erattupetta

ഈരാറ്റുപേട്ട നഗരോത്സവത്തിൽ വൻ ജന തിരക്ക്

ഈരാറ്റുപേട്ട: നഗരസഭ പി.ടി.എം.എസ് ഓഡിറ്റോറിയ ത്തിലും ഗ്രൗണ്ടിലുംനടത്തുന്ന നഗരോൽസവത്തിൽ തിരക്കേറി. എല്ലാ ദിവ സവും വൻ തിരക്കാണ് അനു ഭവപ്പെടുന്നത്. വെള്ളിയാഴ്ച ആരംഭിച്ച നഗരോൽസവം ജനുവരി 5 ഞായറാഴ്ച‌ അവസാനിക്കും. എല്ലാ ദിവസവും കലാപരിപാടി കൾ, കുട്ടികൾക്ക് കളിച്ചു രസിക്കാൻ കിഡ്സ് റൈഡുകൾ എന്നിവയുമുണ്ട്.

erattupetta

നഗരോത്സവ വേദിയിൽ സാംസ്കാരിക സമ്മേളനം

ഈരാറ്റുപേട്ട . നഗരസഭ നടത്തുന്ന നഗരോത്സവ വേദിയിൽ നടന്ന സാംസ്കാരിക സമ്മേളനം പ്രഭാഷകനും ഗാനനിരൂപനുമായ ഡോ.സജിത്ത് ഏവൂരേത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തിന് എം.ടി എന്ന സാഹിത്യകാരൻ നൽകിയ സംഭാവനകൾ കേരളത്തിൻ്റെ സാംസ്കാരിക അടയാളങ്ങളാണെന്ന് അദ്ദേഹം പറഞ്ഞുചടങ്ങിൽ ഫെയ്സ് പ്രസിഡണ്ട് സക്കീർ താപി അധ്യക്ഷത വഹിച്ചു ലൈബ്രറി കൺവീനർ പി എം മുഹ്സിൻ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ വി എം മുഹമ്മദ് ഇല്യാസ്, കെ.സുനിൽകുമാർ, നാസർ വെള്ളൂപ്പറമ്പിൽ, അനസ് Read More…

erattupetta

കെ.എസ്.ആർ.ടി.സി ഡിപ്പോയോടുള്ള അവഗണന: വെൽഫെയർ പാർട്ടി രാപ്പകൽ സമരം ശ്രദ്ധേയമായി

ഈരാറ്റുപേട്ട: ഭരണകൂട-ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോയെ തകർക്കാനുള്ള നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഒരു മാസം നീണ്ട കെ.എസ്.ആർ.ടി.സി ഡിപ്പോ സംരക്ഷണ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രാപ്പകൽ സമരം ശ്രദ്ധേയമായി. ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോക്കു മുന്നിൽ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച സമരം പിറ്റേന്ന് രാവിലെ എട്ട് മണിയോടെയാണ് സമാപിച്ചത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം സണ്ണി മാത്യു Read More…

erattupetta

പുരോഗമന കലാ സാഹിത്യ സംഘം ഈരാറ്റുപേട്ട മേഖല കമ്മിറ്റി രൂപീകരിച്ചു

ഈരാറ്റുപേട്ട : പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ഈരാറ്റുപേട്ട മേഖലാ തല രൂപീകരണ യോഗം സംഘടനയുടെ പൂഞ്ഞാർ ഏരിയ കമ്മിറ്റി സെക്രട്ടറി വി.കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ആസീഫ് മുണ്ടക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എം.ബി ഫെസൽ, വി.എച്ച് സിറാജ്, വിഷ്ണു ശശിധരൻ മാഹിൻ സലിം, സലിം കുളത്തിപ്പടി, റഫീഖ് പേഴുംങ്കാട്ടിൽ, റയീസ് പടിപ്പുരയ്ക്കൽ, തൂമ ഷെരീഫ്, സ്വദ്ഖ് ഇളപ്പുങ്കൽ, അമീൻ പാറയിൽ, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് വി.എച്ച് സിറാജ് , വൈസ് Read More…

erattupetta

അറിവിനൊപ്പം തിരിച്ചറിവും ഉണ്ടാകണം: ഡോ :ഹഫീസ് റഹ്മാൻ

ഈരാറ്റുപേട്ട: ഓരോ വിദ്യാർത്ഥിയും ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുത്താൽ മാത്രമേ ലക്ഷ്യത്തിലെത്താൻ കഴിയുകയുള്ളുവെന്ന് ലോക പ്രശസ്ത കീ ഹോൾ ശസ്ത്രക്രിയ വിദഗ്ധനും സൺറൈസ് ഗ്രൂപ്പ് ഓഫ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാൻ പടിയത്ത് പറഞ്ഞു. അൽമനാർ പബ്ലിക് സ്കൂളിൻ്റെ 37 മത് വാർഷികാഘോഷം മെഹ്ഫിലെ മനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവിനോടൊപ്പം തിരിച്ചറിവും നേടുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണന്നും അദേഹം കൂട്ടി ചേർത്തു. ഐ. ജി.റ്റി ചെയർമാൻ എ.എം അബ്ദു സമദ് അധ്യക്ഷത വഹിച്ചു. നവീകരിച്ച കോൺഫറൻസ് Read More…

