erattupetta

വാകേഴ്‌സ് ക്ലബ്ബ് വാർഷികം നടത്തി

ഈരാറ്റുപേട്ട: വാകേഴ്‌സ് ക്ലബ്ബ് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.നൈസൽ കൊല്ലംപറമ്പിൽ, എ.ജെ.അനസ്,സക്കീർ അക്കി, അഷറഫ് തൈത്തോട്ടം എന്നിവർ പ്രസംഗിച്ചു. അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ – വി. എം.അബ്ദുള്ള ഖാൻ – രക്ഷാധികാരി, നൈസൽ കൊല്ലംപറമ്പിൽ- പ്രസിഡൻ്റ്, പി.പി.നജീബ്,മുഹമ്മദലി ഖാൻ (വൈസ് പ്രസിഡൻ്റ് മാർ),അജീബ് മുത്താരംകുന്ന് – സെക്രട്ടറി,സക്കീർ അക്കി – ട്രഷറർ, എ.ജെ.അനസ് – പബ്ലിക് റിലേഷൻ,റിയാസ് ഇയ്യ, റസ്സാക്ക് റസ്സാമി(ജോയിൻ്റ് സെക്രട്ടറി മാർ),സലിം തൊമ്മൻപറമ്പിൽ Read More…

erattupetta

കാലവർഷത്തിനു മുന്നോടിയായി ടീം എമർജൻസിക്ക് ഈരാറ്റുപേട്ട ഫയർഫോഴ്സ് ട്രെയിനിങ് നൽകി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ പ്രമുഖ സന്നദ്ധ സംഘടനയായ ടീം എമർജൻസി കേരളക്ക് ഈരാറ്റുപേട്ട ഫയർഫോഴ്സ് ഏകദിന ട്രെയിനിങ് നൽകി. കടന്നുവരുന്ന കാലവർഷത്തിന്റെ മുന്നോടിയായി അപകടത്തിൽ പെടുന്ന ജനങ്ങളെ സംരക്ഷിക്കുന്നതിനും വാഹനാപകടം, ഉരുൾപൊട്ടൽ ,ആഴങ്ങളിൽ മുങ്ങിത്താഴുന്ന ആളുകളെ രക്ഷിക്കൽ തുടങ്ങിയ സമസ്ത മേഖലയിലും ഉള്ള റെസ്ക്യൂ പ്രവർത്തനങ്ങൾക്ക് ടീം അംഗങ്ങളെ സജ്ജരാക്കുകയും അമ്പതോളം വരുന്ന പ്രവർത്തകർക്ക് വേണ്ട പരിശീലനം നൽകുകയും ചെയ്തു. ഫയർ ഫോഴ്സ് അസിസ്റ്റന്റ് ഓഫീസർ വിനു സെബാസ്റ്റ്യൻ വിഷ്ണു എം ആർ വിഷ്ണു വി എം പരിശീലനത്തിന് Read More…

erattupetta

ഈരാറ്റുപേട്ടയിലെ ലീഗ് ഓഫീസ് ഇനി മുതൽ ജനസേവന കേന്ദ്രവും

ഈരാറ്റുപേട്ട : പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ ഈരാറ്റുപേട്ട ലീഗ് ഹൗസിൽ പൊതുജന സേവന കേന്ദ്രം പ്രവർത്തനം തുടങ്ങി. വിദ്യാർത്ഥികളുടെ അലോട്ട്മെൻ്റ് അഡ്മിഷൻ കരിയർ സംബന്ധമായ മുഴുവൻ സേവനങ്ങളും ഈ കേന്ദ്രത്തിൽ നിന്ന് സൗജന്യ നിരക്കിൽ ലഭിക്കും. കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ എ മുഹമ്മദ് അഷറഫ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് കെ എ മുഹമ്മദ് ഹാഷിം , Read More…

erattupetta

കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: തേവരുപാറ ജബലന്നൂർ യുവജന വേദിയുടെ ആഭിമുഖ്യത്തിൽ തേവരുപാറ മദ്രസ്സ ഹാളിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് ആവശ്യമായ ദിശാ ബോധം നൽകുന്നതിന് തേവരുപാറ ജബലന്നൂർ യുവജന വേദി നടത്തിയ കരിയർ ഗൈഡൻസ് പ്രോഗ്രാം സിജി റിസോഴ്‌സ് പേഴ്സൻ അമീൻ മുഹമ്മദും, തസ്‌നി മാഫീൻ എന്നിവർ ക്‌ളാസിന് നേതൃത്വം നൽകി. ജബലന്നൂർ മസ്ജിദ് ഇമാം ഷിബിലി നദ്‌വി ഉത്ഘാടനം ചെയ്തു. ആർ ഐ ടി Read More…

