പാലാ : പാലാ രൂപത എസ്എംവൈഎം ന്റെ ആഭിമുഖ്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം നേടിയ സംഘടനാ പ്രവർത്തകർക്ക് സ്വീകരണം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയ ഒമ്പത് സംഘടനാ പ്രവർത്തകരിൽ എട്ടുപേരും വിജയിച്ചിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് കടുത്തുരുത്തി ഡിവിഷനിൽ നിന്ന് വിജയിച്ച ആൻ മരിയ ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കടത്തൂക്കടവ് ഡിവിഷനിൽ നിന്ന് വിജയിച്ച ആൻമരിയ അമൽ, മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ നിന്ന് വിജയിച്ച അഞ്ജന തെരേസ് മാത്യു, രാമപുരം ഗ്രാമപഞ്ചായത്തിൽ നിന്ന് വിജയിച്ച ആൻസ്മരിയ Read More…
Blog
Your blog category
മഹാത്മാഗാന്ധിയുടെ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ പുസ്തക വായന ആരംഭിച്ചു
കോട്ടയം : ഗാന്ധിജിയുടെ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ഗ്രന്ഥത്തിന്റെ 100 ആം വാർഷികത്തിന്റെ ഭാഗമായി ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 25 മുതൽ 29 വരെ നടക്കുന്ന പുസ്തക വായന പരമ്പരയുടെ ഉദ്ഘാടനം കോട്ടയം ഡ്രീം സ്റ്റേഴ്സിന്റെ സഹകരണത്തോടെ ദർശനയിൽ നടന്നു . മുൻ ചീഫ് സെക്രട്ടറി ഡോ വി പി ജോയ് പുസ്തകവായന പരമ്പര ഉദ്ഘാടനം ചെയ്തു. ദർശന ഡയറക്ടർ ഫാ എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷനായിരുന്നു . പ്രമുഖ ഗാന്ധിയൻ ഡോ. എം Read More…
സെൻറ് അൽഫോൻസ പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ തെരുവുനാടകം നടത്തി
അരുവിത്തുറ: മോഡൽ ലയൺസ് ക്ലബ്ബ് ഓഫ് അടൂർ എമിറേറ്റ്സിൻറ നേതൃത്വത്തിൽ അരുവിത്തുറ സെൻറ് അൽഫോൻസ പബ്ലിക് സ്കൂളിൽ ലഹരിവിരുദ്ധ തെരുവുനാടകം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ F C C നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. മോഡൽ എമിറേറ്റ്സ് വൈസ് പ്രസിഡന്റ് സന്തോഷ് വർഗീസ് സെക്രട്ടറി സുരമ്യ വർഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
യുവത്വത്തിൻ്റെ ആഘോഷമായി കോം ഫിയസ്റ്റാ; അരുവിത്തുറസെൻറ് ജോർജ് കോളേജിൽ ദേശീയതല കോമേഴ്സ് അൻഡ് മനേജ്മെൻ്റ് ഫെസ്റ്റ് അവേശമായി
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജ് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയതല കൊമേഴ്സ് ആൻഡ് മാനേജ്മെൻറ് ഫെസ്റ്റ് യുവത്വത്തിൻറെ ആഘോഷമായി മാറി. രാജ്യത്തെ വിവിധ ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നായി 1000 ത്തോളം വിദ്യാർത്ഥികൾ ഫെസ്റ്റിൻ്റെ ഭാഗമായി മത്സരങ്ങളുടെ ഉദ്ഘാടനം കോളേജ് മാനേജർ വെരി റവ. ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവ്വഹിക്കുംചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ്.ബര്സാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ സെൽഫ് ഫിനാൻസ് Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് വളവും പച്ചക്കറി തൈകളും വിതരണം ചെയ്തു
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരം കർഷകർക്ക് വളങ്ങളും പച്ചക്കറി തൈകളും വിതരണം ചെയ്തു. പദ്ധതിക്കായി 330000 രൂപയാണ് ചെലവഴിച്ചത്. 200 കർഷകർക്ക് വളങ്ങളും 244 കർഷകർക്ക് പച്ചക്കറി തൈകളും വിതരണം ചെയ്തു. പഞ്ചായത്ത് തലത്തിൽ 24,300 പച്ചക്കറി തൈകൾ കർഷകർക്കായി നൽകി. പദ്ധതികളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാജി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, നജ്മ പരിക്കൊച്ച്, കൃഷി ഓഫീസർ Read More…
പെൺകുട്ടികൾക്കായുള്ള ജില്ലാതല കബഡി മത്സരം: ഒക്ടോബർ 30ന്
