ഈരാറ്റുപേട്ട: ലോകപ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ലാപ്പറോസ്കോപ്പിക് ഹിസ്ട്രക്ടമി (താക്കോൽദ്വാര ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ) ഈ വരുന്ന ജൂൺ 21,22 തീയതികളിൽ നടത്തപ്പെടുന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഈ ക്യാമ്പ് വലിയ ആശ്വാസമാകുമെന്നത് സുനിശ്ചിതമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മരുന്നുകളും മറ്റു ഉപഭോഗവസ്തുക്കളും Read More…
erattupetta
ഗവ.എച്ച്.എസ്.എസിൽ ക്രിയേറ്റീവ് കോർണറും ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: തെക്കേക്കര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ക്രിയേറ്റീവ് കോർണറിൻ്റെയും ഓഡിറ്റോറിയത്തിൻ്റേയും ഉദ്ഘാടനവും വിജയോത്സവവും എസ്.എസ്.എൽ.സി ഉന്നത വിജയികൾക്കുള്ള സമ്മാനദാനവും പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽനിർവ്വഹിച്ചു. തുടർച്ചയായ 14-ാം വർഷവും സ്‌കൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു മേനി വിജയം നേടിയിരുന്നു. കുട്ടികൾക്ക് തൊഴിൽ പരിശീലനം, തയ്യൽ, കുക്കിംഗ്, സോഫ നിർമ്മാണം, വയറിംങ്, പ്ലംബിങ്, ഫാഷൻ ഡിസൈനിംങ്, കേക്ക് നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നൽകുന്നതിനായാണ് ക്രിയേറ്റീവ് കോർണർ പ്രവർത്തന സജ്ജമാകുന്നത്. അറിവ് നേടാം എന്നതിനൊപ്പം ജീവിത നൈപുണി Read More…
ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി
ഈരാറ്റുപേട്ട: എം.ഇ.എസ് യൂത്ത് വിങ് സംസ്ഥാന കമ്മറ്റിയുടെ ചുവട്-ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിൻ്റെ ഭാഗമായി എം.ഇ.എസ് യൂത്ത് വിങ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമേലി എം ഇ എസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ തെരുവുനാടകത്തിലൂടെ ഈരാറ്റുപേട്ട അഹമ്മദ് കുരിക്കൾ നഗർ ബോധവത്ക്കരണ സന്ദേശം നൽകി. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷെഹിം വിലങ്ങുപാറ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് വിങ്ങ് സംസ്ഥാന കമ്മിറ്റി അംഗം റയീസ് പടിപ്പുരക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ എം.ഈ.എസ് Read More…
ഈരാറ്റുപേട്ട ബസ്റ്റാന്റ് പടിക്കൽ സിപിഐ പ്രതിഷേധ ധർണ്ണ നടത്തി
ഈരാറ്റുപേട്ട :യാതൊരു മുൻകരുതലും കൂടിയാലോചനകളും കൂടാതെ ബസ്റ്റാന്റ് പൊളിച്ച് കച്ചവടക്കാരെയും യാത്രക്കാരെയും വിദ്യാർത്ഥികളെയും ദുരിതത്തിലാക്കിയ മുനിസിപ്പൽ ഭരണാധികാരികളുടെ നടപടികൾക്കെതിരെ സിപിഐ ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ ധർണ്ണ പാർട്ടി മണ്ഡലം സെക്രട്ടറി അഡ്വ. പി എസ് സുനിൽ ഉദ്ഘാടനം ചെയ്തു. പാർട്ടിയുടെ ഈരാറ്റുപേട്ട ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി സഖാവ് എം എം മനാഫിന്റെ അധ്യക്ഷതയിൽ ധർണ്ണക്ക് ലോക്കൽ സെക്രട്ടറി സഖാവ് കെ ഐ നൗഷാദ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എം Read More…
കോട്ടയം ജില്ലയിൽ ഖനനവും ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്രയും നിരോധിച്ചു
കോട്ടയം :മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും ജൂൺ15 വരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പു ലഭിച്ചിരിക്കുന്നതിനാലും ജൂൺ 15 വരെ കോട്ടയം ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ Read More…