erattupetta

ഈരാറ്റുപേട്ട ബൈപ്പാസ് സ്ഥലം ഏറ്റെടുപ്പിന് സർക്കാർ അനുമതി ലഭിച്ചു: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും,യാത്ര സുഗമമാക്കുന്നതിനും ഉദ്ദേശിച്ച് വിഭാവനം ചെയ്തിട്ടുള്ള പുതിയ ഈരാറ്റുപേട്ട ബൈപ്പാസിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് ഗവൺമെന്റ് അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഈരാറ്റുപേട്ട എം.ഇ.എസ് കവലയിൽ നിന്നും ആരംഭിച്ച് പുത്തൻപള്ളിക്ക് സമീപം തടവനാൽ പാലത്തിലൂടെ കടന്ന് ഈരാറ്റുപേട്ട -ചേന്നാട് റോഡിലെത്തി തെക്കേക്കര വഴി കടന്നു പോകുന്ന രീതിയിലാണ് നിർദിഷ്ട ബൈപ്പാസിന്റെ അലൈൻമെന്റ് നിർണ്ണയിച്ചിട്ടുള്ളത്. ഇതിന് നിലവിലുള്ള റോഡ് വീതി കൂട്ടുന്നതിനായി 49.21 ആർ ഭൂമി അധികമായി ഏറ്റെടുക്കേണ്ടതുണ്ട്. Read More…

erattupetta

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാവും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ നടക്കുന്ന അഴിമതിക്കും, സ്വജന പക്ഷപാതത്തിനും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ സമര പരമ്പരകൾ തീർക്കുമെന്നും പൂഞ്ഞാർ എം.എൽ. എ. ഈരാറ്റുപേട്ട നഗരസഭയിലേക്ക് എൽ. ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ. ഡി. എഫ്. മുനിസിപ്പൽ കമ്മിറ്റി കൺവീനർ നൗഫൽഖാൻ അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം എം. ജി ശേഖരൻ, സി.പി.എം. ഏരിയാ കമ്മിറ്റി സെക്രട്ടറി കുര്യാക്കോസ് Read More…

erattupetta

ഈരാറ്റുപേട്ട നഗരസഭ ഓഫിസിലേക്ക് മാർച്ചും ധർണ്ണയും: മെയ് 16 ന്

ഈരാറ്റുപേട്ട നഗരസഭ ഓഫിസിലേക്ക് 16/05/24 (വ്യാഴാഴ്ച) നടത്തുന്ന അഴിമതിക്കെതിരെയുള്ള മാർച്ചും ധർണ്ണയും പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റൽ കുളഞ്ഞു ങ്കൽ ഉൽഘാടനം ചെയ്യും. എൽ. ഡി. എഫ്. നേതാക്കൾ സംസാരിക്കും. മാർച്ചിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച വാഹന ജാഥ എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി കൺവീനർ നൗഫൽ ഖാൻ ഉൽഘാടനം ചെയ്തു. ഈരാറ്റുപേട്ട നഗരസഭയിൽ നടക്കുന്ന അഴിമതിയും, വികസന മുരടിപ്പും തുറന്നു കാണിച്ചു കൊണ്ട് നടത്തിയ ജാഥയിൽ നഗരസഭാ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, അഡ്വ. ജയിംസ് Read More…

erattupetta

ഈരാറ്റുപേട്ടയിൽ നിന്നും സ്കൂട്ടർ മോഷണം പോയി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട രജിസ്ട്രാർ ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടി ഇന്ന് (15/ 5 / 2024 ) 11.18 നും 12.35 നും ഇടയ്ക്ക് കാണാതായി. ഉടമ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

erattupetta

ഈരാറ്റുപേട്ട എം ഇ എസ് കോളജ് “മുഖാമുഖം” പരിപാടി നടത്തി

ഈരാറ്റുപേട്ട : പുതുക്കിയ ഡിഗ്രി (ഹോണേഴ്‌സ്) പഠന പദ്ധതിയെപ്പറ്റി ഈരാറ്റുപേട്ട എം ഇ എസ് കോളജ് എം ജി യൂണിവേഴ്സിറ്റിയുമായി ചേർന്ന് മുസ്ലിം ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ “മുഖാമുഖം” പരിപാടി നടത്തി. 2024-25 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ ഡിഗ്രി പാഠ്യപദ്ധതിയെപ്പറ്റി പ്ലസ്ടു വിദ്യാർത്ഥികളോട് വിശദീകരിക്കുന്നതിനാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. എംജി യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ ഡോ. ബിജുപുഷ്പൻ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പ്രഫഎം.കെ ഫരീദ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് Read More…

erattupetta

ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ സംഘടിപ്പിക്കുന്ന മലക്കപ്പാറ ഉല്ലാസയാത്ര ; മേയ് 12 ന്

ഈരാറ്റുപേട്ട: ബഡ്ജറ്റ് ടൂറിസം സെൽ ഈരാറ്റുപേട്ട മേയ് 12 ന് മലക്കപ്പാറയിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. തുമ്പൂർമുഴി, അതിരപ്പള്ളി വ്യൂ പോയിന്റ് ,വാഴച്ചാൽ , മലക്കപ്പാറ എന്നിവിടങ്ങളിലെല്ലാം കുറഞ്ഞ ബഡ്ജറ്റിൽ പോയി വരാൻ ആഗ്രഹിക്കുന്നവർക്ക് ഏതൊരു സുവർണാവസരമാണ്. മെയ് 12 ന് രാവിലെ 5.30 ന് യാത്ര ആരംഭിക്കും. 800 രൂപയാണ് റ്റിക്കറ്റ് ചാർജ്.വിശദ വിവരങ്ങൾക്കും ബുക്കിംഗിനുമായി വിളിക്കുക Mob: 9947084284.