general

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ പെസഹാചരണം വേറിട്ടതാക്കി

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ പെസഹാ ആചരണം വ്യത്യസ്തവും നവീനവും ആയിരുന്നു. ക്രൈസ്തവ പാരമ്പര്യം അനുസരിച്ച് മരിച്ച വീടുകളിൽ അപ്പം പുഴുങ്ങുവാൻ സാധിക്കത്തില്ല. കഴിഞ്ഞ വർഷത്തെ പെസഹായ്ക്ക് ശേഷം ഇടവകയിൽ നിന്നും പതിനഞ്ചു പേർ നിത്യ സമ്മാനത്തിന് വിളിക്കപ്പെട്ടു. അപ്പം പുഴുങ്ങുവാൻ സാധിക്കാത്ത ഇത്തരം വീടുകളിൽ വെള്ളികുളം പള്ളി വികാരി ഫാ.സ്‌കറിയ വേകത്താനവും കൈക്കാരന്മാരും പെസഹാ അപ്പവുമായിട്ടാണ് കടന്നു ചെന്നത്. കൂടാതെ ഓരോ വാർഡിലെയും കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇത്തരം വീടുകളിൽ അപ്പം തയ്യാറാക്കി നൽകുകയും Read More…

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ നടത്തപ്പെട്ടു

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ പെസഹാവ്യാഴാഴ്ചത്തെ തിരുക്കർമ്മങ്ങൾ ഭക്തിപൂർവ്വം നടത്തപ്പെട്ടു.പൗരോഹിത്യം സ്ഥാപനവും വിശുദ്ധ കുർബാന സ്ഥാപനവും ഒന്നു ചേർന്ന് അനുസ്മരിക്കുന്ന ദിനമാണിന്ന്. സെഹിയോൻ മാളികയിൽ ശിഷ്യന്മാരോടൊത്തുള്ള യേശുവിൻ്റെ അന്ത്യത്താഴത്തിൻ്റെ തുടർച്ചയായ അനുസ്മരണമാണ് വിശുദ്ധ കുർബാന. ഈ ശുശ്രൂഷ അനുസ്യൂതം തുടരുന്നതിനു വേണ്ടിയാണ് പൗരോഹിത്യം എന്ന കൂദാശ അവിടുന്ന് സ്ഥാപിച്ചത്. ഈ രണ്ടു സംഭവങ്ങളും അനുസ്മരിച്ചുകൊണ്ട് നടത്തിയ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ.സ്കറിയ വേകത്താനം നേതൃത്വം നൽകി. ഫാ.വർഗീസ് മൊണോത്ത് എം. എസ്. ടി .സന്ദേശം നൽകി.തുടർന്ന് ഒരു Read More…

general

ഇരുമാപ്രമറ്റം എംഡി സി.എം.എസ് ഹൈസ്കൂളിൽ പ്ലാറ്റിനം ജൂബിലി സുവനീർ പ്രകാശനവും സി എസ് ഐ ഡെപ്യൂട്ടി മോഡറേറ്റർ റൈറ്റ്.റവ.വി.എസ് ഫ്രാൻസിസിന് സ്വീകരണവും നടന്നു

ഇരുമാപ്രമറ്റം: എം.ഡി സി.എം.എസ് ഹൈസ്കൂളിൽ പ്ലാറ്റിനം ജൂബിലി സുവനീർ പ്രകാശനവും വിതരണവും അനുബന്ധ പരിപാടികളും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. സ്കൂൾ ലോക്കൽ മാനേജർ റവ. മാക്‌സിൻ ജോൺ അധ്യക്ഷ പ്രസംഗം നടത്തി. സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്ററും ഈസ്റ്റ് കേരള ഡയോസിസ് ബിഷപ്പ് റൈറ്റ്.റവ. വി.എസ് ഫ്രാൻസിസ് സുവനീർ പ്രകാശനം നിർവഹിച്ചു. ചീഫ് എഡിറ്റർ മനോജ് ടി. ബെഞ്ചമിൻ സുവനീർ അവതരണം നിർവഹിച്ചു. ആദരിക്കൽ ചടങ്ങിനോടനുബന്ധിച്ച് Read More…

general

പീഡാനുഭവ സ്മരണ പുതുക്കി വാഗമൺ കുരിശുമലയിൽ 122 മത് ദുഃഖ വെള്ളി ആചാരണവും പുതുഞായർ തിരുനാളും

