തകിടി: കുന്നോന്നി തകിടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയോടനുബന്ധിച്ച് സ്ഥാപിതമായിരിക്കുന്ന സഹദേക്കുന്ന് ദയറായിൽ ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരി സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു. ‘ സെബാസ്ത്യാനോസ് ദ് സ്ലീവാ’ എന്ന പേരിൽ ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരിയെ മാർ ജോസഫ് കല്ലറങ്ങാട്ട് വേർതിരിച്ചു വിശുദ്ധീകരിച്ചു. നല്ലതണ്ണി മുറിഞ്ഞപുഴ മാർത്തോമാ ശ്ലീഹാ ദയറയിലെ സന്ന്യാസധിപൻ ഡോ. സേവ്യർ കൂടപ്പുഴ അച്ചന്റെ കീഴിൽ ഒരു വർഷത്തെ കാനോനിക നോവിഷ്യേറ്റ് പൂർത്തിയാക്കിയ വൈദികനാണ് ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരിയിൽ. സന്ന്യാസ ജീവിതത്തിന്റെ പൊതുജീവിതശൈലികൾ പിന്തുടർന്നു കൊണ്ടായിരിക്കും അച്ചൻ Read More…
general
തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി. ആദ്യഘട്ട പോളിംഗ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെയാണ് ഡ്രൈ ഡേ. 11ന് പോളിംഗ് നടക്കുന്ന വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11 വരെയുമാണ് മദ്യവിൽപനയ്ക്ക് വിലക്ക്. അതിർത്തി സംസ്ഥാങ്ങളായ തമിഴ്നാട്, കർണാടകം, പുതുച്ചേരി എന്നിവിടങ്ങളിളെ ചീഫ് സെക്രട്ടറിമാരോട്, തിരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി ഇതേ രീതിയിൽ അതിർത്തിയിൽ നിന്നും 3 കിലോമീറ്റർ ചുറ്റളവിൽ മദ്യ നിരോധനം Read More…
എസ് .എം . വൈ. എം. വെള്ളികുളം യൂണിറ്റിന്റെ പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി
വെള്ളികുളം: എസ്. എം. വൈ. എം. വെള്ളികുളം യൂണിറ്റിന്റെ 2025- 2026 പ്രവർത്തന വർഷം ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വെള്ളികുളം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡൻ്റ് അലൻ ജേക്കബ് കണിയാംകണ്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം എസ്. എം വൈ എം.ൻ്റെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു. റിയാ തെരേസ് മാന്നാത്ത് മുഖ്യപ്രഭാഷണം നടത്തി. സ്റ്റെഫിൻ ജേക്കബ് നെല്ലിയേക്കുന്നേൽ യൂണിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. താഴെപ്പറയുന്നവരെ പുതിയ പ്രവർത്തന വർഷത്തെ Read More…
എൽ.ഡി.എഫ് കരൂർ പഞ്ചായത്ത് കൺവൻഷൻ ഇന്ന്
എൽ.ഡി.എഫ് കരൂർ പഞ്ചായത്ത് കൺവൻഷൻ ഇന്ന് (ചൊവ്വ) 5 മണിക്ക് വലവൂർ ബാങ്ക് കൺവൻഷൻ സെൻ്ററിൽ ജോസ് കെ.മാണി. എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പെണ്ണമ്മ ജോസഫും വള്ളിച്ചിറ ഡിവിഷനെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിമ്മി ടിങ്കിൾ രാജും ഉൾപ്പെടെ വാർഡ് ,ബ്ലോക്ക് വാർഡ് സ്ഥാനാർത്ഥികളും കക്ഷി നേതാക്കളും പങ്കെടുക്കും.
ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെയും മാർത്തോമ്മാശ്ലീഹായുടെ ഭാരതപ്രവേശനത്തിൻ്റെ അനുസ്മരണവും നടത്തി
വെള്ളികുളം: മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ പാലാ രൂപതയുടെ പ്രഥമ മെത്രാനായ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൻ്റെ 39-ാം ചരമവാർഷികവും മാർത്തോമ്മാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ അനുസ്മരണവും സംയുക്തമായി നടത്തി. അൽഫോൻസ തുണ്ടത്തിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ജോമോൻ കടപ്ളാക്കൽ മുഖ്യപ്രഭാഷണവും ഫാ.സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണവും നടത്തി.സേറാ താന്നിക്കൽ, ജിയാ.ജി. അൽഫോൻസാ വളയത്തിൽ, അനു മുന്തിരിങ്ങാട്ടുകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. അൽഫോൻസാ ജിബിൻ ചിറ്റേത്ത് ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.തുടർന്ന് ബ്ലൂ ഹൗസിൻ്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.സിനി ജിജി വളയത്തിൽ, Read More…
മുട്ടുചിറയിൽ മാർത്തോമാ ശ്ലീഹായുടെ ഭാരതപ്രവേശന ഓർമ്മ ആചരണവും ഒന്നാം നൂറ്റാണ്ടു മുതൽ ഭാരതത്തിൽ ഉള്ള നസ്രാണികളുടെ പിന്മുറക്കാരുടെ സമുദായ യോഗവും റൂഹാ സത്യവും നടത്തി
മുട്ടുചിറ : മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനത്തോടനുബന്ധിച്ച് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ അധ്യക്ഷതയിൽ മുട്ടുചിറയിൽ നടന്ന നസ്രാണിയോഗം കർദിനാൾ മാർ ജോർജ് ആലഞ്ചേരി വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. യൂറോപ്യൻവൽക്കരണത്തിനെതിരെയും നസ്രാണികളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയും ത്യാഗപൂർവമായ നേതൃത്വം നൽകിയ മുട്ടുചിറ ഞായപ്പള്ളി( ന്യായപ്പള്ളി)പഴയ പള്ളിയിൽ ഉള്ള അർക്കദിയാക്കോൻ നടയ്ക്കൽ മാർ യാക്കോബ് കത്തനാരുടെ കബർ സന്ദർശിച്ചതിനു ശേഷം സുറിയാനി നമസ്കാരത്തിനും കൽ സ്ലീവാ വണക്കത്തിനും കർദിനാൾ മാർ ജോർജ് ആലഞ്ചേരി വലിയ Read More…
അടുക്കം ഗവ HSS ൽ ശാസ്ത്ര പരീക്ഷണ, ശാസ്ത്ര മോഡൽ നിർമാണ ശില്പശാല
അടുക്കം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി അടുക്കം ഗവ HSS ൽ നടത്തിയ ശാസ്ത്ര പരീക്ഷണ, ശാസ്ത്ര മോഡൽ നിർമാണ ശില്പശാല രസതന്ത്ര വിഭാഗം സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗം രാജേഷ് കെ രാജു നയിച്ചു. സ്കൂൾ HM റോബിൻ ആഗസ്റ്റിൻ, പി റ്റി എ പ്രസിഡന്റ് സജു TS, കോർഡിനേറ്റർ ബിന്ദുമോൾ MR ശാസ്ത്ര അദ്ധ്യാപകൻ യാസിർ സലിം അദ്ധ്യാപകർ, കുട്ടികൾ പങ്കെടുത്തു.
അയ്യപ്പനെ തൊട്ടുകളിച്ചവരാരും രക്ഷപ്പെടാന്‍ പോകുന്നില്ല;മന്ത്രിമാര്‍ ഉള്‍പ്പടെ ജയിലില്‍ പോകും: രമേശ് ചെന്നിത്തല
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ സംഘം കണ്ടെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ മാര്‍ക്‌സിസ്റ്റ് നേതാക്കന്‍മാര്‍ ജയിലിലായിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതിന് പിന്നില്‍ മന്ത്രിമാരടക്കമുള്ളവരുണ്ടെന്നും ആരോപിച്ചു. ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റിയതിന് പിന്നില്‍ സിപിഐഎമ്മിന്റെ ഉന്നത നേതാക്കന്‍മാരാണ് എന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്. ഇതിന്റെ പിന്നില്‍ മന്ത്രിമാരടക്കമുള്ളവരുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പടെ ജയിലില്‍ പോകും. പോറ്റിയെ പോറ്റി വളര്‍ത്തിയത് ആരാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും Read More…
കോട്ടയം റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 25 മുതല്‍ 28 വരെ കോട്ടയം നഗരത്തിലെ എട്ട് വിദ്യാലയങ്ങളില്‍ വച്ച് നടക്കും. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ കലോത്സവ ലോഗോ പ്രകാശനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍, വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ ആര്‍. ജിഗി, ബിനു എബ്രഹാം,ആര്‍. രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
വെള്ളികുളം ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ രാമപുരം കുഞ്ഞച്ചൻ കബറിടത്തിങ്കലേക്ക് തീർത്ഥാടനം നടത്തി
വെള്ളികുളം:വെള്ളികുളം ഇടവകയിലെ കുടുംബക്കൂട്ടായ്മയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ രാമപുരം കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്ക് 1 -ാംമത് തീർത്ഥാടനം നടത്തി. കുഞ്ഞച്ചന്റെ കബറിടത്തിങ്കൽ വെച്ച് നടത്തിയ നൊവേന പ്രാർത്ഥനയ്ക്ക് വികാരി ഫാ.സ്കറിയ വേകത്താനം നേതൃത്വം നൽകി. രാമപുരം പള്ളി വികാരി റവ. ഫാ.ബർക്കുമാൻസ് കുന്നുംപുറം അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് പോസ്റ്റുലേറ്റർ റവ.ഫാ. തോമസ് വെട്ടുകാട്ടിൽ സന്ദേശം നൽകി. രാമപുരം കുഞ്ഞച്ചൻ മ്യൂസിയം,വലിയപള്ളി ,പാറേമാക്കൽ തോമ്മാകത്തനാരുടെ കബറിടം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഫാ. ജോവാ നി കരുവാച്ചിറ , ഫാ. Read More…