കോട്ടയം: ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി ജില്ലാതല കബഡി മത്സരം വ്യാഴാഴ്ച (ഒക്ടോബർ 30) കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 10.30ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും. നാലുമണിവരെയാണ് മത്സരങ്ങൾ. വൈകിട്ടു 4.00 മണിക്കു നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ സമ്മാനദാനം നിർവഹിക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ് അധ്യക്ഷത Read More…
കൂട്ടിക്കല് ഗ്രാമപഞ്ചായത്തില് വികസനസദസ് നടത്തി
കൂട്ടിക്കല് ഗ്രാമപഞ്ചായത്തിലെ വികസനസദസ് അഡ്വ. സെബാസ്റ്റ്യന് കുളത്തുങ്കല് എം.എല്.എ ഉദ്ഘാടനം ചെയ്തു. കൂട്ടിക്കല് സെന്റ് മേരീസ് പാരിഷ് ഹാളില് നടന്ന പരിപാടിയില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സര്ക്കാരിന്റെ വികസന പ്രവര്ത്തനങ്ങള് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ ഷാനവാസും ഗ്രാമപഞ്ചായത്തിന്റെ വികസനനേട്ടങ്ങള് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരിജാകുമാരി അയ്യപ്പനും അവതരിപ്പിച്ചു. വാഗമണ് റോഡ് അന്താരാഷ്ട്ര നിലവാരത്തില് പൂര്ത്തീകരിക്കുക, മുതുകോരമല-ചക്കിപ്പാറ ടൂറിസം Read More…
‘ഹിജാബ് വിവാദത്തിന് പിന്നിൽ SDPI, പൊളിറ്റിക്കൽ ഇസ്ലാം അജണ്ട നടപ്പാക്കാൻ ശ്രമം’; സ്കൂളിന് ബിജെപി സംരക്ഷണം ഒരുക്കുമെന്ന് ഷോൺ ജോർജ്
പള്ളുരുത്തിയിലെ ഹിജാബ് വിവാദത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. രക്ഷിതാവിനൊപ്പം എസ്ഡിപിഐ നേതാക്കൾ സെന്റ് റീത്താസ് സ്കൂളിൽ എത്തി അധികൃതരെ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ട്. പൊളിറ്റിക്കൽ ഇസ്ലാം അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും പത്ത് വോട്ടിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി ഇതിന് ചൂട്ട് പിടിക്കുകയാണെന്നും ഷോൺ കുറ്റപ്പെടുത്തി. സ്കൂളിന് ബിജെപിയുടെ സംരക്ഷണം ഉണ്ടാകുമെന്നും ഷോൺ ജോർജ് പറഞ്ഞു.
പ്രളയത്തിൽ തകർന്ന കാരയ്ക്കാട് നടപ്പാലം പുനർ നിർമ്മിച്ച് നാടിന് സമർപ്പിച്ചു
ഈരാറ്റുപേട്ട : കാരയ്ക്കാട് -ഇളപ്പുങ്കൽ നടപ്പാലം കാരയ്ക്കാട് പ്രദേശത്തെ ജനങ്ങൾക്കും,കാരയ്ക്കാട് സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്കും എല്ലാം ഈരാറ്റുപേട്ട -തൊടുപുഴ റോഡിലേക്കും ഇളപ്പുങ്കൽ ഭാഗത്തേക്കും ഉൾപ്പെടെ പോകുന്നതിനുള്ള എളുപ്പമാർഗമായിരുന്നു. എന്നാൽ 2021 ലെ പ്രളയത്തിൽ പാലം തകർന്നതോടെ പ്രദേശവാസികളും, വിദ്യാർത്ഥികളും എല്ലാം ഏറെ ദുരിതത്തിൽ ആയി. മീനച്ചിലാറിന്റെ മറുകരയുള്ള ഇളപ്പുങ്കൽ ഭാഗത്തേക്ക് പോകുന്നതിന് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലായി. ഇളപ്പുങ്കൽ ഭാഗത്തുനിന്നും കാരയ്ക്കാട് എം എം യു എം യു പി എസിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഏറെ ദുരിതത്തിലായത്. Read More…
ഒന്നേകാല് വർഷം മുൻപത്തെ വാഹനാപകടം: അപകടമുണ്ടാക്കിയ അജ്ഞാത വാഹനം കണ്ടെത്തി കുറവിലങ്ങാട് പോലീസ്
കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 29-06-2024 തിയതി കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ പിന്നിൽ ,പുറകിൽ വന്ന ഒരു ഇന്നോവ കാർ ഇടിച്ചതിനെ തുടര്ന്ന് കാർ ഓടിച്ചിരുന്നയാൾ അന്നേ ദിവസം മരണപ്പെട്ടിരുന്നു. കുറവിലങ്ങാട് സ്റ്റേഷനില് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പുറകിൽ ഇടിച്ച വാഹനത്തെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് ഇതിലേക്ക് ,വാഹന പരിശോധനകൾ ,കാർ ഷോറുമുകൾ , പരിസരവാസികൾ , CCTV ക്യാമറകൾ, കാർ വർക്ഷോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചു അന്വേഷണം നടത്തി വരവെ Read More…