erattupetta

അൽ മനാർ സ്‌കൂൾ 37-ാം വാർഷികാഘോഷം നാളെ

ഈരാറ്റുപേട്ട: അൽ മനാർ സീനിയർ സെക്കണ്ടറി സ്‌കൂൾ 37 ാം വാർഷികാഘോഷവും നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനവും നാളെ (ശനി) നടക്കും. രാവിലെ എട്ടരക്ക് സ്‌കൂൾ അങ്കണത്തിൽ ഇസ്ലാമിക് ഗൈഡൻസ് ട്രസ്റ്റ് ചെയർമാൻ എ.എം.എ. സമദ് പതാക ഉയർത്തുന്നതോടെ വാർഷികാഘോഷ പരിപാടിയായ ‘മെഹ്ഫിലെ മനാറി’ന് തുടക്കമാകും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകുന്നേരം 4.30 മുതൽ കുട്ടികൾക്കുള്ള സമ്മാന വിതരണം നടക്കും. അഞ്ച് മണിക്ക് നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം പൂർവ വിദ്യാർഥിയും ഡിപ്പാർട്ട്‌മെന്റ് ഓഫ് Read More…

erattupetta

ഫുൾടൈം മീനിയൽ ഒഴിവ്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ 2024-25 അധ്യയനവർഷത്തിൽ ഫുൾടൈം മീനിയൽ തസ്തികയിലേയ്ക്ക് നിലവിലുള്ള താൽകാലിക ഒഴിവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ശാരീരിക യോഗ്യത അടക്കം നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 23/12/2024 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ . ഓഫീസിൽ ഹാജരാകേണ്ടതാണ്.

erattupetta

ഈരാട്ടുപേട്ട അസോസിയേഷൻ യുഎഇ “ ഈരാട്ടുപേട്ട പ്രീമിയർ ലീഗ് സീസൺ -3 “ സംഘടിപ്പിക്കുന്നു

ദുബൈ: ഡിസംബർ 22 ആം തിയതി ഞായറാഴ്ച വൈകിട്ട് 5 മണിക്കു നടക്കുന്ന ആദ്യ മത്സരത്തിൽ Al Mamzar Auto Spare parts സ്പോൺസർ ചെയ്യുന്ന തെക്കേക്കര കിംഗ്സ് Blaze care സ്പോൺസർ ചെയ്യുന്ന വടക്കേക്കര വാരിയേഴ്സുമായി ഏറ്റുമുട്ടുകയാണ്. 7 മണിക്ക് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ calicut spices Trading സ്പോൺസർ ചെയ്യുന്ന നടക്കൽ റോയലസ് , vibco star സ്പോൺസർ ചെയ്യുന്ന ഈരാറ്റുപേട്ട സെൻട്രൽ ചലഞ്ചേഴ്‌സിനെ നേരിടുന്നു 9 മണിക്ക് EPL ന്റെ മൂന്നാം സീസണിന്റെ Read More…

erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് തല കേരളോത്സവം സമാപിച്ചു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്ക് തല കേരളോത്സവത്തിൻ്റെ സമാപന സമ്മേളനം ഇന്ന് PM ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ തോമസ് നെല്ലുവേലിൽ അവറുകളുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം നിർവ്വഹിച്ചു. തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. രജനി സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത് കുമാർ.ബി., ക്ഷേമകാര്യ Read More…

erattupetta

മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഉപജില്ല ക്യാമ്പ് നടത്തി

ഈരാറ്റുപേട്ട: പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ഉപജില്ല ക്യാമ്പ് നടത്തി. നിർമ്മിത ബുദ്ധി സംവിധാനങ്ങൾ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങ് നൽകാൻ സഹായിക്കുന്ന പ്രോഗ്രാം തയ്യാറാക്കുകയും ഒപ്പം പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിനുള്ള ആനിമേഷനും കുട്ടികൾ ക്യാമ്പിൽ തയ്യാറാക്കി. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി സബ്ജില്ലകളിൽ നിന്നും 180 കുട്ടികൾ ഉപജില്ല ക്യാമ്പിൽ പങ്കെടുത്തു. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതെയാണ് വിവിധ Read More…