നേതൃത്വം നൽകി.
തോട്ടപ്പള്ളിയിലെയും തീരദേശത്തെയും അനധികൃത ഖനനത്തിനെതിരെ ഷോൺ ജോർജ് കേരള ഹൈക്കോടതിയെ സമീപിച്ചു
തോട്ടപ്പള്ളി സ്പിൽവേയുടെ മുന്നിലെ മണൽ നീക്കം ചെയ്യണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ മറവിൽ ആറ്റോമിക് മിനറൽസ് കടത്തുകയാണെന്ന് ആരോപിച്ച് ഷോൺ ജോർജ് കേരള ഹൈകോടതിയിൽ റിട്ട് നൽകി. ഈ മണൽ കടത്തുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ. കമ്പനിയിൽ വലിയ രീതിയിലുള്ള അഴിമതി നടന്നിട്ടുണ്ട് എന്ന് ഇന്റരിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയതിന് ശേഷവും ഇപ്പോഴും മണൽക്കടത്ത് നിർബാധം തുടരുകയാണെന്നും ഷോൺ ജോർജിന്റെ ഹർജിയിൽ പറയുന്നു. കുട്ടനാടിനെ പ്രളയത്തിൽ നിന്നും രക്ഷിക്കാൻ തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴിമുഖം തുറന്നു കിടക്കണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ Read More…
കാർഷിക സംസ്കാരം നാടിന്റെ സംസ്കാരം :ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുരയിൽ
കാർഷിക സംസ്കാരമാണ് നമ്മുടെ നാടിന്റെ സംസ്കാരമെന്നും അത് സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും കടനാട് ഫൊറോന വികാരി ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുരയിൽ. കത്തോലിക്കാ കോൺഗ്രസ് പാലാരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പത്താമത് അടുക്കളത്തോട്ടം മത്സരത്തിന്റെ മൂലമറ്റം സോൺ കർഷക സംഗമവും,സൗജന്യ വിത്ത് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവുംകണ്ടം മരിയ ഗോരത്തി ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ സമ്മേളനം രൂപത ഡയറക്ടർ റവ. ഡോ.ജോർജ് വർഗീസ് ഞാറകുന്നേൽ ഉദ്ഘാടനം ചെയ്തു. കടനാട് ഫൊറോന പ്രസിഡണ്ട് ശ്രീ ബിനു Read More…
മിഷൻ ലീഗ് കുഞ്ഞേട്ടന്റെ സ്മരണകൾക്ക് I5 വയസ്സ്; ചെമ്മലമറ്റത്ത് അനുസ്മരണം
ചെമ്മലമറ്റം∙ ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക നേതാവ് പി.സി.എബ്രഹാം പല്ലാട്ട്കുന്നേലിന്റെ (കുഞ്ഞേട്ടൻ) പതിനഞ്ചാം ചരമ വാർഷികം മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ചെമ്മലമറ്റത്ത് നടത്തി. സമൂഹ ബലിയും കബറിടത്തിൽ പ്രത്യേക പ്രാർഥനകളും നടന്നു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കുഞ്ഞേട്ടൻ പുരസ്കാരം ജോൺസൺ കാഞ്ഞിരങ്ങാടിന് സമ്മാനിച്ചു. മിഷൻ ലീഗ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കൽ അധ്യക്ഷനായിരുന്നു. യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ.ഷിജു Read More…
മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം; സുപ്രീംകോടതിയിൽ ഹർജി
മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ പുതിയ ഹർജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് ഹർജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. 2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് ഡാമിൽ അവകാശമുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ കൂടുതൽ മഴ ലഭിച്ച സാഹചര്യത്തിൽ തമിഴ്‌നാടിന്റെ ചീഫ് എൻജീനിയറിന്റെ നേതൃത്വത്തിലുള്ള സംഘം മുല്ലപ്പെരിയാർ സന്ദർശിച്ചിരുന്നു. അത് കൂടെ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. വസ്തുതപരമായ കാര്യങ്ങൾ പരിശോധിക്കാതെയാണ് ഉത്തരവുകൾ ഉണ്ടായിരിക്കുന്നതെന്ന് ഹർജിക്കാരൻ പറയുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ Read More…
