general

കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കരൂർ : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ കരൂർ വാർഡിൽ വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. രാജീവ് നഗർ പട്ടികജാതി പട്ടികവർഗ്ഗ കോളനിയോട് അനുബന്ധിച്ച് പന്ത്രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കുടുംബശ്രീ സംരംഭങ്ങൾക്കും, പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിനും ഉപകരിക്കുന്ന പദ്ധതികൾ ഇവിടെ ആരംഭിക്കാൻ കഴിയും. രണ്ട് നിലകളുള്ള കെട്ടിടത്തിൽ പഞ്ചായത്ത് Read More…

general

ലൗ ജിഹാദ് ഒരു ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണം: അഡ്വ. ഷോൺ ജോർജ്

കോതമംഗലത്തെ സോനയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ലൗ ജിഹാദ് ഒരു ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണമെന്ന് അഡ്വക്കേറ്റ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. നിർബന്ധിത മതപരിവർത്തനത്തിന് പാനായിക്കുളത്ത് പൂട്ടിയിട്ട് പീഡിപ്പിച്ചു എന്നും പെൺകുട്ടിയുടെ മൊഴിയുണ്ടായിട്ടും പോലീസ് ഈ വിഷയത്തിൽ കേസെടുക്കാൻ നിയമമില്ല എന്നാണ് പറയുന്നത്. ലൗ ജിഹാദിന് എതിരെ കേസെടുക്കാൻ നിയമമില്ല എങ്കിൽ അതിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കുവാൻ കേരള നിയമസഭ നിയമം പാസാക്കണം എന്ന് അഡ്വക്കേറ്റ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. ലൗ ജിഹാദ് പോലെയുള്ള സംഭവങ്ങൾക്ക് പിണറായി സർക്കാർ രാഷ്ട്രീയ പരിരക്ഷ Read More…

general

വെള്ളികുളം സ്കൂളിലെ വിദ്യാർഥികൾ പൊതിച്ചോർ – പാഥേയം വിതരണംനടത്തി

വെള്ളികുളം : വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതിച്ചോർ – പാഥേയം വിതരണം ചെയ്തു. സമൂഹത്തിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന വാഗമൺ ഗുഡ് ന്യൂസ് ആശാഭവനിലെ അംഗങ്ങൾക്കാണ് പൊതിച്ചോർ നൽകിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ആരംഭിച്ച കാരുണ്യ സ്പർശനം പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതിച്ചോർ വിതരണത്തിന് തുടക്കം കുറിച്ചത്. നിരാലംബരും ഉപേക്ഷിക്കപ്പെട്ടവരുമായ മാനസിക വെല്ലുവിളി നേരിടുന്ന മക്കൾക്ക് കൈത്താങ്ങായി വിദ്യാർത്ഥികൾ സമാഹരിച്ച പൊതിച്ചോർ വലിയ ഒരു കാരുണ്യ പ്രവർത്തനമാണെന്ന് ഗുഡ് ന്യൂസ് Read More…

general

സ്വാതന്ത്ര്യ സ്മരണ പുതുക്കി വെള്ളികുളം സ്കൂൾ

വെള്ളികുളം :സ്വാതന്ത്ര്യ സ്മരണ പുതുക്കി വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഭാരത മണ്ണിനെ വൈദേശിക ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യസമരസേനാനികൾ സമരവീര്യ പോരാട്ടത്തിലൂടെ നേടിയെടുത്ത ചരിത്രമാണ് നമ്മുടേത്. ബ്രിട്ടീഷ് പട്ടാളക്കാരുടെ തോക്കിനു മുമ്പിൽ നെഞ്ചുവിരിച്ച് ജയ് ഭാരത് മാതാ കീ എന്ന് വിളിച്ച് കറയറ്റ ദേശസ്നേഹവും ത്യാഗോജ്വലമായ ആത്മസമർപ്പണവും നടത്തിയവരാണ് സ്വാതന്ത്ര്യ സമര പോരാളികൾ എന്ന് സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം ഓർമ്മപ്പെടുത്തി. ഭാരതത്തിൻറെ ഭാവി തലമുറ എന്ന നിലയിൽ വിദ്യാർത്ഥികൾ Read More…

general

മൂന്നിലവ് സെൻ്റ്.പോൾസ് സ്കൂളിൽ നെൽസൺ ഡാൻ്റെ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും നടത്തി

