general

ഹൂലാ ഹൂപ്പിൽ വിസ്മയം തീർത്ത് റുമൈസ ഫാത്തിമ

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഏറ്റവും മികച്ച സമയം കണ്ടെത്തി . വൈക്കം കോട്ടിപ്പറമ്പിൽ അബ്ദുൽ സലാം റാവുത്തറുടെയും, സീന റാവുത്തറുടെയും കൊച്ചുമകളും ,മാനങ്കേരിൽ മുഹമ്മദ് റഫീഖ്, സിനിയ റഫീഖ് ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഇളയ മകളും, കൊടുങ്ങല്ലൂർ ഭാരതിയ വിദ്യാഭവൻ 3 ആം ക്ലാസ് വിദ്യാർത്ഥിനിയും 8 വയസ്സുകാരിയുമാണ് റുമൈസ ഫാത്തിമ. റൈഹാൻ മുഹമ്മദ് ഇരട്ട സഹോദരനും,റെന പർവ്വിൻ സഹോദരിയുമാണ്. നിലവിലെ റെക്കോർഡായ ഒരു മണിക്കൂർ 48 മിനിറ്റ് റുമൈസ 4 മണിക്കൂറും 33 Read More…

general

മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി; അനുവാദം കര്‍ശന ഉപാധികളോടെ

മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കി. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് ജോലികള്‍ക്കാണ് അനുമതി നല്‍കിയത്. കര്‍ശന ഉപാധികളോടെ ജലവിഭവ വകുപ്പാണ് അനുമതി നല്‍കി ഉത്തരവ് ഇറക്കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തില്‍ എത്തിയ ബുധനാഴ്ച തന്നെയാണ് മുല്ലപ്പെരിയാര്‍ ഡാം അറ്റകുറ്റപ്പണിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവ് ഇറക്കിയതും. ഉപാധികളോടെയാണ് അനുമതി. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് അറ്റകുറ്റപ്പണികള്‍ക്കാണ് അനുമതി. ഇടുക്കി എംഐ Read More…

general

ളാലം ബ്ലോക്ക് പഞ്ചായത്തിന്‍റെ കേരളോത്സവം ഉദ്ഘാടനം ചെയ്തു

ളാലം ബ്ലോക്ക് പഞ്ചായത്തിന്‍റെ കേരളോത്സവം 2024 ഡിസംബർ 14, 15 തീയ്യതികളിൽ നടത്തപ്പെടുന്നു. ളാലം ബ്ലോക്ക് പഞ്ചായത്തിന്‍റെ കേരളോത്സവം 2024 ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് (ഇൻ ചാർജ്) ശ്രീ ആനന്ദ് മാത്യു ചെറുവള്ളിലിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് കുമാരി ദർശന എസ്. നായർ ഉദ്ഘാടന സമ്മേളനത്തിൽ ഭദ്ര ദീപം തെളിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. Read More…

general

കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിലെ രണ്ടു പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.

general

വിദേശത്തു നിന്നും ഇന്ത്യയിലെ അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന യാത്ര നിരക്ക് വർദ്ധനവ് പിൻവലിക്കണം

ഏറ്റുമാനൂർ : അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും കേരളത്തിലേക്കുള്ള വിമാന നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്ന് പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ ഇന്ത്യയുടെ പ്രസിഡന്റ്‌ ഐസക് പ്ലാപ്പള്ളിൽ. ക്രിസ്മസ് ന്യൂഇയർ സീസണിൽ യാത്രക്കാരുടെ എണ്ണം കൂടുന്നു. സാധാരണ യാത്രക്കാർക്ക് വിമാന നിരക്ക് കൂടുന്നതിനാൽ യാത്ര വേണ്ടന്ന് വെക്കുന്ന സ്ഥിതിയിലായിരിക്കുകയാണെന്ന് ഐസക് പ്ലാപ്പള്ളിൽ. പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ ഇന്ത്യയുടെ മേഖലാ കൺവെൻഷനും ഏറ്റുമാനൂരിൽ 101 ജംഗ്ഷനിൽ (പെട്രോൾ പമ്പിന്റെ എതിർവശം) പുതിയ ഓഫീസിന്റെ ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു Read More…

general

സ്വാഗത സംഘ രൂപീകരണ യോഗം നടത്തി

മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കുളിൽ വി എച്ച് എസ് ഇ യുടെ ആഭിമുഖ്യത്തിൽ ഡിസംമ്പർ 21 മുതൽ നടത്തുന്ന എൻ എസ് എസ് സപ്ത ദിന ക്യാമ്പ് മുരിക്കുംവയൽ ഗവ: എൽ പി സ്കൂളിൽ നടത്താൻ തീരുമാനിച്ചു. പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ഡോ: ഡി. ജെ സതീഷ് ഉദ്ഘാടനം ചെയ്തു. എൽ പി സ്കൂൾ പ്രസിഡൻ്റ് സജിമോൻ പി ജെ, എം Read More…

general

തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം നാളെ; ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി.എൻ. വാസവനും തമിഴ്‌നാട് മന്ത്രി എ.വി. വേലുവും

