KL 07 BQ 7233 കാറിന്റെ RC ബുക്ക് അടങ്ങിയ ഫയൽ പാറത്തോടു ഓട്ടോ ഡ്രൈവറുടെ കൈയിൽ നിന്നും നഷ്ടപെട്ടു. ഇന്നലെ രാവിലെ (05-03-2025,ബുധനാഴ്ച ) ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാറത്തോടു തുടങ്ങിയ ഭാഗങ്ങളിൽ ഓട്ടോ സഞ്ചരിച്ചതിനു ശേഷമാണ് ഫയൽ നഷ്ട്ടപ്പെട്ട വിവരം അറിയുന്നത്. കണ്ടു കിട്ടുന്നവർ ദയവായി പാറത്തോട് ഫാത്തിമ ലേഡീസ് സെന്ററിലോ, ഷഫീഖ് കുഴികാടൻ ഫോൺ: 9744713288 ദയവായി വിവരം അറിയിക്കുക.
general
റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം; ഹൈക്കോടതി
സംസ്ഥാനത്തെ റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. റാഗിങ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യം. റാഗിങ് വിരുദ്ധ നിയമത്തിന് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും റാഗിങ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗൽ സർവീസസ് അതോറിറ്റി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. റാഗിങ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ ഹര്‍ജിയില്‍ യുജിസിയെ കക്ഷി Read More…
ടെലിവിഷനിലേക്ക് ‘മാര്‍ക്കോ’ എത്തില്ല; പ്രദര്‍ശനാനുമതി നിഷേധിച്ച് സിബിഎഫ്‍സി
തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള Read More…
കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തീരുന്നു; ഇനിമുതൽ എല്ലാ മാസവും ഒന്നാംതീയതി തന്നെ ശമ്പളമെന്ന് മന്ത്രി
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി തീരുന്നു.ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍ അറിയിച്ചു. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതൽ തന്നെ കിട്ടും.സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക .10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി മാസം തോറും 50 കോടി സർക്കാർ തുടർന്നു നൽകും..ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്. എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും. സർക്കാർ പണം Read More…
ഷഹബാസിൻ്റെ കൊലപാതകം; കുറ്റാരോപിതരെ ജുവനൈൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കും
താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളെയും വെള്ളിമാട്കുന്നിലെ ജുവനൈല്‍ ഹോമില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിക്കും. നേരത്തെ താമരശ്ശേരിയില്‍ ഇവര്‍ പഠിക്കുന്ന സ്‌കൂളില്‍ പരീക്ഷ എഴുതിക്കാന്‍ ഉള്ള തീരുമാനം പ്രതിഷേധ സാധ്യത കണക്കില്‍ എടുത്ത് മാറ്റിയിരുന്നു. പിന്നീട് കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂളാണ് പരീക്ഷാ കേന്ദ്രമായി അനുവദിച്ചിരുന്നത്. എന്നാൽ പിന്നീട് ജുവനൈല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ വിവിധ Read More…
ബുക്ക് റിവ്യൂ ഫോറം മീറ്റിംഗ് നാളെ
ദർശന സാംസ്കാരിക കേന്ദ്രവും ഡ്രീം സെറ്റേഴ്സും ചേർന്ന് നടത്തുന്ന ബുക്ക് റിവ്യൂ ഫോറം മീറ്റിംഗ് നാളെ (മാർച്ച് 3 തിങ്കൾ) വൈകുന്നേരം 5.30ന് ദർശന സാംസ്കാരിക കേന്ദ്രത്തിൽ നടക്കും. ഡോ. ജേക്കബ് ജോർജ്ജ്, രഘുനാഥ് പി ,എ എൻ ശോഭ, ജയിംസ് സി തോമസ് എന്നിവർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തും. വായന ഇഷ്ടപ്പെടുന്ന ആർക്കും പരിപാടിയിൽ പങ്കെടുക്കാം. 9447114328.
