general

മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപന ചടങ്ങുകൾ വല്ലാർപാടം ബസിലിക്കയിൽ

കൊച്ചി: ധന്യ മദർ ഏലീശ്വ ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. ദേശീയ മരിയൻ തീ ർഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ ഇന്നു വൈകുന്നേരം നാലിനാണ് വാ പ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ശുശ്രൂഷകൾ ആരംഭിക്കുന്നത്. മാർപാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാംഗ് ആർച്ച്ബിഷപ് കർദിനാൾ ഡോ. സെബാ സ്റ്റ്യൻ ഫ്രാൻസിസ് പ്രഖ്യാപനം നടത്തും. ബസിലിക്ക അങ്കണത്തിൽ വിശാലമായ പന്തലും പ്ര ത്യേക അൾത്താരയും സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങുകൾക്കു മുന്നോടിയായി മദർ ഏലീശ്വയുടെ ഛായാചിത്രം, ലോഗോ, ദീപശിഖ എന്നിവ യുടെ പ്രയാണങ്ങൾ 3.30ന് ബസിലിക്ക കവാടത്തിലെത്തും. Read More…

general

കോൺഗ്രസ്സും ജമാഅത്തെ ഇസ്ലാമിയും സംസ്ഥാനവ്യാപകമായി രഹസ്യ ധാരണയിൽ ഒരുമിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്

കോട്ടയം: ജമാഅത്തെ ഇസ്ലാമിയുമായും വെൽഫെയർ പാർട്ടിയുമായും ഒരു വിധത്തിലുള്ള ധാരണയുമില്ല എന്നു പറഞ്ഞ കോൺഗ്രസ്, അവർ തമ്മിലുള്ള ബന്ധം ഇപ്പോൾ പരസ്യമാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയുമായുള്ള കോൺഗ്രസിന്റെ കൂട്ടുകെട്ട് ഈരാറ്റുപേട്ടയിൽ രഹസ്യമല്ല, പരസ്യമാണ് എന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് ഷോൺ ജോർജ്. ഈരാറ്റുപേട്ട നഗരസഭയിലെ മൂന്നാം വാർഡിലും പതിമൂന്നാം വാർഡിലും യുഡിഎഫ് സീറ്റിൽ മത്സരിക്കുന്നത് വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥിയാണ്. ഈരാറ്റുപേട്ടയിൽ ജമാഅത്തെ ഇസ്ലാമി-കോൺഗ്രസ് ബന്ധം പരസ്യമാണെങ്കിൽ സംസ്ഥാനവ്യാപകമായി രഹസ്യമായി ഇത്തരം കൂട്ടുകെട്ടുകൾ ശക്തമാണ്. Read More…

general

മണിയംകുന്ന് മഠം വാതിൽ – വളത്തൂക്ക് റോഡിന് ഫണ്ട് അനുവദിച്ചു

മണിയംകുന്ന് മഠം വാതിൽ – വളത്തൂക്ക് റോഡിന് പൂഞ്ഞാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചു. മണിയംകുന്ന് പള്ളി വികാരി ഫാ. ജോർജ് തെരുവിലിന്റെയും, മഠം സുപ്പീരിയറിന്റെയും, സ്കൂൾ എച്ച് എമ്മിനെയും, പൊതുപ്രവർത്തകൻ ശ്രീ. ജോയ് കിടങ്ങത്താഴയുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന് നൽകിയ നിവേദനത്തിന്റെ ഫലമായിട്ടാണ് പൂഞ്ഞാർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതും പാലാ രൂപതയിലെ കബറിട തീർഥാടന പാതയിലെ രണ്ടാം സ്റ്റേഷനായ മണിയംകുന്നിന് പ്രത്യേക താല്പര്യമെടുത്ത് എംഎൽഎ തുക Read More…

general

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ വയോജനപാർക്ക് തുറന്നു

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ നിർമാണം പൂർത്തിയാക്കിയ വയോജന പാർക്ക് ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.ആർ. അനുപമ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2023-24 വർഷിക പദ്ധതിയിലുൾപ്പെടുത്തി 14 ലക്ഷം രൂപ ചെലവിട്ടാണ് വയോജന പാർക്ക് നിർമിച്ചത്. വീടുകളിൽ ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങൾക്ക് ഒരുമിച്ചു കൂടാനും അവരുടെ മാനസികോല്ലാസത്തിനും അവസരമൊരുക്കുകയാണ് ലക്ഷ്യം. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സിന്ധു മുരളീധരൻ, പി.എസ.് സജിമോൻ,ആൻസി അഗസ്റ്റിൻ, കെ.എൻ. Read More…

general

ശബരിമലയിലെ എല്ലാ വസ്തുക്കളും പരിശോധിച്ച് ഒറിജിനലാണോയെന്ന് ഉറപ്പുവരുത്തണം: വി.ഡി. സതീശൻ

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് ഗുരുതര കുറ്റകൃത്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാര്‍ക്കാണ് കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് ശബരിമലയിലെ എല്ലാ തട്ടിപ്പുകളും നടന്നത് എന്നതുകൊണ്ടാണ് അമ്പലക്കള്ളന്മാര്‍ക്ക് കുടപിടിക്കുന്നത്, പ്രതിപക്ഷനേതാവ് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തട്ടിപ്പ് അറിഞ്ഞിട്ടും കോടതി വിധി ലംഘിച്ചാണ് സ്വര്‍ണം Read More…

