കോട്ടയം: ഏറ്റുമാനൂരിൽ മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. ഷൈനിയുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തിയത്. ഫോൺ ലോക്കായ നിലയിലാണ്. മൊബൈൽ ഫോൺ സൈബർ വിദഗ്ധർ പരിശോധിക്കും. ഷൈനിയുടെ ഫോണും ഷൈനിയുടെ ഭർത്താവ് നോബിയുടെ ഫോണും ശാസ്ത്രീ യ പരിശോധനയ്ക്ക് വിധേയമാക്കും. ഷൈനിയുടെ ഫോൺ കാണാതായത്തിൽ ദു രൂഹതയുണ്ടായിരുന്നു. ഷൈനി ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് നോബി ഫോ ണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന വിവരമുണ്ട്. ഇത് ഉൾപ്പെടെ പരിശോധിക്കു ന്നതിന് ഷൈനിയുടെ ഫോൺ Read More…
general
മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് പൂർവ്വ വിദ്യാർഥി സംഗമം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണം നടത്തി
മേലുകാവ് മറ്റം : മേലുകാവ് ഹെൻട്രി ബേക്കർ പൂർവ്വ കോളേജ് വിദ്യാർത്ഥി സംഗമം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണവും വനിതാ കമ്മറ്റി അംഗങ്ങളെ ആദരിക്കുകയും ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥി സംഗമം ഗ്രൂപ്പിന്റെ പ്രസിഡന്റ് സിബി മാത്യു, പ്ലാത്തോട്ടം നിർവ്വഹിച്ചു. സെക്രട്ടറി ജസീന്താ അഗസ്റ്റിൻ, ട്രഷറർ അഡ്വ.അനിൽകുമാർ, വൈസ് പ്രസിഡന്റ് വിൽസൺ മാത്യു, ജോ.സെക്രട്ടറി എലിസബത്ത് ദേവസ്യ എന്നിവർ പ്രസംഗിച്ചു.
ആര്‍ക്കും മദ്യം കിട്ടാതെ വരരുത്, 9 മണിക്ക് ക്യൂ നില്‍ക്കുന്നവര്‍ക്കെല്ലാം മദ്യം നല്‍കണം: ബെവ്‌കോ സര്‍ക്കുലര്‍
ബിവറേജ് പൂട്ടുന്നതിന് മുന്‍പ് ക്യൂവില്‍ നിന്ന എല്ലാവര്‍ക്കും മദ്യം ഉറപ്പാക്കണമെന്ന് സര്‍ക്കുലര്‍. 9 മണിക്ക് ക്യൂവില്‍ വരുന്ന എല്ലാവര്‍ക്കും മദ്യം ഉറപ്പിക്കണമെന്ന് ബീവറേജ് കോര്‍പ്പറേഷന്‍ സര്‍ക്കുലറില്‍ പറയുന്നു. ക്യൂ നില്‍ക്കുന്നവര്‍ക്ക് മദ്യം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മദ്യം വാങ്ങാനെത്തുന്നവരെ സമയം കഴിഞ്ഞെന്ന് പറഞ്ഞ് മടക്കിയയ്ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് ബിവറേജസ് പറയുന്നത്. എന്നാല്‍ ഷോപ്പ് ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിക്കാതെ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയത് അംഗീകരിക്കാനാകില്ലെന്നാണ് Read More…
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് നാളെ ഗതാഗതനിയന്ത്രണം
ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് നാളെ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ: ആറാട്ട് ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് പൂവത്തുംമൂട് ആറാട്ടുകടവിലെത്തി തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കുംവരെ ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോഡിൽ ഏറ്റുമാനൂർ മുതൽ പൂവത്തുംമൂട് വരെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതവും, റോഡിന്റെ വശങ്ങളില്‍ പാര്‍ക്കിങ്ങും അനുവദിക്കുന്നതല്ല. പാലാ, ഏറ്റുമാനൂർ, പട്ടിത്താനം ഭാഗങ്ങളില്‍നിന്നും മണർകാട് ബൈപാസ് റോഡെ പോകേണ്ട വാഹനങ്ങൾ കോട്ടയം ടൗൺ വഴി പോകേണ്ടതാണ്. മണർകാട് ഭാഗത്തുനിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പൂവത്തുംമൂട് നിന്നും തിരിഞ്ഞ് Read More…
എയ്ഞ്ചൽവാലിയിൽ വനവിജ്ഞാന വ്യാപന കേന്ദ്രം തുറന്നു
എരുമേലി, മുണ്ടക്കയം കോരുത്തോട് പഞ്ചായത്തുകളിലെ ഇക്കോ ഡെവലപ്മെന്റ് സൊസൈറ്റികളുടെ സംയുക്ത ആസ്ഥാനമായി വനം വകുപ്പിന് കീഴിൽ 1.31 കോടി രൂപ ചിലവഴിച്ച് രണ്ട് നിലകളിലായി പണികഴിപ്പിച്ച ഇ.ഡി. സി ഹാളിന്റെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി ശ്രീ എ.കെ ശശീന്ദ്രൻ നിർവഹിച്ചു. വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കാതിരിക്കാൻ സമ്പൂർണ്ണ പ്രതിരോധ സംവിധാനം ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി പൂഞ്ഞാർ മാറുകയാണന്നും, പൂഞ്ഞാറിനെ മനുഷ്യ-വന്യമൃഗ സൗഹൃദ പ്രദേശമാക്കി മാറ്റും എന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ചടങ്ങിൽ Read More…
കടപ്പാട്ടൂർ ഉത്സവം 2025 ; ക്ഷേത്രനഗരി ഉത്സവത്തിനായുള്ള ഒരുക്കത്തിൽ തിരുവുത്സവ നോട്ടീസ് പ്രകാശനം ചെയ്തു.
