മുഖ്യമന്ത്രിയുടെ പോലീസ് മെഡലില്‍ അക്ഷരത്തെറ്റ് വന്നതില്‍ ഗുരുതര പിഴവുണ്ടായെന്ന് കണ്ടെത്തല്‍. 270 മെഡലുകളില്‍ 246 എണ്ണത്തിലും അക്ഷരത്തെറ്റ് കണ്ടെത്തി. പോലീസ് ആസ്ഥാനത്തെ ഡി.ഐ.ജി. നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് സമര്‍പ്പിച്ചു. മുന്‍പ് മെഡല്‍ നിര്‍മിച്ചപ്പോഴും സമാന തെറ്റുകള്‍ കണ്ടെത്തിയിരുന്നു. മെഡല്‍ നിര്‍മിച്ച ‘ഭഗവതി സ്റ്റോഴ്സ്’ എന്ന സ്ഥാപനത്തെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. മെഡല്‍ പരിശോധിച്ച സമിതിക്ക് പിഴവുണ്ടായെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഭാഷാദിനം കൂടിയായ കേരളപ്പിറവി ദിനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ് മെഡലുകള്‍ വിതരണം ചെയ്തത്. Read More…
general
നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ വത്തിക്കാനിൽ
നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയാണ് ആർച്ച് ബിഷപ്പ് ജോർജ് ജേക്കബ് കൂവക്കാടിനെ മറ്റ് ഇരുപതുപേരോടൊപ്പം കർദിനാളായി നിയമിക്കുക. നാളെ ഇന്ത്യൻ സമയം രാത്രി 9 ന് വത്തിക്കാനിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവകർദിനാൾ മാർ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ആശീർവാദം വാങ്ങും. അതിന് ശേഷം കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന Read More…
നിർമ്മിത ബുദ്ധിയിലൂടെ സമസ്ത മേഖലകളിലും സമീപ ഭാവിയിൽ വൻ പുരോഗതി ഉണ്ടാകും: ഡോ: നൈനാൻ ഫിലിപ്പ്
നിർമ്മിത ബുദ്ധിയുടെ പ്രയോഗത്തിലൂടെ സമസ്ത മേഖലകളിലും സമീപ ഭാവിയിൽ തന്നെ അനന്തവും അഭൂതപൂർവമായ പുരോഗതി ഉണ്ടാകും എന്ന് തെള്ളിയൂർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് ഇന്റലിജന്റ് സിസ്റ്റം സ്ഥാപക ഡയറക്ടറും ഡീനും കേരളത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകരിൽ പ്രമുഖനും പ്രഥമഗണീയനുമായ പ്രൊഫ ഡോ നൈനാൻ സജിത്ത് ഫിലിപ് പ്രസ്താവിച്ചു. തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളജിൽ ഡോ ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സ്മരണാർത്ഥം ബി എ എം ട്രസ്റ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ബിഷപ്പ് ഏബ്രഹാം അനുസ്മരണ പ്രഭാഷണം പരമ്പരയിലെ Read More…
സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്
മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ ഏഴാം തീയതി രാവിലെ 10 മുതൽ 1 മണി വരെ ഐ മൈക്രോ സർജറി ആൻ്റ് ലേസർ സെൻ്റർ കണ്ണാശുപത്രി തിരുവല്ല, കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസ് അതോറിറ്റിയുടേയും ലയൺസ് ക്ലബിൻ്റേയും ആഭിമുഖ്യത്തിൽ സൗജന്യ കണ്ണുപരിശോധനാ മെഡിക്കൽ ക്യാമ്പ് നടക്കുകയാണ്. കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പരിസരവാസികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. പിടിഎ പ്രസിഡണ്ട് കെ റ്റി സനിൽ അധ്യക്ഷത വഹിക്കും.മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കെ എൻ സോമരാജൻ Read More…
മൂലമറ്റം സെൻറ് ജോർജ് പ്ലാറ്റിനം ജൂബിലി സംസ്ഥാന പ്രസംഗ മൽസരം : അമലു സോബിയ്ക്ക് ഒന്നാം സ്ഥാനം
മൂലമറ്റം : സെൻ്റ് ജോർജ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന തല പ്രസംഗ മൽസരം നടത്തി . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ആർ ശെൽവരാജൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് മഞ്ചു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജൂബിലി ജനറൽ കൺവീനർ റോയ് ജെ. കല്ലറങ്ങാട്ട് , സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സെബാസ്റ്റ്യൻ , എം.യു അനിത എന്നിവർ പ്രസംഗിച്ചു. തീക്കോയി സെൻറ് മേരീസിലെ അമലു സോബി ഒന്നാം സമ്മാനമായ 3001 രൂപ Read More…