മൂന്നിലവ്:വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന, അകാലത്തിൽ നിര്യാതനായ നെൽസൺ ഡാൻ്റെ സാറിൻ്റെ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും ഹയർസെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗം പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു.. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ചാർളി ഐസക്ക് അനുസ്മരണ പ്രഭാഷണം നടത്തി. കോട്ടയം എമിറേറ്റ്സ് മോഡൽ ലയൺസ് ക്ലബ് പെൺകുട്ടികൾക്ക് Read More…

general

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2025- 26 അധ്യായന വർഷത്തേക്കുള്ള സ്കൂൾ പാർലമെൻറ് ഭാരവാഹികളെ തിരഞ്ഞെടുത്തു. വിവിധ ക്ലാസുകളിൽ വാശിയേറിയ മത്സരത്തോട് തന്നെ ജനാധിപത്യ പ്രക്രിയയിൽ കുട്ടികളെ പങ്കാളികളാക്കുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെയും വിവിപാറ്റിൻ്റെയും സഹായത്തോടെ വോട്ടെടുപ്പ് നടത്തുകയുണ്ടായി. ഓരോ ക്ലാസിലും പോളിങ് ഓഫീസറും പ്രിസൈഡിങ് ഓഫീസറുംഅടങ്ങുന്ന ടീം വോട്ടർമാരെ ക്രമനമ്പർ വിളിച്ച് കയ്യിൽ മഷി പുരട്ടി രജിസ്റ്ററിൽ ഒപ്പ് വച്ചതിന് ശേഷം പ്രത്യേകം സജ്ജമാക്കിയ കമ്പാർട്ട്മെന്റിൽ കുട്ടികൾ സമ്മതിദാനാ വകാശം രേഖപ്പെടുത്തി. തുടർന്ന്കൗണ്ടിംഗ് Read More…

general

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും, മുണ്ടക്കയം ലയൺസ് ക്ലബ്ബിന്റെയും, അമിത ഐ കെയർ ഹോസ്പിറ്റൽ തിരുവല്ലയുടെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് മുരിക്കുംവയൽ ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് നടത്തി. സ്കൂൾ പിടിഎ പ്രസിഡന്റ് സനിൽ കെ ടി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലയൻസ് ക്ലബ് ജില്ലാ കോർഡിനേറ്റർ ഡോക്ടർ എൻ എസ് ഷാജി ഉദ്ഘാടനം നിർവഹിച്ചു, മെഡിക്കൽ ടീമിന് നേതൃത്വം വഹിച്ച ഡോക്ടർ സോഫിയ Read More…

general

കോതമംഗലത്തെ സോനയുടെ മരണം കേന്ദ്ര ഏജൻസി അന്വേഷിക്കണം : കത്തോലിക്ക കോൺഗ്രസ്

വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുപോയ ശേഷം പീഢനത്തിനും മതംമാറ്റ നിർബന്ധത്തിനും വിധേയയായി മരണത്തിന് വിധേയയായ സോനയുടെ മരണവും അതിലേക്ക് നയിച്ച സാഹചര്യവും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്. സോനയുടെ കത്തിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്ന സംഘടിതലോബി കേരളത്തിൽ ഉണ്ട് എന്ന വാദത്തിന് ശക്തി പകരുന്നതാണ് സോനയുടെ കത്ത്.വിവാഹ വാഗ്ദാനം നൽകിയും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമിച്ചു എന്ന കത്തിലെ വെളിപ്പെടുത്തൽ ഇതിൻറെ പുറകിൽ സംഘടിതമായ സംവിധാനങ്ങൾ Read More…

general

ലഹരി രഹിത പുലരിക്കായി പുതുപ്പള്ളി ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തെരുവ് നാടകം നടത്തി

പുതുപ്പള്ളി: ഇൻ്റർ നാഷണൽ യൂത്ത് ഡേ(August 12) യോടു അനുബന്ധിച്ച് ലയൺസ് ഡിസ് ട്രിക്ട് 318B യുടെ നേതൃത്വത്തിൽ പുതുപ്പള്ളി ലയൺസ് ക്ലബ്ബും ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ പുതുപ്പള്ളി, NSS യൂണിറ്റിൻ്റെയും, വിമുക്തി ക്ലബ്ബിൻ്റേയും സംയുക്താഭിമുഖ്യത്തിൽ പുതുപ്പള്ളി IHRD ടെക്നിക്കൽ സ്കൂളിൽ നടന്ന ലഹരിവിരുദ്ധ ക്യാമ്പെയ്ൻ “ലഹരിയില്ലാത്ത പുലരിക്കായ് ” എന്ന എൽ.ഇ.ഡി സ്ക്രീനിങ്ങ് സ്ട്രീറ്റ് ഡ്രാമയുടെ ഉദ്ഘാടനം ബഹുമാന്യനായ പുതുപ്പള്ളി എം.എൽ.എ ശ്രീ. ചാണ്ടി ഉമ്മൻ നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾശ്രീ.ബിജു ഫിലിപ്പ് അധ്യക്ഷത വഹിച്ച Read More…

general

എൻഎസ്എസ് എൻറോൾമെന്റ് ദിനം ആചരിച്ചു

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം ഒന്നാം വർഷ വിദ്യാർത്ഥികളുടെ എൻഎസ്എസ് എൻറോൾ മെന്റ് ദിനം ആചരിച്ചു. പിടിഎ പ്രസിഡന്റ് സനിൽ കെ.റ്റി അധ്യക്ഷത വഹിച്ച യോഗത്തിൽ വിഎച്ച്എസ്എസ് പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് മുഖ്യ സന്ദേശം നൽകി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എം വി ഹൈസ്കൂൾ എച്ച് എം ആഷാദേവ് എം വി പിടിഎ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ പി ബി എന്നിവർ സംസാരിച്ചു. വിഎച്ച്എസ്ഇ Read More…