വാഗമൺ കുരിശുമലയിൽ 122 മത് ദുഃഖ വെള്ളി ആചാരണവും പുതുഞായർ തിരുനാളും ഏപ്രിൽ 3, 12 തീയതികളിൽ. ദുഃഖവെള്ളിയാഴ്ച രാവിലെ 9 മണിക്ക് കല്ലില്ലാകവലയിൽ നിന്നും മലമുകളിലേക്ക് ആഘോഷമായ കുരിശിന്റെ വഴി. തുടർന്ന് മലമുകളിൽ റവ. ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ പീഡാനുഭവസന്ദേശം നൽകും. ദുഃഖവെള്ളിയാഴ്ചയിലെ തിരുകർമങ്ങൾ ഉച്ചക്കഴിഞ്ഞ് 3 മണിക്ക് മലമുകളികലെ ദേവാലയത്തിൽ നടക്കും. ദുഃഖ വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ മലമുകളിൽ നേർച്ച കഞ്ഞി വിതരണം ഉണ്ടായിരിക്കും. ഏപ്രിൽ 10-ാം തിയതി വെള്ളിയാഴ്ച പുതുഞായർ Read More…

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ അരുവിത്തുറ വല്യച്ചൻ കുരിശുമല തീർത്ഥാടനം നടത്തി

വെള്ളികുളം: നോമ്പുകാലത്ത് ഈശോയുടെ പീഡാനുവത്തെ സ്മരിച്ചുകൊണ്ട് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ അരുവിത്തുറ വല്യച്ചൻ കുരിശുമല തീർത്ഥാടനം നടത്തി.ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ പ്രഥമ വല്യച്ചൻ കുരിശുമല തീർത്ഥാടനമായിരുന്നു. ലാസറിൻ്റെ ശനി എന്ന് വിശേഷിപ്പിക്കുന്ന കൊഴിക്കോട്ട ശനിയാഴ്ച ആണ് തീർത്ഥാടനം നടത്തിയത്. മലയടിവാരത്തു നിന്നുള്ള കുരിശിന്റെ വഴിക്ക് ഫാ. ജോബി കുന്നയ്ക്കാട്ട് നേതൃത്വം നൽകി .വെള്ളികുളം പള്ളി വികാരി ഫാ സ്‌കറിയ വേകത്താനം മലമുകളിലെ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. ഇടവകയിലെ നൂറുകണക്കിന് വിശ്വാസികൾ Read More…

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ ഏകദിന ആരാധന ശുശ്രൂഷ നാളെ

വെള്ളികുളം : വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ പാലാ രൂപത കരിസ്മാറ്റിക് സർവ്വീസ് ടീമിൻ്റെ ആഭിമുഖ്യത്തിൽ 31 (ചൊവ്വാഴ്ച) ഏകദിന ആരാധന ശുശ്രൂഷ നടത്തപ്പെടും. നോമ്പ് കാലത്ത് യേശുവിന്റെ പീഡാസഹനത്തെയും മണത്തേയും ധ്യാനിച്ചുകൊണ്ടുള്ള ആരാധന ശുശ്രൂഷയാണ് നടത്തുന്നത്. 6.40 am – വിശുദ്ധകുർബാന,വിശുദ്ധ അന്തോനീസിന്റെ നൊവേന പ്രാർത്ഥന, 7.45am – മുതൽ വൈകിട്ട് 7.00 pm വരെ ആരാധന. 6.00 pm -ദിവ്യകാരുണ്യ പ്രദക്ഷിണം, 6.45 pm സമാപനശീർവാദം.ഇടവകയിലെ കുടുംബക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആരാധന ശുശ്രൂഷ നടത്തപ്പെടുന്നത്. വികാരി Read More…