വൈക്കം: കേരള തമിഴ്‌നാട് മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനച്ചടങ്ങിന്റെ ഒരുക്കങ്ങൾ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവനും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പുമന്ത്രി എ.വി. വേലുവും സംയുക്തമായി വിലയിരുത്തി. വൈക്കം ബീച്ച് മൈതാനിയിലെ പടുകൂറ്റൻ വേദിയിലാണ് ഉദ്ഘാടനസമ്മേളനം നടക്കുന്നത്. വേദി നിർമാണവും പന്തൽ നിർമാണവും അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഉദ്ഘാടനച്ചടങ്ങിനെക്കുറിച്ചു വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിനു ശേഷമാണ് ഇരുമന്ത്രിമാരും ഒരുമിച്ചെത്തി ബീച്ച് മൈതാനിയിലെ ഒരുക്കങ്ങൾ വിലയിരുത്തിയത്. തമിഴ്‌നാട്മന്ത്രി എ.വി. വേലുവിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. Read More…

general

ഹൂലാഹൂപ്പ് സ്പിൻ ചെയ്ത് വേൾഡ് റെക്കോഡിൽ ഇടം പിടിക്കാനൊരുങ്ങുകയാണ് റുമൈസ ഫാത്തിമ എന്ന 8 വയസ്സുകാരി

ഡിസംബർ 14 ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈക്കം സത്യാഗ്രഹ ഹാളിൽ വെച്ച് ഹൂലാഹൂപ്പ് സ്പിൻ ചെയ്ത് വേൾഡ് റെക്കോഡിൽ ഇടം പിടിക്കാനൊരുങ്ങുകയാണ് റുമൈസ ഫാത്തിമ എന്ന 8 വയസ്സുകാരി. നിലവിലുള്ള റെക്കോർഡ് 1 മണിക്കൂർ 48 മിനിറ്റാണ്. വൈക്കം മുൻ വൈസ് ചെയർമാൻ അബ്ദുൽ സലാം റാവുത്തറുടെയും സീന റാവുത്തറുടെയും കൊച്ചുമകളും , കൊടുങ്ങല്ലൂർ മാനം കേരിൽ മുഹമ്മദ് റഫീഖ്, സിനിയ ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഇളയ മകളുമാണ് റുമൈസ ഫാത്തിമ. കൊടുങ്ങല്ലൂർ ഭാരതിയ Read More…

general

ബിജെപി ദേശീയ നേതാക്കൾ മുനമ്പം സന്ദർശിച്ചു

ബിജെപി ദേശീയ നേതാവും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ,സംസ്ഥാന സഹപ്രഭാരിയും എംപിയുമായ അപരാജിത സാരംഗി എന്നിവർ സമരത്തിന്റെ 57-ആം ദിവസമായ ഇന്ന് മുനമ്പം സമര പന്തൽ സന്ദർശിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.ഷോൺ ജോർജ്, സംസ്ഥാന വക്താവ് അഡ്വ. ശങ്കു ടി ദാസ്, മൈനോറിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ്‌ ജിജി തോമസ് ഉൾപ്പടെ മറ്റ് ബിജെപി പ്രവർത്തകർ എന്നിവർ നേതാക്കളെ അനുഗമിച്ചു. കമ്മീഷനെ നിയോഗിച്ചത് വഴി മുനമ്പം വിഷയത്തെ പ്രാദേശിക വിഷയമാക്കി ഒത്തുതീർപ്പാക്കാനാണ് സംസ്ഥാന സർക്കാർ Read More…

general

അപ്രഖ്യാപിത മദ്യനയവും മദ്യനയത്തിന്റെ കുത്തൊഴുക്കും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല

സംസ്ഥാന സര്‍ക്കാരിന്റെ അപ്രഖ്യാപിത മദ്യനയവും ഇതുമൂലമുള്ള മദ്യത്തിന്റെ കുത്തൊഴുക്കും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും ‘നയമില്ലാത്ത നയം’ ചരിത്ര സംഭവമാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെ അര്‍ദ്ധവാര്‍ഷിക സമ്മേളനം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും കൂണുകള്‍പോലെയാണ് മദ്യശാലകള്‍ വിവിധ രൂപത്തിലും ഭാവത്തിലും മുളച്ചുപൊങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ അബ്കാരിയായ സര്‍ക്കാരിനും, സ്വകാര്യ അബ്കാരികള്‍ക്കും വേണ്ടിയുള്ള നയമാണിവിടെ നടപ്പാക്കുന്നത്. മദ്യപന്റെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. കുടുംബബന്ധങ്ങള്‍ തകരുകയാണ്. അബ്കാരികള്‍ കണ്ണീരിന്റെ വിലയാണ് കുത്സിത മാര്‍ഗ്ഗത്തിലൂടെ നേടിയെടുക്കുന്നത്. മദ്യപന്റെ മദ്യാസക്തിയെന്ന ബലഹീനതയെ Read More…