പാലാ : കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ 2025ലെ തിരുവുത്സവം മാർച്ച് 31ന് കൊടിയേറി ഏപ്രിൽ 7ന് ആറാട്ടോടെ സമാപിക്കും. തിരുവുത്സവ നോട്ടീസ് പ്രകാശനം ക്ഷേത്രസന്നിധിയിൽ വെച്ച് നടന്ന ചടങ്ങിൽ ആദരണീയനായ ദേവസ്വം പ്രസിഡന്റ് ശ്രീ. മനോജ് ബി. നായരും ബഹു. പാലാ DySP P. K സദനും ചേർന്നു നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി N. ഗോപകുമാർ, ഖജാൻജി K. R. ബാബു കണ്ടത്തിൽ, ഭരണസമിതി അംഗങ്ങളായ സി എസ് സിജു, പി കെ ശ്രീധരൻ കർത്താ, വി. Read More…
കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ 101 മത് വാർഷികം നാളെ
കവീക്കുന്ന്: സെൻ്റ് എഫ്രേംസ് യു പി സ്കൂളിൻ്റെ നൂറ്റി ഒന്നാമത് വാർഷികം നാളെ (07/03/2025) വൈകിട്ട് 5 ന് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യും. മോൺ ജോസഫ് മലേപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നിർവ്വഹിക്കും. ഫാ ജോസഫ് വടകര അധ്യക്ഷ വഹിക്കും. മുനിസിപ്പൽ കൗൺസിലർന്മാരായ ജോസ് ചീരാംകുഴി, ബൈജു കൊല്ലംപറമ്പിൽ, സിജി ടോണി, ഹെഡ്മാസ്റ്റർ ജിനോ ജോർജ്, എബി ജെ ജോസ്, ആൻ്റണി മാളിയേക്കൽ, ടോണി ആൻ്റണി, ശാലിനി ജോയി എന്നിവർ പ്രസംഗിക്കും. ശതാബ്ദി Read More…
പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ പീഡാനുഭവ ദൃശ്യാവിഷ്ക്കാരങ്ങളുടെ വെഞ്ചരിപ്പ് 21 ന്
കവീക്കുന്ന്: പാമ്പൂരാംപാറ വ്യാകുലമാതാ പള്ളിയോടനുബന്ധിച്ചു പുതിയതായി നിർമ്മിച്ച 14 പീഡാനുഭവങ്ങൾ ദൃശ്യാവിഷ്ക്കാരങ്ങളും പീയാത്ത ശില്പവും 21 ന് വൈകിട്ട് 4 മണിക്ക് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിക്കുമെന്ന് വികാരി ഫാ ജോസഫ് വടകര അറിയിച്ചു. 95 വർഷം മുമ്പ് 1930ലാണ് പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിന് തുടക്കം കുറിച്ചത്. ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനാണ് പാമ്പൂരാംപാറയിലെ പള്ളി സ്ഥാപിച്ചത്. 1931 ൽ പാമ്പൂരാംപാറയിൽ കുരിശു സ്ഥാപിച്ചു കുരിശിൻ്റെ Read More…
ഏറ്റുമാനൂർ ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ രൂപീകരിച്ചു
ഏറ്റുമാനൂർ: കെ ഡിസ്‌കും കിലയും ചേർന്നു നടപ്പാക്കുന്ന ‘ഒരു തദ്ദേശസ്ഥാപനം ഒരു ആശയം’ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ രൂപീകരിച്ചു. ബ്ലോക്ക് കേന്ദ്രീകരിച്ച് സർക്കാർ സംവിധാനങ്ങൾ, അക്കാദമിക സ്ഥാപനങ്ങൾ, വ്യവസായങ്ങൾ/ സംരംഭങ്ങൾ, പൊതുസമൂഹം എന്നിവ കൂട്ടിയോജിപ്പിച്ച് സങ്കീർണമായ വികസന പ്രശ്നങ്ങൾ പരിഹരിക്കാനും സമഗ്രമായ ഇന്നവേഷൻ ആവാസ വ്യവസ്ഥ ഉണ്ടാക്കിയെടുക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളെ സഹായിക്കുന്നതിനു വേണ്ടിയാണ് ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ എന്ന ആശയം നടപ്പാക്കുന്നത്. ഏറ്റുമാനൂർ ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ രൂപീകരണ ശില്പശാല ബ്ലോക്കുപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. Read More…
സംസ്ഥാനത്തെ എസ് ഡി പി ഐ ഓഫീസുകളിൽ ഇഡി റെയ്ഡ്
എസ്‌ഡിപിഐയുമായി ബന്ധപ്പെട്ട് കേരളത്തിലെ സംസ്ഥാന കമ്മിറ്റി ഓഫീസടക്കം രാജ്യത്തെ 12 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്. പാർട്ടിയുടെ ദേശീയ ആസ്ഥാനത്തും റെയ്‌ഡ് നടക്കുന്നുണ്ട്. എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് പരിശോധന. തിരുവനന്തപുരം പാളയത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് പരിശോധന നടത്തുന്നത്. ദില്ലിയിലെ ദേശീയ ആസ്ഥാനത്തും പരിശോധന നടക്കുന്നുണ്ട്. ഒപ്പം മലപ്പുറം, ബെംഗളുരു, നന്ദ്യാൽ, താനെ, ചെന്നൈ, പകുർ, കൊൽക്കത്ത, ലഖ്‌നൗ, ജയ്‌പുർ എന്നിവിടങ്ങളിലും ആന്ധ്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ലോക്കൽ പൊലീസിനെ Read More…