മണിയംകുന്ന് സെൻറ് ജോസഫ് യു പി സ്കൂളിന് മികച്ച ശുചിത്വ സ്കൂൾ അവാർഡ്
മണിയംകുന്ന്: കേരള സർക്കാർ നടപ്പിലാക്കുന്ന മാലിന്യ വിമുക്ത കേരളം 2.0 പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ 2023 24 വർഷത്തെ ശുചിത്വ സ്കൂൾ അവാർഡ് മണിയംകുന്ന് സെൻ്റ് ജോസഫ് യുപി സ്കൂൾ കരസ്ഥമാക്കി. പ്ലാസ്റ്റിക് ഉപയോഗം പൂർണമായി നിരോധിക്കുകയും, ഇതര സ്കൂൾ ശുചിത്വ പ്രവർത്തനങ്ങളുടെ മികവും പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത നോമ്പിളിൽ നിന്നും ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റീന ജോസ് വിദ്യാർത്ഥികളായ മിലേനാ മനോജ്, നേഘ ജോസഫ്,ജിയോൺ സിനു ജോസഫ് Read More…
തുടർച്ചയായി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്ന പ്രതികളെ കരുതൽ തടങ്കലിൽ വെക്കണം: മന്ത്രി എം ബി രാജേഷ്
മയക്കുമരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെടുന്ന പ്രതികളെ കരുതൽ തടങ്കലിൽ വെക്കാനുള്ള നിയമവ്യവസ്ഥ കർശനമായി നടപ്പിലാക്കാൻ എക്സൈസ് സേനയ്ക്ക് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശം നൽകി. ലഹരിമരുന്ന് നിരോധന നിയമപ്രകാരം കേരളത്തിൽ ആദ്യമായി ഒരു പ്രതി കരുതൽ തടങ്കലിലായി തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. ഒന്നുമുതൽ രണ്ട് വർഷം വരെ ഇയാളെ ജാമ്യമില്ലാതെ തടവിൽവെക്കാനാവും. ശക്തമായ ഇടപെടലിലൂടെ സ്ഥിരം കുറ്റവാളിയെ ജയിലിലടച്ച എക്സൈസ് സേനാംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. മയക്കുമരുന്ന് കേസുകളിലെ Read More…
മണിയംകുന്ന് സെൻറ് ജോസഫ് യുപി സ്കൂളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ്സ് ബോക്സ് സ്ഥാപിച്ചു
മണിയംകുന്ന് സെന്റ് ജോസഫ് യു പി സ്കൂളിൽ സീറോ വേസ്റ്റ് മാനേജ്‌മന്റ് പദ്ധതിക്ക് തുടക്കമായി. ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കുന്നതിനും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ശരിയായ സംസ്കരണത്തിനുള്ള ബോധവൽക്കരണത്തിനുമായി ജോയ് ഓഫ് വേസ്റ്റ് മാനേജ്‌മന്റ് പദ്ധതിക്ക് തുടക്കമായി. കുട്ടികൾ തങ്ങളുടെ വീടുകളിലെയും, സമീപത്തുള്ള ഭവനങ്ങളിലെയും ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് ഈ ബോക്സിൽ നിക്ഷേപിക്കും. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ദൂഷ്യഫലങ്ങൾ കാര്യക്ഷമമായി ഒഴിവാക്കുവാനും കുട്ടികളിൽ ശരിയായ മാലിന്യ സംസ്കരണബോധം വളർത്തുവാനും ഈ പദ്ധതി ലക്‌ഷ്യം വെക്കുന്നു. ഹെഡ്മിസ്ട്രസ് സി. റ്റീന ജോസ്, Read More…
‘മുല്ലപ്പെരിയാറിലുള്ളത് ജലബോംബ്, പുതിയ ഡാം വേണം’: അടിയന്തര പ്രമേയത്തിന് നോട്ടിസ്
മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്യണമെന്നും പുതിയ ഡാം നിർമിക്കണമെന്നും ആവശ്യപ്പെട്ട് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകി എംപിമാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബഹനാൻ എന്നിവർ. ഡാമിനു സമീപത്തുള്ള ജനങ്ങളുടെ ജീവൻ അപകടത്തിലാണ്. വിഷയം സഭ നിർത്തിവച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നും ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ വലിയ അപകടത്തിലാണ്. വയനാട്ടിൽ അടുത്തിടെ ഉണ്ടായ ഉരുൾപൊട്ടൽ അഞ്ഞൂറോളം പേരുടെ ജീവനാണ് കവർന്നത്. ഒരു ഗ്രാമത്തെ Read More…










