ഈരാറ്റുപേട്ട: പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ഉപജില്ല ക്യാമ്പ് നടത്തി. നിർമ്മിത ബുദ്ധി സംവിധാനങ്ങൾ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങ് നൽകാൻ സഹായിക്കുന്ന പ്രോഗ്രാം തയ്യാറാക്കുകയും ഒപ്പം പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിനുള്ള ആനിമേഷനും കുട്ടികൾ ക്യാമ്പിൽ തയ്യാറാക്കി. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി സബ്ജില്ലകളിൽ നിന്നും 180 കുട്ടികൾ ഉപജില്ല ക്യാമ്പിൽ പങ്കെടുത്തു. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതെയാണ് വിവിധ Read More…
erattupetta
ഈരാട്ടുപേട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് പ്ലാശ്നാൽ സെന്റ്. ആന്റണിസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും കേരളം സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2024 ന്റെ ബ്ലോക്കുതല ഉത്‌ഘാടനം പ്ലാശ്നാൽ St. ആന്റണിസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ പാലാ എം. എൽ. എ ശ്രീ. മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ് ശ്രീ. കുര്യൻ തോമസ് നെല്ലുവേലിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഈരാറ്റുപേട്ടയിൽ രണ്ട് കുടിവെള്ള പദ്ധതികൾക്കായി 23.5 ലക്ഷം രൂപ അനുവദിച്ചു
ഈരാറ്റുപേട്ട : സംസ്ഥാന ഭൂജല വകുപ്പ് മുഖേന കുഴൽക്കിണറുകൾ ജലസ്രോതസായി ആവിഷ്കരിക്കുന്ന ശുദ്ധജല വിതരണ സ്കീമിൽ പെടുത്തി ഈരാറ്റുപേട്ട നഗരസഭ 25-)o വാർഡിൽ ആനിപ്പടി പ്രദേശത്തെ 250 ഓളം വീട്ടുകാർക്ക് പ്രയോജനപ്പെടുന്ന ആനിപ്പടി കുടിവെള്ള പദ്ധതിക്ക് 14.5 ലക്ഷം രൂപയും, 14-)o വാർഡിലെ 100 ലധികം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന മുല്ലൂപ്പാറ കുടിവെള്ള പദ്ധതിക്ക് 9 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 23.5 ലക്ഷം രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. പ്രസ്തുത പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടും എസ്റ്റിമേറ്റും തയ്യാറാക്കി Read More…
അംബേദ്കർ ചരമദിനം ആചരിച്ചു
ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടനാശില്പി ഡോ. ബി.ആർ അബേദ്കറുടെ ചരമദിനം ആചരിച്ചു. സ്കൂൾ കവാടത്തിൽ പ്രദർശിപ്പിച്ച അദ്ദേഹത്തിൻ്റെ ഛായാ ചിത്രത്തിനു സമീപം വിദ്യാർത്ഥികൾ അണിനിരന്നു. അംബേദ്കറുടെ ബാല്യകാല ജീവിതാനുഭവങ്ങളും താഴ്ന്ന ജാതിയിൽ ജനിച്ചതിൻ്റെ പേരിൽ നേരിടേണ്ടി വന്ന തിക്താനുഭവങ്ങളെക്കുറിച്ചും വിദ്യാർത്ഥിനി സാദിയ സത്താർ സംസാരിച്ചു. പിന്നീട് സംസാരിച്ച മിസ് നസബീർ അംബേദ്കർ രാജ്യത്തിന് ചെയ്ത സേവനങ്ങളെ ക്കുറിച്ചും ഔദ്യോഗിക പദവികളെക്കുറിച്ചും അനുസ്മരിച്ചു. അധ്യാപകരായ കെ. Read More…
ജില്ലാ കലോത്സവം: ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ
ഈരാറ്റുപേട്ട: കോട്ടയം റവന്യൂ ജില്ല 35 മത് സ്കൂൾ കലോത്സവത്തിൽ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. 251 പോയിൻറ് കരസ്ഥമാക്കിയാണ് സ്കൂൾതലത്തിൽ രണ്ടാം സ്ഥാനം നേടിയത്. യുപി വിഭാഗത്തിൽ 38 പോയിൻറ് നേടി ജില്ലാതലത്തിൽ നാലാം സ്ഥാനത്തും ഹൈസ്കൂൾ വിഭാഗത്തിൽ 113 കരസ്ഥമാക്കി രണ്ടാം സ്ഥാനത്തും ഹയർസെക്കൻഡറി വിഭാഗത്തിൽ 100 പോയിന്റോടെ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടി. അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ Read More…
ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു
ഈരാറ്റുപേട്ട : എമർജിങ് ടൂ പവർ ലീഡ് വൺ .എന്ന പ്രമേയത്തിൽ എസ്.ഡി.പിഐ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം നടയ്ക്കൽ ഫൗസിയാ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡൻറ് മുഹമ്മദ്സിയാദ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഹലിൽ തലപള്ളിൽ അദ്ധ്യക്ഷതവഹിച്ചു. അൻസിൽ പായിപ്പാട്, അഡ്വ സി.പി. അജ്മൽ, സി.എച്ച് ഹസീബ് ,സഫിർ കുരുവനാൽ, മുനിസിപ്പൽ കൗൺസിലർമാരായ അബ്ദുൽലത്തീഫ് ഫാത്തിമ മാഹിൻ നസീറസുബൈർ, ഫാത്തിമഷാഹുൽ, നൗഫിയ ഇസ്മായിൽ എന്നിവർ സംസാരിച്ചു.
ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും 30 റോഡുകളുടെ ലിസ്റ്റ് സമർപ്പിച്ചു
ഈരാറ്റുപേട്ട : സംസ്ഥാന ബഡ്ജറ്റിൽ ഗ്രാമീണ റോഡ് വികസനത്തിന് വകയിരുത്തിയിട്ടുള്ള ആയിരം കോടി രൂപ വിനിയോഗിച്ച് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഒരു നിയോജകമണ്ഡലത്തിൽ നിന്നും 15 ലക്ഷം രൂപയിൽ കുറയാത്ത 30 റോഡുകളുടെ റീടാറിംഗ്, കോൺക്രീറ്റിംഗ് പ്രവർത്തികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടത് പ്രകാരം പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുള്ള 30 റോഡുകളുടെ ലിസ്റ്റ് സമർപ്പിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 30 റോഡുകൾക്കായി ആകെ 7.10 കോടി രൂപയുടെ പ്രൊപ്പോസൽ ആണ് നൽകിയിട്ടുള്ളത് . Read More…
യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് കുഴിവേലിയിൽ
ഈരാറ്റുപേട്ട : നഗരസഭ കുഴിവേലി ഡിവിഷൻ ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർത്ഥി റൂബിന നാസറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് കുഴിവേലി വെട്ടിയ്ക്കൽ ഗ്രൗണ്ടിൽ തെരഞ്ഞെടുപ്പ് കൺവൻഷൻ നടക്കും. കെ പി സി സി ജന. സെക്രട്ടറി പി എ സലിം, മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ എം എ ഷുക്കൂർ എന്നിവർ സംബന്ധിക്കുമെന്ന് യു ഡി എഫ് മണ്ഡലം ചെയർമാൻ പി എച്ച് നൗഷാദ്, കൺവീനർ റാസി ചെറിയവല്ലം എന്നിവർ അറിയിച്ചു.
മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി സ്റ്റിയറിംഗ് കമ്മറ്റി
ഈരാറ്റുപേട്ട : മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി സ്റ്റിയറിംഗ് കമ്മറ്റി ഈരാറ്റുപേട്ട യൂസുഫ് സഖാഫിയുടെ വസതിയിൽ ചേർന്നു. ചെയർമാൻ അഡ്വ. റോയ് വാരിക്കാട് അദ്ധ്യക്ഷത വഹിച്ചു. പി.ടി. ശ്രീകുമാർ, ഖാലിദ് സഖാഫി, ഷിബു. കെ തമ്പി, യൂസുഫ് സഖാഫി,ആമ്പൽ ജോർജ്, ചാർളി കോട്ടയം തുടങ്ങിയവർ സംബന്ധിച്ചു.
പ്രധാൻമന്ത്രി പോഷണ്‍ ശക്തി നിർമ്മാൺ പദ്ധതി; പബ്ലിക് ഹിയറിംഗ് നടത്തി
ഈരാറ്റുപേട്ട: പി.എം.പോഷണ്‍, പബ്ലിക് ഹിയറിംഗ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണാണ്ടസ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുഹറ അബ്ദുള്‍ഖാദര്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ബിജോയി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അജിത്കുമാര്‍.ബി, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമന ഗോപാലന്‍, ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീതി. ഷംലബീവി, മെമ്പര്‍മാരായ ശ്രീമതി. ശ്രീകല.ആര്‍, ബിന്ദു സെബാസ്റ്റ്യന്‍ , മറ്റ് ജനപ്രതിനിധികള്‍, Read More…











