general

ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ 5 വിദ്യാര്‍ത്ഥികള്‍ നാളെ SSLC പരീക്ഷ എഴുതും; പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ നല്‍കും

കോഴിക്കോട് താമരശേരി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍, കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളില്‍ വച്ച് SSLC പരീക്ഷ എഴുതും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് പൊലീസ് സുരക്ഷ നല്‍കും വെള്ളിമാട്കുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് നിലവില്‍ വിദ്യാര്‍ഥികള്‍ ഉള്ളത്. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് മൊബൈല്‍ ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ ഫോണ്‍ ആണ് കണ്ടെടുത്തത്. നാല് സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. കേസിലെ പ്രതികള്‍ Read More…

general

മാസപ്പിറ കണ്ടു; നാളെ റമദാൻ വ്രതാരംഭം

കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. മാസപ്പിറ കണ്ടതിനാൽ ഞായറാഴ്ച റബ്ബീഉൽ അവൽ ഒന്നായിരിക്കും. പൊന്നാനിയിലും കാപ്പാടും പൂവ്വാറും വർ‌ക്കലയിലും മാസപ്പിറ കണ്ടു. നാളെ റമദാൻ ഒന്നായിരിക്കുമെന്ന പാണക്കാട് തങ്ങൾ അറിയിച്ചു. ഇത് കാരുണ്യത്തിന്റേയും നരകമോചനത്തിന്റേയും മാസമാണെന്ന് സാദിഖലി ഷിഹാബ് തങ്ങൾ അറിയിച്ചു.

general

സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ്

അരീക്കര- അരീക്കര സെന്റ് റോക്കീസ് ഇടവക ദേവാലയത്തിന്റെ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മൾട്ടിസ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മാർച്ച്‌ 2 ഞായറാഴ്ച രാവിലെ 09:30 മുതൽ 12:30 വരെ സെന്റ് റോക്കീസ് യു പി സ്കൂളിൽ നടത്തുന്നു. ഇടവകയിലെ ക്നാനായ കാത്തലിക്ക് വിമൻസ് അസോസിയേഷൻ,കെ സി വൈ എൽ,ജൂബിലിക്കമ്മറ്റി എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ജനറൽ മെഡിസിൻ,കമ്മ്യൂണിറ്റി മെഡിസിൻ,ഗ്യാസ്ട്രോഎൻട്രോളജി, പൾമനോളജി,ഡെർമറ്റോളജി ,ഇ എൻ ടി എന്നി വിഭാഗങ്ങൾക്ക് പുറമെ സൗജന്യ രക്ത,രക്ത Read More…

general

കുട്ടിക്കാനം മരിയൻ കോളേജിൽ മെഗാ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം നടത്തപ്പെട്ടു

ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്ടുകളിൽ ഒന്നായ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം ലയൺസ് 318Bയുടെ നേതൃത്വത്തിൽ കുട്ടിക്കാനം മരിയൻ കോളേജിൽ നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം കോളേജ് അഡ്മിനിസ്ട്രേറ്റർ റവ: ഫാദർ തോമസ് ഞള്ളിയിലിന്റെ അധ്യക്ഷതയിൽ മുൻ കിൻഫ്രാ ചെയർമാനും, നാഷണൽ ഫാക്കൽറ്റിയുമായ ശ്രീ ജോർജ്ജ്കുട്ടി ആഗസ്തി നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഡിപ്പാർട്മെന്റ് ഹെഡ് ഡോക്ടർ രൂപാ ആർ, ദേവികാ എം, ആഷ്‌ലി മാത്യു, ടിനോ തോമസ് Read More…

general

യുവാക്കളെ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നു, സിനിമകളിലെ വയലൻസ് നിയന്ത്രിക്കണം :രമേശ് ചെന്നിത്തല

സിനിമകളിലെ അക്രമങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടുത്തിടെ പുറത്തിറങ്ങിയ മലയാളചിത്രം മാർക്കോ ഉൾപ്പെടെയുള്ള സിനിമകളുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹത്തിന്റെ വിമർശനം. വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാപകമായ അക്രമങ്ങൾ നടക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതിനൊപ്പം ആർ.ഡി.എക്സ്, മാർക്കോ പോലുള്ള സിനിമകൾ വന്ന് ആളുകളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതെല്ലാം തടയേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ​ഗവണ്മെന്റ് ഇവിടെ നിഷ്ക്രിയമായിരിക്കുകയാണ്. ഏത് മാർ​ഗത്തിലൂടെയും ജനങ്ങളെ വഴിതെറ്റിക്കാനും Read More…

