പൂവത്തോട് സെൻ്റ് തോമസ് സൺഡേ സ്കൂളിൽ വിശ്വാസോത്സവത്തോട് അനുബന്ധിച്ച് നാല്പതാം വെള്ളി ആചരണം നടത്തി. കുരിശിൻ്റെ വഴിയിൽ ഓരോ സ്ഥലങ്ങളും കുട്ടികൾ നിശ്ചല ദൃശ്യം ഒരുക്കി വൃത്യസ്തമാക്കി. വികാരി റവ. ഫാ. ജേക്കബ് പുതിയാപറമ്പിൽ , ഹെഡ്മാസ്റ്റർ റെജി കാക്കാനിയിൽ, അധ്യാപകർ എന്നിവർ കുരിശിൻ്റെ വഴിയ്ക്ക് നേതൃത്വം നൽകി.
general
നാൽപതാം വെള്ളി ആചരിച്ചു
പാമ്പൂരാംപാറ: നാൽപതാം വെള്ളി ആചരണത്തോടനുബന്ധിച്ച് കവീക്കുന്ന് പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തി. ധന്യൻ കദളിക്കാട്ടിലച്ചൻ്റെ ഭവനത്തിങ്കൽ നിന്നാരംഭിച്ച കുരിശിൻ്റെ വഴിയ്ക്ക് ഫാ ജോസഫ് മൈലാപ്പറമ്പിൽ നേതൃത്വം നൽകി. തുടർന്ന് വ്യാകുലമാതാ തീർത്ഥാടനകേന്ദ്രത്തിൽ മൂന്നാനി സെൻ്റ് പീറ്റേഴ്‌സ് പള്ളി വികാരി ഫാ കുര്യൻ ആനിത്താനം വിശുദ്ധ കുർബാന അർപ്പിച്ചു. തിരുക്കർമ്മങ്ങൾക്കുശേഷം നേർച്ചക്കഞ്ഞി വിതരണവും നടത്തി. 18ന് ദുഃഖവെള്ളിയാഴ്ച രാവിലെ 11ന് കവീക്കുന്ന് പള്ളിയിൽ നിന്നും പാമ്പൂരാംപാറ തീർത്ഥാടനകേന്ദ്രത്തിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുമെന്ന് വികാരി Read More…
അപകടകരമായ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ഗുണകരമായതിനെ ആട്ടിപ്പായിക്കുകയും ചെയ്യുന്ന നയമാണ് സര്‍ക്കാരിന്റേത് : പ്രസാദ് കുരുവിള
അപകടകരമായ മദ്യവ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ഗുണകരമായ വ്യവസായങ്ങളെ ആട്ടിപ്പായിക്കുകയും ചെയ്യുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. മദ്യവ്യവസായം സര്‍ക്കാരിനും, പൊതുസമൂഹത്തിനും കുടുംബങ്ങള്‍ക്കും വരുമാന നഷ്ടമുണ്ടാക്കുന്ന വരുമാനമാണ്. പെട്രോളും ലോട്ടറിയും നഷ്ടമുണ്ടാക്കുന്ന വരുമാനമല്ല. പൊതുജനം മദ്യം ഉപയോഗിക്കുക വഴി ഉണ്ടാക്കുന്ന റോഡപകടങ്ങള്‍, അക്രമങ്ങള്‍, കൊലപാതകങ്ങള്‍ ഇവയിലൂടെ സര്‍ക്കാരിനും പൊതുസമൂഹത്തിനുമുണ്ടാകുന്ന വരുമാന നഷ്ടം മദ്യവരുമാനത്തില്‍ നിന്നും ലഭിക്കുന്നതിന്റെ പതിന്‍മടങ്ങിരട്ടിയാണ്. സംസ്ഥാനത്തെ കള്ളുഷാപ്പുകളോട് പ്രകടിപ്പിക്കുന്ന പ്രീണനം എന്താണ്? സംസ്ഥാനത്തെ മുഴുവന്‍ പനകളും തെങ്ങുകളും ചെത്തിയാലും ഒരു Read More…
സ്വർണവിലയിൽ വൻകുതിപ്പ് ; പവന്റെ വില 70,000 രൂപയിലേയ്ക്ക്
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. ഇന്ന് 1480 രൂപ പവന് വർധിച്ചതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 69,960 രൂപയാണ്. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 75,500 രൂപയ്ക്ക് മുകളിൽ നൽകണം. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 4160 രൂപയാണ് പവന് ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ Read More…
പൂവത്തോട് സെൻ്റ് തോമസ് സൺഡേ സ്കൂളിൽ വിശ്വാസോത്സവത്തോടനുബന്ധിച്ച് ഏകദിന സെമിനാർ സംഘടിപ്പിച്ചു
പൂവത്തോട് സെൻ്റ് തോമസ് സൺഡേ സ്കൂളിൽ വിശ്വാസോത്സവത്തോടനുബന്ധിച്ച് ഏകദിന സെമിനാർ സംഘടിപ്പിച്ചു. കുട്ടികളുടെ ഇന്നത്തെ വെല്ലുവിളികളും ലഹരിയുടെ വിപത്തുകളും ജീവിത വിജയത്തിനാവശ്യമായ കാര്യങ്ങളും സെമിനാർ നയിച്ച ശ്രീ. ജിജോ ചിറ്റടി (International Motivation Trainer ) കുട്ടികൾക്കായി അവതരിപ്പിച്ചു. വികാരി റവ. ഫാ. ജേക്കബ് പുതിയാപറമ്പിൽ സ്വാഗതവും ഹെഡ്മാസ്റ്റർ റെജി കാക്കാനിയിൽ നന്ദിയും അർപ്പിച്ചു. കുട്ടികളോടൊപ്പം അവരുടെ മാതാപിതാക്കളും സെമിനാറിൽ പങ്കെടുത്തു.
മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്ന നയം : കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി
സംസ്ഥാനത്ത് വ്യാപകമായിരിക്കുന്ന മാരക രാസ-മയക്കുമരുന്നുകളുടെ മറവില്‍ മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയും മാന്യവത്ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിച്ചുകൊടുക്കാനാവില്ലെന്ന് കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം. ‘എരിതീയില്‍ എണ്ണയൊഴിക്കുന്ന മദ്യനയമാണ്’ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. മയക്കുമരുന്നുകള്‍ മാത്രമാണ് വില്ലന്‍ എന്ന സമീപനം സ്വീകരിക്കാനാണ് സര്‍ക്കാരിനും അബ്കാരികള്‍ക്കും മദ്യപനും താല്പര്യം. ലഹരിയുടെ പട്ടികയില്‍ നിന്നും മദ്യത്തെ ലളിതവത്ക്കരിക്കുന്നത് നികുതി വരുമാനം ലക്ഷ്യംവച്ചാണ്. ഡ്രൈ ഡേ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള ‘ടെസ്റ്റ് ഡോസ്’ ആണ് ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്ക് ഇളവുകള്‍. സംസ്ഥാനത്ത് Read More…
വിഷുവിന് വിഷരഹിത പച്ചക്കറിയുമായി കുടുംബശ്രീ വിപണനമേള
വിഷുവിനോടനുബന്ധിച്ചു കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള വിപണനമേള ജില്ലാപഞ്ചായത്ത് അങ്കണത്തിൽ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 9, 10, 11 തീയതികളിലാണ് മേള. ആദ്യവിൽപന ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോയ്ക്ക് പച്ചക്കറി കൈമാറി പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിച്ചു. കോട്ടയത്ത് ആദ്യമായി കുടുംബശ്രീ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത തണ്ണിമത്തനും 150 ഏക്കറിൽ കൃഷിചെയ്ത കണിവെള്ളരിയുമാണ് ഇത്തവണത്തെ ആകർഷണം. ജില്ലയിലെ വിവിധ സി.ഡി.എസുകളിൽ നിന്നുള്ള സംഘകൃഷി ഗ്രൂപ്പുകളുടെ കാർഷിക Read More…
സ്വർണവില ഇന്നും കുറഞ്ഞു ; ഇന്നത്തെ വില അറിയാം
ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നു താഴെവീണ സ്വർണവില വീണ്ടും തകർച്ചയിൽ. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 65,800 രൂപയിലും ഗ്രാമിന് 8,225 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ ഇടിഞ്ഞ് 5,745 രൂപയിലെത്തി. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102 രൂപയാണ്.
മുക്കൂട്ടുതറ ടൗൺ പാലത്തോട് അനുബന്ധിച്ച് നടപ്പാലം നിർമ്മിക്കും : എംഎൽഎ
എരുമേലി-കണമല റോഡിൽ മുക്കൂട്ടുതറ ടൗണിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കൊല്ലമുള- പേരൂർ തോടിന് കുറുകെയുള്ള പാലത്തോട് അനുബന്ധിച്ച് 11 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പാലം നിർമ്മിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 12 മീറ്റർ നീളത്തിൽ 5 അടി വീതിയിലാണ് നടപ്പാലം നിർമ്മിക്കുക. കോൺക്രീറ്റ് തൂണുകൾ വാർത്ത് അതിൽ സ്റ്റീൽ മെറ്റീരിയൽ ഉപയോഗിച്ചുള്ള നടപ്പാലം ആണ് നിർമ്മിക്കുക. നിലവിലുള്ള പാലം വർഷങ്ങൾക്കു മുൻപ് നിർമ്മിച്ചതും വളരെ ഇടുങ്ങിയതുമാണ്. അതിനാൽ തന്നെ ഇതുവഴി വാഹനങ്ങൾ Read More…
അരുണാപുരം സെൻ്റ്. തോമസ് പള്ളിയിൽ ലൂമെൻ ക്രിസ്റ്റി 2025
അരുണാപുരം സെൻ്റ് തോമസ് സൺഡേ സ്കൂളിൽ ഇന്ന് രാവിലെ ദിവ്യബലിയെ തുടർന്ന് , തിരുവനന്തപുരം മലങ്കര സെമിനാരി സ്പിരിച്യുൽ ഡയറക്ടർ റവ ഫാ. മൈക്കിൾ ഔസേപറമ്പിൽ ലൂമൻ ക്രിസ്റ്റി 2025 ഉദ്ഘാടനം ചെയ്തു. പള്ളി വികാരി റവ. ഫാ. അബ്രാഹം കുപ്പപുഴയ്ക്കൽ ആമുഖ സന്ദേശം നൽകി.സൺഡേ സ്കൂൾ ഡയറക്ടർ റവ.ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ മുഖ്യസന്ദേശം നൽകി. ക്രിസ്തു വെളിച്ചം ദൈവമക്കളിലേയ്ക്ക് എന്ന സന്ദേശം നൽകുന്നതിനായി എല്ലാ കുട്ടികൾക്കും കത്തിച്ച മെഴുകു തിരി നൽകി. ദൈവവചനത്തിൽ അധിഷ്ഠിതമായ മാജിക്കിലൂടെ Read More…