ആശാവർക്കർമാരുടേത് “ആശയല്ല” “ആവശ്യമാണ് ” :പി.സി.തോമസ്
ആശാവർക്കർമാരുടെ “ആശ” അല്ല, അവരുടെ ഏറ്റവും പ്രധാനപ്പെട്ട “ആവശ്യ”മാണ് സമരക്കാർ ഉന്നയിക്കുന്നത് എന്ന് സിപിഎം കക്ഷിയും കേരള സർക്കാരും മനസ്സിലാക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്. അവരുടെ ന്യായമായ ആവശ്യങ്ങളെ പുച്ഛിച്ചുതള്ളുന്ന സിപിഎം, സമരം നിർത്തി ജോലിക്ക് പ്രവേശിക്കുന്നില്ലെങ്കിൽ “പകരം ആളെ നിയമിക്കും”, എന്നാണ് ഇപ്പോൾ പറയുന്നത്. സിപിഎം നടത്തുന്ന സമരങ്ങളിലും സർക്കാരിനും പാർട്ടിക്കും “ഇതേ നയമാണോ” എന്നും പി.സി തോമസ് ചോദിച്ചു.
കേരളത്തിൽ ഏത് നിമിഷവും ആരും കൊല്ലപ്പെടുന്ന സാഹചര്യം: കെ.സുരേന്ദ്രൻ
കേരളത്തിൽ ഏത് നിമിഷവും ആരും കൊല്ലപ്പെടുന്ന സാഹചര്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം ജീവിക്കാൻ കൊള്ളാത്ത നാടായി മാറിയിരിക്കുന്നുവെന്നും പൂഞ്ഞാറിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്കൂളുകളിൽ ഇംഗ്ലീഷ് സിനിമകളെ നാണിപ്പിക്കുന്ന വിധത്തിലുള്ള അക്രമ സംഭവങ്ങളാണ് നടക്കുന്നത്. വെഞ്ഞാറമൂടിലെ അരും കൊലകൾക്ക് പിന്നിലെ കൊലയാളിക്ക് പരിശീലനം ലഭിച്ചോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എൽപി – യുപി സ്കൂളുകളിൽ പോലും ലഹരിവസ്തുക്കൾ എത്തിക്കുന്ന മാഫിയ കേരളത്തിൽ സജീവമാകുകയാണ്. കേരളത്തിലെ എല്ലാ സ്കൂളുകൾക്കും മുന്നിലും മയക്കുമരുന്ന് വിതരണം നടക്കുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. Read More…
പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കണമെന്ന വിഷയത്തെ ആസ്പദമാക്കി പഠന ക്ലാസ് സംഘടിപ്പിച്ചു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സമ്മേളനത്തിൻ്റെ ഭാഗമായി കുട്ടികൾ പരീക്ഷയേ എങ്ങനെ അഭിമുഖികരിക്കണമെന്ന വിഷയത്തേ ആസ്പദമാക്കി മലയിഞ്ചിപ്പാറ സെൻ്റ് ജോസഫ് യു.പി സ്കൂളിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട യൂണിറ്റ് സെക്രട്ടറി ഫാത്തിമ അജാസ് പഠന ക്ലാസ് നയിച്ചു. പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സെക്രട്ടറി എം.ആർ പ്രസന്നകുമാർ മണ്ണിപ്ലാക്കൽ, ജിബിൻ ജോർജ് കല്ലാച്ചേരിൽ എന്നിവർ നേതൃത്വം നൽകി.
കെ.സി. ഇ.എഫ് മീനച്ചിൽ താലൂക്ക് സമ്മേളനവും തെരഞ്ഞെടുപ്പ് പൊതുയോഗവും നടത്തി
കേരളത്തിലെ സഹകരണ ജീവനക്കാരുടെ പ്രാബല സംഘടനയായ കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് സമ്മേളനവും തെരഞ്ഞെടുപ്പ് പൊതുയോഗവും കോ- ഓപ്പറേറ്റീവ്എംപ്ലോയിസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് മാർച്ച് 1 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്നു. പ്രസ്തുത സമ്മേളനത്തിൽ താലൂക്ക് പ്രസിഡൻ്റ് അരുൺ ജെ മൈലാടൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ. കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി സോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു. സംസ്ഥാന നിർവ്വാഹക സമിതിയംഗം തുഷാർ അലക്സ് മുഖ്യപ്രഭാഷണം Read More…