ഈരാറ്റുപേട്ട ഉപജില്ല ഗൈഡിങ് ഏകദിന ക്യാമ്പ്
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ദ്വിതീയ സോപാൻ എന്ന പേരിൽ ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും ഗൈഡിങ് അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഏകദിന ക്യാമ്പ് നടത്തി. ഗൈഡിങ് യൂണിറ്റിലേക്ക് പുതുതായി പ്രവേശന ലഭിച്ച അംഗങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ഏതാനും പ്രവർത്തന പരിശീലനങ്ങൾ നടത്തുകയും ചെയ്തു. മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് എം പി ലീന ക്യാമ്പ് സന്ദർശിച്ച് ഗൈഡ് അംഗങ്ങളുമായി സംവദിച്ചു. സീനിയർ അധ്യാപകൻ മുഹമ്മദ് ലൈസൽ, പി ജി ജയൻ Read More…
സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പ്
ലോകപ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ലാപ്പറോസ്കോപ്പിക് ഹിസ്ട്രക്ടമി (താക്കോൽദ്വാര ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ) ഈ വരുന്ന ജൂൺ 21,22 തീയതികളിൽ നടത്തപ്പെടുന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഈ ക്യാമ്പ് വലിയ ആശ്വാസമാകുമെന്നത് സുനിശ്ചിതമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മരുന്നുകളും മറ്റു ഉപഭോഗവസ്തുക്കളും മാത്രം Read More…
ഫെസിലിറ്റേഷൻ സെന്റർ റിസോഴ്സ് പേഴ്സൺ മാരുടെ യോഗം ചേർന്നു
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ വിജ്ഞാന കേരളം ജോബ് സ്റ്റേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമ പഞ്ചായത്ത് ഫെസിലിറ്റേഷൻ സെന്റർ റിസോഴ്സ് പേഴ്സൺ മാരുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് കെ കെ കുഞ്ഞുമോൻ സ്മാരക ഹാളിൽ നടന്നു. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉത്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സെബാസ്റ്റ്യൻ RGSA ബ്ലോക്ക് കോർഡിനേറ്റർ, തീമാറ്റിക് എക്സ്പെർട്ട്, സെക്രട്ടറി സാം ഐസക് എന്നിവർ സംസാരിച്ചു.
കേരളം വ്യവസായ സംരംഭങ്ങൾക്ക് വളക്കൂറുള്ള മണ്ണ്: മന്ത്രി പി.രാജീവ്
ഈരാറ്റുപേട്ട വ്യവസായ സംരംഭങ്ങൾക്ക് എന്നും വളക്കൂറുള്ള മണ്ണാണ് കേരളമെന്ന് മന്ത്രി പി.രാജീവ്. പൂഞ്ഞാർ നിയോജകമണ്ഡലം കേന്ദ്രീകരിച്ച് റൈസിങ് പൂഞ്ഞാർ 2കെ25 എന്ന പേരിൽ ഈരാറ്റുപേട്ടയിൽ നടത്തിയ നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ ആരംഭിച്ച വ്യവസായങ്ങൾ വലിയ വളർച്ച നേടി ഇതര സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിച്ചത് അതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു. ഇവിടെ ആർക്കും വ്യവസായം തുടങ്ങാം. കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ അത് വിജയിപ്പിക്കുകയും ചെയ്യാം. കേരളം എല്ലാവർക്കുമുള്ളതാണെന്നും ഇക്കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സെബാസ്റ്റ്യൻ Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി ദിനം ആചരിച്ചു
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.മറിയാമ്മ ഫെർണാണ്ടസ് ബ്ലോക്ക് അങ്കണത്തില്‍ വൃഷതൈ നട്ടു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത് കുമാർ ബി മെമ്പർമാരായ ശ്രീമതി രമാ മോഹന്‍, ജെറ്റോ ജോസ്, അക്ഷയ് ഹരി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ. സാം ഐസക്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.











