ഈരാറ്റുപേട്ട: ലോക പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് കരുണ പാലിയേറ്റീവ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിന സന്ദേശ യാത്രയും ജനകീയ കലക്ഷനും നടത്തി. വ്യാഴാഴ്ച രാവിലെ 9 മണിക്ക് അഹമ്മദ് കുരിക്കൾ നഗർ പരിസരത്ത് വെച്ച് നടത്തിയ യോഗം ഡോ.നെസീർ ഉദ്ഘാടനം ചെയ്തു.ചെയർമാൻ എൻ.എ. മുഹമ്മദ് ഹാറൂൺ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റൈന Read More…
erattupetta
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ ഓപ്പൻ ജിം നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട .മുസ് ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ മാനേജ് കമ്മിറ്റി 6 ലക്ഷം മുടക്കി സ്കൂൾ ഗ്രൗണ്ടിൽ ഏർപ്പെടുത്തിയ ഓപ്പൻ ജിം നഗരസഭ ചെയർമാൻ അഡ്വ.വി.പി.നാസർ ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജർ എം.കെ.അൻസാരി അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ നസീറ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. എം.ഇ.റ്റി ചെയർമാൻ പ്രൊഫ .എം.കെ.ഫരീദ്, പി.റ്റി.എ പ്രസിഡൻ്റ് പി.വി.ലാലി. എം.ഇ.റ്റി സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ് ,ട്രഷറർ എം.എസ്.കൊച്ചുമുഹമ്മദ്, ഷെരീഫ് കെ.എസ്., എം.എഫ് അബ്ദുൽ Read More…
നേത്ര പരിശോധനാ ക്യാമ്പ് നടത്തി
ഈരാറ്റുപേട്ട: ചാന്തുഖാൻപറമ്പിൽ ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ സെൻ്റ് ജോർജ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.നഗരസഭാ ചെയർമാൻ അഡ്വ. വി. പി.നാസർ ഉദ്ഘാടനം ചെയ്തു. ഫാമിലി അസോസിയേഷൻ പ്രസിഡൻ്റ് ഷിജു കല്ലോലപ്പറമ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. എം. അബ്ദുള്ള ഖാൻ,ഡോ.ജോസഫ് ഫ്രാൻസിസ്, റിഫാന റഹീം, റാഷിദ് ഖാൻ, സി.ടി.ബഷീർ എന്നിവർ പ്രസംഗിച്ചു.
സേവന മേഖലക്കൊരു കൈത്താങ്ങ്
ഈരാറ്റുപേട്ട : സേവന ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ കരുണപാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഫെഡറൽ ബാങ്ക് അരുവിത്തുറ ബ്രാഞ്ച് ആംബുലൻസ് നൽകി. ബാങ്കിൻ്റെ സി.എസ്.ആർ ഫണ്ടിൽ നിന്നാണ് കരുണക്ക് ഏറ്റവും പുതിയ മോഡൽ ആംബുലൻസ് നൽകിയത്. വാഹനത്തിൻ്റെ താക്കോൽ കൈമാറ്റം ഇന്ന് (വെള്ളിയാഴ്ച) രാവിലെ പത്ത് മണിക്ക് കരുണയിൽ വെച്ച് നടന്നു. കോട്ടയം സോണൽ ഹെഡ് നിഷാ കെ. ദാസ് കരുണ ചെയർമാൻ എൻ.എ.എം ഹാറൂണിന് വാഹനത്തിൻ്റെ താക്കോലും മറ്റ് രേഖകളും കൈമാറി. പാലാ റീജിയണൽ ഹെഡ് Read More…
എസ്.ഡി.പി.ഐ. കൺവെൻഷൻ നടത്തി
ഈരാറ്റുപേട്ട : ഇടത്- വലത് -ബി ജെ പി മുന്നണികൾ സംയുക്തമായി പരാജയപ്പെടുത്താൻ ശ്രമിച്ചിട്ടും, കേന്ദ്രം ഭരിക്കുന്ന സംഘ പരിവാർ സർക്കാർ എസ്.ഡി.പി.ഐ. നേതാക്കളെയും പ്രവർത്തകരെയും വേട്ടയാടി ജയിലിൽ അടച്ചിട്ടുംതദ്ദേശ തിരഞ്ഞെടുപ്പിൽ എസ് ഡി പി ഐ സംസ്ഥാനത്ത് ചരിത്രമുന്നേറ്റമുണ്ടാക്കിയെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രവർത്തകസമിതിയംഗം എസ്.പി. അമീറലി പറഞ്ഞു. നടയ്ക്കൽ ഫൗസിയാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്തക കൺവെൻഷനും ശഹീദ് കെ എസ് ഷാൻഅനുസ്മരണവും Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ (2025 – 2030) സത്യപ്രതിജ്ഞ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെട്ടു