general

മിന്നാമിന്നി കൂട്ടത്തെ ചേർത്ത് പിടിച്ച് കാമാക്ഷി ഗ്രാമ പഞ്ചായത്ത്

സംസ്ഥാനത്തെ മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമ പഞ്ചായത്തായ കാമാക്ഷി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേകം രൂപം കൊടുത്ത മിന്നാമിന്നികൂട്ടം ശ്രദ്ധേയമായി. ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസവും പങ്കാളിത്തവും വളർത്തുക, സാമുഹ്യ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക, കലാ കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുക, സമ്പാദ്യശീലവും സ്വാശ്രയ ശീലവും വളർത്തിയെടുക്കുക, തനതായ സ്വയം തൊഴിൽ പരിശീലനങ്ങൾ ഉറപ്പാക്കുക, തുടങ്ങിയ വിപുലമായ ലക്ഷ്യങ്ങളോടെ പഞ്ചായത്ത് രൂപം കൊടുത്ത മിന്നാമിന്നികൂട്ടം പദ്ധതി ശ്രദ്ധേയമായി. BRC, പഞ്ചായത്തിലെ വിവിധ സ്കൂളുകൾ, അങ്കണവാടികൾ, Read More…

general

പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ജില്ലയിൽ തുടക്കം

കോട്ടയം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന്(എസ്.ഐ.ആർ) കോട്ടയം ജില്ലയിൽ തുടക്കം. വോട്ടർപട്ടിക പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 1564 ബൂത്തുകളിലും ബി.എൽ.ഒമാർ വോട്ടർമാരുടെ വീടുകളിലെത്തി എന്യൂമറേഷൻ ഫോം വിതരണം ചെയ്തു തുടങ്ങി. ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടറായ 108 വയസ് പിന്നിട്ട മീനടം മാളിയേക്കൽ ശോശാമ്മ കുര്യന് വീട്ടിലെത്തി ഫോം വിതരണം ചെയ്ത് ജില്ലാ കളക്ടർ ചേതൻകുമാർ മീണ നടപടികൾക്ക് തുടക്കം കുറിച്ചു. ശോശാമ്മയുടെ മകൾ 90 വയസ് പിന്നിട്ട എം.കെ. ഏലിയാമ്മയ്ക്കും കളക്ടർ ഫോം കൈമാറി. Read More…

general

വയോധികനെ ഏറ്റെടുത്ത് കർമ്മേൽ സ്നേഹനിലയം

തെക്കുംഭാഗം നടക്കാവ് പബ്ലിക് മാർക്കറ്റിൽ തെരുവുനായ്ക്കളോടൊപ്പം രാത്രി കഴിച്ചുകൂട്ടിയിരുന്ന വിദ്യാധരൻ എന്ന വയോധികനെ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്ന് തെക്കുംഭാഗം പോലീസുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽമൈനാഗപ്പള്ളി പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന കർമ്മേൽ സ്നേഹനിലയം അഭയ കേന്ദ്രം മാനേജിങ് ഡയറക്ടർ ഫാദർ മനോജ് എം കോശി വൈദ്യൻ,സെക്രട്ടറി ഗീത വേണുഗോപാൽ, കോഡിനേറ്റർ മാരായ വേണുഗോപാൽ, ബിനു ജോസഫ് പാലാ എന്നിവർ ചേർന്ന് ഏറ്റെടുത്തു. ആരും പരിചരിക്കാൻ ഇല്ലാതെ കഴിഞ്ഞ 8 വർഷത്തോളമായി തേവലക്കര തെക്കുംഭാഗത്തിന്റെ പല Read More…

general

വയോജനങ്ങൾക്ക് ആശ്വാസമായി അയ്മനത്ത് പകൽവീട് ഒരുങ്ങി

അയ്മനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ച പകൽ വീട് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ വയോജനങ്ങൾക്കായി തുറന്നുകൊടുത്തു. ക്ഷേമപെൻഷൻ വർദ്ധനവ് പോലെയുള്ളവ സംസ്ഥാന സർക്കാർ നടപ്പിലാക്കിയത് വയോജനങ്ങളെ ചേർത്തു പിടിക്കുന്ന നിലപാടിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. പകൽസമയങ്ങളിൽ വീടുകളിൽ ഒറ്റയ്ക്കാവുന്ന വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും സമയം ചെലവഴിക്കാനുമായി പഞ്ചായത്തിന്റെ നാലാം വാർഡിലെ പുലിക്കുട്ടിശ്ശേരിയിലാണ് പകൽവീട് നിർമിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ പ്ളാൻ ഫണ്ടിൽനിന്ന് 22 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്. 2023-ൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുലിക്കുട്ടിശ്ശേരിയിൽ വയോജന പാർക്ക് Read More…

general

സമന്വയ മൾട്ടി സെൻസറി പാർക്ക് എന്ന സ്വപ്നം കാണക്കാരിയിൽ യാഥാർത്ഥ്യമായി

കാണക്കാരി: സമന്വയ മൾട്ടി സെൻസറി പാർക്ക് എന്ന സ്വപ്നം കാണക്കാരിയിൽ യാഥാർത്ഥ്യമായി. കേരളത്തിൽ ആദ്യമായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് മൾട്ടി സെൻസറി പാർക്ക് പ്രോജക്ട് നടപ്പാക്കുന്നത്. തിരുവനന്തപുരം ആസ്‌ഥാനമായുള്ള നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആൻഡ്ഹിയറിങ് സേവനം ആദ്യമായിട്ടാണ് അവരുടെ ആസ്‌ഥാനത്തിനു പുറത്ത്ഒരു സെന്ററിൽ സേവനം നൽ കുന്നതും ഇവിടെ മാത്രമാണ് എന്ന പ്രത്യേകതയുമുണ്ട്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 36 ലക്ഷം രൂപ വിനിയോഗിച്ച് ഭിന്നശേഷിയുള്ള വ്യക്തികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് രൂപീകരിച്ച പദ്ധതിയാണ് Read More…