general

വെള്ളികുളത്തിനു സമീപം കാരികാട് തീപിടിത്തത്തിൽ കൃഷിഭൂമി കത്തിനശിച്ചു

വെള്ളികുളം : വെള്ളികുളത്തിനു സമീപം കാരികാട് കമ്പിപ്പാലം റോഡിന് സമീപത്തുള്ള കൃഷിയിടങ്ങളിൽ ഉണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടമുണ്ടായി. ഇന്നലെ (ബുധൻ) രാവിലെ 10 മണിയോടെ വാഴയിൽ ജെയ്സന്റെ പുരയിടത്തിലാണ് ആദ്യം തീപടർന്നത്. പിന്നീട് സമീപപ്രദേശങ്ങളിലെ കൃഷി സ്ഥലത്തേക്ക് ആളിപ്പടർന്നു. വാഴയിൽ ബോസ്, പാമ്പാടത്ത് ആന്റോ, വഴക്കുഴയിൽ ജോഷി എന്നിവരുടെ കൃഷിസ്ഥലത്തേക്കു തീ വ്യാപിച്ച് വലിയ നഷ്ടമാണ് ഉണ്ടായത്. ശക്തമായ കാറ്റും ദുർഘടമായ വഴിയും മൂലം ഫയർഫോഴ്സിനും ഈ സ്ഥലത്തേക്കു വരാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. റബർ, കാപ്പി, കുരുമുളക്, Read More…

general

കുട്ടികളിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് അധ്യാപകരും പി.ടി.എ.യും യോജിച്ച് ഇടപെടണം: അഡ്വ. പി. സതീദേവി

കൗമാരക്കാരായ കുട്ടികളിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് സ്‌കൂളുകളിലെ അധ്യാപക രക്ഷകർതൃസമിതിയും അധ്യാപകരും യോജിച്ച് ഇടപെടണമെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ചങ്ങനാശേരി നഗരസഭാ ഹാളിൽ നടന്ന വനിതാ കമ്മിഷൻ സിറ്റിങിൽ സംസാരിക്കുകയായിരുന്നു അവർ. കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനും സ്‌കൂളുകളിൽ അധ്യാപകരും വിദ്യാർഥികളും തമ്മിൽ സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനുമായി അധ്യാപക രക്ഷകർതൃ സമിതി മുന്നിട്ടു പ്രവർത്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികളുടെ മാനസികനിലയെ ബാധിക്കാത്ത തരത്തിൽ തെറ്റുകൾ പറഞ്ഞ് മനസിലാക്കി കൊടുക്കാനും Read More…

general

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ :മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ യോഗം ചേർന്നു

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ടു വിപുലമായ ഒരുക്കങ്ങൾക്കു നിർദേശം നൽകി ദേവസ്വം-സഹകരണ-തുറമുഖം വകുപ്പു മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു ശബരിമല തീർഥാടനകാലത്തെ ആസൂത്രണം മാതൃകയാക്കി എല്ലാവരും ഏകമനസോടെ പ്രവർത്തിക്കണമെന്ന് ഏറ്റുമാനൂർ ശ്രീകൈലാസ് ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ വകുപ്പു മേധാവികളുടെയും ജനപ്രതിനിധികളുടെയും ദേവസ്വം ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കർശനമായ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വനംവകുപ്പ് അധികൃതർക്ക് കർശന നിർദ്ദേശം Read More…

general

കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ 4-ാമത് സെനറ്റ് സമ്മേളനം

കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ 4 ആമത് സെനറ്റ് സമ്മേളനം സിസ്റ്റർ സാവിയോ മെമ്മോറിയൽ ഹാൾ, BCM കോളേജിൽ വച്ച് ഫെബ്രുവരി മാസം നടത്തപ്പെട്ടു. കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ. ജോണീസ് പി. സ്റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത വികാരി ജനറാളും ദീപിക എം.ഡിയുമായ റവ.ഫാ മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നാളിതുവരെ കെ.സി.വൈ.എൽ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന മുൻകാല ഭാരവാഹികളെ അനുസരിച്ച അദ്ദേഹം നിലവിലുള്ള ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് Read More…

general

അതിദരിദ്ര കുടുംബങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

ഇടമറ്റം: മീനച്ചിൽ ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങൾക്ക് ഉപജീവന സംരംഭങ്ങൾ ആരംഭിക്കുന്നതിലേക്കായി വിവിധ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സോജൻ തൊടുക ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീയുടെ ‘ഉജ്ജീവനം ‘ പദ്ധതിയിലുൾപ്പെടുത്തി ഒന്നരലക്ഷം രൂപ ചെലവഴിച്ച് തയ്യൽ മെഷീൻ, പുല്ലുവെട്ടി യന്ത്രം, കോഴി, കോഴിക്കൂട് എന്നിവയാണ് വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ, മെമ്പർമാരായ ബിജു റ്റി.ബി, ജോയി കുഴിപ്പാല, Read More…