ഉപതെരഞ്ഞെടുപ്പ്: പ്രാദേശികാവധി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പു നടക്കുന്ന ഈരാറ്റുപേട്ട നഗരസഭ പതിനാറാം വാർഡ് (കുഴിവേലി വാർഡ്) അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ്( ഐ.റ്റി.ഐ.) എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഡിസംബർ പത്തിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്‌റ്റേഷനുകളായി ഉപയോഗിക്കുന്ന സ്‌കൂളുകൾക്ക് ഡിസംബർ 09, 10 തീയതികളിലും അവധി ആയിരിക്കും. ഈ നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന ഡിസംബർ പത്തിന് വൈകിട്ട് ആറു മണിക്ക് Read More…
കാട്ടുപന്നി ആക്രമണത്തിൽ നിന്നും കടനാട് പഞ്ചായത്തിനെ മോചിപ്പിക്കാൻ നടപടികൾ ആരംഭിച്ചു- പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി
കടനാട് പഞ്ചായത്തിൻ്റെ മലയോര ഗ്രാമങ്ങളായ മറ്റത്തിപ്പാറ, നീലൂർ, അഴികണ്ണി, നൂറുമല, പൊതിചോറ്റുപാറ, കാവുംകണ്ടം പ്രദേശങ്ങളിൽ മനുഷ്യർക്കും കാർഷിക വിളകൾക്കും നാശം വിതയ്ക്കുന്ന കാട്ടുപന്നി ശല്യം നേരിടുവാൻ അടിയന്തിര നടപടി സ്വീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി അറിയിച്ചു. കഴിഞ്ഞദിവസം പഞ്ചായത്ത് മെമ്പറായ മധു KR ന് ബൈക്കിന് കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ച് പരുക്ക് പറ്റുകയും ഞള്ളായിൽ ബിജു ഉൾപ്പെടെയുള്ളവരുടെ കാർഷിക വിളകൾ കാട്ടുപന്നി നശിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതേതുടർന്ന് തോക്ക് ലൈസൻസ് ഉള്ള കടനാട് പഞ്ചായത്ത് നിവാസികളായ Read More…
ഏറ്റുമാനൂർ ഗവണ്മെന്റ് ഐ റ്റി ഐയിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി
ഏറ്റുമാനൂർ: കോട്ടയം സെൻട്രൽ ലയൻസ് ക്ലബ് ഓഫ് കോട്ടയത്തി ന്റെ നേതൃത്വത്തിൽ Govt ITI Ettumanur RRC, NSS Unit, Govt: MedicalCollege എന്നിവയുമായി ചേർന്ന് മെഗാ രക്തദാന ക്യാമ്പ് നടത്തി. 122 യൂണിറ്റ് ബ്ലഡ് നൽകി. രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് ഡിസ്റ്റിറ്റിക്ട്318B ഗവർണർ MJFലയൺ Rവെങ്കിടാചലം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ K സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാ സ്റ്റ് ഡിസ്റ്റിക് ഗവർണർ MJFലയൺ പ്രിൻസ് സ്‌കറിയ മുഖ്യപ്രഭാഷണം നടത്തി. ലയൻസ് Read More…
ലഹരി ദുരന്തങ്ങള്‍ക്ക് സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ട് : ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍
മദ്യമോ മാരക ലഹരിവസ്തുക്കളോ ഉപയോഗിച്ചത് മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ടെന്നും സര്‍ക്കാരിനെയും കട്ടുപ്രതിയായി പരിഗണിക്കണമെന്നും കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ മുന്‍സംസ്ഥാന സെക്രട്ടറിയും പാലാ രൂപതാ ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍. കാഞ്ഞിരപ്പള്ളി, പാലാ രൂപതകളുടെയും കോട്ടയം അതിരൂപതയുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുകയും സര്‍ക്കാര്‍തന്നെ മദ്യഷാപ്പുകള്‍ നടത്തുകയും ചെയ്ത് അതുമൂലം മനുഷ്യന് അപകടങ്ങളും നാശനഷ്ടങ്ങളും ഉണ്ടാകുന്നുണ്ടെങ്കില്‍ നിശ്ചയമായും സര്‍ക്കാര്‍ കൂട്ടുപ്രതിയാകണം. എം.ഡി.എം.എ., കഞ്ചാവ് പോലുള്ള മാരക ലഹരികള്‍ മൂലമുള്ള കേസുകളും ഈ Read More…
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും റോട്ടറി ക്ലബ് ഓഫ് പാലായും സംയുക്തമായി ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു
കുറുമണ്ണ്: ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും റോട്ടറി ക്ലബ് ഓഫ് പാലായും സംയുക്തമായി ഭിന്നശേഷി ദിനാചരണം ഡിസംബർ 3 ചൊവ്വാഴ്ച 11 മണിക്ക് കുറുമണ്ണ് ദയ ഓഫീസ് കെട്ടിടത്തിൽ വെച്ച് നടത്തപ്പെട്ടു. ദയ ചെയർമാൻ ശ്രീ. പി. എം.ജയകൃഷ്ണൻ അധ്യക്ഷഥ വഹിച്ച യോഗം ദയ മെന്റർ, Motivational Speaker, Author, Social Enabler കൂടിയായ ശ്രീമതി. നിഷ ജോസ് K മാണി ഉദ്‌ഘാടന കർമം നിർവഹിച്ചു. പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് Dr. സെലിൻ റോയി മുഖ്യ Read More…