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ (2025 – 2030) സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് (ഞായർ) രാവിലെ 10.00 മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെട്ടു. വരണാധികാരി ശ്രീ. സാജു ജേക്കബ്, (ജില്ലാ പട്ടികജാതി വികസന ഓഫീസർ, കോട്ടയം) തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ ഏറ്റവും മുതിർന്ന അംഗമായ ശ്രീ. പ്രേംജി.ആർ (12 തലപ്പലം) ന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങളായ ശ്രീ.ജോയി സ്കറിയ (01 – മേലുകാവ് ), ശ്രീ.സ്റ്റാൻലി മാണി (02-മൂന്നിലവ്), ശ്രീമതി.സോളി ഷാജി Read More…
അൽമനാർ പബ്ലിക് സ്കൂൾ വാർഷികം 23 ന്
ഈരാറ്റുപേട്ട: അൽ മനാർ പബ്ലിക് സ്‌കൂൾ 38-ാം വാർഷികാഘോഷം ‘മെഹ്‌ഫിലെ മനാർ 2k25’ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സ്‌കൂൾ അങ്കണത്തിൽ പി.ടി.എ പ്രസിഡന്റ് ഷാനവാസ് പാലയംപറമ്പിൽ പതാക ഉയർത്തും. വൈകുന്നേരം 6.30 ന് പിന്നണി ഗായകൻ അൻസാർ ഇസ്മായിൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. ഐ.ജി.ടി ട്രസ്റ്റ് ചെയർമാൻ എ.എം. അബ്ദുസമദ് അധ്യക്ഷത വഹിക്കും.
ടൂറിസം സർക്യൂട്ട് പഠന റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചു : അഡ്വ.ഷോൺ ജോർജ്
കോട്ടയത്തിന്റെ കിഴക്കൻ മലയോര മേഖലയിലെ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും കോർത്തിണക്കി കോട്ടയം ഈസ്റ്റ് ടൂറിസം സർക്യൂട്ട് പ്രാഥമിക പഠന റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചതായി കോട്ടയം ജില്ല പഞ്ചായത്ത് മെമ്പറും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ ഷോൺ ജോർജ് അറിയിച്ചു. റിപ്പോർട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ.സുരേഷ് ഗോപിക്കും, സംസ്ഥാനസർക്കാരിനും, സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റിനുമാണ് സമർപ്പിച്ചത്. മീനച്ചിൽ താലൂക്കിലെ കിഴക്കൻ മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ 40 കിലോമീറ്റർ ഉള്ളിൽ 22 ടൂറിസം കേന്ദ്രങ്ങളുടെ വികസനമാണ് ഈ പദ്ധതി Read More…
ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ. ജോമോൻ ഐക്കരയെ തിരഞ്ഞെടുത്തു, സെക്രട്ടറി അഡ്വ. അഭിരാം ബാബു
ഈരാറ്റുപേട്ട: കോട്ടയം ഡി സി സി ജനറൽ സെക്രട്ടറിയും, പാലാ – ഈരാറ്റുപേട്ട കോടതികളിലെ പ്രമുഖ അഭിഭാഷകനും, മുൻ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ജോമോൻ ഐക്കരയെ ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്തു. സെക്രട്ടറിയായി കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റും യുവ അഭിഭാഷകനുമായ അഡ്വ. അഭിരാം ബാബു തിരഞ്ഞെടുക്കപ്പെട്ടു.
കടുവാമൂഴിയിൽ തകർത്ത കുളിക്കടവ് പുനർ നിർമ്മിക്കാൻ ഹൈക്കോടതിയിൽ ഹർജി
ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ കടുവാമൂഴിയിൽ മസ്ജിദ് നൂറിന് സമീപം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം മുടക്കി 2019 ൽ നിർമ്മിച്ച കുളിക്കടവും ക്ലോക്ക് റൂം ആറ് മാസം മുമ്പ് പ്ലാമൂട്ടിൽ അബ്ദുൽ ലത്തീഫ് എന്നയാൾ നശിപ്പിക്കുകയും ആ സ്ഥലം കയ്യേറുകയും ചെയ്തു.ഇതിനെതിരേ പല പ്രാവശ്യം ഈരാറ്റുപേട്ട നഗരസഭയിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതു കൊണ്ട് പൊതുപ്രവർത്തകനായ പുളിക്കിച്ചാലിൽ ജലീൽ നൽകിയ ഹരജി കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ആറാം എതിർകക്ഷിയായ പി.എച്ച്.അബ്ദുൽ ലത്തീഫിന് നോട്ടീസ് Read More…