general

വിവാഹ ഫോട്ടോഗ്രഫിയില്‍ വീഴ്ച്ച; 2.5 ലക്ഷം പിഴയൊടുക്കണം

വിവാഹ ഫോട്ടോഗ്രഫിക്കു വാഗ്ദാനം ചെയ്ത സേവനങ്ങള്‍ നല്‍കിയില്ലെന്ന ദമ്പതികളുടെ പരാതിയില്‍ ഫോട്ടോഗ്രഫി ഏറ്റെടുത്ത സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പൊന്‍കുന്നം ആറ്റിക്കല്‍ കൊച്ചുപറമ്പില്‍ സ്വദേശികളായ ഡോ. ഓസ്റ്റിന്‍ ഉമ്മച്ചനും ഡോ. കാവ്യ സന്തോഷും നല്‍കിയ പരാതിയില്‍ കൊച്ചിയിലെ പിക്കോളോ വെഡിംഗ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി. ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപയും മുന്‍കൂറായി നല്‍കിയ 80000 രൂപയും നല്‍കാനാണ് കമ്മിഷന്‍ ഉത്തരവ്. ഇതിനുപുറമേ കോടതി ചെലവിലേക്കായി 10,000 രൂപയും നല്‍കണം. 2024 Read More…

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ വിശുദ്ധ വാരാചരണം

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ വിശുദ്ധവാരം ഭക്തിപൂർവ്വം ആചരിക്കും. 31 ചൊവ്വാഴ്ചപാലാ രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ നേതൃത്വത്തിൽ രാവിലെ 7.30 am മുതൽ വൈകിട്ട് 7.30 വരെ ഏകദിന ആരാധന ശുശ്രൂഷ. ഏപ്രിൽ 2 വ്യാഴാഴ്ച 3 pm ന് പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ, കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന. 3-ാം തീയതി ദുഃഖ വെള്ളിയാഴ്ച 3.00 pm ന് പീഡാനുഭവ തിരുക്കർമ്മങ്ങൾ, സ്ലീവാ ചുംബനം, ആഘോഷമായ കുരിശിൻ്റെ വഴി, നേർച്ച കഞ്ഞിവിതരണം. നാലാം തീയതി ദുഃഖശനിയാഴ്ച Read More…

general

ബാര്‍ ഡീല്‍ ഏറ്റവും വലിയ ഡീല്‍

സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ഡീല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ‘ബാര്‍ ഡീല്‍’ ആണെന്ന് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. മറ്റ് ഡീലുകളുടെ മറവില്‍ ബാര്‍ ഡീല്‍ സംരക്ഷിക്കപ്പെട്ടു. അബ്കാരി-അധികാരി ഡീലാണ് ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതും സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കിയതും. രാഷ്ട്രീയ പാര്‍ട്ടികളോ, മുന്നണികളോ ബാര്‍ ഡീലിനെതിരെ പ്രതികരിക്കാത്തത് ‘ഡീല്‍’ കെണിയില്‍പ്പെട്ടതുകൊണ്ടാണ്. 2016 മുതല്‍ 2026 വരെയുള്ള ‘വിമുക്തി മിഷന്റെ ഔട്ട്കം ആണ് ആയിരത്തിലധികം ബാറുകളും 5171 Read More…

general

നാല്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് വെള്ളികുളം, അടിവാരം ഇടവകകളുടെ നേതൃത്വത്തിൽ നടത്തിയ വാഗമൺകുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമായി

വെള്ളികുളം: നാല്പതാം വെള്ളി ആചരണത്തോട നുബന്ധിച്ച് വെള്ളികുളം, അടിവാരം എന്നീ ഇടവകൾ സംയുക്തമായി വാഗമൺ കുരിശുമലയിലേക്ക് നടത്തിയ തീർത്ഥാടനം ഭക്തി സാന്ദ്രമായി. കിഴക്കൻ മലയോര മേഖലയിലെ പ്രശസ്ത കുരിശുമല തീർത്ഥാടന കേന്ദ്രമാണ് വാഗമൺ കുരിശുമല. ദിനംപ്രതി നൂറുകണക്കിന് തീർത്ഥാടകർ കുരിശുമലയിൽ വന്നു പോകുന്നു. 122-ാംമത്തെ വാഗമൺ കുരിശുമല തീർത്ഥാടനമായിരുന്നു ഇത്.കല്ലില്ലാകവലയിൽ നിന്നും ആരംഭിച്ച ആഘോഷമായ കുരിശിൻ്റെ വഴി പ്രാർത്ഥനക്ക് വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം നേതൃത്വം നൽകി. നാല്പതാം വെള്ളി ആചരണ സന്ദേശം അദ്ദേഹം പങ്കുവെച്ചു. Read More…